Wednesday, November 21, 2007

ഉറങ്ങുന്ന സുന്ദരി….



ഇതിണ്റ്റെ തലക്കെട്ടു കണ്ടിട്ട്‌ എന്തു തോന്നുന്നു? ഏെതോ ഒരു സുന്ദരിയെക്കുറിച്ചു ഞാന്‍ എഴുതാന്‍ പോകുനു എന്നു തോന്നുന്നുവല്ലെ? ശരിയാണ്‌ ഞാന്‍ എഴുതാന്‍ പോകുന്നത്‌ ഒരു സുന്ദരിയെക്കുറിച്ചാണ്‌. പക്ഷേ പലറ്‍ക്കും അവള്‍ സുന്ദരിയാണോ എന്നതിനെക്കുറിച്ചു മറ്റൊരഭിപ്രായം ഉണ്ടായേക്കാം. പക്ഷേ എണ്റ്റെ അഭിപ്രായത്തില്‍ അവള്‍ സുന്ദരിയാണ്‌. എണ്റ്റെ ഈ സുന്ദരി മറ്റാരുമല്ല, ബാംഗളൂറ്‍ എന്ന മഹാനഗരമാണ്‌. ക്ഷമിക്കുക, അവളുടെ പേര്‌ ഈയിടെ മാറ്റി. അവളിപ്പോള്‍ ബെംഗളൂരു ആണ്‌. അവള്‍ കന്നഡ മതത്തിലേക്കു പരിവറ്‍ത്തനം ചെയ്തതാണ്‌ സുഹൃത്തുക്കളെ. അവളുടെ പേരു കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നുന്നത്‌, അവിടുത്തെ തിക്കും തിരക്കും, സര്‍വ്വോപരി ഗതാഗത തടസ്സങ്ങളുമൊക്കെയാണ്‌. വളരെ വേഗതയാറ്‍ന്ന ജീവിതവും മള്‍ട്ടിപ്ളക്സുകളും, ഷോപ്പിംഗ്‌ മാളുകളുമെല്ലാം പെട്ടെന്നു നമ്മുടെ മനസ്സിലേക്കു തിരയടിച്ചുയരും. ഒരു ദിനം തുടങ്ങിയാല്‍ തീരും വരെ തിരക്കും,ജനങ്ങള്‍ക്കുടെയും വാഹനങ്ങളുടേയും കാതടപ്പിക്കുന്ന ശബ്ദവും, മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗത തടസ്സങ്ങളും ഈ സുന്ദരിയുടെ ജീവിതത്തിലെ നിത്യ കാഴ്ചകളാണ്‌. ഇവയൊന്നുമില്ലാതെ ഈ നഗരമില്ല. ആഴ്ചാവസാനമെങ്കിലൂം ഒന്നു ശാന്തമാകുമെന്നു നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്കു തെറ്റി സുഹൃത്തെ. അവളുടെ ജീവിതത്തിലെ ഏേറ്റവും തിരക്കേറിയ ദിവസങ്ങളാകും ആഴ്ചാവസാനങ്ങള്‍. ഈ നഗരത്തെ കണ്ടറിഞ്ഞവറ്‍ക്ക്‌, ഇവളുടെ ശാന്തമായ മുഖം കാണ്‍മാന്‍ അവസരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നാവും ഉത്തരം. എന്നാല്‍ അതിനു വിപരീതമായി ഈ അടുത്തകാലത്ത്‌, ഞങ്ങള്‍, ഈ നഗര നിവാസികള്‍ ഉറങ്ങുന്ന ഈ സുന്ദരിയെ കണ്ടു. വഴിയില്‍ അധികം വാഹനങ്ങളില്ല, സിഗ്നലുകളില്‍ പോലീസുകാറ്‍ ഇല്ല, തിക്കില്ല തിരക്കില്ല, കടകളില്‍ ആളുകളില്ല. ആളുകള്‍ കൂടൊഴിഞ്ഞതു പോലൊരു ബാംഗളൂറ്‍. അതെ, ഈ മഹാസംഭവം നടന്നത്‌, ഇക്കഴിഞ്ഞ ദീപാവലിയുടെ നേരെ പിറ്റെ ദിവസമാണ്‌. പതിവു പോലെ ഓഫീസിലേക്കു പുറപ്പെട്ട എന്നെ വരവേറ്റത്‌ ഇത്തരം കാഴ്ചകളായിരുന്നു. ആദ്യം ഇതിനോട്‌ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. വളരെ ശാന്തമായി ഒരു ദിനം കടന്നുപോയി. അന്നു വൈകിട്ട്‌ വീട്ടിലേക്കു തിരിച്ചു പോരുമ്പോള്‍, എനിക്കു ഗതാഗതക്കുരുക്കിനെക്കുറിച്ചു യാതോരാശങ്കയുമുണ്ടായിരുന്നില്ല. നിത്യേന ഒന്നര മണിക്കൂറ്‍ കൊണ്ട്‌ വീട്ടിലെത്തിയിരുന്ന ഞാന്‍ അന്ന്‌ എത്തിയത്‌ പതിനഞ്ച്‌ മിനിട്ടുകള്‍ക്കൊണ്ടാണ്‌. ഇതിനേക്കുറിച്ചു സംസാരിച്ചപ്പോള്‍ എണ്റ്റെ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞ രസകരമായ ഒരു വസ്തുതയാണെനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്‌. “ഇന്ന്‌ ബാംഗളൂറ്‍ നിവാസികള്‍ മാത്രമെ ബാംഗളൂരില്‍ ഉള്ളൂ, ബാക്കിയുള്ളവറ്‍ ദീപാവലി ആഘോഷിക്കാന്‍ നാട്ടില്‍ പോയിട്ടുണ്ടാവും”… അത്‌ വളരെ അന്വറ്‍ത്ഥമാണെന്നാണെനിക്കു തോന്നിയത്‌. ഈ സുന്ദരിയേ എങ്ങനെ തന്നെ എന്നും കാണണം എന്നാണ്‌ എണ്റ്റെ ആഗ്രഹം. പക്ഷേ… ഇനിയെന്നാണിതു സംഭവിക്കുക?

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.