വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കുറെ വറ്‍ഷങ്ങളായി നടന്നു വരുന്ന പരിഷകാരങ്ങള്‍, വിപ്ളവകരം എന്നാണ് കഴിഞ്ഞ സര്‍ക്കാരിണ്റ്റെ കാലത്തു തന്നെ പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴത്തെ സറ്‍ക്കാറ്‍ ആ പരിഷ്‌കരണത്തിണ്റ്റെ ഉത്തുംഗശൃംഗത്തിലെത്തി നില്‍ക്കുകയാണ്. വിദ്യാഭ്യാസ വിചക്ഷണന്‍മാറ്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. എന്നാല്‍ നമുക്ക് നമ്മുടേതായ കണ്ണിലൂടെ ഇതിനെ ഒന്നു വീക്ഷിക്കാം. പാഠപുസ്തകങ്ങളുടെ ഭാരം കുറച്ചതും, പാഠപുസ്തകങ്ങള്‍ ടേം അടിസ്ഥാനത്തില്‍ തിരിച്ചതും, സിലബസ് ലഘൂകരിച്ചതുമെല്ലാം വളരെ നല്ല നടപടികള്‍ തന്നെ. കുട്ടികളുടെ നിരീക്ഷണ പാടവത്തെ അടിസ്ഥാനമാക്കിയുള്ള പ്രൊജക്ടുകളുമെല്ലാം കുട്ടികളെ സഹായിക്കാനുതകും വിധമുള്ളതാണ്. നിരന്തര മൂല്യ നിറ്‍ണ്ണയവും, ഇണ്റ്റേറ്‍ണല്‍ മാറ്‍ക്കുമെല്ലാം നല്ലൊരു ആശയത്തെ മുന്‍-നിറ്‍ത്തി നടപ്പിലാക്കിയവയാണ്. ഇതാണ് ഇതിണ്റ്റെ "തിയറി". ഇനി ഒതിണ്റ്റെ പ്രാക്ടിക്കല്‍ വശം നമുക്കു പരിശോധിക്കാം. സിലബസ് ലഘൂകരിച്ച അവസ്ഥ എന്നു പറയുന്നത് കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായിപ്പോയി എന്നു പറയുന്നതു പോലെയാണ്. ഗണിതം തന്നെ എടുക്കാം. സാമൂഹിക പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിലബസില്‍ എട്ടാം തരത്തില്‍ വരെ സങ്കലന ഗുണനപട്ടികകള്‍ പഠിപ്പിക്കുനതേയില്ല. എട്ടാം തരത്തിലെത്തുന്ന ഒരു കുട്ടി, അഞ്ചും മൂന്നും എത്രയാണ് എന്ന് ചോദിച്ചാല്‍, കൈവിരല്‍ ഉപയോഗിച്ച് കൂട്ടുന്ന തരത്തിലാണ് കുട്ടികളുടെ നിലവാരം. പ്രൊജക്ടുകളും മറ്റു വറ്‍ക്കുകളുമെല്ലാം, സമറ്‍ത്ഥരായ കുട്ടികള്‍ തനിയേയും, മറ്റുള്ളവറ്‍ കോപ്പിയടിച്ചും ചെയ്യുന്നു. ഇവ മൂല്യനിറ്‍ണ്ണയം ചെയ്യുമ്പോള്‍ എന്താ സംഭവിക്കുക എന്നു നമുക്കൂഹിക്കാവുന്നതേയുള്ളു. അധ്യാപകറ്‍ സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങളാണിവ. പുതിയ സിലബസിണ്റ്റെ ഭാഗമയുള്ള പകറ്‍ത്തിയെഴുത്ത് പരീക്ഷയും ഇണ്റ്റേറ്‍ണല്‍ മാറ്‍ക്ക് കൂട്ടുവാന്‍ മാത്രമെ സഹായിക്കുന്നുള്ളു, അല്ലാതെ പഠന നിലവാരം അല്‍പം പോലുമുയറ്‍ത്തുന്നില്ല. ഇനി ഈ വിജയത്തിണ്റ്റെ പൊള്ളത്തരത്തിലേക്ക് കടക്കാം. ജയിക്കാന്‍ ആവശ്യമായത് ഡി പ്ളസ് എന്ന ഗ്രേഡ്, അതായത് മുപ്പത് മാറ്‍ക്ക്. ഇതിന്‍ ഇണ്റ്റേണല്‍ മാറ്‍ക്കും ഉള്‍പ്പെടും. ശരാശരിയില്‍ താഴെയുള്ള കുട്ടികള്‍ക്കു വരെ പതിനഞ്ചു മാറ്‍ക്ക് ഇണ്റ്റേണല്‍ മാറ്‍ക്കായി ദാനം നല്‍കാണ് വാക്കാലുള്ള നിറ്‍ദ്ദേശം. അങ്ങനെ വരുമ്പോള്‍ ജയിക്കാനായി പതിനഞ്ചു മാറ്‍ക്കിണ്റ്റെ ആവശ്യകതയെയുള്ളു. ചോദ്യങ്ങളിലെ തെറ്റും ഉദാരമായ മാര്‍ക്കിടലും കൂടിയാവുമ്പോള്‍ സറ്‍ക്കാരിന് ഉയറ്‍ന്ന വിദ്യാഭ്യാസ നിലവാരവും, ഉയറ്‍ന്ന വിജയ ശതമാനവും അവകാശപ്പെടാം. കാര്യക്ഷമതാ വറ്‍ഷത്തിണ്റ്റെ അനന്തര ഫലമെന്ന പേരില്‍ സര്‍ക്കാരിനു ഞെളിയുകയും ചെയ്യാം. പരിഷ്കാരങ്ങളുല്‍ പലതും വളരെ നല്ലതാണ്. അവ നടപ്പിലാക്കുന്നതിലെ പിഴവാണ് ഈ ദുരന്തത്തിനു കാരണം. ഇവ സമയമെടുത്ത് നടപ്പിലാക്കിയാല്‍ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നിലവാരം ഉയറ്‍ത്താന്‍ കഴിയും. അതും പടി പടിയായി. പക്ഷെ, ഇവിടെയിതെല്ലാം ഒരുമിച്ചു വാരിവലിച്ചു നടപ്പിലാക്കി ഉള്ള നിലവാരം കൂടി കളയുകയാണിവറ്‍ ചെയ്തത്. സറ്‍ക്കാരണ്റ്റെ കൈവശം ഓരോ സ്കൂളില്‍ നിന്നും ഈ പദ്ധതി വിജയമായതിണ്റ്റെ റിപ്പോറ്‍ട്ടുകള്‍ ഉണ്ട്. അതെങ്ങലെ ഉണ്ടാവുന്നു എന്നത് അതിലിം വലിയ തമാശയാണ്. അതു കൂടി അറിയുമ്പോഴേ, വിദ്യാഭ്യാസ രംഗത്തെ കള്ളക്കളികള്‍ ജനങ്ങള്‍ക്ക് മനസ്സിലാവൂ. കഴിഞ്ഞ വറ്‍ഷം, ചില തിരഞ്ഞെടുത്തെ പഞ്ചായത്തുകളില്‍ ഒരു പ്രത്യേകതരം സിലബസ് നടപ്പിലാക്കിയിരുന്നു. (അതാണീ കൊല്ലം എല്ലാ സ്കൂളുകളിലും.) അമ്പെ പരാജയമായിരുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള റിപ്പോറ്‍ട്ടുകള്‍, ടീച്ചറ്‍മാറ്‍ അതാത് സ്കൂളുകളിലെ പ്രധാന അദ്ധ്യാപകനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോറ്‍ട്ട് ശേഖരിക്കുവാന്‍ വന്ന വിദ്യാഭാസ വകുപ്പിലെ ഉദ്യോഗസ്ഥറ്‍, സത്യസന്ധമായ ആ റിപ്പോറ്‍ട്ടുകള്‍ വാങ്ങിക്കാന്‍ തയ്യാറായില്ല. പകര, അവറ്‍ ടീച്ചറ്‍മാരേക്കൊണ്ട് നിറ്‍ബന്ധിച്ച് പദ്ധതി വിജയമായിരുന്നു എന്ന റിപ്പോറ്‍ട്ട് വാങ്ങി. ഒടുവില്‍ ഈ റിപ്പോറ്‍ട്ടിന്‍ പ്രകാരം ഇക്കൊല്ലം കേരളത്തിലുടനീളം ഈ പദ്ധതി പിന്തുടരാന്‍ പോകുന്നു.
പദ്ധതികള്‍ ധൃതിപിടിച്ച് നടപ്പിലാക്കുന്നതുകൊണ്ട് മറ്റൊരു ഹിഡ്ഡന്‍ അജന്‍ഡകൂടി സറ്‍ക്കാരിണ്റ്റെ മനസ്സിലുണ്ട്. ഇപ്പോഴത്തെ ധനകാര്യ സ്ഥിതി വച്ച് ഇനി സറ്‍ക്കാരിന് പൊതു വിദ്യാഭ്യാസ രംഗം കൈകാര്യം ചെയ്യുവാന്‍ വളരെ പ്രയാസകരമാണ്. കേരളത്തില്‍ ലാഭകരമല്ലാത്തെ സ്കൂളുകള്‍ പൂട്ടാന്‍ സറ്‍ക്കാര്‍ തീരുമാനിച്ചത് ആരും മറന്നിട്ടില്ല എന്നു കരുതുന്നു. അന്നുണ്ടായ കോലാഹലങ്ങള്‍ അറിയാവുന്ന സറ്‍ക്കാറ്‍, സറ്‍ക്കാറ്‍-എയിഡഡ് സ്കൂളുകളിലേക്ക് കുട്ടികള്‍ വരാതിരിക്കാനുള്ള ഒരു സ്ഥിതി സംജാതമാക്കുകയാണ്. അങ്ങനെ സ്കൂള്‍ പൂട്ടേണ്ടി വന്നാല്‍ ആറ്‍ക്കും, സറ്‍ക്കാരിനെ കുറ്റം പറയാനാവില്ല. കുട്ടികള്‍ സി.ബി.എസ്.സി പോലുള്ള സിലബസിലേക്ക് തിരിയുന്ന ഒരു സ്ഥിതി ഇപ്പോഴേ നമുക്കു കാണാം. വരും വറ്‍ഷങ്ങളില്‍ ഈ സ്ഥിതി വീണ്ടും രൂക്ഷമാകാനെ വഴിയുള്ളു. ഏതു മണ്ടനും ജയിക്കാവുന്ന പരീക്ഷയാണ് എസ്.എസ്.എല്‍.സി എന്ന് ഈ ഫലം തെളിയിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിണ്റ്റെ തലപ്പത്തിരിക്കുന്ന ശ്രാസ്ത്ര സാഹിത്യ പരിഷത്ത് ബുദ്ധി ജീവികളുടെ ഈ ബുദ്ധി പെരുവഴിയിലാക്കിയിരിക്കുന്നത് പാവപ്പെട്ട ഭാവി തലമുറയേയും, ഒരു കൂട്ടം അധ്യാപകരേയുമാണ്.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...