Sunday, December 23, 2007

The Countdown Begins…



ഡിസംബര്‍ 23 ഞായറാഴ്ച, എണ്റ്റെ ജീവിതത്തിലെ അതിപ്രധാനമായ ഒരു ദിവസം. എണ്റ്റെ ജീവിതത്തിലേക്കൊരാള്‍ കൂടി കടന്നു വന്ന ദിനം. ഞാനിപ്പോള്‍ അനുഭവിക്കുന്ന ആ ആനന്ദം എങ്ങനെ പറഞ്ഞറിയിക്കണം എന്നെനിക്കറിയില്ല. അതു പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞാല്‍ അതിനൊരു നാടകീയ പരിവേഷം കൈവന്നു പോകും. പക്ഷെ, സത്യമാണത്‌. ജീവിതത്തില്‍ നല്ലോരു പങ്കാളിയെ ലഭിക്കുക എന്നുള്ളത്‌ ഒരു വലിയ കാര്യമാണ്‌. നമ്മെ മനസ്സിലാക്കുകയും സ്നേഹിക്കയും എല്ലായിടങ്ങളിലും പിന്തുണക്കുകയും ചെയ്യുന്ന ഒരാള്‍. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ഭാഗ്യവാനാണ്‌. അത്തരത്തിലുള്ള ഒരു പങ്കാളിയെ തന്നെയാനെനിക്കു ലഭിച്ചിരിക്കുന്നത്‌. അതോടെ ആറു വറ്‍ഷത്തെ പ്രണയത്തിന്‌ തിരശ്ശീല വീഴുകയായി, ഇനി ആ സുപ്രധാന ദിനം മേയ്‌ 16 ആയുള്ള കാത്തിരിപ്പ്‌…
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.