Thursday, December 27, 2007

തിരുവാതിര…ഡിസംബര്‍ 24, ഇന്ന്‌ ധനു മാസത്തിലെ തിരുവാതിര. തിരക്കു പിടിച്ച ജീവിതത്തിലേക്ക്‌ കാല്‍ വച്ചതോടെ, ഇതിനേക്കുറിച്ചെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ അവിചാരിതമായി, ഇന്നു ഞാന്‍ ഏെറ്റുമാനൂറ്‍ ക്ഷേത്രത്തിലെത്തി. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അങ്ങനെ ഒരു കണക്കുകൂട്ടലുകളും ഉണ്ടായിരുന്നില്ലെങ്കിലും, പാതി വഴിയില്‍ വച്ച്‌ എണ്റ്റെ സഞ്ചാര ക്രമം തന്നെ മാറുകയും അവിടെ എത്തിച്ചേരുകയും ചെയ്തു. ദീപാരാധന തൊഴാന്‍ തന്നെ നല്ല തിരക്കായിരുന്നു. ശബരിമലയിലേക്കു തീര്‍ത്ഥാടനത്തിനായി പോകുന്ന അയ്യപ്പ ഭക്തന്‍മാരുടെ തിക്കും തിരക്കുമുണ്ടായിരുന്നുവെങ്കിലും, സുഖ ദറ്‍ശനം സാധ്യമായി. തൊഴുതിറങ്ങുമ്പോള്‍, ക്ഷേത്രാങ്കണത്തില്‍ തിര്‍വാതിര നടക്കുന്നതു കണ്ടു. അപ്പോഴാണ്‌, ഇന്ന്‌ ധനുവിലെ തിരുവാതിരയാണെന്നറിയുന്നത്‌ തന്നെ. പിന്നെ കുറെയധികം സമയം, ആ ക്ഷേത്രമുറ്റത്ത്‌ തിരുവാതിരയും കണ്ടിരുന്നു. അവിടെ ‘പാറ്‍വ്വണേന്ദു മുഖീ….’ എന്ന തിരുവാതിര ഗാനം മുഴങ്ങിക്കേട്ടപ്പോള്‍ മനസ്സ്‌ പഴയകാലത്തെക്കൊരു പ്രയാണം തന്നെ നടത്തി. ഗതകാല സ്മരണകള്‍ മനസ്സിനുള്ളില്‍ നിറഞ്ഞുവന്നു. ചെറുബാലികമാറ്‍ മുതല്‍, വയസ്സായ സ്ത്രീകള്‍ വരെ അതില്‍ പങ്കു ചേറ്‍ന്നിരുന്നു എന്നുള്ളത്‌ വളരെ രസകരമായ ഒരു വസ്തുതയായിരുന്നു. പലപ്പോഴും തിരുവാതിര കളിയില്‍, പുതിയ തലമുറയെക്കാള്‍ നന്നായി പഴയ തലമുറയിലെ സ്ത്രീകള്‍, അതില്‍ പൂറ്‍ണ്ണമായും ലയിച്ച്‌ ആടുന്നത്‌ കാണുവാനിടയായി. പുതിയ തലമുറക്കീ കല അന്യമാകുമ്പോള്‍, ഇതു പോലുള്ള അവസരങ്ങള്‍ വളരെ ആനന്ദദായകമാണ്‌. വളരെക്കാലത്തിനു ശേഷം, ഉള്ളു തുറന്ന്‌ പ്രാര്‍ത്ഥിക്കുവാനും, ഒരു പിരിമുറുക്കവുമില്ലാതെ തിരുവാതിരകളി ആസ്വദിക്കുവാനും കഴിഞ്ഞു എന്നുള്ളതെ എന്നെ തികച്ചും സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്‌. ഇതു പോലുള്ള അവസരങ്ങള്‍ക്കായി ഞാന്‍ ഇനിയും കാത്തിരിക്കുന്നു.

Sunday, December 23, 2007

The Countdown Begins…ഡിസംബര്‍ 23 ഞായറാഴ്ച, എണ്റ്റെ ജീവിതത്തിലെ അതിപ്രധാനമായ ഒരു ദിവസം. എണ്റ്റെ ജീവിതത്തിലേക്കൊരാള്‍ കൂടി കടന്നു വന്ന ദിനം. ഞാനിപ്പോള്‍ അനുഭവിക്കുന്ന ആ ആനന്ദം എങ്ങനെ പറഞ്ഞറിയിക്കണം എന്നെനിക്കറിയില്ല. അതു പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞാല്‍ അതിനൊരു നാടകീയ പരിവേഷം കൈവന്നു പോകും. പക്ഷെ, സത്യമാണത്‌. ജീവിതത്തില്‍ നല്ലോരു പങ്കാളിയെ ലഭിക്കുക എന്നുള്ളത്‌ ഒരു വലിയ കാര്യമാണ്‌. നമ്മെ മനസ്സിലാക്കുകയും സ്നേഹിക്കയും എല്ലായിടങ്ങളിലും പിന്തുണക്കുകയും ചെയ്യുന്ന ഒരാള്‍. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ഭാഗ്യവാനാണ്‌. അത്തരത്തിലുള്ള ഒരു പങ്കാളിയെ തന്നെയാനെനിക്കു ലഭിച്ചിരിക്കുന്നത്‌. അതോടെ ആറു വറ്‍ഷത്തെ പ്രണയത്തിന്‌ തിരശ്ശീല വീഴുകയായി, ഇനി ആ സുപ്രധാന ദിനം മേയ്‌ 16 ആയുള്ള കാത്തിരിപ്പ്‌…

Tuesday, December 18, 2007

ബാംഗളൂറ്‍ മലയാളികളും യാത്രാദുരിതങ്ങളും….

ജനശബ്ദത്തിനു വേണ്ടി ഞാന്‍ എഴുതിയ ലേഖനം…

മറ്റൊരു ഉത്സവക്കാലം വരവായി… കൂടെ ഒരു അവധിക്കാലവും. ബാംഗളൂറ്‍ മലയാളികളെ സംബന്ധിച്ചിതൊരു യാത്രാ ദുരിതത്തിണ്റ്റെ കാലഘട്ടവും. ഒരു പതിവു കാഴ്ച ഇത്തവണയും ആവര്‍ത്തിക്കുന്നുവെന്നെയുള്ളു. ഒരു ബാംഗളൂറ്‍ മലയാളിക്കിത്‌ പുതുമയുള്ള കാര്യവുമല്ല. ദിവസേന ആയിരത്തിലധികം ബസ്സുകള്‍ ഓടുന്ന ഒരു റൂട്ടാണ്‌ കേരളം-ബാംഗളൂറ്‍. ഇതിനു പുറമെ തീവണ്ടികളും. അതില്‍ ഒരു പിടി സര്‍ക്കാര്‍ ബസ്സുകളും ഉള്‍പ്പെടും. ഇത്തവണയും ഒക്ടോബര്‍ ആയപ്പോഴേക്കും എല്ലാ വണ്ടികളിലേക്കുമുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. പ്ര്‍ത്യേക ബസ്സുകള്‍ ഓടിക്കാന്‍ തീരുമാനം ആയപ്പോഴും, ആയിരങ്ങള്‍ ടിക്കറ്റു കിട്ടാതെ പരക്കം പായുകയാണിപ്പോഴും. ബാംഗളൂറ്‍ മലയാളികള്‍ക്കു നാട്ടില്‍ എത്താന്‍ വേണ്ട വണ്ടികള്‍ ഇല്ല എന്നത്‌ ഇതോടെ വ്യകതാമാകുകയാണ്‌. എല്ലാ ട്രാവത്സുകളും ലാഭക്കൊയ്ത്ത്‌ നടത്തുന്ന ഈ റൂട്ടില്‍ കേരളത്തിണ്റ്റെ ‘ആന’ വണ്ടി മാത്രം നഷ്ടത്തില്‍ ഓടുന്നു. ലാഭകരമല്ലാ എന്ന പതിവു പല്ലവിയിലൂടെ ബാംഗളൂര്‍ക്കുള്ള വണ്ടികള്‍ വെട്ടിക്കുറക്കുക മാത്രമാണ്‌ സര്‍ക്കാര്‍ ഇതു വരെ ചെയ്തിട്ടുള്ളത്‌. പല തവണ പരാതികള്‍ നല്‍കിയിട്ടും, നമ്മുടെ സംസ്ഥാന്‍ സറ്‍ക്കാരോ, കേന്ദ്ര സറ്‍ക്കാരോ യാത്രാക്ളേശം പരിഹരിക്കുവാനുള്ള യാതോരു നടപടിയും സ്വീകരിച്ചില്ല. അധികം തീവണ്ടികളോ, ബസ്സുകളോ ഓടിക്കാനുള്ള സന്‍മനസ്സ്‌ ആരും കാണിക്കുന്നില്ല. ഇത്രയും ലാഭകരമായി സറ്‍വീസ്‌ നടത്താന്‍ പറ്റുന്ന ഒരവസരമായിട്ടു കൂടി അതു മുതലാക്കുവാനോ, മലയാളികളെ സഹായിക്കുവാനോ സര്‍ക്കരുകള്‍ തയ്യാറല്ല എന്നതൊരു പകല്‍ സത്യമാണ്‌. ഇതൊക്കെ സ്വകാര്യ ബസ്സുകാരെ സഹായിക്കന്‍ല്ലേ എന്ന്‌ ആറ്‍ക്കെങ്കിലും തോന്നിയാല്‍ അവരെ നമുക്കു കുറ്റം പറയുവാന്‍ കഴിയുകയില്ല. കേരളത്തിനും ബാംഗളൂറ്‍ക്കുമിടയില്‍, ൨൦ ബസ്സുകള്‍ ഓടിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും, അവയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. അവ എങ്ങോട്ടേക്ക്‌, യാത്രാ സമയം, ടിക്കറ്റ്‌ നിരക്ക്‌ അതിലുപരി, ടിക്കറ്റ്‌ എവിടെ ലഭിക്കും, റിസറ്‍വേഷന്‍ എവിടെ ചെയ്യാന്‍ സാധിക്കും, തുടങ്ങിയ കാര്യങ്ങള്ളില്‍ ആറ്‍ ക്കും വലിയ അറിവില്ല. തികച്ചും അജ്ഞത നിലനില്‍ക്കുന്നു. ജനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശത്തൊടെയാണ്‌ ഈ പുതിയ സര്‍വ്വീസുകളെങ്കില്‍, അത്‌ ജനങ്ങളിലേക്ക്‌ പരമാവധി എത്തിക്കുക എന്ന ബാധ്യത കൂടി കെ.എസ്‌.ആറ്‍.ടി.സിക്കുണ്ട്‌. എവിടെ മലയാളികള്‍ ഇരട്ടിയിലധികം നിരക്കു നല്‍കി സ്വകാര്യ ബസ്സുകളില്‍ സഞ്ചരിക്കുമ്പോഴും, നമ്മുടെ ആന വണ്ടികള്‍ കാലിയായി കേരളത്തിലേക്കു നീങ്ങും. എന്നിട്ടു പതിവ്‌ മുറവിളിയും ഉണ്ടാകും. “ലാഭകരമല്ലാ…. നഷ്ടത്തിലാണേ….” എന്നുണ്ടാകും ഒരു ശാപമോചനം.. ?

Wednesday, November 21, 2007

ഉറങ്ങുന്ന സുന്ദരി….ഇതിണ്റ്റെ തലക്കെട്ടു കണ്ടിട്ട്‌ എന്തു തോന്നുന്നു? ഏെതോ ഒരു സുന്ദരിയെക്കുറിച്ചു ഞാന്‍ എഴുതാന്‍ പോകുനു എന്നു തോന്നുന്നുവല്ലെ? ശരിയാണ്‌ ഞാന്‍ എഴുതാന്‍ പോകുന്നത്‌ ഒരു സുന്ദരിയെക്കുറിച്ചാണ്‌. പക്ഷേ പലറ്‍ക്കും അവള്‍ സുന്ദരിയാണോ എന്നതിനെക്കുറിച്ചു മറ്റൊരഭിപ്രായം ഉണ്ടായേക്കാം. പക്ഷേ എണ്റ്റെ അഭിപ്രായത്തില്‍ അവള്‍ സുന്ദരിയാണ്‌. എണ്റ്റെ ഈ സുന്ദരി മറ്റാരുമല്ല, ബാംഗളൂറ്‍ എന്ന മഹാനഗരമാണ്‌. ക്ഷമിക്കുക, അവളുടെ പേര്‌ ഈയിടെ മാറ്റി. അവളിപ്പോള്‍ ബെംഗളൂരു ആണ്‌. അവള്‍ കന്നഡ മതത്തിലേക്കു പരിവറ്‍ത്തനം ചെയ്തതാണ്‌ സുഹൃത്തുക്കളെ. അവളുടെ പേരു കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നുന്നത്‌, അവിടുത്തെ തിക്കും തിരക്കും, സര്‍വ്വോപരി ഗതാഗത തടസ്സങ്ങളുമൊക്കെയാണ്‌. വളരെ വേഗതയാറ്‍ന്ന ജീവിതവും മള്‍ട്ടിപ്ളക്സുകളും, ഷോപ്പിംഗ്‌ മാളുകളുമെല്ലാം പെട്ടെന്നു നമ്മുടെ മനസ്സിലേക്കു തിരയടിച്ചുയരും. ഒരു ദിനം തുടങ്ങിയാല്‍ തീരും വരെ തിരക്കും,ജനങ്ങള്‍ക്കുടെയും വാഹനങ്ങളുടേയും കാതടപ്പിക്കുന്ന ശബ്ദവും, മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗത തടസ്സങ്ങളും ഈ സുന്ദരിയുടെ ജീവിതത്തിലെ നിത്യ കാഴ്ചകളാണ്‌. ഇവയൊന്നുമില്ലാതെ ഈ നഗരമില്ല. ആഴ്ചാവസാനമെങ്കിലൂം ഒന്നു ശാന്തമാകുമെന്നു നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്കു തെറ്റി സുഹൃത്തെ. അവളുടെ ജീവിതത്തിലെ ഏേറ്റവും തിരക്കേറിയ ദിവസങ്ങളാകും ആഴ്ചാവസാനങ്ങള്‍. ഈ നഗരത്തെ കണ്ടറിഞ്ഞവറ്‍ക്ക്‌, ഇവളുടെ ശാന്തമായ മുഖം കാണ്‍മാന്‍ അവസരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നാവും ഉത്തരം. എന്നാല്‍ അതിനു വിപരീതമായി ഈ അടുത്തകാലത്ത്‌, ഞങ്ങള്‍, ഈ നഗര നിവാസികള്‍ ഉറങ്ങുന്ന ഈ സുന്ദരിയെ കണ്ടു. വഴിയില്‍ അധികം വാഹനങ്ങളില്ല, സിഗ്നലുകളില്‍ പോലീസുകാറ്‍ ഇല്ല, തിക്കില്ല തിരക്കില്ല, കടകളില്‍ ആളുകളില്ല. ആളുകള്‍ കൂടൊഴിഞ്ഞതു പോലൊരു ബാംഗളൂറ്‍. അതെ, ഈ മഹാസംഭവം നടന്നത്‌, ഇക്കഴിഞ്ഞ ദീപാവലിയുടെ നേരെ പിറ്റെ ദിവസമാണ്‌. പതിവു പോലെ ഓഫീസിലേക്കു പുറപ്പെട്ട എന്നെ വരവേറ്റത്‌ ഇത്തരം കാഴ്ചകളായിരുന്നു. ആദ്യം ഇതിനോട്‌ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. വളരെ ശാന്തമായി ഒരു ദിനം കടന്നുപോയി. അന്നു വൈകിട്ട്‌ വീട്ടിലേക്കു തിരിച്ചു പോരുമ്പോള്‍, എനിക്കു ഗതാഗതക്കുരുക്കിനെക്കുറിച്ചു യാതോരാശങ്കയുമുണ്ടായിരുന്നില്ല. നിത്യേന ഒന്നര മണിക്കൂറ്‍ കൊണ്ട്‌ വീട്ടിലെത്തിയിരുന്ന ഞാന്‍ അന്ന്‌ എത്തിയത്‌ പതിനഞ്ച്‌ മിനിട്ടുകള്‍ക്കൊണ്ടാണ്‌. ഇതിനേക്കുറിച്ചു സംസാരിച്ചപ്പോള്‍ എണ്റ്റെ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞ രസകരമായ ഒരു വസ്തുതയാണെനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്‌. “ഇന്ന്‌ ബാംഗളൂറ്‍ നിവാസികള്‍ മാത്രമെ ബാംഗളൂരില്‍ ഉള്ളൂ, ബാക്കിയുള്ളവറ്‍ ദീപാവലി ആഘോഷിക്കാന്‍ നാട്ടില്‍ പോയിട്ടുണ്ടാവും”… അത്‌ വളരെ അന്വറ്‍ത്ഥമാണെന്നാണെനിക്കു തോന്നിയത്‌. ഈ സുന്ദരിയേ എങ്ങനെ തന്നെ എന്നും കാണണം എന്നാണ്‌ എണ്റ്റെ ആഗ്രഹം. പക്ഷേ… ഇനിയെന്നാണിതു സംഭവിക്കുക?

Tuesday, October 30, 2007

Kimi Does it for Ferrari!!!Raikkonen has secured Ferrari their first driver title of the post-Schumacher era by beating two time world champion Alonso and latest sensation Lewis Hamilton. Though he has started this season with a victory in Melbourne, it felt like the competition was slipping away from him when his teammate Mazza and the McLaren Duos won the races in the middle season. During that time, he was half the points down that of the Championship Leader Lewis Hamilton, and his title hopes were almost one in a hundred. More pain has been added to the wound when the reliability problem with the Ferrari caused him serious damages. But things were turned around when he reached France. There onwards luck was with him and he started reducing the points gap between him and Hamilton. When he reached Brazil, he was Seven points adrift of Championship leader Hamilton and the 3 points of Alonso, he not only need a first place to seal his championship, but miserable unluck to the competitor McLaren. When his Ferrari teammate Mazza took the pole and Hamilton in the second grid, experts has given a remote chance for Kimi.. But everything has come in favor of Kimi when Mazza has defended the young rookie in the First Curve (Senna Curve) and made way for Kimi to take an edge on Hamilton. He has capitalized that and moved to the second position. In between, Hamilton has lost another position, when Alonso overtook him. But an unwanted aggressive move from Hamilton has paid him so badly, when he suffered some electronic failure and pulled back to 18th position because of this. When Kimi was in second position and Philipe was leading the race, the two pit stops from Ferrari team were amazing to watch. They have perfectly orchestrated Kimi’s overtaking. Kimi finished in the first position and Philippe took the second slot. Two time world champion, Alonso finished third and one point behind Kimi in the driver’s title. Unlucky Hamilton finished in the 7th position, but not enough to overcome Kimi in the driver’s championship point tally. Atlast, the “real teammates” have something to cheer about…. Kimi has proved, why he has been signed as a successor of Schumi!!! Well done Kimi!!! Well Done Mazza!! Well Done Ferrari!!! And Ferrari Does it again!!!

Saturday, October 20, 2007

Celebrating 3 Years of IT Industry Experience…October 19th, 2007. This day is the most valuable and memorable day in my life. Three years back, on this day, I have joined in Turbo Plus for the corporate training of US Software, now known as UST Global. If you ask me, why this day is very special, then the answer is very simple. This was my first job in my career. To be precise, that was the starting of my IT Career. Out from the campus, after a long struggle, I managed to get into an IT Company. Struggles are there in everyone’s life. But for me it was very special, as that involved stories of hard work and tears. Heights of Desperation, Agonizing moments at last tears of Joy… That’s what I could tell about my struggles. This placement has come to me all of a sudden and quite surprisingly as well. I have almost lost the hopes on this and desperately planning to leave to Pune for job hunt, my life has been diverted to the world of UST. On the very first day itself, I got 35 good friends and we became the ‘notorious’, but talented G4H4 of Turbo+. Those days are still memorable. Thos companions are very special to me as well. On this same day, we G4H4-iens are celebrating our third anniversary. This is another occasion to go back to those sweet memories and nostalgic moments. This year also, G4H4-iens at Trivandrum has celebrated the anniversary with a small party. Some of us from Bangalore and Cochin have talked to all of them in a Conference call. As someone told, Changes are inevitable in life, like that many of us have dwindled away from Trivandrum group. Now G4H4 have a global access. Pals are there in different countries. Seems to be very funny for others, but we keep this friendship as a very special one. While looking back, lots of sweet and cute memories with that batch and now feel like missing all those golden days….

Thursday, October 18, 2007

ആസ്ത്റേലിയയുടെ ഇന്ത്യന്‍ പര്യടനം - ഒരു അവലോകനംവളരെക്കാലത്തിനു ശേഷമാണ്‌ ആസ്ത്റേലിയ ഇന്ത്യയില്‍ ഒരു പര്യടനം നടത്തുന്നത്‌. മൂന്നാം തവണയും വിശ്വവിജയികളായ ശേഷം ആദ്യമായാണ്‌ ആസ്ത്രേലിയ ഇന്ത്യയില്‍ എത്തുന്നത്‌. ട്വണ്റ്റി-ട്വണ്റ്റി ലോകചാമ്പ്യന്‍മാരായിമാറിയ ഇന്ത്യയും ഏകദിനത്തിലെ ചാമ്പ്യന്‍മാരായ ആസ്ത്രേലിയയും തമ്മിലുള്ള ഈ ഏകദിന പരമ്പര തീപാറുന്ന ഒന്നായിരിക്കുമെന്നതില്‍ ആറ്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു അന്ത്യമായിരുന്നു ഈ പരമ്പരയുടേത്‌. ആദ്യമത്സരം മഴ കൊണ്ടു പോയപ്പോള്‍, തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ ജയിച്ച്‌ ആസ്ത്രേലിയ പരമ്പരയില്‍ മുന്നിലെത്തി. അടുത്ത മത്സരം ജയിച്ച്‌ ഇന്ത്യ തിരിച്ചു വരവിണ്റ്റെ ലക്ഷണങ്ങള്‍ കാണിച്ചുവെങ്കിലും, അടുത്ത രണ്ട്‌ മത്സരങ്ങളും ജയിച്ച്‌, ആസ്ത്റേലിയ പരമ്പര സ്വന്തമാക്കി. വെറും ചടങ്ങായി മാത്രം നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ ജയിച്ചു പരാജയഭാരം കുറച്ചു എന്നു വേണമെങ്കില്‍ പറയാം. വളരെ ആധികാരികമായി ആസ്ത്രേലിയ പരമ്പര നേടിയപ്പോള്‍, സ്വന്തം കഴിവിലുപരി, ആസ്ത്രേലിയക്കാരുടെ മണ്ടത്താരത്തിണ്റ്റെ പുറത്ത്‌ ഇന്ത്യ രണ്ടുമത്സരങ്ങള്‍ വിജയിക്കുകയുണ്ടായി. പക്ഷേ ആ രണ്ടുമത്സരങ്ങളും പൊരുതി തന്നെയാണ്‌ ആസ്ത്രേലിയ തോറ്റത്‌. മറു ഭാഗത്ത്‌ ഇന്ത്യയോ, ഒന്നു പൊരുതാന്‍ പോലുമാകാതെ, ദയനീയമായി പരാജയപ്പെട്ടു.

ഈ പരമ്പരയില്‍ ആസ്ത്രേലിയ ഏകാധിപത്യം കാണിച്ചുവെന്നത്‌ സത്യമാണെങ്കിലും അതുമാത്രമായിരുന്നില്ല അവരുടെ വിജയത്തിണ്റ്റെ പിറകിലുള്ള രഹസ്യം. ഇന്ത്യയുടെ കഴിവുകേട്‌ അതില്‍ പ്രകടമായിരുന്നു. ആസ്ത്രേലിയയുടെ ബാറ്റിംഗ്‌ നിരയില്‍, പുതിയ കളീക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അത്‌ പരിചയ സമ്പന്നമായിരുന്നു. പക്ഷേ ബൌളിംഗ്‌ നിര തികച്ചും പുതിയതായിരുന്നു. ഈ ഉപഭൂഖണ്ഡത്തില്‍ കളിച്ചു പരിചയമുള്ള ബൌളര്‍ ലീ മാത്രമായിരുന്നു. മറിച്ച്‌ ഇന്ത്യയോ, പരിചയ സമ്പന്നമായ ബാറ്റിംഗ്‌ നിരയും, ബൌളിംഗ്‌ നിരയും. കൂടാതെ സ്വന്തം തട്ടകത്തില്‍ കളിക്കുന്നു എന്ന മുന്‍ തൂക്കവും. എന്നിട്ടും ഇന്ത്യ പരാജയത്തിനെ കയ്പ്പു നീര്‍ കുടിച്ചു. നമുക്കാ കാരണങ്ങളിലേക്കൊന്നു കണ്ണോടിക്കാം. പ്രധാനമായും, ബാറ്റിങ്ങില്‍ ഉണ്ടായ പരാജയം കൂടാതെ മധ്യനിര ബാറ്റ്സ്മാന്‍മാര്‍ പ്രതീക്ഷക്കൊത്തുണരാത്തത്‌ ടീമിന്‌ തലവേദനയായി. ബൌളിങ്ങില്‍ കൃത്യതയില്ലാതിരുന്നതും, തുടര്‍ച്ചയായി പ്രകടനങ്ങള്‍ നടത്താതിരുന്നതും ടീമിണ്റ്റെ പ്രകടനത്തെ സാരമായി ബാധിച്ചു, ഇതിനു പുറമെ, അതി ദയനീയമായ ഫീല്‍ഡിങ്ങും തെല്ലൊന്നുമല്ലാ എതിരാളികളെ സഹായിച്ചത്‌. ഇതിനെല്ലാം പുറമെ ധോണി എന്ന ഇന്ത്യന്‍ നായകണ്റ്റെ മണ്ടത്തരങ്ങളും!!!

ബാറ്റിങ്ങിലെ പരാജയം എന്നു പറയുമ്പോള്‍, മുഖ്യമായും അതു മധ്യനിരയിലായിരുന്നു. പക്ഷെ ഇന്ത്യയുടെ മുന്‍ നായകന്‍ തണ്റ്റെ പ്രിയപ്പെട്ട്‌ സ്ഥാനത്ത്‌ കളിക്കാനിറങ്ങിയിട്ടും, തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ്‌ നാമീ പരമ്പരയില്‍ കണ്ടത്‌. അദ്ദേഹത്തിണ്റ്റെ ഫോമില്ലായ്മ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ വല്ലാതെ ബുദ്ധിമുട്ടിക്കുക തന്നെ ചെയ്തു. മികച്ച തുടക്കങ്ങള്‍ ഗാംഗുലിയും സച്ചിനും നല്‍കിയെങ്കിലും അതിനെ നല്ലൊരു ടോട്ടലിലേക്ക്‌ എത്തിക്കുന്നതില്‍ ഇന്ത്യന്‍ മധ്യനിര പരാജയപ്പെട്ടു. പലപ്പോഴും സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗും അടങ്ങുന്ന വാലറ്റമാണ്‌ ഇന്ത്യയെ പൊരുതാവുന്ന ഒരു സ്ഥിതിയിലേക്കു ഇന്ത്യയെ നയിച്ചിരുന്നത്‌. പ്രഗത്ഭരടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ്‌ നിര, ആസ്ത്രേലിയയുടെ രണ്ടാംകിട ബൌളിങ്ങിനു മുന്നില്‍ പകച്ചു നില്‍ക്കുന്നത്‌ കണ്ടപ്പൊള്‍, ഇനിയും ഇവറ്‍ ക്രിക്കറ്റിണ്റ്റെ ബാലപാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന തോന്നലുളവാക്കിയിരുന്നു. അതിനൊരു വൈപരീത്യം എന്നു പറയാനുള്ളത്‌ റോബിന്‍ ഊത്തപ്പയുടെ പ്രകടനമായിരുന്നു. പലപ്പോഴും മുന്‍ നിര ബാറ്റ്സ്മാന്‍മാറ്‍ കാണിക്കാത്ത ഒരു ചങ്കൂറ്റം അദ്ദേഹം കാണിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്‌. പാളയത്തിലേക്ക്‌ പട നയിക്കുക എന്ന തന്ത്രം വളരെ വ്യക്തതയോടെയും കൃത്യതയോടെയും നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഓരോ കളികള്‍ കഴിയുന്തോറും. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ ചെറുപ്പക്കാരന്‌ സാധിക്കുന്നു എന്നുള്ളത്‌ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ ശുഭസൂചകമായ ഒരു വസ്തുതയാണ്‌…

ബൌളിങ്ങില്‍ സഹീര്‍ ഖാണ്റ്റെ പ്രകടനം മികച്ചതായിരുന്നു. വളരെ കൃത്യതയോടെ, അധികം റണ്‍സ്‌ വഴങ്ങാതെയായിരുന്നു അദ്ദേഹത്തിണ്റ്റെ പ്രകടനം, കൂടാതെ ആദ്യമെ തന്നെ വിക്കറ്റുകള്‍ സ്വന്തമാക്കി പലപ്പോഴും സഹീര്‍ ഇന്ത്യക്ക്‌ മേല്‍ക്കൈ നല്‍കാറുണ്ടായിരുന്നു. പക്ഷെ മറുവശത്തു നിന്നും കാര്യമായ പിന്തുണ ഒരിക്കലും സഹീറിനു ലഭിച്ചിരുന്നില്ല. ശ്രീശാന്തും, ആര്‍.പി.സിംഗും അമ്പെ പരാജയപ്പെട്ടു. റണ്‍സ്‌ കണ്ടമാനം വഴങ്ങി എന്നു മാത്രമല്ല, കൃത്യത ഇല്ലാത്ത ബൌളിംഗ്‌, ബാറ്റ്സമാന്‍മാര്‍ക്ക്‌ ബൌളറുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായിക്കുന്നതായിമാറി. ശ്രീശാന്ത്‌ കളിച്ച കളികളിലെല്ലാം വിക്കറ്റുകള്‍ നേടി എന്നതു മാത്രമാണ്‌ എടുത്തു കാണിക്കുവാനുള്ള ഒരു വസ്തുത. അല്‍പം റണ്‍സ്‌ വഴങ്ങിയെങ്കിലും, പത്താന്‍ മികച്ച തിരിച്ചു വരവാണ്‌ കാഴ്ചവെച്ചത്‌. തണ്റ്റെ സ്വിംഗ്‌ ബൌളിങ്ങിന്‌ ഇപ്പോഴും കോട്ടമൊന്നൂം സംഭവിച്ചിട്ടില്ലാ എന്ന ഒരു സന്ദേശം അദ്ദേഹം ഈ പരമ്പരയിലൂടെ നല്‍കുകയുണ്ടായി. മുരളി കാര്‍ത്തിക്‌ അവസാന മത്സരത്തില്‍ മാത്രം മികച്ച പ്രകടനം പുറത്തെടൂത്തു. രമേഷ്‌ പവാര്‍ എന്ന ബോംബെ കളിക്കാരന്‍ എന്തിനാണ്‌ ടീമില്‍ എന്നുവരെ തോന്നിപ്പിക്കുന്ന പ്രകടനമാണ്‌ പുറത്തെടുത്തത്‌. വിക്കറ്റും നേടിയില്ല, പക്ഷെ റണ്‍സ്‌ കൊടുക്കുന്നതില്‍ യാതൊരു പിശുക്കും കാണിച്ചില്ല. ചുരുക്കി പറഞ്ഞാല്‍ ചില ഒറ്റയാള്‍ പ്രകടനങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യന്‍ ബൌളിങ്ങ്‌ തികച്ചും പരാജയ്മായിരുന്നു എന്നു വേണം കരുതാന്‍. ആസ്ത്രേലിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവസരങ്ങളിലെല്ലാം, അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൌളറ്‍മാറ്‍ നല്‍കിയ റണ്‍സുകളാണ്‌ ഇന്ത്യയുടെ ശവക്കുഴി തോണ്ടിയതെന്നു വേണമെങ്കില്‍ പറയാം. നല്ലോരു ഡെത്ത്‌ ബൌളറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. ഇതിനെല്ലാം പുറമെ, എല്ലാ മത്സരങ്ങളിലും ഇന്ത്യം ബൌളറ്‍മാറ്‍ വാരിക്കോരി നല്‍കിയ എക്സ്ട്രാ റണ്‍സുകള്‍. പ്രത്യേകിച്ചു വൈഡുകള്‍. ഇവയെല്ലാം മത്സരത്തിണ്റ്റെ ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്‌. ഓരോ മത്സരം കഴിയുമ്പോഴും എക്സ്ട്രാസിണ്റ്റെ എണ്ണം കൂട്ടാനാണ്‌ ഇന്ത്യന്‍ ബൌളര്‍മാറ്‍ ശ്രമിച്ചിട്ടുള്ളത്‌. കൃത്യമായി പറഞ്ഞാല്‍, ആറ്‍.പി. സിങ്ങും ശ്രീശാന്തും!!!

ഇന്ത്യന്‍ ടീമിണ്റ്റെ പരിതാപകരമായ ഫീല്‍ഡിങ്ങാന്‌ പരാജയത്തിനുള്ള മറ്റൊരു കാരണം. ഫീല്‍ഡില്‍ ചടുലമായ നീക്കങ്ങളില്ലാതെ അനായാസമായ ക്യാച്ചുകള്‍ വരെ വിട്ടു കളഞ്ഞത്‌ ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍മാരെ നന്നായി സഹായിച്ചിട്ടുണ്ട്‌. ഫീല്‍ഡിങ്ങിനു പെരുമകേട്ട യുവരാജും കാര്‍ത്തിക്കും ക്യാച്ചുകള്‍ വിട്ടുകളയുന്നതും, അസാധാരണമായ തെറ്റുകള്‍ വരുത്തുന്നതും അവിശ്വസനീയമായി തോന്നി. ക്യാച്ചുകള്‍ കളികള്‍ വിജയിപ്പിക്കുമെന്ന അടിസ്ഥാന തത്വം ഇവിടെ വ്യക്തമാകുകയാണ്‌. ഔട്ട്ഫീല്‍ഡില്‍ ഇന്ത്യന്‍ കളിക്കാരുടെ നിലവാരം കുറഞ്ഞ പ്രകടനം, എതിര്‍ ടീമിന്‌ റണ്‍സ്‌ വാരിക്കൂട്ടുന്നതിന്‌ സഹായകമായി എന്നത്‌ വ്യക്തമാണ്‌. ഇന്ത്യന്‍ ഫീല്‍ഡിംഗ്‌ നിലവാരം ഉയര്‍ത്താനായി മുന്‍ താരം റോബിന്‍ സിങ്ങിനെ ഫീല്‍ഡിംഗ്‌ പരിശീലകനായി നിയമിച്ചിട്ടുണ്ടെങ്കിലും, അതൊന്നും കളിക്കാരെ സഹായിക്കുന്നതായി തോന്നുന്നില്ല. ഇതില്‍ പ്രധാനമായ മറ്റൊരു വസ്തുത കളിക്കാരുടെ ശാരീരികക്ഷമതയാണ്‌. അതില്ലാതെ ഫീല്‍ഡില്‍ ഒരിക്കലും നൂറു ശതമാനം പ്രകടനം കാഴ്ചവക്കാന്‍ കഴിയുകയില്ല. പക്ഷെ പുതിയ താരങ്ങളായ ഊത്തപ്പ, കാര്‍ത്തിക്‌, ഗംഭീര്‍ എന്നിവര്‍ ഫീല്‍ഡിങ്ങില്‍ മുതിര്‍ന്നകളിക്കാരെക്കാള്‍ ഒരുപിടി മുന്നിലാണെന്നു പറയാതെ വയ്യ. ഇന്ത്യന്‍ നായകന്‍ ധോണിയുടെ വിക്കറ്റിണ്റ്റെ പിറകിലെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. നായകത്വത്തിണ്റ്റെ സമ്മര്‍ദ്ദമാണോ എന്നറിയില്ല, ഇംഗ്ളണ്ടില്‍ വച്ചുണ്ടായിരുന്ന മോശം ഫോം ഇവിടെയും ധോണി തുടര്‍ന്നു വന്നു. ബാറ്റിംഗ്‌ പോലെ തന്നെ, ദ്രാവിഡിന്‌ ഫീല്‍ഡിലൂം തൊട്ടതെല്ലാം പിഴച്ചു. ഫലമോ അവസാന ഏകദിനത്തില്‍ ടീമില്‍ നിന്നും പുറത്ത്‌!!!

ഇന്ത്യന്‍ ക്രിക്കറ്റ്‌ ഏകദിന ടീമിണ്റ്റെ നായകനായുള്ള ധോണിയുടെ അരങ്ങേറ്റം. അതായിരുന്നു, ആസ്ത്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ഏഴ്‌ ഏകദിനങ്ങള്‍ അടങ്ങിയ ഈ പരമ്പര ധോണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായതും, പ്രാധാന്യമേറിയതുമായിരുന്നു. ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറ്റം പോലെ തന്നെയായിരുന്നു, നായകനെന്ന നിലയിയില്‍ അദ്ദേഹത്തിണ്റ്റെ അരങ്ങേറ്റവും. ആദ്യമായി നടന്ന ട്വണ്റ്റി-ട്വണ്റ്റി ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ മുതിറ്‍ന്ന കളിക്കാറ്‍ പിന്‍മാറിയപ്പോള്‍, സെലക്ടറ്‍മാറ്‍ ധോണിയെ നായകനായി അവരോധിക്കുകയായിരുന്നു. വളരെ പുതുമയേറിയ ക്രിക്കറ്റ്‌ രൂപത്തിണ്റ്റെ ലോകകപ്പിന്‌ ഇന്ത്യന്‍ സെലക്ടറ്‍മാരുടെ വക ഒരു ഗംഭീര പരീക്ഷണം. അതിനിടെ ഏകദിന ടീമിണ്റ്റെ നായക സ്ഥാനം ദ്രാവിഡ്‌ വേണ്ട എന്നു വച്ചതോടെ ധോനിക്ക്‌ ഏകദിന നായകന്‍ എന്ന പദവിയിലേക്കൊരു എളുപ്പവഴിയൊരുങ്ങി. ഇതിനെല്ലാമിടയില്‍ പൊട്ടനു ലോട്ടറിയടിക്കുന്നതു പോലെ ട്വണ്റ്റി- ട്വണ്റ്റി ലോകകപ്പ്‌ ഇന്ത്യക്ക്‌ ലഭിക്കുകയും ചെയ്തു. എല്ലാം ഈശ്വര നിശ്ചയം, അല്ലതെ എന്താ പറയുക??? വിജയശ്രീലാളിതനായി ഇന്ത്യയിലെത്തിയ ധോണിക്കും ടീമിനും വലിയ സ്വീകരണങ്ങളും പാരിതോഷികങ്ങളും ലഭികുകയുണ്ടായി. മാധ്യമങ്ങളും, മുന്‍ താരങ്ങളും ധോണിയുടെ നായകത്വത്തെ വാനോളം പുകഴ്ത്തി. വളരെ അഗ്രസ്സീവായ ഒരു നായകനാണ്‌ ധോണിയെന്നും, ഫീല്‍ഡില്‍ അദ്ദേഹത്തിണ്റ്റെ തീരുമാനങ്ങള്‍ മഹത്തരമായിരുന്നുവെന്നും ബി.സി.സി.ഐ അധികൃധരും, ഗവാസ്കറെപ്പോലുള്ള മുന്‍ കളീക്കാരും, നാഴികക്കു നാല്‍പ്പതു വട്ടം പ്രസംഗിക്കുന്നത്‌ നാം മാധ്യമങ്ങളില്‍ കാണൂകയുണ്ടായി. ലോകവിജയികളായ ആസ്ത്രേലിയയെ തകര്‍ക്കാന്‍ ധോണിയുടെ നായകത്വത്തിനു മാത്രമെ കഴിയു എന്നു വരെ അഭിപ്രായപ്പെട്ടവര്‍ ഉണ്ട്‌. പക്ഷെ ഇന്നലെ വാംഖഡെ സ്റ്റേഡിയത്തില്‍ അവസാന മത്സരവും കഴിഞ്ഞപ്പോള്‍, മുന്‍പു പറഞ്ഞ അഭിപ്രായം കാത്തു സൂക്ഷിക്കുന്നവര്‍ എത്ര പേര്‍ ഇനിയും ബാക്കി ഉണ്ടെന്നറിയാന്‍ എനിക്കാകംഷയുണ്ട്‌. ഫീല്‍ഡില്‍ ധോണിയുടെ തീരുമാനങ്ങള്‍ അത്ര മികച്ചതായിരുന്നു എന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. ഫീല്‍ഡില്‍ കളിക്കാരെ വിന്യസിക്കുന്നതിലും, ബൌളര്‍മാരെ നിയന്ത്രിക്കുന്നതിലും അദ്ദേഹത്തിണ്റ്റെ കഴിവുകേട്‌ ദൃശ്യമായിരുന്നു. പലപ്പോഴും, ഗാംഗുലിയും, സച്ചിനും, ദ്രാവിഡും തുടര്‍ച്ചയായി ഉപദേശങ്ങള്‍ നല്‍കേണ്ടി വന്ന അവസരങ്ങള്‍ വരെ നാം കണ്ടു. ശ്രീശന്തിണ്റ്റെ അമിതാവേശം നിയന്ത്രിക്കാന്‍ കഴിയാതെ ധോണി വിഷണ്ണനായി നില്‍ക്കുമ്പോള്‍, ഗാംഗുലി ആ ജോലി ഏറ്റെടുത്ത്‌, വിക്കറ്റുകള്‍ വീഴ്ത്താന്‍ സഹായിക്കുന്നതും, ഈ പരമ്പരയില്‍ ന്‍മുക്ക്‌ കാണാന്‍ സാധിച്ചു. ധോണിയുടെ ഈ നായകത്വം എത്രത്തോളം പുരോഗമിക്കുമെന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം!!! അതിനിടെ സെലക്ടര്‍മാരും ചില തമാശകള്‍ കാട്ടി. ക്രിക്കറ്റ്‌ ജീവിതം തന്നെ ഉപേക്ഷിച്ചു കമണ്റ്ററി പറയാന്‍ പോയ മുരളി കാര്‍ത്തിക്കിനെ ടീമിലെടുത്തത്‌ വിവാദമായിരുന്നു. പക്ഷെ അവസാന ഏകദിനത്തില്‍ ആറ്‌ വിക്കറ്റും നിര്‍ണ്ണായകമായ റണ്‍സും നേടി, അദ്ദേഹം ആ പ്രതീക്ഷ കാത്തു സൂക്ഷിച്ചു എന്നുള്ളത്‌ മറ്റൊരു കാര്യം!!!

ഈ പരമ്പരയിലെ ആദ്യ്‌ ബോള്‍ എറിയുന്നതിനു മുന്‍പെ തന്നെ രണ്ടു ടീമുകളും പോരാട്ടം തുടങ്ങിയിരുന്നു. ഇന്ത്യ സമ്മര്‍ദ്ദത്തിലാണെന്നു പറഞ്ഞു കൊണ്ട്‌ ആസ്ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ്‌ ആദ്യ വെടി പൊട്ടിച്ചത്‌. തങ്ങളുടെമേല്‍ സമ്മര്‍ദ്ദമില്ല എന്നു പറഞ്ഞ്‌ ധോണി തിരിച്ചടിച്ചതോടെ, വാഗ്വാദം ചൂടു പിടിച്ചു. പിന്നീടുള്ള മത്സരങ്ങളില്‍ ശ്രീശാന്തും സൈമണ്ട്സും തമ്മില്‍ മൈതാനത്തില്‍ വച്ച്‌ കോര്‍ത്തതോടെ വാഗ്വാദങ്ങള്‍ മറ്റൊരു തലത്തിലേക്കെത്തി. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ മൈതാനത്ത്‌ പതിവായി. വിക്കറ്റെടുത്ത ശേഷം ശ്രീശാന്തിണ്റ്റെ ആഘോഷങ്ങള്‍ അതിരു വിട്ടതോടെ ക്രിക്കറ്റുകളിയേക്കാളുപരി, നാക്കു കൊണ്ടൂള്ള യുദ്ധം സാധരണയായി. കളിക്കളത്തിനു പുറത്തും, പ്രസ്സ്‌ കോണ്‍ഫറന്‍സുകളിലുമെല്ലാം പ്രകോപനപരമായ വാകുകള്‍ ഇരു ഭാഗത്തു നിന്നും പുറത്തു വന്നതോടെ എല്ലാവരുടെയും ശ്രദ്ധ കളിയില്‍ നിന്നും വാക്കു തര്‍ക്കത്തിലേക്കെത്തി… എല്ലാ വിവാദങ്ങളിലും നായകനായ സൈമണ്ട്സ്‌ പൊതുവേ ശാന്തനായി അറിയപ്പെടുന്ന തെണ്ടൂല്‍ക്കറുമായി കയര്‍ത്തതോടെ, അവരുടെ പ്രകോപനത്തിണ്റ്റെ തീവ്രത പുറം ലോകമറിഞ്ഞു. അതിലേക്ക്‌, ഹര്‍ഭജന്‍ സിങ്ങും കൂടി എത്തിയതോടെ കളിയേക്കാള്‍ പ്രധാനം വാക്കു തര്‍ക്കമായി മാറി. ഒടുവിലിപ്പോള്‍, അത്‌ വംശീയ അധിക്ഷേപത്തില്‍ വരെ എത്തിയതോടെ, രാജ്യാന്തര ക്രിക്കറ്റ്‌ കൌണ്‍സിലും ഇതില്‍ ഇടപ്പെട്ടിരിക്കയാണ്‌. ഇത്തവണ ആരോപണം കാണികളുടെ നേരെയാണ്‌. അതിനു തെളിവായി ചില ചിത്രങ്ങളും പുരത്തുവന്നതോടെ സംഭവം ചൂടു പിടിച്ചിരിക്കയാണ്‌. മാനസികമായ മുന്‍ തൂക്കം നേടുവാനായി, ആസ്ത്രേലിയ പുറത്തെടുത്ത തന്ത്രത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ വീണതോടെയാണ്‌ ഇന്ത്യയുടെ പ്രശ്നങ്ങള്‍ തുടങ്ങിയത്‌. അമിതാവേശത്തിണ്റ്റെ പേരില്‍ പല തവണ പഴികേട്ട ശ്രീശാന്ത്‌ തണ്റ്റെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവാത്തത്‌, അദ്ദേഹത്തിണ്റ്റെ കരിയറിനെ തന്നെ ചിലപ്പോള്‍ ബാധിച്ചേക്കാം. അദ്ദേഹത്തിണ്റ്റെ തെറ്റുകള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴിയിലേക്കു കൊണ്ടുവരാന്‍ നായകനും തയ്യാറാകാത്തതോടെ, ശ്രീശാന്തിണ്റ്റെ മുന്നോട്ടുള്ള പാത ദുറ്‍ഘടമാണ്‌. ഇന്ത്യക്കാരുടെ അഗ്രഷനെക്കുറിച്ചു സൈമണ്ട്സിണ്റ്റെ പ്രതികരണം ഏതൊരു ശരാശരി ഇന്ത്യന്‍ ആരാധകനേയും ചൊടിപ്പിക്കാന്‍ തക്കവണ്ണമുള്ളതായിരുന്നു. പക്ഷേ ഇന്ത്യയുടെ ഫീല്‍ഡിലെ ചില പ്രതികരണങ്ങള്‍, സൈമണ്ട്സ്‌ പറഞ്ഞത്‌ ശരിയൊ, എന്നൊരു ചോദ്യത്തിലേക്കു നിങ്ങളെ എത്തിച്ചേക്കാം…ഇതിനെല്ലാമിടയില്‍ കളി മറന്ന ഇന്ത്യ തോറ്റു. ബുദ്ധിപരമായി ആസ്ത്രേലിയ പരമ്പര ജയിച്ചു.

എന്താണീ പരമ്പരയുടെ ബാക്കി പത്രം??? ഇന്ത്യ കളിയുടെ എല്ലാ മേഖലകളിലും ഇനിയും പുരോഗമിക്കുവാനുണ്ടെന്ന ഒരു സത്യം വീണ്ടും പുറത്തുവന്നു. ചെറുമീനുകളോട്‌ ജയിക്കുന്നതു പോലെ എളുപ്പമുള്ളതല്ല, വമ്പന്‍ സ്രാവുകളെ തോല്‍പ്പിക്കുന്നത്‌ എന്ന്‌ ഇന്ത്യ മനസ്സിലാക്കിയിരിക്കും. ശാരീരിക ക്ഷമതയും, ഫീല്‍ഡിംഗ്‌ നിലവരവും ഉയര്‍ത്തിയാല്‍ മാത്രമെ ലോക നിലവാരത്തില്‍ എത്താന്‍ സാധിക്കൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കു ഇനിയെകിലും ഇന്ത്യന്‍ ടീം കണ്ണോടിക്കും എന്നു വിശ്വസിക്കാം. മുതിര്‍ന്ന കളിക്കാരുടെ ഫോമിനെക്കുറിച്ചും, പല ബൌളര്‍മാരുടെ നിലവാരത്തെക്കുറിച്ചും, ധോണിയുടെ നായകത്വത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉയരുന്നത്‌ സമീപ ഭാവിയില്‍ തന്നെ കാണ്‍മാന്‍ സാധിക്കുമെന്നുള്ളതുറപ്പാണ്‌. അതോടെ സെലക്ടര്‍മാരുടെ മേലും സമ്മര്‍ദ്ദം ഉണ്ടാവുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാം നമുക്കു വഴിയേകാണാം!!!

Thursday, September 27, 2007

ഇന്ത്യയുടെ Twenty20 വിജയം മഹത്തരമോ?സെപ്തംബറ്‍ 24, തിങ്കളാഴ്ച. ജോഹന്നാസ്ബറ്‍ഗ്ഗില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയുടെ യുവനിര ആദ്യ ലോകകപ്പ്‌ സ്വന്തമാക്കി. വാശിയേറിയ മത്സരത്തിനൊടുവില്‍ അന്തിമ ഓവറിലാണ്‌ ഇന്ത്യ ജയം സ്വന്തമാക്കിയത്‌. മുന്‍ താരങ്ങളും, സീനിയറ്‍ താരങ്ങളും, മാധ്യമങ്ങളും, ബി.സി.സി.ഐയുമെല്ലാം അവരെ വാനോളം പുകഴ്ത്തുകയാണ്‌. സ്വപ്നതുല്യമായ നേട്ടമാണ്‌ അവറ്‍ കൈവരിച്ചിരിക്കുന്നതെന്നുള്ളത്‌ സത്യമാണെങ്കിലും അതിനിത്രയേറെ പ്രാധാന്യം നല്‍കേണ്ടതുണ്ടൊ എന്നുള്ളത്‌ പ്രസക്തമായ ഒരു ചോദ്യമാണ്‌. 24 വറ്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌ ലോകകപ്പ്‌ ഇന്ത്യയില്‍ എത്തുന്നത്‌. കപിലിണ്റ്റെ ചെകുത്താന്‍മാറ്‍ ആദ്യമായി ലോകകപ്പ്‌ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ അവരുടെ വിജയം വളരെ ആധികാരികമായിരുന്നു. പക്ഷേ ഇന്നോ?

ഈ ലോകകപ്പ്‌ തുടങ്ങിയപ്പോള്‍ തന്നെ ഇംഗ്ളണ്ടിണ്റ്റെ കെവിന്‍ പീറ്റേര്‍സന്‍ ക്രിക്കറ്റിണ്റ്റെ ഈ പുതുരൂപത്തെക്കുറിച്ചു പറഞ്ഞത്‌ “ഇതൊരു ലോട്ടറിയാണ്‌, അത്‌ ആര്‍ക്കു വേണമെങ്കിലും ലഭിക്കാം!!!”. ഇന്ത്യയുടെ വിജയത്തോടെ അത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്‌. ലോകകപ്പു ജയിക്കുക എന്നത്‌ ഒരു വലിയ കാര്യം തന്നെയാണ്‌, പലപ്പോഴും മാധ്യമങ്ങള്‍ അതിനെ വിശകലനം ചെയ്യുവാനോ, അതു വഴി ക്രിക്കറ്റിന്‌ ഒരു നല്ല ഭാവി സുനിശ്ചിതമാക്കുവാനോ ശ്രമിക്കാറില്ല. ഇതു തന്നെയാണ്‌ ക്രിക്കറ്റ്‌ എന്ന കളിയുടെ ഏറ്റവും വലിയ ശാപവും. ഈ ലോകകപ്പിന്‌ ഇന്ത്യ ഒരു ടീമിനെ അയക്കുമ്പോള്‍ അതിണ്റ്റെ നായകനായി നിശ്ചയിച്ചത്‌, നായകസ്ഥാനത്ത്‌ ഒരു പരിചയവുമില്ലാത്ത ധോണി എന്ന കീപ്പറെയായിരുന്നു. ആദ്യ മത്സരം മഴയില്‍ ഒലിച്ചുപോയപ്പോള്‍, രണ്ടാം മത്സരം, അപൂര്‍വ്വമായ “ബൌള്‍-ഔട്ടി”ലാണ്‌ കലാശിച്ചത്‌. അനായാസേന ജയിക്കാവുന്ന ഒരു മത്സരം, ഈ വിധത്തിലുള്ള ഒരു പര്യവസായിയില്‍ എത്തിച്ചതില്‍ നമ്മുടെ ബൌളര്‍മാര്‍ വഹിച്ച പങ്ക്‌ ചെറുതല്ല!!! പാക്കിസ്ഥാന്‌ രണ്ടു പന്തില്‍ ഒരു റണ്‍ നേടാന്‍ കഴിയാതിരുന്നതിനാല്‍ ഒരു വിധം ഇന്ത്യ രക്ഷപ്പെട്ടു എന്നു വേണം പറയാന്‍. പിന്നീടുള്ള മത്സരങ്ങളില്‍, ഇന്ത്യ ന്യൂസിലാണ്ടിനോട്‌ പരാജയപ്പെട്ടെങ്കിലും, പ്രഗത്ഭരായ ഇംഗ്ളണ്ട്‌, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ എന്നിവരെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. ഇംഗ്ളണ്ടിനെതിരായാ മത്സരത്തില്‍, യുവരാജ്‌ ഒരോവറില്‍ ആറ്‌ സിക്സറുകള്‍ പറത്തി, അത്യപൂര്‍വ്വമായ ഒരു ചരിത്രം സൃഷ്ടിച്ചു. പക്ഷേ ആ ഒരോവര്‍ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യാ ആ മത്സരത്തില്‍ പരാജയപ്പെട്ടേനെ എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ഉയര്‍ന്ന സ്കോര്‍ നേടിയിട്ടും, ചെറിയ വ്യത്യാസത്തിലാണ്‌ ഇന്ത്യ ജയിച്ചത്‌. അടുത്ത മത്സരത്തില്‍, തോറ്റാലും സെമിയില്‍ കടക്കാമെന്ന ദക്ഷിണാഫ്രിക്കയുടെ അമിതാത്മവിശ്വാസമാണ്‌ ഇന്ത്യയെ രക്ഷിച്ചത്‌. ആ മത്സരം അവര്‍ ഇന്ത്യക്കു ദാനം ചെയ്തു എന്നു പറയുന്നതാവും ശരി. പക്ഷെ, ഇന്ത്യയുടെ സെമി ഫൈനലിലെ പ്രകടനം, എടുത്തു പറയത്തക്ക ഒന്നായിരുന്നു. നല്ല ബാറ്റിങ്ങും, ബൌളിങ്ങും, ഫീല്‍ഡിങ്ങും കാഴ്ചവച്ച ഇന്ത്യ ലോകചാമ്പ്യന്‍മാരെ നിഷ്ഭ്രമരാക്കിയാണ്‌ ഫൈനലില്‍ എത്തിയത്‌. ഫൈനലില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ ഇന്ത്യക്കായില്ല. ബൌളിങ്ങില്‍ പത്താനും, സിങ്ങും നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും, ശ്രീശാന്ത്‌, ഹര്‍ഭജന്‍ എന്നിവര്‍ അമ്പെ പരാജയപ്പെട്ടു. ഒരു സമയത്ത്‌ അപ്രാപ്യമെന്നു തോന്നിയ ഒരു ലക്ഷ്യത്തിലേക്ക്‌, പാക്കിസ്ഥാനെ ഈ ബൌളര്‍മാര്‍ പെട്ടെന്നു തന്നെ കൊണ്ടെത്തിച്ചു. ഫീല്‍ഡിങ്ങില്‍ ഒരുപാടു പാളിച്ചകള്‍ വരുത്തിയെങ്കിലും, നിര്‍ണ്ണായക നിമിഷത്തില്‍ ക്യാച്ചുകളെടുത്തത്‌ വിജയത്തിന്‌ ഹേതുവായി മാറി. നാലു പന്തില്‍ അഞ്ച്‌ റണ്‍സ്‌ എന്ന നിസ്സാര ലക്ഷ്യത്തില്‍ മിസ്ബാഹ്‌ ഉള്‍ ഹഖ്‌ വീണപ്പോള്‍, ഇന്ത്യ ലോകകപ്പിന്‌ അര്‍ഹരായി.

ലോകകപ്പു ജയിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന്‌ ആശംസാപ്രവാഹങ്ങളായി. നായകന്‍ ധോണിയെ വാനോളമുയര്‍ത്തി, മാധ്യമങ്ങളും, മുന്‍ താരങ്ങളൂം. പക്ഷെ അവരെല്ലാം ആവേശഭരിതരയത്‌ ലോകകപ്പിണ്റ്റെ ലബ്ധിയിലാണ്‌. അതിലുപരി, ധോണിയാണിനി ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കന്‍ പോകുന്നത്‌. പക്ഷേ ഈ ലോകകപ്പില്‍, ഒരിക്കല്‍ പോലും ഒരു നല്ല നായകത്വം ഞാന്‍ ധോണിയില്‍ കണ്ടില്ല. എടുത്ത തീരുമാങ്ങളില്‍ ഭൂരിപക്ഷവും തെറ്റായിരുന്നു. ടീമിനെ ഉത്തേജിപ്പിക്കുന്ന ഒരു നായകനെ നാം ദര്‍ശിച്ചില്ല. ബാറ്റിങ്ങിലായാലും, ഫീല്‍ഡിലായലും അങ്ങനെ ഒരു നായകനെ നമുക്ക്‌ ധോണിയില്‍ കാണാനെ കഴിഞ്ഞില്ല. പലപ്പോഴും അഗാര്‍ക്കരിനെ പോലുള്ള ബൌളര്‍മാര്‍ നിരാശജനകമായി ബൌള്‍ ചെയ്യുമ്പോഴും, സ്റ്റാമ്പിനു പിറകില്‍ (ദ്രാവിഡിനെപോലെ) ചിന്തിച്ചുകൊണ്ടു നില്‍ക്കുന്ന ധോണിയെയാണ്‌ നാം കണ്ടത്‌. അല്ലാതെ ബൌളര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നായകനെ അല്ല. അതു പോലെ ഫീല്‍ഡില്‍ ധോണിയെടുത്ത പല തീരുമാങ്ങളും മത്സരങ്ങളെ കയ്യില്‍ നിന്നും വഴുതിപ്പോകുന്നതിണ്റ്റെ വക്കില്‍ വരെ എത്തിച്ചെങ്കിലും, ചില ഒറ്റയാള്‍ പ്രകടങ്ങള്‍ ധോണിയെ രക്ഷിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാള്‍ വെറുമൊരു ശിക്കാരി ശംഭു മാത്രാമായിരുന്നു ധോണി ഈ ലോകകപ്പില്‍!!! ധോണിയെ പല മാധ്യമങ്ങളും, ഗാംഗുലിയോടുപമിക്കുന്നത്‌ നാം കാണുന്നു. ശരിക്കും അങ്ങനെ ചെയ്യുക വഴി, ഗാംഗുലിയെ അപമാനിക്കുകയെല്ലെ നാം ചെയ്യുന്നത്‌. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായ്കനായിരുന്നു ഗാംഗുലി. അദ്ദേഹത്തിണ്റ്റെ നിലവാരത്തിലേക്ക്‌ ധോണി എത്തി എന്നു പറയാന്‍ കഴിയുകയില്ല. ഇതു പോലൊരു ലോട്ടറി ജയിച്ചപ്പോള്‍ ധോണിയെ മഹാനാക്കിയത്‌ ഒട്ടും ശരിയായ ഒരു പ്രവണതയായി എനിക്കു തോന്നുന്നില്ല. മാധ്യമങ്ങള്‍ പലതും പറയും, ഇന്നു പുകഴ്ത്തിയാല്‍ നാളെ കുറ്റം പറയും. അവരുടെ വാക്കുകള്‍ കേട്ട്‌ അഹങ്കരിക്കാന്‍ തക്കവണ്ണം നമ്മുടെ ക്രിക്കറ്റ്‌ വളര്‍ന്നോ??? ലോകകപ്പിണ്റ്റെ ഫൈനലില്‍ തോറ്റു മടങ്ങിയ ഗാംഗുലിയുടെ ടീമിന്‌ ലോകകപ്പു നേടിയതിനേക്കാള്‍ വലിയ സ്വീകരണമാണ്‌ ഇന്ത്യ നല്‍കിയത്‌. ഒരു പക്ഷേ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ ടീം സ്പിരിറ്റ്‌ കാണിച്ച അവസരങ്ങളിലൊന്നാണത്‌. ഓരോ മത്സരവും പൊരുതി ജയിച്ച്‌, ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും, അത്‌ ഇന്ത്യന്‍ ക്രിക്കറ്റിനു പകര്‍ന്ന ഉണര്‍വ്വ്‌ ചെറുതൊന്നുമായിരുന്നില്ല. അതിണ്റ്റെ ഏഴയലത്ത്‌ നില്‍ക്കാനാവുമോ ധോണിയുടെ ടീമിന്‌????

ഇന്ത്യന്‍ ടീമിനു രാജകീയമായ സ്വീകരണമാണ്‌ ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നത്‌. ഒരു പക്ഷെ അത്‌ ഇതു വരെ ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ സ്വീകരണങ്ങളീല്‍ ഒന്നാവാനും വഴിയുണ്ട്‌. പക്ഷെ ഇതേ സ്വീകരണം അര്‍ഹിച്ചിക്കുന്ന മറ്റു ചിലര്‍കൂടി ഇവിടെ ഉണ്ട്‌. ഏഷ്യാകപ്പ്‌ ജയിച്ച ഇന്ത്യന്‍ ഹോക്കി ടീം, നെഹ്രു കപ്പ്‌ നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം. വളരെക്കാലത്തിനു ശേഷമാണ്‌ ഇന്ത്യന്‍ ഹോക്കി ടീമും, ഫുട്ബോള്‍ ടീമും ഈ നേട്ടം കൈവരിക്കുന്നത്‌. ക്രിക്കറ്റിണ്റ്റെ പൊലിമയില്‍ നിറം മങ്ങിപ്പോയ ഈ കളികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്‌. പക്ഷെ അവരെ അനുമോദിക്കാനും, സ്വീകരിക്കാനും ഇവിടെ ആരുമില്ല. ഇവിടെ ലോകകപ്പു നേടിയ ക്രിക്കറ്റ്‌ ടീമിലെ ഓരോ കളിക്കാരനും കോടികളാണ്‌ സമ്മാനം. ഇനിയൊരിക്കലും ക്രിക്കറ്റ്‌ കളിച്ചില്ലെങ്കിലും ജീവിക്കാനുള്ള പൈസ ഈയൊരു നേട്ടത്തിലൂടെ അവരുടെ കൈകളില്‍ ചെന്നെത്തി. ഒരോവറില്‍ ആറ്‌ സിക്സറടിച്ച യുവരാജിന്‌ ഒരു കോടി സമ്മാനം നല്‍കിയപ്പോള്‍, ഏഷ്യാകപ്പില്‍ ഗോളൊന്നിന്‌ ആയിരം രൂപ വീതമാണ്‌ ഹോക്കി ടീമംഗങ്ങള്‍ക്കു നല്‍കിയത്‌. ഇതു പോലുള്ള തീരുമാനങ്ങള്‍ അവരെ നിരുത്സാഹപ്പെടുത്തുകയെ ഉള്ളു. ലോകകപ്പില്‍ ഏറ്റവും മോശമായി കളിച്ച അഗാര്‍ക്കറിനു പത്ത്‌ ലക്ഷം രൂപ സമ്മാനം, പൊറുതിക്കളിച്ച ഹോക്കി, ഫുട്ബോള്‍ കളിക്കാര്‍ക്ക്‌ പതിനായിരവും… എന്തൊരു വിരോധാഭാസം!!!! ഈയിടയായി ഇന്ത്യ ഏത്‌ കളികളിച്ചാലും മുഴങ്ങി കേള്‍ക്കുന്ന ഒരു മുദ്രാവാക്യമുണ്ട്‌. “ചക്‌ ദേ ഇന്ത്യ”. ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാന്‍ നായകനായി അഭിനയിച്ച, ഹോക്കിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയാണത്‌. അത്‌ ഇന്ത്യന്‍ കായിക രംഗത്തിനു നല്‍കിയ ഉത്തേജനം വളരെ വലുതാണ്‌. പല വേദികളിലും ഇതു മുഴങ്ങിക്കേട്ടു. ഒടുവില്‍ ഈ ലോകകപ്പ്‌ വേദിയിലും. ഫൈനല്‍ കാണുവാന്‍ ഷാരൂഖുമുണ്ടായിരുന്നു. എന്നാന്‍ ഹോക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയായിരുന്നിട്ടു കൂടി ഒരിക്കല്‍ പോലും, അദ്ദേഹത്തെ ഏഷ്യാക്കപ്പ്‌ വേദിയില്‍ കണ്ടതേയില്ല. അദ്ദേഹത്തിണ്റ്റെ ദേശസ്നേഹവും, സ്പോര്‍ട്സ്‌ സ്നേഹവും, ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങിപ്പോയൊ? അതോ പണമൊഴുകുന്നിടത്തെ അദ്ദേഹത്തെ കാണ്‍മാനാകുകയുള്ളോ??? ചോദ്യങ്ങള്‍ അവശേഷിക്കുന്നു!!!!

ഈ വിജയത്തെ മഹത്തരമെന്ന്‌ കൊട്ടിഘോഷിക്കുന്നവരോട്‌ എനിക്കു പറയാന്‍ ഒന്നെയുള്ളു… ഈ ലോട്ടറി അത്ര വലിയ കാര്യമോന്നുമല്ല… വെറും ഭാഗ്യത്തിണ്റ്റെ കളിമാത്രമാണ്‌. യഥാറ്‍ത്ഥ കടമ്പകള്‍ വരുന്നതേയുള്ളു… അതിനെ അതിജീവിക്കാന്‍ ധോണിക്കാവുമോ? ഇന്ത്യന്‍ ക്രിക്കറ്റിനാവുമോ?? കണ്ടറിയാം!!!!

Wednesday, September 19, 2007

Set Back for the McLaren!!!An eventful week in the world of Formula 1. McLaren have been excluded from the 2007 constructors’ championship and fined US$100 million following last Thursday’s FIA World Motor Sport Council (WMSC) hearing in Paris. Drivers Fernando Alonso and Lewis Hamilton have not been penalized and are free to continue their fight for the drivers’ title. The penalty follows McLaren’s admission that the team was in breach of the International Sporting Code through their possession of confidential technical data belonging to rivals Ferrari. McLaren are also required to submit detailed plans of their 2008 car to the FIA, who warned that it could apply further sanctions relating to next season should any irregularities be found in the car’s design. A number of McLaren employees - including Pedro de la Rosa and Fernando Alonso - knew about the team’s unauthorised possession of confidential Ferrari information, and some intended to use that information in the team’s own testing. The findings contradict previous claims from McLaren that the Ferrari data had not spread beyond suspended chief designer Mike Coughlan, who allegedly received it from former Ferrari engineer Nigel Stepney. In its judgement, the Council cites evidence of ongoing communications between Coughlan and Stepney, as well as between Coughlan and McLaren test driver Pedro de la Rosa, who the FIA claim requested and received secret Ferrari information from a source which he knew to be illegitimate and shared that information with world champion Fernando Alonso. The emails covered topics such as the weight distribution and braking system of Ferrari’s car, a flexible rear wing design and a gas used by the Italian team to inflate its tyres. They also suggested that Stepney had fed Coughlan real-time information on Ferrari’s pit stop strategy in this year’s Australian Grand Prix.

Monday, September 10, 2007

ധറ്‍മ്മം മറക്കുന്ന മലയാള മാധ്യമങ്ങള്‍കേരളത്തില്‍ മാധ്യമ രംഗത്ത്‌ നടന്നു വരുന്ന യുദ്ധം തുടങ്ങിയിട്ട്‌ കാലമേറെയായി. ആദ്യകാലങ്ങളില്‍ മാധ്യമ രംഗത്ത്‌ പത്രങ്ങള്‍ തമ്മിലായിരുന്നു മത്സരമെങ്കില്‍, ഇപ്പോള്‍ വാര്‍ത്തകള്‍ ചൂടാറുന്നതിനു മുന്‍പെ ജനങ്ങളില്‍ എത്തിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ നടത്തുന്ന പ്രയത്നം ജനങ്ങള്‍ക്ക്‌ വീക്ഷിക്കവുന്നതാണ്‌. പണ്ടൊക്കെ, രാവിലെ ഒരു കപ്പ്‌ ചൂടുകാപ്പിയുടെ കൂടെ വിളമ്പിക്കിട്ടിയിരുന്ന പത്രങ്ങളായിരുന്നു സാധാരണക്കാറ്‍ വാറ്‍ത്തകള്‍ അറിയുവാനായി പ്രധാനമായും ആശ്രയിച്ചിരുന്നത്‌. റേഡിയോയും ഒരു പ്രധാന പങ്ക്‌ വഹിച്ചിരുന്നെങ്കിലും, വിശദമായ വാറ്‍ത്തകള്‍ക്ക്‌ പത്രങ്ങള്‍ തന്നെയായിരുന്നു ആശ്രയം. പക്ഷെ, കാലം മാറിയപ്പോള്‍ കഥയും മാറി. ദൃശ്യ മാധ്യമങ്ങള്‍ ഈ രംഗത്തെക്കു കടന്നു വന്നതോടെ, വാറ്‍ത്തകള്‍ അവ സംഭവിക്കുമ്പോള്‍ തന്നെ പ്റേക്ഷ്കരുടെ സ്വീകരണമുറിയിലെത്തുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു. സാധാരണക്കാരും അതിനെ കൂടുതല്‍ ആശ്രയിച്ചു തുടങ്ങി എന്നതും മറ്റോരു വസ്തുതയാണ്‌. എവയെല്ലാം വഴിതെളിച്ചിരിക്കുന്നത്‌ മാധ്യമ രംഗത്തെ ഒട്ടും ആരോഗ്യപരമല്ലാത്തെ മത്സരത്തിനാണ്‌.

പത്ര രംഗത്ത്‌ മാതൃഭൂമിയും മനോരമയും നേരിട്ടു കൊമ്പുകോറ്‍ക്കൂമ്പോള്‍ പത്രധറ്‍മ്മത്തില്‍ അവര്‍ വരുത്തുന്ന മൂല്യചുതി വളരെയധികമാണ്‌. ഈ പത്രങ്ങള്‍ വാറ്‍ത്തകള്‍ സൃഷ്ടിക്കുകയാണോ എന്നു തോന്നിപ്പോകുന്ന വിധമാണ്‌ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്‌. മറ്റുള്ള പത്രങ്ങളില്‍, ദേശാഭിമാനിയും, മാധ്യമവും, വീക്ഷണവും പരസ്പരം ചെളിവാരിയെറിയല്‍ മാത്രമാണ്‌ നടത്തുന്നത്‌. രാഷ്ട്രീയ വൈരികള്‍ക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തെത്തുന്ന ഇതില്‍ ചില മാധ്യമങ്ങള്‍, പത്രധര്‍മ്മള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിച്ചിട്ടില്ല എന്ന്‌ തോന്നിയിട്ടുണ്ട്‌. മനോരമയും ഇതില്‍ നിന്നും വിഭിന്നമല്ല. പരസ്യമായി രാഷ്ട്റീയ ചായ്വ്‌ പ്രകടിപ്പിക്കുന്ന മനോരമ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള അവരുടെ വിദ്വേഷം പ്രകടമാക്കാനും, വലതു പക്ഷത്തെ പ്രീണിപ്പിക്കാനുമാണോ, പത്രം നടത്തുന്നത്‌ എന്നു ജനങ്ങള്‍ സംശയിച്ചു പോകും. മാതൃഭൂമി പരസ്യമായി രാഷ്ട്റീയ ചേരിതിരിവ്‌ പ്രകടിപ്പിക്കറില്ല, പക്ഷേ പല സാമൂഹികപ്രശങ്ങളിലും അവര്‍ ഇടപെടുന്ന രീതി, മാതൃഭൂമിയെ പ്രതിക്കൂട്ടില്‍ നിറ്‍ത്തുന്നു. പലപ്പോഴും സറ്‍ക്കറിനെ വിമറ്‍ശിക്കാന്‍ അവറ്‍ കാണിക്കുന്ന ആവേശം സംശയിത്തിലേക്കു വഴി തെളിക്കാറുണ്ട്‌. പക്ഷേ തമ്മില്‍ ഭേദം ഈ തൊമ്മനാണെന്നും കൂടി ഇതിണ്റ്റെ കൂടി ചേര്‍ക്കാതിരിക്കുന്നത്‌ ശരിയാണെന്നു തോന്നുന്നില്ല.

ചാനലുകളെല്ലാം അവരുടേതായ ന്യൂസ്‌ ചാനലുകള്‍ തുടങ്ങിക്കൊണ്ടാണ്‌ ഈ രംഗത്തെക്കു കടന്നു വന്നത്‌. ആദ്യമായി രംഗത്തെത്തിയ ഇന്ത്യവിഷനാണ്‌. എം.കെ.മുനീര്‍ തുടങ്ങിയ ഈ ചാനല്‍ വലതുപക്ഷ പ്രസ്ഥാനത്തോടാഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒന്നായിരിക്കുമെന്നു വിലയിരുത്തപ്പെട്ടുവെങ്കിലും, പൊതുവെ നിഷ്പക്ഷ നിലപാടാണ്‌ ചാനല്‍ സ്വീകരിച്ചത്‌. പിന്നീടെത്തിയ ഏഷ്യാനെറ്റും കൈരളി പീപ്പിളും പ്രതീക്ഷ നല്‍കിയെങ്കിലും, പിന്നീടത്‌ നിലനിറ്‍ത്തുന്നതില്‍ അവര്‍ അമ്പെ പരാജയപ്പെട്ടു. വളരെ ചെറിയ വാര്‍ത്തകള്‍ പോലും ലൈവായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ്‌ ചാനലുകള്‍ വെമ്പല്‍ കൂട്ടുന്നത്‌. ഒട്ടും പ്രാധാന്യമില്ലാത്ത വാര്‍ത്തകള്‍ പോലും തലക്കെട്ടായി നല്‍കി ജനശ്രദ്ധ പിടിച്ചു പറ്റാനാണിവര്‍ ശ്രമിക്കുന്നത്‌. ഇതു വഴിയൊരു സാമ്പത്തികനേട്ടം മാത്രമെ ഇവര്‍ ലക്ഷ്യമാക്കുന്നുള്ളു എന്നത്‌ വ്യക്തമാണ്‌. മനോരമ തുടങ്ങിയ ന്യൂസ്‌ ചാനല്‍ വെറും പ്രഹസ്സനമായി മാറുകയാണ്‌. രാഷ്ട്രീയ വിരോധവും, മസാല വാറ്‍ത്തകളും മാത്രമാണ്‌ ഇതില്‍ പതിവായി വരുന്നത്‌.

നമ്മുടെ പത്രങ്ങളിലും ചാനലുകളിലും കാണുന്ന ഒരു പൊതുവായ ഒരു പ്രവണത, നെഗറ്റിവായ വാര്‍ത്തകള്‍ അവര്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രസ്ദ്ധീകരിക്കുന്നു എന്നതാണ്‌. ആളുകള്‍ അതു വളരെ താല്‍പര്യത്തോടെ വായിക്കുന്നു എന്നതാണ്‌ അവര്‍ അതിനു നല്‍കുന്ന വിശദീകരണം. ഇതു കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രം കാണുന്ന ഒരു പ്രവണതയല്ല. ഇന്ത്യയിലുടനീളം ഇത്‌ ദൃശ്യമാണ്‌. പക്ഷെ ഈ നെഗറ്റീവായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കൊരു പ്രയോജനവും ചെയ്യുന്നില്ല എന്നു മാത്രമല്ല, അതു അവരുടെ മാനസികമായ അവസ്ഥയെയും, ചിന്താസരണിയേയും വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ചില ദിവസങ്ങളില്‍ പത്രങ്ങള്‍ അവരുടെ മുന്‍ പേജില്‍ പ്രസാദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍, കൊള്ളിവെയ്പ്പും കൊലപാതകങ്ങളും, അപകടങ്ങളുമെല്ലമായിരിക്കും. അവയുടെ വിശദമായ വാര്‍ത്തകളും, ചിത്രങ്ങളുമെല്ലമടങ്ങിയതായിരിക്കും അവരുടെ വാര്‍ത്തകള്‍. ഒരു പക്ഷെ മാനവരാശിക്കു ഒരു ഗുണവും ചെയ്യാത്ത വാര്‍ത്തകള്‍ മാത്രമായിരിക്കും ഇവ. ഒരു അപകടം നടന്നാല്‍ പിന്നെ ആഴ്ചകളോളം അതിണ്റ്റെ വിവരണങ്ങളും ഭയാനക ചിത്രങ്ങളുമായി പേജുകള്‍ നിറക്കുവാനായാണ്‌ പത്രങ്ങള്‍ ശ്രമിക്കുക. ഇവയെല്ലം ജനങ്ങളിലുണ്ടാക്കുന്ന നെഗറ്റിവിസം എത്രത്തോളമാണെന്ന്‌ ഈ കുത്തകമുതലാളിമാര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ഈയൊരവസ്ഥയിലേക്കു ഇന്ത്യയിലെ മാധ്യമരംഗം തരം താഴുകയില്ലയിരുന്നു. ചാനലുകളൂടെ കാര്യവും ഇതില്‍ നിന്നും വിഭിന്നമല്ല. ഭയാനകമായ ദൃശ്യങ്ങള്‍ കുത്തിനിറച്ച്‌ വാറ്‍ത്തകള്‍ എന്ന പേരില്‍ സം പ്രേക്ഷണം ചെയ്യുക വഴി ജനങ്ങള്‍ക്കിവര്‍ ദോഷമല്ലാതെ നന്‍മയൊന്നുമെ ചെയ്യുന്നില്ല. ഇതെല്ലാം ചെറിയ കുട്ടികളില്‍ വരെ നെഗറ്റിവിസം വളറ്‍ത്തുന്നു. ജനങ്ങള്‍ക്ക്‌ അല്‍പമെങ്കിലും ഗുണകരമായ കാര്യങ്ങള്‍ ഇവറ്‍ വിതരണം ചെയ്യുന്നുണ്ടൊ എന്നു തന്നെ സംശയമാണ്‌. ജനങ്ങള്‍ക്കും ഒരു തെറ്റായ ധാരണയുണ്ട്‌, ഇതു പോലുള്ള സംഭവങ്ങളാണ്‌ യഥാറ്‍ത്ഥ വാറ്‍ത്തകള്‍ എന്ന്‌. പക്ഷേ ആ ധാരണ തെറ്റാണെന്ന്‌ മനസ്സിലാക്കുവാനുള്ള വിവേകം ഒരിക്കല്‍ പോലും അവര്‍ കാണിച്ചിട്ടില്ല. മാധ്യമങ്ങള്‍ വിളമ്പി തരുന്ന വാര്‍ത്തകള്‍ വെള്ളം തൊടാതെ വിഴുങ്ങുകയാണ്‌ നമ്മുടെ ജനത ചെയ്യുന്നത്‌. ശാസ്ത്രീയമായ പഠനങ്ങള്‍പോലും തെളിയിച്ചിരിക്കുന്നത്‌ തുടറ്‍ച്ചയായി നെഗറ്റിവ്‌ വാര്‍ത്തകള്‍ കേള്‍കൂന്നത്‌ മനുഷ്യണ്റ്റെ ഉപബോധമനസ്സിനെ തന്നെ ബാധിക്കുമെന്നുള്ളതാണ്‌. അവയുണ്ടാക്കുന്ന പ്രതിഫലനം ഒരു പക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്‌ മനുഷ്യരില്‍ ഉണ്ടാക്കുക, പ്രത്യേകിച്ചും കുട്ടികളില്‍. നെഗറ്റിവായ കാര്യങ്ങള്‍ മാത്രം കേള്‍ ക്കുന്ന ഒരു മനുഷ്യന്‍ ൩൨ തവണ ആ കാര്യം തുടറ്‍ച്ചയായി കേള്‍ക്കൂന്നതോടെ, അയളുടെ ചിന്താ ഗതി തന്നെ ഒരു നെഗറ്റീവ്‌ രീതിയിലേക്കു വഴിമാറുമെന്നാണ്‌ മനശാസ്ത്റ വിദഗ്ദ്ധറ്‍ തെളിയിച്ചിരിക്കുന്നത്‌. ഈയൊരു കണ്ടുപിടുത്തം കണക്കിലെടുത്താല്‍, പത്രമാധ്യമങ്ങള്‍ മാനവരാശിക്കു സമ്മനിക്കുന്നത്‌ ഒരു വലിയ ദുരന്തമാണ്‌. മനുഷ്യരെ ജീവിത പരാജയത്തിലേക്കു വരെ നയിക്കാന്‍ ഹേതുവാകുന്ന എവരുടെ പത്രധറ്‍മ്മം നമുക്കൊരു ശാപമാകുകയില്ലെ?

അപ്രസക്തവും ഒരു പ്രാധാന്യവുമില്ലാത്ത വാറ്‍ത്തകള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കുക എന്നത്‌ മാധ്യമങ്ങളുടെ ഒരു മുഖമുദ്രയായിമാറിക്കൊണ്ടിരിക്കുകയാണ്‌. രാജ്യതാല്‍പര്യങ്ങള്‍ക്കുപോലും ഹാനികരമായ രീതിയില്‍ മാധ്യമങ്ങള്‍ പ്രവറ്‍ത്തിക്കുന്നത്‌ നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്‌ മാത്രം കാണാവുന്ന ഒരു പ്രതിഭാസമാണ്‌. അവിടെ ഈ മാധ്യമങ്ങള്‍ ഉയറ്‍ത്തിപിടിക്കുന്നത്‌ ഒരിക്കലും അവര്‍ വിലകല്‍പ്പിക്കാത്ത പത്രധര്‍മ്മമാണ്‌. ഒരുദ്ദാഹരണം പറയുകയാണെങ്കില്‍, കാറ്‍ഗില്‍ യുദ്ധം തന്നെയെടുക്കാം. ഇന്ത്യ അടുത്തിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണത്‌. നമ്മുടെ രാജ്യത്തിനൊരുപാട്‌ ധീര ജവാന്‍മാരെ നഷടപ്പെട്ട ഒരു യുദ്ധമായിരുന്നുവത്‌. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അത്‌ കൈകാര്യം ചെയ്ത രീതി തികച്ചും അപലപനീയമായിരുന്നു. പല വിധ കാരണങ്ങള്‍ക്കൊണ്ടും, ആ യുദ്ധം ഇന്ത്യ വളരെ കഷ്ടപ്പെട്ടാണ്‌ വിജയം കൈവരിച്ചത്‌. വളരെയധികം ജീവിതങ്ങള്‍ ഹോമിച്ച്‌ നാം നേടിയ ആ വിജയത്തിണ്റ്റെ മാറ്റ്‌ കുറച്ചത്‌ നമ്മുടെ പത്രങ്ങള്‍ ആയിരുന്നു. പ്രശനത്തിണ്റ്റെ യാഥാറ്‍ത്ഥയ്ത്തിലേക്കു കണ്ണോടിക്കതെ, അനാവശ്യമായി സര്‍ക്കാറിനെ കുറ്റപ്പെടുത്തി ലോകത്തിണ്റ്റെ മുന്നില്‍ നമ്മുടെ രാജ്യത്തെ തന്നെ പ്രതികൂട്ടില്‍ നിറ്‍ത്തിവാനാണ്‌ ഇവിടുത്തെ പ്രശസ്തമായ മാധ്യമങ്ങള്‍ ശ്രമിച്ചത്‌. നമ്മുടെ അതിറ്‍ത്തിയില്‍ രാജ്യരക്ഷക്കായി പട്ടാളക്കറ്‍ പൊരുതുമ്പോഴും, അവറ്‍ക്ക്‌ പ്രചോദനം നല്‍കാതെ, അവരുടെ ആവേശം കെടുത്തുന്ന, പട്ടാള്‍ക്കരുടെ മരണവാറ്‍ത്തകള്‍ക്കൊണ്ട്‌ മാധ്യമങ്ങള്‍ അവരുടെ വാര്‍ത്തകള്‍ നിറച്ചു. പല മാധ്യമങ്ങളൂടെയും തലക്കെട്ടുകള്‍ തന്നെ, ഇന്ത്യന്‍ സേനയുടെ മുന്നേറ്റമായിരുന്നില്ല, പകരം ഓരൊ ദിവസത്തെയും മരണക്കണക്കുകളായിരുന്നു. ഇവയൊക്കെ നമ്മുടെ വീര ജവന്‍മാരുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും ആത്മവിശ്വാസം നശിപ്പിക്കുന്നവയായിരുന്നു. ഈക്കാരണങ്ങളൊക്കെക്കൊണ്ട്‌ തന്നെ സറ്‍ക്കാറ്‍ പലപ്പോഴും രഹസ്യമായി സൂക്ഷിച്ചിരുന്ന പല രഹസ്യങ്ങളും ചൂഴ്ന്ന്‌ കണ്ടുപിടിക്കുകയും, അവ പ്രസാദ്ധീകരിക്കാതിരുന്നതിണ്റ്റെ പേരില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമറ്‍ശനമഴിച്ചുവിടുകയും ചെയ്തു. അവയൊന്നും രാജ്യതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നകാര്യം മനസ്സിലാക്കുവാനോ അതിനനുസരിച്ചു പ്രവറ്‍ത്തിക്കുവാനോ നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. മറ്റൊരു സമാനമായ സംഭവം, കണ്ഡഹാറിലേക്ക്‌ ഇന്ത്യന്‍ എയറ്‍ലൈന്‍സ്‌ വിമാനം തട്ടിക്കൊണ്ടു പോയ സംഭവമായിരുന്നു. ഇവിടെയും ജനങ്ങളെ ഭയചകിതരാക്കാന്‍ മാത്രമെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നുള്ളു. ചൂടുള്ള വാറ്‍ത്തകള്‍ വിറ്റു കാശാക്കാന്‍ മാത്രമാണ്‌ ഇവിടുത്തെ മാധ്യമങ്ങള്‍ ശ്രമിച്ചത്‌. അതേ സമയം നമുക്കു മറ്റൊരു സമാനീയമായ സംഭവം പരിഗണിക്കാം. അമേരിക്ക രണ്ടാമത്തെ തവണ ഇറാഖ്‌ അധിനിവേശം നടത്തിയ സമയം. അവറ്‍ക്ക്‌ പല പല അവസരങ്ങളിലായി വളരെയധികം ജവാന്‍മാരെ നഷ്ടപ്പെട്ടു. അതിണ്റ്റെ പേരില്‍ ബുഷ്‌ വളരെയധികം ക്രൂശിക്കപ്പെടുകയും ചെയ്തു. പക്ഷെ, അമേരിക്കന്‍ ചാനലായ സി.എന്‍.എന്‍ കൈക്കൊണ്ട നടപടികള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കനുസ്സരിച്ചയിരുന്നു. ബുഷ്‌ സറ്‍ക്കാറ്‍ എന്തൊക്കെ പറയണം എന്ന്‌ ആഗ്രഹിച്ചൊ, അതു മാത്രമെ അവറ്‍ ജനങ്ങളില്‍ എത്തിച്ചിരുന്നുള്ളു. മറ്റുള്ളവ മനപ്പൂറ്‍വ്വം തന്നെ അമേരിക്കന്‍ ജനതയില്‍ നിന്നും മറച്ചുവെയ്ക്കപ്പെട്ടു. അവറ്‍ക്കു പത്രധറ്‍മ്മം ഇല്ലാതിരുന്നതു കൊണ്ടല്ല അങ്ങനെ ചെയ്തത്‌. അവര്‍ യഥാറ്‍ത്ഥ പത്രധറ്‍മ്മം അറിയുന്നതു കൊണ്ടാണ്‌. രാജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി അവറ്‍ നടപടികള്‍ സ്വീകരിച്ചുവെന്നു മാത്രം. ഇന്ത്യന്‍ മാധ്യമങ്ങള്‍ അവരില്‍ നിന്നും പലതും പഠിക്കുവാനുണ്ടെന്നുള്ളതാണ്‌ സത്യം. പാശ്ചാത്യ സംസകാരത്തില്‍ നിന്നും പലതും ഉള്‍ക്കൊള്ളുന്ന നമ്മള്‍ ഇങ്ങനെയുള്ള നല്ലകാര്യങ്ങള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നു എന്നുള്ളത്‌ ലജ്ജകരമായ ഒരു കാര്യമാണ്‌.

നാമിവിടെ ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ചും, മലയാള മാധ്യമങ്ങളെക്കുറിച്ചും സംസാരിച്ചു. രണ്ടിണ്റ്റെയും പ്രവറ്‍ത്തന രീതി ഒന്നു തന്നെയാണെങ്കിലും, ഇത്രയും വിവരവും വിദ്യാഭാസവുമുള്ള മലയാള മാധ്യമങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്‌ തികച്ചും അപമാനകരമാണ്‌ നമ്മുടെ മാധ്യമങ്ങള്‍ അവരുടെ സമീപനം മാറ്റാതെ നല്ലൊരു പ്രബുദ്ധരായ ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ നമുക്കൊരിക്കലും കഴിയുകയില്ല. ചെറുപ്പകാലത്ത്‌ നാമൊക്കെ നമ്മുടെ അദ്ധ്യാപകരില്‍ നിന്നും കേട്ടിരുന്ന ഒരു ഉപദേശമുണ്ട്‌. വായിക്കുക. വായിച്ചു വളരുക. പത്രങ്ങള്‍ വായിച്ചു ലോകത്തെ അറിയുക. പക്ഷെ, ഇന്നത്തെ കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ മാത്രമെ ഈ മാധ്യമങ്ങള്‍ സഹായിക്കൂ. സമ്പൂറ്‍ണ്ണ്‍ സാക്ഷരത നേടിയ മലയാളികള്‍ പോലും, അതിരാവിലെ ഇത്തരം പത്രങ്ങളുടെയും, ചാനലുകളിലെ ലൈവ്‌ വാറ്‍ത്തകള്‍ക്കു പിറകെയും പായുന്നത്‌ കാണുമ്പോള്‍, നമ്മുടെ മാധ്യമങ്ങള്‍ ജനങ്ങളിലുണ്ടാക്കിയിരിക്കുന്ന സ്വാധീനം എത്രത്തോളമുണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം… പക്ഷെ ഈ അവസ്ഥ തുടറ്‍ന്നാല്‍ നമ്മൂടെ വരും കാല തലമുറയെ ഇതെങ്ങനെയായിരികും ബാധികുക എന്ന്‌ നമുക്കൂഹിക്കാവുന്നതെയുള്ളൂ!!!!

Friday, September 7, 2007

Chak De India!!!5th Sept 2007, It was a very special day for Indian Cricket Team, especially for Robin Uthappa. Cricket Lovers will never forget this day. India has managed to secure a thrilling two-wicket victory over England in the 6th ODI in the Natwest Series.While chasing a target of 317 in 50 overs, Indians have reached their destination when 2 balls to spare. It was a nail biting end for the match. After winning the toss, English captain Collingwood has decided to bat first. England has lost wickets in quick succession. But one man who has kept his nerves and scored his maiden ODI century, was Owais Shah. English debutant Luke Wright also hit a smashing half-century. Their partnership has helped them to reach near 300. But the real hero from the English side was, Dimittry Mascarenhas who hits 5 consecutive sixes of the last over from Yuvraj Singh. His firework helped England to reach 316 in 50 overs. In return India has started well. Once again the talented & experienced duo of Saurav and Sachin put up a Century partnership of 150 runs in the opening stand, before Ganguly was dismissed by Broad. Tendulkar batted through the last stages of his innings in pain and dismissed by Panesar. Once again Sachin fell very close to the hundred. Later on Gambhir, Dhoni and Yuvraj has played some good knocks ,but skipper Rahul Dravid failed at the crucial moment. When required run rate was above 10 runs, Robbin Utthappa came to crease in an unusual position where he has never played in his career. Along with Dhoni, he put up a 50 partnership. Later when Dhoni was dismissed, he has taken the responsibility to take India to the victory. His scoops were really troubled the Englishmen and a lovely off-drive through the mid-off has finished the game for India. Indians have won the thriller to level series. It reminded me the Natwest Cup win last time at Lords. When moving on to the last game at Lords on 8th, this victory will be a real boost for the Indian Camp.

As far as India is concerned, they have suffered from the poor umpiring from the first match they have played in the English soil. Even prominent umpires like Simon Taufel and Steve Buckner have made mistakes all through the test series. It was continued from some others in the One Day series as well. Both the media and cricketers were behind the umpires for their poor display on the field. Two very strange decisions have been taken by the umpires in the 6th ODI between India and England. First one was the dismissal of Collingwood. While attempting for a single, Robin Utthappa’s throw when hit the stumps, Indian players have appealed for a run-out. Umpire has denied appeal and walked towards the stumps. Indian wicket keeper Dhoni was indicating for a third umpire call during this, which was denied by the umpire by shaking his head. While walking towards the stumps, he has seen the dismissal in the huge screen placed inside the stadium. Suddenly he has called for the third umpire. Eventually, Collingwood was dismissed by the TV umpire. Though he has protested against it, umpire didn’t mind about that. Later, when Owais Shah was on 46, he has clearly out when Dhoni caught him in Chawla’s bowling. All the Indian players were charged up and appealed. But umpire has just nodded his head to deny the appeal. It was clear in the replay that, he was out. I couldn’t understand, why these umpires are reluctant to use the technologies to give a proper decision. Sometimes one wrong decision might hurt a whole nation, where that mistake can be avoided. Quality of umpiring needs to go high when ICC introduce the technology to the umpiring. But the degradation is happening instead.

When Dada was thrown out of the captaincy, no one has any doubt about the next captain. Right from the beginning itself, everyone has questioning Dravid’s attitude as a captain. He has secured so many feathers in his cap like Series win in Windies and England, Test win in South Africa. But he was always questioned for his attitude in the field as well as in the dressing room. We could never get a chance of seeing him aggressive in his decisions on the field. Where a captain needs top be aggressive, he has handled the same in a soft manner. Sometimes he used to take some foolish decisions. Without taking care of the conditions, sometimes his final 11 and the decision on toss were became big blunders. After the match he used to admit the same in the press conference. Moreover he became a godfather for some non-performers. All these have given some black marks in his captaincy career. A very similar decision was taken by Dravid in the last match as well. When a strike bowler like Agarker has two overs to go, he has given ball to Yuvraj to ball in the last over, when he has already consumed 7 runs over. He has taken that unwanted risk. That resulted in 30 runs in the last over, whin which Dimittry Mascarenhas hits 5 consecutive sixes. That risk could have paid very badly for India. But fortunately, India got a new hero called Robin Utthappa. Every time I used to feel that, India need a thinking & aggressive captain. He should play not only with bat and ball, but with his head as well!!! Unfortunately Dravid is not a thinking captain!!!

I am waiting for the decider!!! All the Best India!!!

Wednesday, September 5, 2007

നിറം മങ്ങുന്ന ഓണക്കാഴ്ചകള്‍…ഓണം… ഐശ്വര്യത്തിണ്റ്റെയും സമ്പല്‍ സ മൃദ്ധിയുടെയും ഉത്സവം. കേരളത്തിണ്റ്റെ മാത്രം സ്വന്തമായ, മലയാളികളുടെ അഭിമാനമായ ഉത്സവം… കേരളീയരെല്ലാവര്‍ഷവും ആകാംഷയോടെ കാത്തിരുക്കുന്ന പൊന്നോണം… എല്ലാ ചിങ്ങത്തിലും അത്തം മുതല്‍ പത്തു നാള്‍, പൂക്കളമൊരുക്കി, മഹാബലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളികള്‍ ആഘോഷിക്കുന്ന ഉത്സവം.കറ്‍ക്കിടകമെന്നെ പഞ്ഞമാസത്തിനു ശേഷം, ഒരു സമൃദ്ധി നിറഞ്ഞ പുതുവറ്‍ഷപ്പുലരി തന്നെയാണ്‌ ഈ ഓണക്കാലം. അക്ഷരാര്‍ത്ഥത്തില്‍, എല്ലാ മലയാളികളും, നാനാജാതിമതസ്ഥരും ആനന്ദത്തിലാറാടുന്ന ഒരു ഉത്സവകാലം…

എണ്റ്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ്‌ ഓണത്തെക്കുറിച്ചും അതിനു പിറകിലുള്ള ഐതീഹ്യത്തെക്കുറിച്ചും. മഹാബലി കുട്ടികള്‍ക്കൊരു ഹീറോ ആയിരുന്നെങ്കില്‍, വാമനന്‍ വലിയൊരു വില്ലന്‍ കഥാപാത്രവും. എണ്റ്റെ കുട്ടിക്കാലം എനിക്കു സമ്മാനിച്ചത്‌ ഓണത്തെക്കുറിച്ചുള്ള ചില മധുരതരമായ ഓര്‍മ്മകളാണ്‌. അവധിക്കാലവും, ഓണക്കോടിയും, പൂക്കളവും, ഓണസദ്യയുമെല്ലാം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്‌. അന്നൊക്കെ ഓണക്കാലം എണ്റ്റെ അചഛണ്റ്റെ വീട്ടിലാണ്‌ ആഘോഷിച്ചിരുന്നത്‌. കൂട്ടുകുടുംബമല്ലാതിരുന്നിട്ടും, ബന്ധുക്കളെല്ലാവരും തറവാട്ടിലെത്തുകയും, എല്ലാവരുമൊരുമിച്ച്‌ സദ്യയൊരുക്കി ആഹ്ളാദപൂര്‍വ്വം ഓണം ആഘോഷിച്ചിരുന്നു… പിന്നീടീ വ്യവസ്ഥിതിക്കു വളരെയധികം മാറ്റം സംഭവിച്ചു. അണുകുടുംബങ്ങളായുള്ള വേര്‍പിരിയല്‍, ഓണം എന്നത്‌ ഒരു പുനഃസമാഗമവേളയായ്ക്ക്‌ മാറ്റി. സന്തോഷവും അഘോഷവും പേരിനു മാത്രമായി മാറി. കാലം വരുത്തിയമാറ്റങ്ങള്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഓണവും, ഓണക്കാലവും അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണം എന്ന ആശയത്തിനു തന്നെ മൂല്യചുതി സംഭവിച്ചോ എന്ന്‌ ഇന്നത്തെ ഓണക്കാലം കണ്ടാല്‍ നമുക്ക്‌ തോന്നിപ്പോകും. പല തരത്തിലാണ്‌ ഈ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്‌ എന്നു എനിക്ക്‌ തോന്നുന്നു. പണ്ടൊക്കെ ഓണക്കലമായല്‍ അത്തം മുതല്‍ പത്തു ദിവസം മുറ്റത്ത്‌ പൂവിടുമായിരുന്നു. കുട്ടികള്‍ നാടുതോറും നടന്ന്‌, പൂക്കള്‍ ശേഖരിച്ച്‌ പൂക്കളം ഒരുക്കുന്നതും കാണാമായിരുന്നു. അത്തത്തിണ്റ്റന്ന്‌ ഒരു തുമ്പപ്പൂവില്‍ തുടങ്ങുന്ന പൂക്കളം, പത്താം ദിവസം ഒരു വലിയ പൂക്കളമായി മാറുന്നത്‌ നാട്ടിലെങ്ങും കാണാമായിരുന്ന കാഴ്ചകളിലൊന്നയിരുന്നു. പക്ഷേ എന്നാ പൂക്കളങ്ങളെവിടെ? പൂപറിക്കുവാനും, പൂവിടുവാനും കുട്ടികളെവിടെ? അവര്‍ക്ക്‌ അതിനൊക്കെ സമയമെവിടെ? ഇന്നു ഗ്രാമങ്ങളില്‍ പോലും പൂക്കള്‍ക്കുവേണ്ടി നടക്കുന്ന കുട്ടികളെ കാണുവാന്‍ നമുക്കു സാധ്യമല്ല. പക്ഷെ പൂക്കള മത്സരങ്ങള്‍ക്കും മറ്റും വലിയ ഒരു ജനത്തിരക്ക്‌ നമുക്കു കാണുവാനാവും. കേരളത്തിലേറ്റവുമധികം മലയാളി മങ്കമാരെ കാണുന്ന അവസരവും അതു തന്നെ! പണ്ടൊക്കെ, തുമ്പപ്പൂവും, നാട്ടില്‍ കാണുന്ന സാധാരണ പൂക്കളുമാണ്‌ പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നതെങ്കില്‍, ഇന്ന്‌ മറുനാട്ടില്‍ നിന്നെത്തുന്ന ജമന്തിപ്പൂക്കളാണ്‌ പൂക്കളങ്ങള്‍ നിറ്‍ക്കുന്നത്‌. തോവാള പോലുള്ള സ്ഥലങ്ങളില്‍ നിന്ന്‌ കേരളത്തിലേക്കുള്ള പൂക്കളുടെ കുത്തൊഴുക്ക്‌ പ്രശസ്തമാണ്‌.

ഓണത്തപ്പനേയും ഓലക്കുടയേയും നമുക്കിന്ന്‌ ഒരൂ വീടുകളിലും കാണുവാനാവില്ല. അവയെല്ലാം അന്യം നിന്നു പോകുന്ന നമ്മുടെ സംസ്കാരത്തിണ്റ്റെ പ്രതീകമായി മാറുകയാണ്‌. നമ്മുടെ ഫ്ളാറ്റ്‌ സംസ്കാരത്തിണ്റ്റെ ഏറ്റവും വലിയ വീഴ്ചയായി ഇതിനെയൊക്കെ നമുക്കു കണക്കാക്കാനാവുന്നതാണ്‌. പൂക്കളവും ഓണക്കളികളുമെല്ലാം നമ്മുടെ കുട്ടികള്‍ക്കന്യമാകുന്നതില്‍ ഫ്ളാറ്റുകള്‍ വഹിച്ച പങ്ക്‌ വളരെയധികമാണ്‌. ഓണക്കളികള്‍ക്ക്‌ പകരം, ടെലിവിഷനു മുന്നില്‍ ഓണമാഘോഷിക്കുന്ന മലയാളികളാണിന്നധികവും. കേരളീയര്‍ ഓണത്തേയും മാവേലിയെയും ടെലിവിഷനിലൂടെ മാത്രം ഓര്‍ക്കുന്ന ഒരു കാലം വിദൂരമല്ല എന്നോര്‍മ്മപ്പെടുത്തുന്നു ഇത്‌!!! അടുത്തിടയായി മലയാളികളില്‍ കണ്ടുവരുന്ന മറ്റൊരു വലിയ പ്രതിഭാസമാണ്‌ “ഇന്‍സ്റ്റണ്റ്റ്‌ ഓണം”. ഏതെങ്കിലും ഒരു ഹോട്ടലില്‍ ആളുടെ എണ്ണം പറഞ്ഞ്‌ ഓര്‍ഡര്‍ നല്‍കിയാല്‍ ഓണ ദിവസം ഉച്ചയാവുന്നതിനു മുന്‍പെ ഓണസദ്യ വീട്ടിലെത്തും!!! കറികളുടെ എണ്ണത്തിലും, പായസത്തിണ്റ്റെ എണ്ണത്തിലും അത്‌ നമ്മുടെ വീടുകളിലുണ്ടാക്കുന്ന സദ്യയെ കവച്ചു വയ്ക്കുകയും ചെയ്യും… കൂടെ സദ്യയുണ്ണാന്‍ പ്ളാസ്റ്റിക്‌ ഇലയുമുണ്ട്‌… പിന്നെന്തിന്‌ കഷ്ടപ്പെടണം, ആ സമയം കൂടി ടെലിവിഷനു മുന്നില്‍ ചിലവഴിക്കാം എന്ന ചിന്തയാണോ മലയാളിയെ എങ്ങനെ ഒരു അവസ്ഥയിലേക്കു എത്തിച്ചതെന്നറിയില്ല… ഈ വിഭാഗത്തിലുള്ള ആളുകള്‍ ഇപ്പോള്‍ കുറവാണെങ്കിലും, ഇതു ഭാവിയില്‍ മലയാളികളുടെ ശീലമാകാന്‍ വളരെയധികം സാധ്യതയുണ്ട്‌… എല്ലാവരും ഒരുമ്മിച്ചൊത്തുചേര്‍ന്ന്‌ ഉണ്ടാക്കുന്ന ഓണസദ്യയോളം വരുമോ ഹോട്ടലുകളില്‍ ഉണ്ടാക്കുന്ന ഈ “ഇന്‍സ്റ്റണ്റ്റ്‌ സദ്യ”???

ഓണം ആഘോഷിക്കാന്‍ മലയാളികള്‍ക്കെന്നും വെമ്പലാണ്‌. എന്നാല്‍ ഇന്നാ ആഘോഷങ്ങള്‍ പലരും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള്‌ ഒരു മാധ്യമമെന്ന നിലയിലേക്ക്‌ അധ്‌ഃപതിച്ചിരിക്കുന്നു. ഓണകാല വിനോദങ്ങളായ പുലികളിയും, ഓണത്തല്ലും, തലപ്പന്തുകളിയുമെല്ലാം എന്തെങ്കിലും “ക്ളബ്ബി”ണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന “ഷോ-ഓഫ്‌” മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിലും സാമ്പത്തികവും, വ്യക്തികതവുമായ നേട്ടങ്ങള്‍ക്കുമാത്രമാണ്‌ പ്രാധാന്യം. തിരുവാതിരകളി ഒരു മത്സര ഇനമായി മാത്രമായിയാണ്‌ അറിയപ്പേടുന്നതെങ്കില്‍, തുമ്പിതുള്ളല്‍ ഇന്ന്‌ കാണാനേ സാധിക്കുകയില്ല!!! ഓണത്തെ വിറ്റ്‌ കാശുണ്ടാക്കുന്നതിണ്റ്റെ ഭാഗമായെന്നോണമാണ്‌, സര്‍ക്കാരിണ്റ്റെ വക ടൂറിസം വാരാഘോഷം ഓണത്തിനോടനുബന്ധിച്ചു നടത്തുന്നത്‌. പല ഓണക്കാഴ്ചകളും നമുക്കവിടെ കാണ്‍മാനാകും. സായിപ്പന്‍മാര്‍ക്കു കേരളത്തിണ്റ്റെ തനതായ സംസ്കാരം വിളമ്പിക്കൊടുക്കുന്ന നാം, നമ്മൂടെ സംസ്കാരത്തിലുണ്ടാകുന്ന ച്യുതികള്‍ക്ക്‌ നേരെ കണ്ണടക്കുന്നു. കൊട്ടിഘോഷിച്ചു നടത്തുന്ന ഇത്തരം മേളകള്‍ക്ക്‌ വിരോധാഭാസമായി പറയാവുന്നത്‌, തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര മാത്രമാണ്‌. കച്ചവട താല്‍പര്യങ്ങള്‍ അതിനു പിന്നിലുമുണ്ടെങ്കിലും, കേരളത്തിണ്റ്റെ സംസ്കൃതിയെ ചിത്രീകരിക്കുന്ന പലവിധ കലാരൂപങ്ങളും, വാദ്യമേളങ്ങളും ഇതില്‍ കാണാം. ഓണം എന്നു പറയുന്നത്‌ വള്ളംകളിയുടെ കാലം കൂടിയാണ്‌. പ്രശസ്തമായ വള്ളംകളികളെല്ലാമിന്ന്‌ ടൂറിസമെന്ന പേരില്‍ നടത്തുന്ന വഴിപാടുകളായി മാറിക്കഴിഞ്ഞു. നല്ല തുഴക്കാരുടെ അഭാവവും, പണം മുടക്കാന്‍ ആളില്ലാത്തതും, വള്ളംകളിയുടെ ഈ ദുഃരവസ്ഥക്കു കാരണമാണ്‌. പക്ഷേ, കരയെ സ്നേഹിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ശ്രമഫലമായാണ്‌ ഇന്നും പല വള്ളങ്ങളും നീറ്റിലിറങ്ങുന്നതു തന്നെ!!! ഇതിനൊരപവാദം, ആറന്‍മുള വള്ളംകളിയും, 62 കൂട്ടം കറികള്‍കൊണ്ട്‌ സമൃദ്ധമായ വള്ളസദ്യയുമാണ്‌!!!!

കച്ചവടവത്കരണം ഓണത്തേയും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. “എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഓണത്തിന്‍ ഓഫര്‍ മാത്രം” എന്നതാണ്‌ സ്ഥിതി. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഓഫറില്‍ വില്‍ക്കുന്ന വ്യാപാരികളാണിന്നു കേരളനാട്ടിലുള്ളത്‌. ഈ കാലഘട്ടത്തിലാണ്‌ കേരളത്തിലെ വ്യാപാരികള്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്നതാണ്‌ സത്യം. കള്ളവും ചതിയുമില്ലാതിരുന്ന മാവേലിതമ്പുരാണ്റ്റെ നാട്ടില്‍ എന്ന്‌ കരിഞ്ചന്തയും പൂഴ്തിവെയ്പ്പിലൂടുള്ള കൊള്ള ലാഭവുമാണ്‌ എന്നുള്ളത്‌ വളരെ ദുഃഖകരമായ ഒരു കാര്യമാണ്‌. ഓണമായാല്‍ പിന്നെ മറുനാട്ടില്‍ നിന്ന്‌ പച്ചക്കറിയുടെയും, പലവ്യഞ്ജനങ്ങളുടെയും പ്രവാഹമാണ്‌. കേരളീയരുടെ ഇഷ്ടാഹാരമായ അരി പോലും തമിഴ്നാട്ടില്‍ നിന്നൊ ആന്ധ്രായില്‍ നിന്നൊ കൊണ്ടുവരേണ്ടിവരുന്നു. കേരളത്തിണ്റ്റെ നെല്ലറകളായിരുന്ന പാലക്കാടും കുട്ടനാടുമിന്ന്‌ വരണ്ടുണങ്ങിക്കിടക്കുകയാണ്‌. അവശ്യ സാധനങ്ങള്‍ക്കെല്ലാം മറ്റുള്ളവരുടെ മുന്നില്‍ കൈകാട്ടുന്ന മലയാളികള്‍, ചുരുക്കിപ്പറഞ്ഞാല്‍ മറുനാട്ടുകാരുടെ ദയാദാക്ഷണ്യത്തിലാണിന്ന്‌ ഓണം ആഘോഷിക്കുന്നത്‌.

മൂല്യച്യുതിയുടെ മകുടോദ്ദാഹരണമാണ്‌ ഓണത്തിന്‌ മുന്നെ ബീവറേജസ്‌ സ്റ്റോറിനു മുന്നിലെ നീണ്ട നിര. പണ്ടൊക്കെ ഉത്രാടപ്പാച്ചില്‍ കാണാന്‍ അങ്ങാടില്‍ പോകണമായിരുന്നുവെങ്കില്‍, ഇപ്പോഴത്‌ സര്‍ക്കാറ്‍ വക മദ്യശാലക്കു മുന്നിലാണ്‌. മലയാളി ഓണം ഘോഷിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്ന പുതിയ വഴി കൊള്ളാം!!!!!

മലയാളികള്‍ പലവിധത്തില്‍ ഓണം ആഘോഷിക്കുമ്പോഴും, ഓരോ വറ്‍ഷവും ഓണാഘോഷം കൂടുതല്‍ പകിട്ടാറ്‍ന്നതാക്കന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും, നാം കാണുന്ന ഓണവും, ഓണവും ഓണക്കാഴ്ചകളും കൂടുതല്‍ കൂടുതല്‍ നിറം മങ്ങുകയല്ലെ…. ?

Tuesday, September 4, 2007

പ്രഹസ്സനമാകുന്ന “റിയാലിറ്റി ഷോ”കള്‍!!!ഇത്‌ റിയാലിറ്റി ഷോകളുടെ കാലം, ചാനലുകളുടെ കൊയ്ത്ത്‌ കാലം. ഇന്നേവരെ മലയാള ടെലിവിഷന്‍ രംഗത്തുണ്ടാകാത്ത്‌ വിധം, റിയാലിറ്റി ഷോകളുടെ ഒരു തരംഗംതന്നെയാണ്‌ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. എല്ലാ ചാനലുകളും, അവരുടേതായ റിയാലിറ്റി ഷോകളുമായി മത്സരത്തിന്‌ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്‌. ഈ വറ്‍ഷം, ഏഷ്യാനെറ്റാണ്‌ ആദ്യമായി അവരുടെ റിയാലിറ്റി ഷോയായ “ഐഡിയ സ്റ്റാറ്‍ സിംഗറു”മായി രംഗത്തെത്തിയത്‌. അതിനു ശേഷം സൂര്യ, സൂപ്പറ്‍ സിംഗറുമായും, അമൃത സൂപ്പറ്‍ സ്റ്റാറുമായും രംഗത്തെത്തി. പക്ഷെ കൈരളി, ഒരു കാമ്പസിനെ തന്നെ ലക്ഷ്യമാക്കിയുള്ള, “സ്റ്റാറ്‍ വാറ്‍സ്‌” എന്ന ഷോയുമായാണ്‌ കടന്നു വന്നിരിക്കുന്നത്‌.

മലയാളത്തിലെ ഈ റിയാലിറ്റി ഷോകളുടെ ചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാല്‍, അമൃത ടെലിവിഷനാണ്‌, ഇത്‌ ആദ്യമായി മലയാളത്തില്‍ എത്തിച്ചത്‌. സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയായിരുന്നു അവരുടെ ആദ്യ ഉദ്യമം. പ്രമുഖ ഹിന്ദി ചാനലായ സോണി ടെലിവിഷന്‍ നടത്തി വന്ന “ഇന്ത്യന്‍ ഐഡില്‍” എന്ന പരിപാടിയുടെ ചുവടു പിടിച്ചായിരുന്നു സൂപ്പര്‍ സ്റ്റാര്‍. വളരെയധികം കലാവാസനയുള്ള ഒരുപറ്റം ചെറുപ്പക്കാരുമായി രംഗത്തെത്തിയ സൂപ്പര്‍ സ്റ്റാര്‍, വളരെ പെട്ടെന്നു തന്നെ ജനശ്രദ്ധയാകര്‍ഷിക്കുകയും, പ്രശസ്തിയിലേക്കു കുതിച്ചുയരുകയും ചെയ്തു. അതൊരു വലിയ തുടക്കം മാത്രമായിരുന്നു. ഏകദേശം അതേ സമയം തന്നെ, സൂപ്പര്‍ സ്റ്റാറിണ്റ്റെ ചുവടുപിടിച്ചു ഏഷ്യാനെറ്റും ഐഡിയ സ്റ്റാര്‍ സിംഗറുമായെത്തിയെങ്കിലും, അതിന്‌ പ്രതീക്ഷിച്ചത്ര പ്രശസ്തി നേടാനായില്ല. ആ പരിപാടിയിലൂടെയും കുറെ നല്ല ചെറുപ്പക്കാര്‍ സംഗീതരംഗത്തേക്കു കടന്നുവന്നു. അമൃത പിന്നീട്‌ ജൂനിയര്‍ സൂപ്പര്‍ സ്റ്റാറും, വനിതാരത്നവുമായി റിയാലിറ്റി ഷോ, തങ്ങളുടെ കുത്തകയാക്കി മാറ്റി. ഒരു പക്ഷെ അതിലെ പല മത്സരാര്‍ത്ഥികളും, പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ജോബ്‌, സംഗീത്‌, നിധീഷ്‌, അല്‍-സാബിത്‌, പ്രധീഷ്‌ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു…

ചാനല്‍ യുദ്ധത്തിണ്റ്റെ ഭാഗമായി ഇത്തവണയും റിയാലിറ്റി ഷോകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അവ കെട്ടിലും മട്ടിലും അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഷോകളൊക്കെ ലോകത്തിലെ ഏറ്റവും മികച്ച മലയാള ഗായകനെ കണ്ടെത്തുവാനുള്ള്‌ മത്സരങ്ങളാണ്‌. ഒരു വര്‍ഷം കൊണ്ട്‌, കേരള സംസ്ഥാനത്തില്‍ നിന്നും അതു വളര്‍ന്ന്‌ ലോകമാകമാനം വ്യാപിച്ചിരിക്കുന്നു (ഇത്‌ ചാനല്‍ ഭാഷ്യം!!!). ഈ ഷോകളുടെയെല്ലാം വിധികറ്‍ത്താക്കള്‍ മലയാളത്തിലെ ചില സംഗീത സംവിധായകരും, ഗായകന്‍മാരുമാണ്‌. പക്ഷെ മത്സരാറ്‍ത്ഥികളുടെ വിധി നിറ്‍ണ്ണയിക്കുന്നതോ, എസ്‌.എം. എസ്‌ വോട്ടുകളും!!! നന്നായി തുടക്കം കുറിച്ച ഈ റിയാലിട്ടി ഷോകളില്‍, മത്സരാര്‍ത്ഥികളുടെ തിക്കും തിരക്കും കാണുവാനും മലയാളികള്‍ക്കു കഴിഞ്ഞു. മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികളെ ഇതു പോലുള്ള ഷോകളിലേക്ക്‌ കുത്തി തിരുകി കയറ്റുവാനുള്ള ഭഗീരഥ പ്രയത്നം നടത്തുന്നതും പല ചാനലുകള്‍ പ്രദര്‍ശിപ്പിച്ചു. പണ്ടൊക്കെ യുവജനോത്സവ വേദികളില്‍ മാത്രം കണ്ടിരുന്ന ഈ തിക്കും തിരക്കും എപ്പോള്‍ എല്ലാ ചാനല്‍ ഓഫീസുകളുടെ മുന്നിലും പതിവായി തുടങ്ങി… ഇതു മാത്രമോ? ഈ ഷോകളുടെ ജനപ്രീതി ചൂഷണം ചെയ്യുവാന്‍, സകലമാന പരസ്യക്കാരും രംഗത്തെത്തിക്കഴിഞ്ഞു!!! ഫലമോ, ഒരു ശിലാഫലകവും, ഒരു സിനിമയിലെ അവസരവും പ്രതിഫലമയുണ്ടായിരുന്ന ഷോകളുടെ സമ്മാനങ്ങള്‍ ബെന്‍സ്‌ കാറും, ലിമോസിനും, ഫ്ളാറ്റുമൊക്കെയായി മാറി!!! ഒരു തരം കച്ചവടവത്കരണം!!! ഫലമോ, ആദ്യമൊക്കെ പരിപാടിക്കിടയില്‍ പരസ്യമായിരുന്നുവെങ്കില്‍, ഇപ്പോള്‍ പരസ്യത്തിനിടയില്‍ പരിപാടികള്‍ എന്ന നിലയിലേക്കു തരം താണിരിക്കുന്നു.

മികച്ച ഗായകരെ കണ്ടെത്തുവാനുള്ള മത്സരവേദികളില്‍, ആട്ടവും കൂത്തുമെല്ലാം കണ്ടുതുടങ്ങിയതോടെ, ഈ ഷോകളുടെ തകര്‍ച്ച പൂര്‍ണ്ണമായി എന്നു തന്നെ പറയാം!!! പാട്ടുകൊണ്ടുമാത്രം, ഈ ഷോകള്‍ അധിക കാലം വലിച്ചു നീട്ടാനാവില്ല എന്ന തിരിച്ചറിവായിരിക്കും, ചാനലുകാരെ എങ്ങനെ ഒരു സാഹസത്തിലേക്കു കൊണ്ടെത്തിച്ചത്‌. പക്ഷെ, ഈ സാഹസം നശിപ്പിച്ചത്‌, ഷോകളുടെ അന്ത:സത്തയെയാണെന്നു പറയാതെ തരമില്ലാ… നല്ല പാട്ടുകാര്‍, സ്റ്റേജില്‍ ആട്ടവും കൂത്തും നടത്താനാവാതെ പകച്ചു നില്‍ക്കുമ്പോള്‍, വെറും നാലാംകിട ഗായകര്‍, “പെര്‍ഫോമന്‍സ്‌” എന്ന ജാലവിദ്യയിലൂടെ കയ്യടി വാങ്ങുന്നു. ഒരു പക്ഷെ, വരും റൌണ്ടുകളില്‍, മികച്ച ഗായകര്‍ പുറത്തായാലും അതില്‍ അതിശയോക്തി ഉണ്ടാവില്ല. പക്ഷെ ഇതുകൊണ്ടെല്ലാം ഇവര്‍ ഉദ്ദേശിക്കുന്നതെന്താണെന്ന്‌ മനസ്സിലാകുന്നതെയില്ല!!!! ഇത്തരത്തിലുള്ള ഷോകളില്‍, വിധികര്‍ത്താക്കളായിരിക്കുന്ന ഗായകരും, സംഗീത സംവിധായകരും അവരുടെ പ്രതിഭ ബാക്കിയുള്ളവരെ മനസ്സിലാക്കാനെന്നവണ്ണം അഭിപ്രായങ്ങള്‍ പറയുമ്പോള്‍, ഇതിലും ഭേദം വല്ല പൊങ്ങച്ചക്കരുടെ കൂട്ടത്തിലും പോയിരിക്കയാണ്‌ എന്ന്‌ മലയാളിക്കു തോന്നിപ്പോയാല്‍ അവരെ ഒരിക്കലും കുറ്റം പറയാനാവില്ല…മുന്‍ വിധിയോടെയുള്ള അഭിപ്രയങ്ങളും, പല മത്സരാര്‍ത്ഥികളേയും പരസ്യമായി പിന്തുണച്ചുകൊണ്ടുള്ള വിധികര്‍ത്താക്കളുടെ പ്രകടനവും ഈ ഷോകളെ വികലമാക്കിയിരിക്കുന്നു എന്നു തന്നെ പറയാം. ഇതിനെല്ലാമുപരി, സംഗീതത്തിണ്റ്റെ അടിസ്ഥാനം പോലുമറിയാത്ത കുറച്ചു അവതാരകരും!!!
സംഗീതത്തെക്കുറിച്ചു എല്ലാമറിയാമെന്നമട്ടില്‍ അവര്‍ നടത്തുന്ന ചില അഭിപ്രായപ്രകടങ്ങള്‍. സാധാരണക്കരനു പോലും അരോചകമാകുമ്പോള്‍, വിധികര്‍ത്താക്കള്‍, അവര്‍ക്കു നല്‍കുന്ന അകമഴിഞ്ഞ പിന്തുണ പ്രേക്ഷകരെ വെറും വിഡ്ഢികളാക്കുന്നു!!! മലയാളികളുടെ സ്വന്തം റിയാലിറ്റി ഷോകളില്‍, അര മലയാളവും ആംഗലേയ ഭാഷയും കൂട്ടിക്കുഴച്ച്‌, ഒരുമാതിരി അവിയല്‍ പരുവത്തിലുള്ള ഒരു മംഗ്ളീഷ്‌ ഭാഷയിലുള്ള അവതാരകരുടെ പ്രകടനം കൂടിയാവുമ്പോള്‍, ഈ ഷോകളുടെ തകര്‍ച്ച പരിപൂര്‍ണ്ണമാകുന്നു. പലപ്പോഴും മത്സരാറ്‍ത്ഥികളുടെ പുറത്താകല്‍ കാണുമ്പോള്‍, പ്രേക്ഷകറ്‍ അയക്കുന്ന എസ്‌.എം.എസ്‌ വോട്ടുകള്‍ക്കു പ്രസക്തിയുണ്ടൊ എന്നു തന്നെ തോന്നിപോകുകയാണ്‌. യാതോരു മാനദണ്ഡവുമില്ലാതെയുള്ള ഇത്തരം വോട്ടിങ്ങുകള്‍, സത്യം പറഞ്ഞാല്‍ സുതാര്യമാണൊ എന്നു തന്നെ സംശയമുളവാക്കുന്നവയാണ്‌. എസ്‌.എം. എസ്‌ വോട്ടിങ്ങിലെ തിരിമറിയെക്കുറിച്ചു, എത്തരത്തിലുള്ള ഒരു ഷോയുടെ വെബ്‌ സൈറ്റില്‍ ചര്‍ച്ചാവിഷയമാകുകയും, ബന്ധപ്പെട്ടവറ്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയും ചെയ്തത്‌, പ്രേക്ഷ്കരുടെ രോഷത്തിനിടയാക്കി!!!!
വിഡ്ഢിപ്പെട്ടിയെന്ന പദം അന്വറ്‍ത്ഥമാക്കും വിധമാണിന്നീ റിയാലിറ്റി ഷോകളുടെ പോക്ക്‌. പ്രേക്ഷകരെ വിഡ്ഢികളാക്കാനും, മത്സരാറ്‍ത്ഥികളെ വിഡ്ഢിവേഷം കെട്ടിക്കനുമുള്ള ചാനലുകളുടെ വെമ്പല്‍, മലയാളക്കരയിലെ കലയെ ഉദ്ധരിക്കാനും, സംഗീതപ്രതിഭകളെ കണ്ടെത്താനുമല്ല, മറിച്ചു വെറും കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണെന്ന്‌ സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംഗീതത്തിലെ ഗ്രാഹ്യം വിറ്റുകാശാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന വിധികറ്‍ത്താക്കള്‍ ശരിക്കും ഈ ഷോകളെ തളറ്‍ത്തുകയല്ലേ..? മലയാളത്തെക്കുറിച്ചും, സംഗീതത്തെക്കുറിച്ചും യാതോരു ഗ്രാഹ്യവുമില്ലാതെ വായില്‍ തോന്നുന്നത്‌ വിളിച്ചു പറഞ്ഞ്‌ കയ്യടി വാങ്ങാനുള്ള അവതാരകരുടെ ശ്രമം, തീറ്‍ച്ചയായും ലജ്ജാകരവും, ജുഗുപ്സാവഹവുമാണെന്നു പറയാതെ തരമില്ല… മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ റിയാലിറ്റ്യ്‌ ഷോകളെല്ലാം വെറും പ്രഹസ്സനമാകുകയല്ലേ???? ചോദ്യം, മലയാളി ജനതയുടെ മനസ്സക്ഷിയോടാണ്‌!!!! എനിയെങ്കിലും എസ്‌. എം.എസ്‌ വോട്ട്‌ ചെയ്യുന്നതിനു മുന്‍പേ ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുക..

Monday, August 6, 2007

Hungarian Grand Prix - A “Dramatic” RaceAfter the European Grand Prix, all F-1 fan’s eye were on the Hungarian Grand Prix that happened last Sunday. Some of them were expecting a great comeback by the McLaren rookie driver Lewis Hamilton, where as so many where expecting the defending champion Fernando Alonso to surpass Hamilton in the Driver’s title race. Meanwhile the Ferrari fans were expecting for a Ferrari dominance by seeing the two Ferraris in the 1 & 2 positions. Since the over-taking chnaces are very less in the Hungarian Track, pole position was going to be crucial in this race. This circuit itself known as “Monocco without walls”. The qualifying that took place on Saturday was quite dramatic, as Philippe Massa of Ferrari couldn’t qualify for Q3 since the pit crew forgot to fill fuel for him while taking the final pit stop in Q2. Even more dramatic events were happened in McLaren pit in the Q3. Hamilton missed out on the chance of a final flying lap in qualifying after he was forced to wait for Alonso to leave his pit. McLaren told stewards that they had ordered the champion to hold for 20 seconds to gain track position. However, he then remained stationary for a further 10 seconds. In his final try, Alonso just grabbed the pole position. Even the McLaren-Mercedes Chairman & CEO Ronn Dennis was furious about that incident and was arguing with the Race Engineer of Alonso. At the end Pole position became, 1-Alonso, 2-Hamilton, 3-Heifiled, 4-Raikonen and 14-Massa.

Before the race began on Sunday, FIA’s decision came. McLaren’s first came in the form of the grid place penalty that moved Fernando Alonso from the pole down to sixth place, guaranteeing that he had no chance of victory. Their second was the stewards’ decision that the team would not be eligible for any constructors’ points after the qualifying incident. Considering that they ’scored’ 15, that had to hurt. A total set-back for the McLaren team. As the race progressed, Raikonen moved to 2nd position and Alonso moved upto 4th. But Hamilton crossed the checkered flag first and 0.7 sec behind, Raikonen finshed second. It was clear that the circuit has saved Hamilton, otherwise Raikonen could have easily surpassed him. Thought the Hungarian Grand Prix started off well, the finish was quite dramatic.

Sunday, August 5, 2007

കെംഫോറ്‍ട്ട്‌ ശിവക്ഷേത്രം - ഭക്തിയുടെ Whole Sale Shop!!!ഈ ബാംഗ്ളൂറ്‍ നഗരത്തില്‍ വന്നതിനു ശേഷം കറങ്ങാന്‍ പോകുന്നത്‌ വളരെക്കുറവാണ്‌. കറങ്ങാനുള്ള സ്ഥലങ്ങളും വളരെക്കുറവാണ്‌. അതു കൊണ്ടു തന്നെയാണ്‌, ഇന്നലെ എണ്റ്റെ സുഹൃത്തുക്കള്‍ കെംഫോര്‍ട്ട്‌ ശിവക്ഷേത്രത്തില്‍ പോകുന്നതിനെ പറ്റി പറഞ്ഞപ്പോള്‍ ഞാനും അവരുടെ കൂടെക്കൂടിയത്‌. അവിടെയെത്തുന്നതിനു മുന്‍പേ തന്നെ ആ ക്ഷേത്രത്തേക്കുറിച്ചു എണ്റ്റെ സുഹൃത്തുക്കള്‍ പറഞ്ഞു തന്നിരുന്നു. ശിവണ്റ്റെയും ഗണപതിയുടെയും വളരെ വലിയ വിഗ്രഹങ്ങളാണ്‌ ഇതിണ്റ്റെ സവിശേഷതയെന്നും, അതില്‍ ശിവണ്റ്റെ പ്രതിമക്ക്‌ ഏകദേശം ഒരു മൂന്നുനില കെട്ടിടത്തിണ്റ്റെ ഉയരം വരുമെന്നും കേട്ടിരുന്നു. അതു കൊണ്ടുതന്നേ അവിടെക്കുള്ള യാത്ര വളരെ പ്രതീക്ഷകള്‍ നിറഞ്ഞതും, ആവേശഭരിതവുമായിരുന്നു. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌, എയര്‍പോര്‍ട്ട്‌ റോഡിലാണ്‌. ക്ഷേത്രത്തിലേക്കെന്ന്‌ പറഞ്ഞ്‌ യാത്ര തുടങ്ങിയ എണ്റ്റെ സുഹൃത്ത്‌ തണ്റ്റെ കാര്‍ ഒരു ടെക്സ്റ്റയില്‍ ഷോപ്പിണ്റ്റെ പാര്‍ക്കിംഗ്‌ സ്ഥലത്തേക്ക്‌ കയറ്റുന്നത്‌ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും മനസ്സിലായില്ല. പിന്നീടാണ്‌ മനസ്സിലായത്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ ഒരു വലിയ ഷോപ്പിംഗ്‌ മാളിണ്റ്റെ അനുബന്ധമായിട്ടാണ്‌ എന്ന്‌. ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം ഒരു ഗുഹയുടെ മുന്‍ഭാഗം പോലെയാണ്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. ആ ഗുഹ ചീവീടുകളുടെ ശബ്ദത്താല്‍ മുഖരിതമായിരുന്നു. കൃത്രിമമായി നിര്‍മ്മിച്ചതാണെങ്കിലും, അതൊരു കാടിനുള്ളിലെ ഗുഹയുടെ പ്രതീതിയാണ്‌ സമ്മാനിച്ചത്‌. പക്ഷേ മുന്നോട്ടു നടക്കുന്തോറും, ഞങ്ങള്‍ കണ്ടത്‌, സാങ്കേതികതയുടെ വിവിധ വശങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള പലവിധ സജ്ജീകരണങ്ങള്‍ ആയിരുന്നു. ആദ്യം ഞങ്ങളെ എതിരേറ്റത്‌ ഗണപതിയുടെ ഒരു വലിയ വിഗ്രഹം ആയിരുന്നു. അതിനെ ഒരു വിഗ്രഹം എന്നതിലുപരി ഒരു വലിയ പ്രതിമ എന്നെ പറയാന്‍ കഴിയൂ. അവിടെ ഞങ്ങള്‍ ദര്‍ശനം നടത്തി മുന്നോട്ട്‌ നീങ്ങവെ, ശിവണ്റ്റെ ആ വലിയ പ്രതിമക്ക്‌ സമീപത്തേക്കു ഞങ്ങള്‍ എത്തിച്ചേര്‍ന്നു. വളരെ ആകര്‍ഷകമാണ്‌ ആ പ്രതിമ. അതിനടുത്തെത്തിയപ്പൊഴാണറിയുന്നത്‌, അതിനോടനുബന്ധിച്ചു, ഭാരതത്തിലെ 12 ശിവക്ഷേത്രങ്ങളുടെ ചെറു പ്രതിഷ്ഠകള്‍ അവിടെ ഉണ്ട്‌ എന്ന്‌. അതും ഒരു ഗുഹയുടെ രൂപത്തിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. എങ്ങ്‌ തെക്കു രാമേശ്വരം മുതല്‍ അങ്ങ്‌ വടക്കു അമര്‍നാഥ്‌ വരെ ആ ഗുഹക്കുള്ളില്‍ പുനരാവിഷ്കരിച്ചിരിക്കുന്നു. അതില്‍ നിന്നും പുറത്തിറങ്ങി വരുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത്‌ മാനസസരോവറിണ്റ്റെ ഒരു പുനരാവിഷ്കാരമാണ്‌. അവിടെ നിന്നും തൊഴുതിറങ്ങി നടക്കുമ്പോള്‍, എനിക്കു തോന്നിയ ഒരു കാര്യം, അവിടെ ഭക്തിയില്‍ കൂടുതല്‍ ഒരുതരം കച്ചവടമാണ്‌ നടക്കുന്നതെന്ന്‌. ഒരു ഭക്തന്‍ ആ ക്ഷേത്രപരിസരത്തെത്തുന്നതു മുതല്‍ ഇറങ്ങുന്നതു വരെ അയാള്‍ കൊള്ളയടിക്കപ്പെടുകയല്ലെ ചെയ്യുന്നത്‌ എന്നൊരു സംശയം എണ്റ്റെ മനസ്സില്‍ ഓടി എത്തുകയുണ്ടായി. അയാള്‍ വരുന്ന വാഹനത്തിണ്റ്റെ പാര്‍ക്കിംഗ്‌ മുതല്‍ തുടങ്ങുകയായി അത്‌. ഓരോരോ ചെറിയ വിഗ്രഹങ്ങള്‍ക്കു മുന്നിലും ഓരോരോ പൂജാരിമാരും, അവിടെല്ലാം പല പൂജകള്‍ക്കു വേണ്ടി പണപ്പിരിവും. ആ ക്ഷേത്രത്തിലെ, 12 ചെറു ശിവ പ്രതിഷ്ഠകള്‍ സജ്ജീകരിച്ചിരിക്കുന്നത്‌ ഒരു മ്യൂസിയം പോലെയാണ്‌. എന്നെയതൊരു, ക്ഷേത്രം എന്നതിലുപരി ഒരു കാഴ്ച ബംഗ്ളാവിനെപ്പോലെയാണ്‌ ആകര്‍ഷിച്ചത്‌. ഭക്തി വെറും കച്ചവടമാകുന്നതിന്‌ മറ്റു ചില ഉദാഹരണങ്ങളും ലഭ്യമായിരുന്നു. ക്ഷേത്രത്തിണ്റ്റെ അധികാരികള്‍ തന്നെ നേരിട്ടു നടത്തുന്ന പല ചെറു കടകളും എനിക്കവിടെ കാണുവാനായി. അവിടെല്ലാം ഭക്തിയെ വെറും കച്ചവടച്ചരക്കാക്കുന്ന ഒരവസ്ഥയാണ്‌ ഞാന്‍ കണ്ടത്‌. അവിടെ കച്ചവടത്തിനു വച്ചിരിക്കുന്നവയില്‍ അധികവും ഭക്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്‌. ഭക്തിയുടെ പേരില്‍ ഒരു ചൂഷണമണവിടെ നടക്കുന്നത്‌. അവിടെ നിന്നിറങ്ങുമ്പോള്‍ ഭഗവത്‌ ദര്‍ശനത്തിണ്റ്റെ ഒരു കുളിറ്‍മ മനസ്സിനുണ്ടയെങ്കിലും, ഭക്തിയെ കച്ചവടച്ചരക്കാക്കുന്നതു കണ്ടപ്പൊഴുണ്ടായ ഒരു സങ്കടം മാത്രമാണ്‌ ബാക്കി ഉണ്ടായിരുന്നത്‌.

Sunday, July 15, 2007

മാമ്പഴക്കാലം….മാമ്പഴക്കാലം….എണ്റ്റെ കുട്ടിക്കാലത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍, എനിക്കെപ്പൊഴും ഓര്‍മ്മ വരുന്നത്‌ അവധിക്കാലമാണ്‌. അതും വേനലവധിക്കാലം. ചെറുപ്പത്തില്‍ എണ്റ്റെ അവധിക്കാലം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത്‌ അമ്മയുടെ വീടായ പാലായിലും, പേരമ്മയുടെ വീടായ പുന്നത്തുറയിലും ആണ്‌. ഈ അവധിക്കാലം തന്നെയാണ്‌ മാമ്പഴക്കാലവും എന്നത്‌ ഒരു മധുരതരമായ ഓര്‍മ്മയാണ്‌.

ആ മാമ്പഴക്കാലങ്ങളെക്കുറിച്ചുള്ള എണ്റ്റെ അധികം ഓര്‍മ്മകളും പുന്നത്തുറയില്‍ ആണ്‌. അവിടെ മുറ്റത്തും തൊടികളിലുമായി അനേകം മാവുകള്‍ ഉണ്ടായിരുന്നു. നാടന്‍ മാവ്‌ മുതല്‍ പലതരം ക്രോസ്സ്‌ ബ്രീഡ്‌ മാവുകള്‍ വരെ അവിടുത്തെ തൊടികളില്‍ കാണാമായിരുന്നു. അവയില്‍ പലതും വര്‍ഷങ്ങളായി ആ പറമ്പുകളില്‍ നില്‍ ക്കുന്നവയണ്‌. പണ്ടൊക്കെ പുന്നത്തുറ വീട്ടില്‍ എത്തുമ്പോള്‍ തന്നെ മാമ്പഴത്തിണ്റ്റെ ആ മണം മൂക്കില്‍ വന്ന്‌ നിറയുമായിരുന്നു. വേനല്‍കാലത്ത്‌ അവിടെ പോയിട്ട്‌ ഒരിക്കല്‍ പോലും മാമ്പഴം കഴിക്കാതെ വന്നിട്ടില്ല. വീട്ടിലെ പത്തായത്തിനടുത്ത്‌ അല്ലെങ്കില്‍ തട്ടിന്‍പുറത്ത്‌ ഉറപ്പായും ഉണ്ടാവും മാമ്പഴത്തിണ്റ്റെ ഒരു കൊട്ട. മിക്കവാറും നാടന്‍ മാമ്പഴമാവും അത്‌. നേരെ നടയുടെ മുന്നില്‍ തന്നെ രണ്ടോ മൂന്നോ മാവുണ്ടായിരുന്നു. അവയിലൊക്കെ തന്നെ നിറയെ മാങ്ങകളും. പക്ഷെ അതൊന്നും പറിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അനുവാദമുണ്ടായിരുന്നില്ല. ഞങ്ങള്‍ കുട്ടികള്‍ എന്ന്‌ പറഞ്ഞാല്‍, ഞാന്‍, വിമല്‍, കണ്ണന്‍, വിനീത ചേച്ചി, പിന്നെ ചിലപ്പോഴൊക്കെ വിപിനും, ദിപു ചേട്ടനും. അച്ചാമ്മ ആയിരുന്നു, ഇതിണ്റ്റെയൊക്കെ കാവല്‍ക്കാരി. അച്ചാമ്മയുടെ വക മുന്നറിയിപ്പുകള്‍ ഞങ്ങള്‍ മുറ്റത്തെക്കിറങ്ങുമ്പൊള്‍ തന്നെ കിട്ടുമായിരുന്നു. ഒന്നെങ്കില്‍ മഴ പെയ്യുമ്പോള്‍ അവ കൊഴിഞ്ഞു വീഴും, അപ്പോള്‍ പറുക്കി എടുക്കാം, അല്ലെങ്കില്‍ ആരും കാണാതെ പറിച്ചെടുക്കണം. ഇതു രണ്ടും നടപ്പില്ലാത്തതിനാല്‍, അച്ചാമ്മയുടെ കണ്ണൂവെട്ടിച്ച്‌ വേണം മാങ്ങ എറിഞ്ഞിടാന്‍. അതും അത്ര എളുപ്പമുള്ള പണിയായിരുന്നില്ല. വളരെ സൂക്ഷ്മതയോടെ വേണം ആ കൃത്യം നിര്‍ വഹിക്കാന്‍. ഒരു മിലട്ടറി ഓപ്പറേഷന്‍ പോലെയാണ്‌ ഞങ്ങള്‍ അതിനെ കണ്ടിരുന്നത്‌. കല്ലോ, കൊഴിയൊ ഓടിനുമുകളിലൊ, ആസ്ബറ്റോസ്‌ ഷീറ്റിന്‌ മുകളിലോ വീഴാന്‍ പാടില്ല. ആരുടയും കണ്ണിലും പെടാന്‍ പാടില്ല. മുന്‍ വശത്തെ വാതിലിനു മുന്നില്‍ നില്‍ ക്കുന്ന മാവിലെ മാങ്ങായായിരുന്നു രുചി കൂടിയ മുന്തിയ ഇനം. പക്ഷെ അപകട സാധ്യത കണക്കിലെടുത്ത്‌ പലപ്പോഴും ഞങ്ങള്‍ അത്‌ ഒഴിവാക്കിയിരുന്നു. പക്ഷെ അതു തിന്നാനുള്ള കൊതി മൂത്തുകഴിയുമ്പോള്‍ ഞങ്ങള്‍ ആ കടുംകൈയും ചെയ്തിട്ടുണ്ട്‌. മിക്കപ്പോഴും ഈ ഓപ്പറേഷന്‍ മാങ്ങയുടെ ചരടുവലിക്കുക കുട്ടായി എന്നു ഞങ്ങള്‍ വിളിക്കുന്ന വിമല്‍ ആയിരിക്കും. വീഴുന്ന മാങ്ങാകള്‍ പറുക്കുന്നതു ഞാനും കണ്ണനും ആയിരിക്കും. വിനീത ചേച്ചിയുടെ ചുമതല പരിസര നിരീക്ഷണം മാത്രം ആയിരിക്കും. പഴുത്ത മാങ്ങകള്‍ അപ്പോള്‍ തന്നെ ഞങ്ങളുടെ വയറ്റില്‍ എത്താറാണ്‌ പതിവ്‌. പച്ചമാങ്ങകള്‍, തരം കിട്ടുമ്പോള്‍ അടുക്കളയില്‍ നിന്നും ഉപ്പും, മുളകുപൊടിയും അടിച്ചുമാറ്റി അതു കൂട്ടി കഴിക്കുമായിരുന്നു.

ആ മാമ്പഴക്കാലങ്ങളുടെ മറ്റോരു പ്രത്യേകത, വേനല്‍ മഴയും അതിണ്റ്റെ കൂടെ വരുന്ന ശക്തിയായ കാറ്റും ആണ്‌. മഴ വരുന്നതിനു മുന്‍പെ, ഇടിയും മിന്നലും ഒക്കെ ഉണ്ടെങ്കിലും ഞങ്ങള്‍ മാമ്പഴം പറുക്കാനായി തൊടികളിലേക്കു ഓടുമായിരുന്നു. കാറ്റുമാത്രമാണെങ്കില്‍, കിട്ടാവുന്നത്ര മാമ്പഴവുമായേ ഞങ്ങള്‍ മടങ്ങി വരാറുള്ളു. അഥവാ മഴപെയ്യുകയാണെങ്കില്‍, മഴ തോരേണ്ട താമസം ഞങ്ങള്‍ മാവിന്‍ ചുവട്ടില്‍ ഉണ്ടാവും. വൈകിട്ടാവുമ്പോഴെക്കും, അന്നത്തെ മാങ്ങയുടെ എണ്ണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാവും.. അത്‌ മിക്കവാറും രാത്രി വരെ തുടരും, അല്ലെങ്കില്‍ ആ തര്‍ക്കം പേരമ്മയുടെയോ, വലിയച്ഛ്ണ്റ്റെയോ അടുത്തെത്തിയിട്ടുണ്ടാവും. അന്തിമവിധി അവരുടെതാവും. അതോടെ അന്നത്തെ തര്‍ക്കങ്ങള്‍ ക്കും വഴക്കിനും വിരാമമാകുകയായി. എന്നിരുന്നാലും ഞങ്ങളുടെ മാങ്ങാ മോഷണം ഒരിക്കലും പുറത്തു വന്നിട്ടില്ല. മാങ്ങായുടെ എണ്ണം കുറയുന്നത്‌ ശ്രദ്ധയില്‍ പെട്ടാലും ആരും ഞങ്ങളെ സംശയിച്ചിരുന്നില്ല. കാരണം മാങ്ങാ മോഷണം അച്ചാമ്മയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്‌ ഞങ്ങള്‍ തന്നെയാവും!!!

മാങ്ങായുടെ പിറകെ ഞങ്ങളുടെ ഓട്ടം അവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. ക്രിക്കറ്റുകളിക്കാന്‍ പോകുന്ന എല്ലാ പറമ്പുകളിലും, കുളിക്കാനായി ആറ്റിലേക്കു പോകുമ്പോള്‍ തെക്കേലെ വീടിണ്റ്റെ മുന്നിലും, തൊടികളിലും എല്ലാം ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരെയൊരു ഘടകം മാങ്ങയും മാമ്പഴവും മാത്രമായിരുന്നു. മഴപെയ്തതിനു ശേഷം ഞങ്ങള്‍ മാങ്ങ പറുക്കാന്‍ കയറാത്ത ഒരെയൊരു പറമ്പു തെക്കേലെ പറമ്പായിരുന്നു. അത്‌ എന്തു കൊണ്ടായിരുന്നു എന്ന്‌ ഇന്നും എനിക്കു അജ്ഞാതമായ ഒരു കാര്യമാണ്‌. ആരും ഒരിക്കലും തെക്കേലെ പറമ്പിലേക്കു പൊകാമെന്നു പറഞ്ഞിട്ടേയില്ല… ആ ഭാഗത്തുള്ള കുട്ടികളെല്ലാം കളിക്കാനായി വരുന്ന പടിഞ്ഞാറെകൂറ്റിലെ വീട്ടിലും, തൊടികളിലും ധാരാളം മാവുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആ വീടിനെപ്പറ്റിയുണ്ടായിരുന്ന ഒരു നിഗൂഢത ഞങ്ങളെ ഒറ്റക്കു അവിടെ പോകുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയിരുന്നു. ഒരിക്കല്‍ അവിടെ പോകാനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും, അവസാന നിമിഷം പേടി ഞങ്ങളെ കീഴടക്കിക്കളഞ്ഞു. മാങ്ങയുടെയും മാമ്പഴത്തിണ്റ്റെയും ഓര്‍മ്മകള്‍ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നവയല്ല…

ഇന്നും അവിടെ പോകുമ്പൊള്‍, ആ കാലത്തെക്കുറിച്ചും അന്നു കാണിച്ച കുസൃതികളെക്കുറിച്ചും എല്ലാം ഓര്‍മ്മ വരാറുണ്ട്‌. വീടും തൊടികളും എല്ലാം മാറിയെങ്കിലും, പഴയ കുറെ മാവുകള്‍ ഇപ്പോഴും ആ തൊടികളില്‍ ഉണ്ട്‌. അവയൊക്കെ എപ്പോഴും പൂക്കാറും കായ്ക്കാറുമുണ്ട്‌. വേനല്‍ക്കാലമാവുമ്പോള്‍ എപ്പോഴും കുട്ടികള്‍ അതിണ്റ്റെ ചുവട്ടില്‍ എത്താറുമുണ്ട്‌. അതിനര്‍ത്ഥം എപ്പോഴും കുട്ടികള്‍ ക്ക്‌ മാമ്പഴക്കാലം പ്രിയപ്പെട്ടതു തന്നെ ആണ്‌ എന്നാണ്‌. ആ പഴയകാലത്തേക്കു ഒന്നു കണ്ണോടിക്കുമ്പോള്‍, മാമ്പഴത്തിണ്റ്റെ മധുരം നാവിലും, ഒരു നഷ്ടബോധം മനസ്സിലും തോന്നാറുണ്ട്‌. പക്ഷേ ആ വേദന വളരെ സുഖകരമായ ഒന്നായേ പലപ്പോഴും തോന്നിയിട്ടുള്ളു…

Tuesday, June 26, 2007

മഴക്കാലം


മഴ… കേരളത്തിന്‌ ഏറ്റവും കൂടുതല്‍ ഭംഗി സമ്മാനിക്കുന്ന ഒരു പ്രതിഭാസം. കേരളം ഏറ്റവും സുന്ദരി ആയിരുന്ന കാലം. പക്ഷേ കാലം തെറ്റി വരുന്ന ഏന്നത്തെ മഴക്ക്‌ ആ ഭംഗി ഉണ്ടോ എന്ന്‌ ചോദിച്ചാല്‍, ഏല്ലാ എന്ന്‌ സങ്കടത്തോടെ മറുപടി പറയാനേ ഇന്ന്‌ മലയാളിക്കാവൂ… മഴയുടെ ചാരുത നഷ്ടപ്പെട്ടു പോയി എന്ന്‌ കരുതുന്ന ഒരു മലയാളിയാണ്‌ ഞാന്‍. പണ്ടൊക്കെ, വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കനായി ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു. പുതിയ അധ്യായന വര്‍ഷത്തില്‍, പുതിയ ബാഗും പുതിയ ഉടുപ്പുകളും എല്ലാം കൂട്ടുകാരേ കാണിക്കുവാനായി ഒരുങ്ങി ഇരിക്കുകയായിരിക്കും ഞങ്ങളില്‍ അധികം പേരും. മേയ്‌ മാസം തീരുന്നതു വരെ, കുട്ടികള്‍ക്ക്‌ അവധിക്കാലം ആഘോഷിക്കാനെന്ന പൊലെ ഒഴിഞ്ഞു നില്‍ക്കുന്ന മഴ, സ്കൂള്‍ തുറക്കുന്ന ഒന്നാം തീയതി തന്നെ ശക്തിയായി പെയ്തു തുടങ്ങും. ആ മഴ തെല്ലൊന്നുമല്ലാ ഞങ്ങള്‍ കുട്ടികളേ നിരാശരക്കിയിട്ടുള്ളത്‌. ഒന്നാം തീയതി തന്നേ വീശിയടിക്കുന്ന ആ മഴ എല്ലാ വര്‍ഷവും ഞങ്ങളെ നനച്ചു കുളിപ്പിച്ചാണ്‌ സ്കൂളില്‍ എത്തിക്കുക. എന്നിരുന്നാലും, ആ മഴ ആസ്വദിക്കുവാനും, അച്ഛനമ്മമരുടെ കണ്ണു തെറ്റുംബോള്‍ അതിലിറങ്ങി കളിക്കുവാനും എല്ലാം കുട്ടികള്‍ ശ്രമിച്ചിരുന്നു. ഞാന്‍ ആദ്യമായി സ്കൂളില്‍ പോയ വര്‍ഷം, എന്നും ഞാന്‍ ഓര്‍ക്കുന്നു. ആച്ഛണ്റ്റെ കൂടെ, ഒരു ചെറിയ മഴ കോട്ടും ഇട്ട്‌ ആദ്യമായി സ്കൂളിണ്റ്റെ ഗേറ്റു്‌ കടന്നു പോയതും. എന്നെ അവിടെ ഒറ്റക്കാക്കി എണ്റ്റെ അച്ഛന്‍ മടങ്ങും എന്ന്‌ സ്വപ്നേഹി ഞാന്‍ വിചാരിച്ചിരുന്നില്ലാ. ആദ്യമായി കണ്ട ലോകത്തിണ്റ്റെ ഭംഗി ആസ്വദിച്ചു നില്‍ക്കുന്നതിനിടയില്‍, അച്ഛന്‍ സ്കൂളിണ്റ്റെ പടിയിറങ്ങി മറയുന്നതു ഞാന്‍ ശ്രദ്ധിച്ചതേയില്ല. അന്നും എന്നെ വിടാതെ ആകര്‍ഷിച്ച ഒരു കാഴ്ച, കോരി തിമിര്‍ക്കുന്ന മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന അവിടുതെ ചാപ്പല്‍ ആയിരുന്നു… അന്നും ഇന്നും, മഴക്കലത്തു ആ ചാപ്പലിന്‌ ഒരു പ്രത്യേക ഭംഗി തന്നേയാണ്‌. മഴക്കാലം എനിക്കൊരു ഹരമായി മാറുന്നത്‌ അന്നുമുതലാണ്‌. ആച്ഛണ്റ്റെ കൂടെ എന്നും രാവിലെ തന്നെ സ്കൂട്ടറില്‍ ഒരു യാത്ര. അതു പൊലെ, തിരിച്ച്‌ വൈകിട്ടും.ഈ യാത്രയ്ക്കിടയില്‍, കാലവര്‍ഷത്തിണ്റ്റെ വെറിട്ട പല കാഴ്ചകളും കാണുവാന്‍ സാധിക്കുമായിരുന്നു്‌. നാലുമണിക്ക്‌ സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍, ആദ്യമൊക്കെ അച്ഛന്‍ കാത്തു നില്‍ക്കുമായിരുന്നു. മഴയത്തു അച്ഛണ്റ്റെ കൈപിടിച്ചു, അച്ചണ്റ്റെ ആഫീസിലേക്കു നടക്കുമ്പോള്‍, വഴിയിലുള്ള അജന്ത ഹോട്ടലില്‍ നിന്നും ചൂടുള്ള ഒരു ചായയും പഴം പൊരിയും എന്നും എനിക്കു കിട്ടുമായിരുന്നു. പിന്നീടു ആ യാത്ര തനിച്ചായി മാറി. വര്‍ണ്ണക്കുടയും ചൂടി തനിയെ നടന്ന്‌ ആഫീസിലെത്തിയാല്‍, അവിടെ റെക്കാര്‍ഡ്‌ റൂമില്‍ എനിക്കൊരു സ്ഥിരം കസേരയുണ്ട്‌. അതിലിരിക്കാം, അച്ഛന്‍ വരുന്നതു വരെ. അന്നും അജന്തയിലെ ചായയും പഴം പൊരിയും മുടങ്ങിയിട്ടില്ല. വീട്ടിലേക്കു മടങ്ങും വഴി അവിടെ കയറിയേ പോകൂ… അന്നൊക്കെ മഴക്കാലത്തിണ്റ്റെ മറ്റൊരു പ്രത്യേകത, നിറഞ്ഞു കവിഞ്ഞു കിടക്കുന്ന നാട്ടിലെ കുളമാണ്‌. അതില്‍ തനിച്ചിറങ്ങാനുള്ള അനുവാദം ഒരിക്കലും എനിക്കു കിട്ടിയിരുന്നില്ല. അതു കൊണ്ടു തന്നെ, ശനിയോ ഞായറോ വീട്ടില്‍ വരുന്ന അമ്മാവന്‍മാരിലോ, ചേട്ടന്‍മാരിലോ ആണ്‌ പ്രതീക്ഷ. എന്നെ നീന്തല്‍ പടിപ്പിച്ചത്‌ തന്നെ മനു ചേട്ടനും ബിനു ചേട്ടനും ആണ്‌. അതിടെ ഞാന്‍ കുടിച്ച വെള്ളത്തിനു കയ്യും കണക്കുമില്ല… വാഴപ്പിണ്ടിയും, അതു കൊണ്ടുണ്ടക്കിയ ചെറിയ ചങ്ങാടങ്ങവുമെല്ലാം നീന്തല്‍ പടിക്കാനുള്ള ഉപകരങ്ങളായി മാറി. നിറഞ്ഞുകവിഞ്ഞു കിടക്കുന്ന കുളത്തിലെക്ക്‌ അടുത്തുള്ള കൊക്കോ മരത്തില്‍ നിന്നോ, ഓടിവന്നോ എടുത്തു ചാടുക, കുളത്തിണ്റ്റെ അക്കരെ ഇക്കരെ നീന്തുകാ എന്നതൊക്കെയായിരുന്നു പ്രധാന കലാപരിപാടികള്‍. എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അമ്മ ആദ്യം നോക്കുക കണ്ണിലെക്കാണ്‌. അതു ചുവന്നു കലങ്ങി ഇരുന്നാലേ അറിയാം, വെള്ളത്തില്‍ കളിച്ചത്‌ എത്രമാത്രമാണെന്ന്‌. കാലം മാറി വന്നപ്പോള്‍ സ്കൂളില്‍ പോക്കും എല്ലാം മാറി. ആദ്യം ഓട്ടോയില്‍, പിന്നെ സ്കൂള്‍ വാനില്‍, പിന്നീടു ബസ്സില്‍.. എങ്ങനെ ഒക്കെ ആയാലും, മഴക്കാലം എന്നും എനിക്കു പ്രിയപ്പെട്ടതായിരുന്നു. പക്ഷെ എന്നോ? അതെല്ലാം മാറി. മഴക്കലതിനു അതിണ്റ്റെ സൌന്ദര്യം നഷ്ട്പ്പെട്ടുകൊണ്ടിരിക്കുന്നു. കാലം തെറ്റി വരുന്ന മഴയും, ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്ന മഴക്കാലവും മലയാളി വെരുത്തു തുടങ്ങിയൊ എന്നൊരു സംശയം മാത്രമെ എണ്റ്റെ മനസ്സില്‍ എപ്പൊള്‍ അവശേഷിക്കുന്നുള്ളു. നഷ്ടപ്പെട്ട ബാല്യകാലത്തെ കുറിച്ചോറ്‍ക്കുമ്പൊള്‍, എനിക്കു ഏറ്റവും കൂടുതല്‍ സ്മരണകള്‍ നല്‍കുക ഈ മഴക്കാലവും, അതിനിടയിലെ സന്തോഷം നല്‍കുന്ന കുറെ ഏറെ നിമിഷങ്ങളും ആയിരിക്കും… ഇന്നും നാട്ടില്‍ പോകുമ്പൊള്‍ ആ പഴയ കുളക്കരയില്‍ പോകരുണ്ട്‌. മഴക്കാലതു എപ്പോഴും അത്‌ നിറഞ്ഞു കവിയാറുണ്ട്‌. പക്ഷെ, പണ്ടത്തെ പൊലെ അതില്‍ ആര്‍ത്തിരമ്പി കളിക്കാന്‍ കുട്ടികള്‍ ആരുമില്ല. പായലും മട്ടും പിടിച്ചു അധികമാരും ഉപയോഗിക്കാത്ത ആ കുളത്തില്‍ ഒറ്റക്ക്‌ ഇറങ്ങി, ഒന്നു മുങ്ങി നിവരുമ്പൊള്‍, അക്കരെ ഇക്കരെ ഒന്നു നീന്തി വരുമ്പൊള്‍, മനസ്സ്‌ പൂര്‍വ്വകാലത്തേക്കൊരു പ്രയാനം നടത്തിയിട്ടുണ്ടവും. വല്ലാത്ത ഒരു വിഷമത്തോടെയാവും എന്നും അവിടെ നിന്നും കുളിച്ചു കയറുക. തോര്‍ത്തി കയറി, വീട്ടിലേക്കു നടക്കുമ്പോള്‍, ഒന്നു കാതോര്‍ത്താല്‍, ആ പഴയ ആര്‍പ്പു വിളികളും, ബഹളങ്ങളും കേള്‍ക്കാം. പിന്നെ ആണ്ടിലൊരിക്കല്‍, ഓണത്തിന്‌ എല്ലാവരും ഒത്തു ചേരുന്ന സമയത്ത്‌ ആ പഴയ കുട്ടിക്കാലം പുനര്‍ജ്ജനിക്കും… അതു മാത്രമണ്‌ ഈ വിഷമങ്ങള്‍ മറക്കാന്‍ സഹായിക്കുന്ന ഏക ഘടകം… പലപ്പോഴും ഇന്നത്തെ മഴക്കാലത്തെ കുറിച്ചും കുട്ടികളെക്കുറിച്ചും ആലോചിക്കുമ്പോള്‍, എന്നത്തെ കുട്ടികള്‍ മഴക്കാലത്തെ പേടിയോടെ കാണുന്നതും, അതിനെ വിനൊദത്തിനുള്ള കാലമല്ലതെ, പനിയുടെ കാലമായി കണുന്നതും, കഴിവതും വീട്ടിന്നുള്ളില്‍ തന്നെ ചടഞ്ഞു കൂടുന്നതും കാണുമ്പോള്‍, അവരുടെ ഒക്കെ ഭാവിയില്‍ മഴക്കാലത്തെ കുറിച്ചു പറയാന്‍ എന്താണാവോ ഉണ്ടാകുകാ എന്നു ഞാന്‍ വ്യാകുലപ്പെടുകയാണ്‌. ഒരു ശൂന്യത മാത്രമവുമെന്നറിയാം… എന്നിരുന്നാലും, പഴയകാലം പോലെ കുട്ടികള്‍ ആഹ്ളാദതിമിറ്‍പ്പില്‍ ആറാടുന്ന ഒരു മഴക്കാലം ഇനി വരുമോ…? പ്രത്യാശയോടേ….

Monday, June 25, 2007

ഇതാ ഒരു ചുവടു വെയ്പ്പ്‌…


നമസ്‌കാരം. ഇതു ഒരു മഹത്‌തായ ചുവടുവെയ്പ്പാണ്‌. ഏന്‌റ്റെ ബ്ലോഗി്ങ്ങ്‌ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സുദിനം. ഞാന്‍ മലയാളം ബ്ലോഗി്ങ്ങ്‌ രംഗത്തേക്ക്‌ ഇതു വഴി കാലൂന്നുകയാണ്‌. പിറകിലേക്കു നോക്കുംബോള്‍, ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പിടി ഓര്‍മ്മകള്‍ മാത്രമാണ്‌ മനസ്സില്‍ അവശേഷിക്കുന്നത്‌. അവയില്‍ പലതും കുട്ടിക്കാലത്തു നിന്നുള്ളവയാണ്‌, മറ്റു ചിലവ എന്റെ ക്യാമ്പസ്‌ ജീവിതതിന്റെ ബാക്കി പത്രവും. എന്ന്‌, എപ്പോള്‍, ഈ സോഫ്റ്റ്‌വെയര്‍ നഗരിയില്‍ ഇരിക്കുംബോള്‍, മനസ്സില്‍ ആ ഓര്‍മ്മകളുടെ വേലിയേറ്റം തന്നെ ഉണ്ടാവുന്നു. അവയൊക്കെ ഈ ബ്ലോഗിലൂടെ പുറം ലോകം അറിയണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇതു അതിനൊരു തുടക്കം മാത്രമാണ്‌. ഇതിന്‌ടെ അവസാനം എവിടെയാകുമെന്ന്‌ പറയുക അസാധ്യമാണെങ്കിലും, എന്‌ടെ ഈ യാത്ര അതിന്‌ടെ ലക്ഷ്‌യത്തില്‍ എത്തട്ടേ എന്ന്‌ പ്രാര്‍ത്ഥിച്ചു കൊണ്ട്‌… ഞാന്‍ എവിടെ തുടങ്ങുകയായി…

Friday, April 27, 2007

People Come Into Your Life For A Reason…


People come into your life for a reason, a season or a lifetime. When you know which one it is, you will know what to do for that person. When someone is in your life for a REASON, it is usually to meet a need you have expressed. They have come to assist you through a difficulty, to provide you with guidance and support, to aid you physically, emotionally or spiritually. They may seem like a godsend and they are. They are there for the reason you need them to be. Then, without any wrongdoing on your part or at an inconvenient time, this person will say or do something to bring the relationship to an end. Sometimes they die. Sometimes they walk away Some times they act up and force you to take a stand. What we must realize is that our need has been met, our desire fulfilled, their work is done. The prayer you sent up has been answered and now it is time to move on. Some people come into your life for a SEASON, because your turn has come to share, grow or learn. They bring you an experience of peace or make you laugh. They may teach you something you have never done. They usually give you an unbelievable amount of joy. Believe it, it is real. But only for a season. LIFETIME relationships teach you lifetime lessons, things you must build upon in order to have a solid emotional foundation Your job is to accept the lesson, love the person and put what you have learned to use in all other relationships and areas of your life. It is said that love is blind but friendship is clairvoyant.

Thank you for being a part of my life, whether you were a reason, a season or a lifetime.

Monday, April 16, 2007

Provoked - A Must Watch MovieOne more weekend has passed without making any impact on my life…Last Sunday, it was Vishu…First time in life, Vishu passed without any celebration…Reason…I am in this Garden City…miles away from my home town…I was very much disappointed about this Vishu I have spent here in Bangalore…But yesterday, I happened to see the holywood movie Provoked by Jagmohan Mundhra. This movie is adapted from the autobiography of Kiranjith Ahluwalia, “Circle of Light“. ‘Provoked’ tells us a true story of a woman who suffered for years at the hands of her abusive husband. The movie doesn’t give a detailed account of the psyche or conditioning of its victim and offender, but gives a clear insight of a women’s incredible tale of abuse. Instead of going into the minds of its characters, the movie skims the story’s surface only.
Role of Kiranjit has been played by Aishwarya Rai. Kiranjit, a submissive girl from Punjab came to England after she gets married to Deepak. The vile man beats, cheats, mistreats and abuses his wife physically, sexually and verbally. The only ray of happiness in her life is her two kids. One day, Kiranjit decides to take no more abuse from Deepak and puts a gasoline soaked rug on him and sets him on fire. The trial fails to establish a prolonged background of domestic violence and the jury declares her guilty. She is sentenced to life imprisonment in 1989. In the prison she finds a friend in a white inmate named Veronica Scott, who has booked for stabbing her husband. Meanwhile, a group of Asian social workers called Southall Black Sisters, headed by Radha (played by Nandita Das) take Kiranjit’s cause and begin to garner support for her case to be retried. These women prove to be a driving force in Kiranjit’s life. While she brushes up her English speaking skills, Radha and her team create an awareness of Kiranjit’s case by posting banners and flyers asking for support. Veronica uses her contacts to help Kiranjit file an appeal. What follows is a historical verdict in British judiciary in 1992. Kiranjit is acquitted and reunited with her kids.


Provoked is an important story which definitely needs to be told. The treatment is realistic and the acting is mostly commendable, especially Aishwarya’s. She infuses life into the movie with her very convincing portrayal of Kiranjit. Ash’s eyes are highly expressive in many scenes and her dialogue delivery in Punjabi is absolutely credible. Nandita Das is also effective in her small part. Miranda Richardson is impressive as Veronica Scott. Also A R Rahman’s soulful music and Madhu Ambat’s camera work is also comendable. Story ends with the words from Kiranjith saying to each and every mothers to advise their sons to treat the women better. Its clearlly giving a message that ‘Never do what I did in life. But at the same time never suffer in a bad marriage. If you are unhappy in a marriage, get out of it.’ ‘Provoked’ is a film made with good intentions, which leaves the hard-hitting impact on viewers, clearly justifying its incredibly important subject. Kiranjit’s story will def compels us to think about the ugly issue prevalent in both modern and traditional societies. I felt the film a touching one. I never knew, when my eyes were filled with tears and why that happened too, whether those are tears of happiness or sadness… Anyway the movie left a very good impression on me…

Wednesday, April 4, 2007

Asynchronous JavaScript And XML (AJAX)How the normal web application model works? Most user actions in the interface trigger an HTTP request to the web server. The server does the data processing, communicating with DB and then returns an HTML page to the client. This approach makes a lot of technical sense, but it doesn’t great for good user experience. While the server is processing the data, what’s the user doing? Def h/she will be waiting. And at each step in a task, the user has to wait more n more. An Ajax application eliminates thus user waiting on the Web by introducing an Ajax engine in between the user and the server. Ajax engine is responsible for both rendering the user interface and communicating with the server on user’s behalf. The Ajax engine allows the user’s interaction with the application to happen asynchronously. So the user is never staring at a blank browser window and an hourglass icon, waiting around for the server to do the processing.

Asynchronous JavaScript And XML (AJAX) is not a technology in itself, but is a term that describes a new approach to use a number of existing technologies together, say: HTML or XHTML, CSS, JavaScript, DOM, XML, XSLT, and the XMLHttpRequest object. When these technologies are combined in the AJAX model, web applications are able to make quick, incremental updates to the user interface without reloading the entire browser page. This makes the application faster and more responsive to user actions. Ajax is a technology platform as well as an architectural style. it is the use of the nonstandard XMLHttpRequest object to communicate with server-side scripts. It can send as well as receive information in a variety of formats, including XML, HTML, and even text files. XMLHttpRequest is only part of the Ajax equation. XMLHttpRequest is the technical component that makes the asynchronous server communication possible. Ajax’s most interesting characteristic is its “asynchronous” nature, which means it can do all of these without having user knowledge. This allows you to update portions of a page based upon user events, without refreshing the entire pages.

Many of the products Google has introduced over the last year — Orkut, Gmail, Google Groups, Google Suggest, and Google Maps — are Ajax applications. Some others are Flickr and Amazon’s A9.com. They prove that Ajax is not only technically sound but practical in real world applications as well. Ajax application can be a simple, single function to Complex, sophisticated functions depends upon the requirement. Ajax is an important development for Web applications, and its importance is only going to grow. Ajax’s scope of usage is yet to be revealed…

Monday, April 2, 2007

Joined IBM02nd April, 2007. I have joined IBM - India Software Labs in Bangalore. It was very exciting to move from Trivandrum to Bangalore and join the King of IT Companies. Just joined the company and still waiting for the assignments. Think, this will give a huge boost for my career… I liked the work environment over here. Its pretty cool over here. Flexi timings and the casual wears are the most attractive stuffs here… I am looking forwrad to see more exciting things over here…

Saturday, March 31, 2007

Last day with US Technology…28th March, 2007 Wednesday. My last day with US Technology. I have started my career as a fresher in US Technology around 25 months back. It was a fantastic experinece to work with a company, which has started as a noble experiment. It got a unique value and culture system of considering each and everyone of the USsociates equal. I am very much fond of this organization. Joining here as a fresher, I got enormous oppurtunity to work with all the company activities like Foundation week, colors, forum etc.etc.etc.. When I have decided to say bye to this organiztion, I was well aware that, thats not gonna be an easy decision to work out. But atlast the D-Day has come. Now I am realizing how much I am attached to my first company, that too sentimentaly… I can’t even weap though my eyes are filled with tears… It was one of the toughest decision I have ever taken in my life… When my lanyard has taken off and a temperory Id was provided, it was really hard to believe that, I am no longer an USsociate. It not only the company but my fellow colleagues too tighlt hold me to that organization… I will def miss all the good days and times there, even though decision to quit was mine….

Tuesday, March 6, 2007

A Very Special Day for me…01-March-2007… A very special day in my life. I have completed two years with US Technology, Trivandrum. I, along with another 29 people have joined US Technology on the first of March 2005 after that great Turbo+ training. I belong to the G4H4 batch. Around 35 people from diffrent part of the world came under one name..G4H4… We have started our career pursuit from there. Many of them left us during the training period itself…. But 29 of us have joined US Technology, with lot many hopes and ambitions… Two years have gone in a very quick time…That friendship kept on continuing, even though many of our friends have left UST… Now with 21 people, we have completed two years…. Looking back to those sweet memories we had here in US Technology, really making me to boast about my dearest pals…. Many people are yet to be departed. Many of us have decided to leave… I don’t think, I will be there for the Third year completion of this batch in US Technology. But this group was a very special one for me… All my pals are really inspiring and all the moments I have spent along with them were really enjoying & worth memorable… I am really proud to say that I belong to that special category of people called “G4H4 pals”.

I am taking this oppurtunity to wish each and everyone of us a very great Career ahead….
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.