
ഡിസംബര്‍ 24, ഇന്ന് ധനു മാസത്തിലെ തിരുവാതിര. തിരക്കു പിടിച്ച ജീവിതത്തിലേക്ക് കാല്‍ വച്ചതോടെ, ഇതിനേക്കുറിച്ചെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ അവിചാരിതമായി, ഇന്നു ഞാന്‍ ഏെറ്റുമാനൂറ്‍ ക്ഷേത്രത്തിലെത്തി. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അങ്ങനെ ഒരു കണക്കുകൂട്ടലുകളും ഉണ്ടായിരുന്നില്ലെങ്കിലും, പാതി വഴിയില്‍ വച്ച് എണ്റ്റെ സഞ്ചാര ക്രമം തന്നെ മാറുകയും അവിടെ എത്തിച്ചേരുകയും ചെയ്തു. ദീപാരാധന തൊഴാന്‍ തന്നെ നല്ല തിരക്കായിരുന്നു. ശബരിമലയിലേക്കു തീര്‍ത്ഥാടനത്തിനായി പോകുന്ന അയ്യപ്പ ഭക്തന്‍മാരുടെ തിക്കും തിരക്കുമുണ്ടായിരുന്നുവെങ്കിലും, സുഖ ദറ്‍ശനം സാധ്യമായി. തൊഴുതിറങ്ങുമ്പോള്‍, ക്ഷേത്രാങ്കണത്തില്‍ തിര്‍വാതിര നടക്കുന്നതു കണ്ടു. അപ്പോഴാണ്, ഇന്ന് ധനുവിലെ തിരുവാതിരയാണെന്നറിയുന്നത് തന്നെ. പിന്നെ കുറെയധികം സമയം, ആ ക്ഷേത്രമുറ്റത്ത് തിരുവാതിരയും കണ്ടിരുന്നു. അവിടെ ‘പാറ്‍വ്വണേന്ദു മുഖീ….’ എന്ന തിരുവാതിര ഗാനം മുഴങ്ങിക്കേട്ടപ്പോള്‍ മനസ്സ് പഴയകാലത്തെക്കൊരു പ്രയാണം തന്നെ നടത്തി. ഗതകാല സ്മരണകള്‍ മനസ്സിനുള്ളില്‍ നിറഞ്ഞുവന്നു. ചെറുബാലികമാറ്‍ മുതല്‍, വയസ്സായ സ്ത്രീകള്‍ വരെ അതില്‍ പങ്കു ചേറ്‍ന്നിരുന്നു എന്നുള്ളത് വളരെ രസകരമായ ഒരു വസ്തുതയായിരുന്നു. പലപ്പോഴും തിരുവാതിര കളിയില്‍, പുതിയ തലമുറയെക്കാള്‍ നന്നായി പഴയ തലമുറയിലെ സ്ത്രീകള്‍, അതില്‍ പൂറ്‍ണ്ണമായും ലയിച്ച് ആടുന്നത് കാണുവാനിടയായി. പുതിയ തലമുറക്കീ കല അന്യമാകുമ്പോള്‍, ഇതു പോലുള്ള അവസരങ്ങള്‍ വളരെ ആനന്ദദായകമാണ്. വളരെക്കാലത്തിനു ശേഷം, ഉള്ളു തുറന്ന് പ്രാര്‍ത്ഥിക്കുവാനും, ഒരു പിരിമുറുക്കവുമില്ലാതെ തിരുവാതിരകളി ആസ്വദിക്കുവാനും കഴിഞ്ഞു എന്നുള്ളതെ എന്നെ തികച്ചും സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്. ഇതു പോലുള്ള അവസരങ്ങള്‍ക്കായി ഞാന്‍ ഇനിയും കാത്തിരിക്കുന്നു.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...