Tuesday, February 26, 2008

വിവാദങ്ങള്‍ പുകയുമ്പോള്‍...


ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിണ്റ്റെ ആസ്ത്രേലിയന്‍ പര്യടനം ഇതുവരെ സംഭവബഹുലമായിരുന്നു. സിഡ്നി ടെസ്റ്റ്‌ മുതലിങ്ങോട്ട്‌, കളിക്കളത്തില്‍ മാന്യതയ്ക്ക്‌ ചേരാത്ത വിധം പെരുമാറുകയും, ഭാജിക്കുമേല്‍ വംശീയ അധിക്ഷേപം ആരോപിക്കുകയും ചെയ്ത്‌ ആസ്ത്രേലിയക്കാറ്‍ ഇന്ത്യക്കാരെ പല വിധത്തില്‍ സമ്മറ്‍ദ്ദത്തിലാഴ്ത്തുവാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ കുംബ്ളെ എന്ന നായകന്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കുകയും അതിലുപരി ടീമിണ്റ്റെ ആത്മവിശ്വാസം തകരാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയ്റ്റും ചെയ്തതിണ്റ്റെ ഫലമായി, ഇന്ത്യ ശക്തമായൊരു തിരിച്ചു വരവ്‌ പരമ്പരയില്‍ നടത്തി. അതു പോലെ തന്നെ വംശീയ അധിക്ഷേപത്തില്‍ നിന്ന്‌ ഭാജിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. നമ്മുടെ നാട്ടില്‍ പ്രതിഷേധം ഇരമ്പിയതിനാല്‍ മാത്രമിടപെട്ട ബി.സി.സി.ഐ, കളിക്കാറ്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചതും ഇങ്ങനെ ഒരു സ്ഥിതി വിശേഷത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കി. ഭാജിയുടെ വിലക്ക്‌ നീക്കിയത്‌ ബി.സി.സി.ഐയുടെ പണക്കൊഴുപ്പിണ്റ്റെ പിന്‍ബലത്തിലാണെന്ന്‌, ആസ്ത്രേലിയന്‍ കളിക്കാരും, മുന്‍ ആസ്ത്രേലിയന്‍ താരങ്ങളും ആരോപിച്ചെങ്കിലും, ഇത്‌ ആസ്ത്രേലിയക്കാറ്‍ക്കൊരു വലിയ തിരിച്ചടിയായിരുന്നു. കളിക്കളത്തില്‍ മാന്യമായി പെരുമാറണമെന്ന ആസ്ത്രേലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍, അവരെ കൂടുതല്‍ നാണക്കേടിലേക്ക്‌ തള്ളിവിടുക തന്നെ ചെയ്തു. അവരുടെ അധീശത്വത്തിനേറ്റ ഒരു മുറിവായാണവരതിനെ കണ്ടത്‌. ആസ്ത്രേലിയന്‍ നായകനും ചില താരങ്ങളും അത്‌ പരസ്യമായി പറയുകയും ചെയ്തു.

സമാധാനപരമായി ആരംഭിച്ച ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവറ്‍ത്തിക്കാതിരുന്നത്‌, രണ്ടു ടീമുകള്‍ക്കിടയിലെ മഞ്ഞുരുകുന്നതിണ്റ്റെ സൂചനകളാനെന്ന്‌ തോന്നിയിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന, ഇന്ത്യ-ആസ്ത്രേലിയ മത്സരത്തിനിടെ സൈമണ്ട്‌സും ഇന്ത്യയുടെ യുവ ഫാസ്റ്റ്‌ ബൌളറ്‍ ഇഷാന്ത്‌ ശറ്‍മ്മയും കൊമ്പുകോറ്‍ത്തത്‌, വീണ്ടും പ്രശ്നങ്ങളുടെ തുടക്കമായി. ഇഷാന്തിണ്റ്റെ പന്തില്‍ പുറത്തായ സൈമണ്ട്സ്‌ ക്രുദ്ധനായി, ഇഷാന്തിനു നേരെ അസഭ്യം പറഞ്ഞത്‌ ഇഷാന്തിനെ ചൊടിപ്പിക്കുകയും, ഇഷാന്ത്‌ തിരിച്ച്‌ പവലിയനു നേരെ ചൂണ്ടിക്കാണിച്ച്‌ കൈകൊട്ടുകയും ചെയ്തതോടെയാണ്‌ പ്രശ്നങ്ങള്‍ക്ക്‌ വീണ്ടും തുടക്കമായത്‌. മത്സരത്തിനു ശേഷം മാച്ച്‌ റഫറി ഇഷാന്തിനെ 15 ശതമാനം മാച്ച്‌ ഫീ പിഴ ചുമത്തി ശിക്ഷിച്ചു. പ്രശ്നങ്ങള്‍ തുടങ്ങിവച്ച സൈമണ്ട്സിനെ നിരുപാധികം ശിക്ഷയില്‍
നിന്നൊഴിവാക്കി. ഇതിനെക്കുറിച്ച്‌ ഇന്ത്യന്‍ നായകന്‍ ധോണി പ്രതികരിച്ചത്‌, ആസ്ത്രേലിയന്‍ കളിക്കാര്‍ തങ്ങളെ പ്രകോപിപ്പിക്കാന്‍ നോക്കുന്നു എന്നാണ്‌. ഇഷാന്തിനെതിരേയുള്ള ശിക്ഷയ്ക്കെതിരെ പ്രതികരിക്കാനോ, തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനോ ഇന്ത്യന്‍ നായകന്‌ കഴിഞ്ഞില്ല എന്നുള്ളതാണ്‌ സത്യം. സൈമണ്ട്സിനെതിരെ പരാതി നല്‍കണമെന്ന്‌ നിര്‍ദ്ദേശങ്ങളുയര്‍ന്നപ്പോഴും ഇന്ത്യന്‍ നായകന്‍, ഇതു തന്നെ ബാധിക്കുന്ന കാര്യമല്ല എന്നമട്ടില്‍ നിശബ്ദത പാലിച്ചു. അതിനേക്കാള്‍ രസകരമായ കാര്യം, മുന്‍ ആസ്ത്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ ഇയാന്‍ ഹീലി, സൈമണ്ട്സിണ്റ്റെ പിന്തുണച്ചു കൊണ്ട്‌ പറഞ്ഞതാണ്‌. ഹീലി പറഞ്ഞത്‌, സൈമണ്ട്‌സ്‌ ഇഷാന്തിനെ അനുമോദിക്കുകയാണ്‌ ചെയ്തതെന്നാണ്‌. ക്രുദ്ധഭാവത്തോടെ അസഭ്യം പറയുന്നത്‌, വീഡിയോ ദൃശ്യങ്ങളില്‍ നിന്ന്‌ വ്യക്തമാണെങ്കിലും, ദേഷ്യത്തോടെ അനുമോദിക്കുന്നത്‌ എങ്ങനെ എന്ന്‌ ഹീലി പറഞ്ഞില്ല....

എന്നാല്‍ ഇന്നലെ പുതിയൊരു വിവാദം ഉയറ്‍ന്നിരിക്കുകയാണ്‌... പുതിയ വിവാദത്തിലെ വില്ലന്‍ മാത്യു ഹൈഡനാണ്‌. അദ്ദേഹം ഒരു ആസ്ത്രേലിയന്‍ റേഡിയോക്ക്‌ നല്‍കിയ അഭിമുഖത്തില്‍, ഭാജിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. തുടറ്‍ച്ചയായി അലോസരപ്പെടുത്തുന്ന ഒരു കീടം (Obnoxious Little Weed)എന്നാണ്‌ ഭാജിയെ ഹൈഡന്‍ വിശേഷിപ്പിച്ചത്‌. ആ ക്രൂരമായ തമാശയില്‍, റേഡിയോ ജോക്കിസും പങ്കു ചേറ്‍ന്നിരുന്നു.

ഹൈഡന്‍ ഭാജിയെ അപമാനിക്കുന്ന സംഭാഷണം പൂറ്‍ണ്ണ രൂപം കാണുന്നതിനായി ഇവിടെ ക്ളിക്ക്‌ ചെയ്യുക.


ഹൈഡന്‍ ഭാജിയെ അപമാനിക്കുന്ന സംഭാഷണം - വീഡിയോ കാണുന്നതിനായി
ഇവിടെ ക്ളിക്ക്‌ ചെയ്യുക.

ബി.സി.സി.ഐ ഇതിനെ അപലപിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്നിതുവരെ
പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ധോണി കളിക്കാരോട്‌ സംയമനം കൈവിടാതിരിക്കാന്‍ ശ്രമിക്കണം എന്ന്‌ ആഹ്വാനം ചെയ്തതായി ഒരു പത്രം വാറ്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പക്ഷേ ഇതൊന്നും പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള മാറ്‍ഗ്ഗങ്ങളല്ല. തങ്ങള്‍ക്ക്‌ നേരിടുവാന്‍ ബുദ്ധിമുട്ടുള്ള കളിക്കാരെ തിരഞ്ഞു പിടിച്ച്‌ അസഭ്യം പറയുകയും, അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നത്‌ ആസ്ത്രേലിയക്കരുടെ ഒരു സ്ഥിരം തന്ത്രമാണ്‌. അങ്ങനെയാണ്‌ ഭാജിയും, ഇഷാന്തുമെല്ലാം പ്രതികൂട്ടിലാക്കപ്പെട്ടത്‌. ഇന്ത്യ ഇതിനെതിരെ ശക്ത്മായി പ്രതികരിക്കുകയും, ഹൈഡന്‍ മാപ്പ്‌ പറയുവാനായി സമ്മറ്‍ദ്ദം ചെലുത്തുകയും ചെയ്യണം. ആസ്ത്രേലിയന്‍ കളിക്കാരുടെ തനിനിറം ലോകത്തിനു മുന്നില്‍ കൊണ്ടുവരികയും വേണം. ഇതിനായി ഇന്ത്യന്‍ നായകണ്റ്റെയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോറ്‍ഡിണ്റ്റെയും ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണം, വാചക കസറ്‍ത്തുമാത്രം പോരാ... നമ്മുടെ നായകന്‍ വാചക കസറ്‍ത്തില്‍ ബഹുമിടുക്കനാണെങ്കിലും, പ്രവറ്‍ത്തിയില്‍ അതു കാണുന്നില്ല. നട്ടെല്ലുള്ള നായകനാണെങ്കില്‍, ഇതിനെതിരെ ശക്തമായി പ്രതികരിച്ച്‌, ടീമിണ്റ്റെ ആത്മവിശ്വാസമുയറ്‍ത്തുകയാണ്‌ ധോണി ചെയ്യേണ്ടത്‌. അല്ലാതെ പത്രങ്ങള്‍ക്ക്‌ മുന്നില്‍ പ്രസംഗിക്കുകയല്ല. ഇങ്ങനെയുള്ള പ്റശ്നങ്ങളില്‍ ബി.സി.സി.ഐയുടെ സത്യസന്ധത എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടേയുള്ളു. ത്ങ്ങള്‍ ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ പത്രമാധ്യമങ്ങളുടെ മുന്നില്‍ നിന്ന്‌ പ്രസംഗിക്കുകയല്ലാതെ, അത്‌ നടപ്പില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത്‌ വിരളമാണ്‌. ഇന്ത്യയില്‍ ക്രിക്കറ്റൊരു മതമായി കരുതുന്ന ആരാധകരെ സംതൃപ്തിപ്പെടുത്താന്‍ ഒരു കണ്‍കെട്ട്‌ മാത്രമാണീ പ്രതികരണം‌. ബി.സി.സി.ഐക്ക്‌ പ്രധാനം ക്രിക്കറ്റല്ല. അതിലെ പണത്തിണ്റ്റെ ലാഭ-നഷ്ടക്കണക്കുകള്‍ മാത്രം.. അവരുടെ ഉന്നം ജൂലൈയില്‍ നടക്കാന്‍ പോകുന്ന ഐ.സി.സി ചെയറ്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും, അതില്‍ ശരദ്‌ പവാറ്‍ ജയിച്ചല്‍ ഉണ്ടാക്കാന്‍ കഴിയുന്ന കോടികളുമാണ്‌.. ഇക്കൂട്ടരില്‍ നിന്നും ഒരു ശക്തമായ നടപടി പ്രതീക്ഷിക്കുന്നത്‌ മണ്ടത്തരമാകും... കുരക്കുന്ന പട്ടി കടിക്കില്ല എന്ന പഴഞ്ചൊല്ലിവിടെ അന്വറ്‍ത്ഥമാണ്‌....

എന്ന്‌ നട്ടെല്ലുള്ള ഒരു ബോറ്‍ഡും നായകനും ഉണ്ടാകുന്നുവോ അന്നേ ഇന്ത്യന്‍ ക്രിക്കറ്റ്‌ രക്ഷപെടൂ....

Wednesday, February 20, 2008

Hidden Truth behind Taj Mahal


No one has ever challenged it except Prof. P. N. Oak, who believes the whole world has been duped. In his book Taj Mahal: The True Story, Oak says the Taj Mahal is not Queen Mumtaz's tomb but an ancient Hindu temple palace of Lord Shiva (then known as Tejo Mahalaya ) . In the course of his research Oak discovered that the Shiva temple palace was usurped by Shah Jahan from then Maharaja of Jaipur, Jai Singh. In his own court ch ronicle, Badshahnama,Shah Jahan admits that an exceptionally beautiful grand mansion in Agra was taken from Jai SIngh for Mumtaz's burial . The ex-Maharaja of Jaipur still retains in his secret collection two orders from Shah Jahan for surrendering the Taj building. Using captured temples and mansions, as a burial place for dead courtiers and royalty was a common practice among Muslim rulers.

For example, Humayun,Akbar, Etmud-ud-Daula and Safdarjung are all buried in such mansions. Oak's inquiries began with the name of Taj Mahal. He says the term " Mahal " has never been used for a building in any Muslim countries from Afghanisthan to Algeria . "The unusual explanation that the term Taj Mahal derives from Mumtaz Mahal was illogical in atleast two respects.

Firstly, her name was never Mumtaz Mahal but Mumtaz-ul-Zamani ," he writes. Secondly, one cannot omit the first three letters 'Mum' from a woman's name to derive the remainder as the name for the building."Taj Mahal, he claims, is a corrupt version of Tejo Mahalaya, or Lord Shiva's Palace . Oak also says the love story of Mumtaz and Shah Jahan is a fairy tale cre ated by court sycophants, blundering historians and sloppy archaeologists Not a single royal chronicle of Shah Jahan's time corroborates the love story.

Furthermore, Oak cites several documents suggesting the Taj Mahal predates Shah Jahan's era, and was a temple dedicated to Shiva, worshipped by Rajputs of Agra city. For example, Prof. Marvin Miller of New York took a few samples from the riverside doorway of the Taj. Carbon dating tests revealed that the door was 300 years older than Shah Jahan. European traveler Johan Albert Mandelslo,who visited Agra in 1638 (only seven years after Mumtaz's death), describes the life of the cit y in his memoirs. But he makes no reference to the Taj Mahal being built. The writings of Peter Mundy, an English visitor to Agra within a year of Mumtaz's death, also suggest the Taj was a noteworthy building well before Shah Jahan's time.

Prof. Oak points out a number of design and architectural inconsistencies that support the belief of the Taj Mahal being a typical Hindu temple rather than a mausoleum. Many rooms in the Taj ! Mahal have remained sealed since Shah Jahan's time and are still inaccessible to the public . Oak asserts they contain a headless statue of Lord Shiva and other objects commonly used for worship rituals in Hindu temples Fearing political backlash, Indira Gandhi's government t ried to have Prof. Oak's book withdrawn from the bookstores, and threatened the Indian publisher of the first edition dire consequences . There is only one way to discredit or validate Oak's research.

To know more about this, click Here...

2007 ലെ മികച്ച മലയാള ചലച്ചിത്രം - വോട്ടെടുപ്പ്‌ ഫലംബ്ളോഗില്‍ പ്രസിദ്ധീകരിച്ച വോട്ടെടുപ്പിണ്റ്റെ അടിസ്ഥാനത്തില്‍ മലയാളത്തിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രങ്ങള്‍...
  • കയ്യൊപ്പ്‌
  • അറബിക്കഥ
  • കഥ പറയുമ്പോള്‍/ചോക്ളേറ്റ്
  • പരദേശി/ഒരേ കടല്‍

മലയാള ചലച്ചിത്ര ലോകം, പോയവറ്ഷം...(2007)


വളരെ താമസിച്ചാണ്‌ ഞാനിതെഴുതുന്നത്‌ എന്നറിയാം. എന്നിരുന്നാലും ഒരു കാര്യം ആദ്യമെ പറയുവാന്‍ ആഗ്രഹിക്കുന്നു. ഇത്‌ എഴുതി തുടങ്ങിയത്‌ കഴിഞ്ഞ മാസം ആദ്യമാണ്‌. പൂറ്‍ത്തീകരിക്കാന്‍ കാലതാമസമെടുത്തുവെന്നു മാത്രം. കലാ മൂല്യമുള്ള ഒരു പിടി നല്ല ചിത്രങ്ങള്‍ വന്ന വര്‍ഷമായിരുന്നു. കയ്യൊപ്പ്‌, ഒരേ കടല്‍, പരദേശി, അറബിക്കഥ. ആനന്ദഭൈരവി, നാലു പെണ്ണുങ്ങള്‍, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. പൊതുവെ ഒരു നല്ല വര്‍ഷമായിരുന്നു എന്നു തന്നെ പറയാം. മായാവി, ഹലോ, ചോക്ളേറ്റ്‌ തുടങ്ങിയ മെഗാ ഹിറ്റുകളും ഈ വര്‍ഷം ഉണ്ടായി.

മലയാളത്തിലെ എല്ലാ നായകന്‍മാരും ഒരു പിടിചിത്രങ്ങളൂമായി രംഗത്തുണ്ടായിരുന്നു. ഈ വര്‍ഷം പൊതുവെ തുണച്ചത്‌ മമ്മൂട്ടിയെയാണെന്ന്‌ തോന്നുന്നു, വ്യത്യസ്തങ്ങളായ ഒരു പിടി ചിത്രങ്ങളുമായി അദ്ദേഹം ചലച്ചിത്രരംഗത്ത്‌ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ര ഞ്ജിത്തിനൊപ്പം ചെയ്ത കയ്യൊപ്പ്‌ എന്ന ചിത്രം വളരെയധികം ജനസമ്മതി നേടി. ശ്യാമപ്രസാദിണ്റ്റെ ഒരേകടല്‍, ഷാഫിയുടെ മായാവി, എം.മോഹനണ്റ്റെ കഥ പറയുമ്പോള്‍ തുടങ്ങിയവ അദ്ദേഹത്തിണ്റ്റെ കണക്കിലെ മികച്ച ചിത്രങ്ങളായി. അമല്‍ നീരദിണ്റ്റെ ബിഗ്‌ ബിയില്‍ വ്യത്യസ്തമായൊരു ഭാവാഭിനയത്തിലൂടെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. മേജറ്‍ രവിയുടെ മിഷന്‍ 90 ഡേയ്‌സും പ്രേക്ഷകരില്‍ മികച്ച അഭിപ്രായമാണുണ്ടാക്കിയത്‌. മോഹന്‍ലാലിനെ സംബന്ധിച്ചൊരു മികച്ച വറ്‍ഷമായിരുന്നില്ല കടന്നു പോയത്‌. ഒരു നല്ല ചിത്രം എന്നു പറയാന്‍ ഹലോ മാത്രമെ അദ്ദേഹത്തിണ്റ്റെ കണക്കിലുള്ളു. പരദേശിയില്‍ അദ്ദേഹത്തിണ്റ്റെ പ്രകടനം മികച്ചതായി തോന്നിയെങ്കിലും, ആളുകള്‍ അത്‌ വേണ്ടത്ര ശ്രദ്ധിക്കതെ പോയത്‌ അദ്ദേഹത്തിനൊരു ക്ഷീണമായി. ഒരു നിര ചിത്രങ്ങള്‍ തീയേറ്ററുകളില്‍ തുടറ്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍, അദ്ദേഹം കുറച്ചു കൂടി സൂക്ഷിച്ച്‌ ചിത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടുന്നതിണ്റ്റെ ആവശ്യകതെയെക്കുറിച്ചൊരു ചറ്‍ച്ച തന്നെ മലയാള സിനിമാ രംഗത്തുണ്ടായി. ദിലീപിനും സുരേഷ്‌ ഗോപിക്കും തീയേറ്ററുകളില്‍ യാതോരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സുരേഷ്‌ ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി, ഡിറ്റക്ടീവ്‌ തുടങ്ങിയ സസ്‌പെന്‍സ്‌ ത്രില്ലറുകള്‍ ശരാശരിക്കുപരിയുള്ള നിലവാരം പുലറ്‍ത്തുന്നതായിരുന്നു. പൃഥ്വിരാജിന്‌ ചോക്ളേറ്റിണ്റ്റെ വിജയം ആശ്വാസം പകറ്‍ന്നു. ശ്രീനിവാസന്‍ അറബിക്കഥ, കഥ പറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ തിലങ്ങിയപ്പോള്‍, ആയൂറ്‍ രേഖ, തകരചെണ്ട തുടങ്ങിയ ചിത്രങ്ങള്‍ പച്ച തോടാതെ പോയി... ജയറാം എന്ന നടന്‌ തകറ്‍ച്ചയില്‍ നിന്നും തകറ്‍ച്ചയിലേക്ക്‌ സഞ്ചരിക്കുകയാണെന്ന്‌ തെളിയിച്ച വറ്‍ഷം കൂടിയാണിത്‌. ഹാസ്യരംഗം ജഗതിയും, സലീം കുമാറും, സുരാജ്‌ വെഞ്ഞാറമൂടും കൂടി കീഴടക്കിക്കളഞ്ഞു എന്നു തന്നെ പറയാം. ഇന്നസെണ്റ്റും തണ്റ്റെ സാനിധ്യം ചില ചിത്രങ്ങളിലൂടെ തെളിയിച്ചു. അതു പോലെ സായികുമാറ്‍ ആനന്ദഭൈരവിയില്‍ മികച്ച ഭാവാഭിനയം കാഴ്ചവച്ചു. ജയസൂര്യ എന്ന നടന്‌ അറബിക്കഥയിലെ പ്രതിനായക കഥാപാത്രവും ചോക്ളേറ്റിലെ വേഷവും നന്നായിണങ്ങുന്നത്‌ പോലെ തോന്നി. മുകേഷും ഈ വറ്‍ഷം സജീവമായിരുന്നു.

നായികമാറ്‍ക്ക്‌ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ ഇറങ്ങിയില്ലെങ്കിലും, മലയാളത്തിലെ നായികമാരെല്ലാം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടു. മീരാജാസ്മിന്‍ വിനോദയാത്രയിലൂടെയും ഒരെ കടലിലൂടെയും തന്നെ സാന്നിധ്യമറിയിച്ചപ്പോള്‍, മറ്റു നായികമാറ്‍ ചെറിയ വേഷങ്ങളിലൂടെ ഒതുങ്ങിപ്പോയി എന്ന്‌ തോന്നി. നാലുപെണ്ണുങ്ങളില്‍ പത്മപ്രിയ, ഗീതു മോഹന്‍‌ദാസ്, മഞ്ജു പിള്ള, നന്ദിത ദാസ് എന്നിവരുടെ അഭിനയം പ്രേക്ഷകശ്രദ്ധയാകറ്‍ഷിച്ചു. വിമലാരാമന്‍ പാറ്‍വതി മില്‍ട്ടണ്‍ എന്നീ പുതു നായികമാരും ഈ വറ്‍ഷം മലയാള സിനിമയില്‍ തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ പുതിയ കണ്ടെത്തലാണ്‌ നിവേദ്യത്തിലഭിനയിച്ച വിനു മോഹനും ഭാമയും. സംവിധായകരില്‍ സത്യന്‍ അന്തിക്കാടിണ്റ്റെ വിനോദയാത്ര തരക്കേടില്ലാത്ത്‌ ഒരു ചിത്രം എന്ന നിലവാരത്തിലൊതുങ്ങിയത്‌ ഒരു ക്ഷീണമായി. തണ്റ്റെ സ്ഥിരം കഥാതന്തു മാറ്റണം എന്നൊരാഗ്രഹം അദ്ദേഹത്തിനില്ല എന്ന്‌ തോന്നി. വിനയന്‍ സ്ഥിരം നാലം കിട ചിത്രങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഈ വറ്‍ഷം നൂറില്‍ നൂറ്‌ മാറ്‍ക്കും നേടിയ സംവിധായകറ്‍, ഷാഫി, റാഫി മെക്കാറ്‍ട്ടിന്‍, ശ്യാമപ്രസാദ്‌, മേജറ്‍ രവി, ലാല്‍ ജോസ്‌ എന്നിവരാണ്‌. ശ്യാമപ്രസാദ്‌, അടൂറ്‍ ഗോപാലകൃഷ്ണന്‍, കെ.ടി.കുഞ്ഞുമുഹമ്മദ്‌ എന്നിവരുടെയും സാന്നിദ്ധ്യം ഈ വറ്‍ഷം മലയാള സിനിമയിലുണ്ടായിരുന്നു. ഒരു പിടീ പുതിയ സംവിധായകരെ നമുക്ക്‌ ലഭിച്ച വര്‍ഷമാണിത്‌. ജീത്തു ജോസഫ്‌(ഡിറ്റകടിവ്‌), അമല്‍ നീരദ്‌ (ബിഗ്‌ ബി), എം. മോഹനന്‍ (കഥ പറയുമ്പോള്‍)... കമല്‍ യുവനിരയുമായി ഒരു ചിത്രമൊരുക്കിയെങ്കിലും വേണ്ടത്ര ശ്രദ്ധയാകറ്‍ഷിക്കാതെ അതും തീയേറ്ററുകളില്‍ തകറ്‍ന്നു പോയി. ഷാജി കൈലാസ്‌ എന്ന സംവിധായകന്‌ തൊട്ടതെല്ലം പിഴച്ച വറ്‍ഷമായിരുന്നു ഇത്‌. മലയാള ഗാന ശാഖയ്കും ഇക്കുറി നല്ല വറ്‍ഷമായിരുന്നു. ഒരു പിടി നല്ല ഗാനങ്ങള്‍ രൂപം കൊണ്ട ഈ വറ്‍ഷം, തിളങ്ങി നിന്നത്‌, വിനീത്‌ ശ്രീനിവാസനും, ശ്വേതയുമായിരുന്നു.

പൊതുവെ നല്ലോരു വറ്‍ഷമായിരുന്നു മലയാള ചലച്ചിത്ര രംഗത്തിന്‌ കടന്നു പോയ വറ്‍ഷം. 2006 നെ വച്ചു നോക്കുമ്പോള്‍ മികച്ച വറ്‍ഷം എന്നു തന്നെ പറയാം....

Sunday, February 17, 2008

ദേശീയ പതാകയും ഭാരതീയരും...


ദേശീയ പതാകയ്ക്ക്‌ ഒരു 'മഹാന്‍' നല്‍കിയ വിശദീകരണം കാണണമെങ്കില്‍ ദേശീയ പതാകയുടെ അര്‍ത്ഥം - ഇവാഞ്ചലിസം പോകുന്ന വഴി എന്ന വീഡിയോ നോക്കുക

നമ്മള്‍ ഭാരതീയറ്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത്‌, നമ്മുടെ ദേശീയ ചിഹ്നങ്ങളെയാണ്‌. ദേശീയ ഗാനവും, ദേശീയ പതാകയെയുമെല്ലാം നാം വളരെ ബഹുമാനത്തോടെയാണ്‌ കാണുന്നത്‌. അത്‌ നമ്മുടെ മഹത്തായ പാരമ്പര്യത്തിണ്റ്റെ ഭാഗമാണ്‌. വെള്ളക്കാറ്‍ക്കെതിരായ നമ്മൂടെ പോരാട്ടത്തില്‍ നമ്മുടെ സമരവീര്യത്തെ ഉയറ്‍ത്തിപ്പിടിച്ചവയാണിതെല്ലാം.... പക്ഷെ അതിനിടയിലാണ്‌ സുവിശേഷ പ്രസംഗം എന്നു പറഞ്ഞ്‌, നമ്മുടെ ദേശീയ പതാകയെ ഇവരെപ്പോലുള്ളവറ്‍ അധിക്ഷേപിക്കുന്നത്‌. പ്രസംഗത്തിനിടയില്‍ ഉപമകളാവാം. പക്ഷെ അത്‌ നമ്മുടെ ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാവരുത്‌. ഈ വീഡിയോയില്‍ കാണുന്നയാള്‍, നമ്മുടെ ദേശീയപതാകയ്ക്ക്‌ നല്‍കിയിരിക്കുന്ന വിശദീകരണം അത്യന്തം ലജ്ജാവഹമാണ്‌. ഇങ്ങനെയുള്ളവരെ മാതൃകാപരമായി തന്നെ ശിക്ഷിക്കാന്‍ നമ്മുടെ നിയമത്തിന്‌ കഴിയണം. കഴിയുമെങ്കില്‍, അവരെ ദേശീയപതാകയുടെയും ദേശീയഗാനത്തിണ്റ്റെയും മഹത്വം മനസ്സിലാക്കി കൊടൂക്കുക തന്നെ വേണം!!!


പുതിയ തലമുറ ഇതിനൊക്കെ അറ്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോ എന്നൊരു സംശയം. പലപ്പോഴും ആദരവു കാണിക്കുന്നില്ല എന്നത്‌ സത്യം തന്നെയാണ്‌. പക്ഷെ, അനാദരവും കാണിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ഒരു പ്രമുഖ ചാനലില്‍ റിപ്പബ്ളിക്‌ ദിനത്തിണ്റ്റെ അന്ന്‌ നടന്ന ഒരു സംവാദം ഞാന്‍ കാണുവാനിടയായി. നമ്മുടെയീ ദേശീയ ചിഹ്നങ്ങളോടുള്ള യുവ തലമുറയുടെ കാഴ്ചപ്പാട്‌ വ്യക്തമായ ഒരു സംവാദമായിരുന്നു അത്‌. മുഖ്യമായും മുംബയിലെ തിയേറ്ററുകളില്‍ ദേശീയ ഗാനം നിറ്‍ബന്ധമാക്കിയതിനെ സംബന്ധിച്ചായിരിന്നു ഈ ചറ്‍ച്ച. പക്ഷെ ചറ്‍ച്ചക്കിടയില്‍ നമ്മൂടെ യുവതലമുറ അഭിപ്രായപ്പെട്ടത്‌, ദേശീയ ചിഹ്നങ്ങളോട്‌ ആദരവ്‌ മനസ്സില്‍ മതി, അത്‌ പ്രകടിപ്പിക്കേണ്ട കാര്യമില്ല എന്നാണ്‌. ചിലറ്‍ക്ക്‌ അതിണ്റ്റെ ആവശ്യകതയെക്കുറിച്ചു പോലും അറിവില്ല. മറ്റു ചിലറ്‍ക്ക്‌ ദേശീയഗാനം പൂറ്‍ണ്ണമായും കാണാതെ ആലപിക്കാന്‍ അറിയില്ല എന്ന വസ്തുത നമ്മേ ഞെട്ടിപ്പിക്കുന്ന ഒന്നാണ്‌.


ഈ രീതിയിലാണ്‌ കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍, നമ്മൂടെ ഭാരതം എവിടെ ചെന്നു നില്‍ക്കുമോ ആവോ???


നമ്മൂടെ ദേശീയ പതാകയെക്കുറിച്ച്‌ കൂടുതല്‍ അറിയുവാല്‍ ഇവിടെ ക്ളിക്ക്‌ ചെയ്യുക.

Thursday, February 14, 2008

പ്രണയത്തിനും ഒരു ദിനം...


ഫെബ്രുവരി 14, കമിതാക്കളുടെ ദിനം... ലോകമെമ്പാടും 'വാലണ്റ്റൈന്‍സ്‌ ഡെ' ആയി ആഘോഷിക്കുന്നു. കമിതാക്കള്‍ പ്രണയ സന്ദേശം കൈമാറുന്നതിനും മറ്റുമായി ഈ ദിനം വിനയോഗിക്കുന്നു. പല നിറത്തിലുള്ള റോസാപ്പൂക്കളുടെ പ്രത്യേകത നമുക്ക്‌ മനസ്സിലാകുന്നത്‌ ഈ ദിനത്തിലാണ്‌.

ഒരു പ്രത്യേകതയുമില്ലാതെയാണീ വലെണ്റ്റൈന്‍സ്‌ ഡേയും കടന്നു പോയത്‌. ഓഫീസിലെ തിരക്കേറിയ ദിനചര്യകള്‍ക്കിടയില്‍, എവിടെയോ ഒരു വലിയ ബാനറ്‍ കണ്ടാണ്‌ ഈ ദിനം ഓറ്‍മ്മ വന്നത്‌ പോലും. കാമ്പസിലല്ലാത്തതിനാല്‍ ഈ ദിനത്തിന്‌ അത്ര പ്രാധാന്യം ഞാന്‍ കല്‍ പ്പിച്ചില്ല എന്നതാണ്‌ സത്യം. പക്ഷെ അവിചാരിതമായി ഒരു വീഡിയോ ഇന്നു ഞാന്‍ കാണുവാനിടയായി. അത്‌ തിരുവനന്തപുരം ടെക്‌നോപാറ്‍ക്കിലെ എണ്റ്റെ ചില സുഹൃത്തുക്കള്‍ ചെയ്ത "
വോയിസ്‌ ഓഫ്‌ ദി പാറ്‍ക്ക്‌" എന്ന ആല്‍ബത്തിലെ ഒരു വീഡിയോ ആയിരുന്നു. വളരെ മനോഹരമായി ദൃശ്യവത്കരിച്ചിരുന്ന ആ വീഡിയോയിലെ ഗാനവും ഇമ്പമാറ്‍ന്നതാണ്‌. ഇതൊരു കൂട്ടായമയുടെ ഭാഗമായി പുറത്തിറങ്ങിയ ആല്‍ബമാണ്‌. ടെക്‌നോപാറ്‍ക്കിലെ ഉദ്യോഗാറ്‍ത്ഥികളാണ്‌ ഇതിണ്റ്റെ പിറകിലെ ശക്തി. അവിടെയുള്ള പല കലാകാരന്‍മാരും ഇതില്‍ സഹകരിച്ചിട്ടുണ്ട്‌. ഈ ദിനത്തില്‍ തന്നെ പ്രണയത്തില്‍ ചാലിച്ച ആ ഗാനം എന്നെ തേടി എത്തിയത്‌ ഒരു നിമിത്തം പോലെ തോന്നുന്നു. ഏതായാലും അതിനു പിറകില്‍ പ്രവറ്‍ത്തിച്ച അരുണ്‍ നാരയണന്‍, ആനന്ദ്‌ വെങ്കിട്ടരാമന്‍, കിരണ്‍ രാജേന്ദ്രന്‍, ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയ യു.എസ്‌.ടെക്‌നോളജിയിലെ എണ്റ്റെ പഴ്യ സഹപ്രവറ്‍ത്തകറ്‍, അതിലുപരി എണ്റ്റെ സുഹൃത്തുക്കള്‍ക്ക്‌ എല്ലാ ആശംസകളും അറ്‍പ്പികുന്നു. ഭാവിയിലെ ഇതിലും മികച്ച കലാസൃഷ്ടികളുമായി വരാന്‍ അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാറ്‍ത്ഥിക്കുന്നു.

വോയിസ്‌ ഓഫ്‌ ദി പാറ്‍ക്കിനെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ ഇവിടെ നോക്കുക.

വോയിസ്‌ ഓഫ്‌ ദി പാറ്‍ക്കിലെ "സെല്‍ഫോണ്‍ നിലവേ..." എന്ന ഗാനത്തിനായി ഇവിടെ നോക്കുക.

Tuesday, February 12, 2008

Friendship is a Blessing!!!

As we look back,
Life is a movie.
With tears and smiles,
And a few snapshots.

Moving ahead,
Breaking barriers,
Victories and defeats,
The panorama of life.

Meeting people,
Sharing dreams,
And nightmares,
Friendships lasting forever...

walking together,
Joking together,
Shoulders to lean on,
At times of heartbreaks.

Learning together,
Fighting together,
Holding out a hand,
At times of trouble...

As memories flood,
Like monsoon rains,
Of those happy times,
We were together.

The flame is still alive,
Though we have parted ways,
To win and conquer,
The world at our feet.

That’s what makes it special,
To remember those days,
With sweetness in the heart,
And drops of tears at times…

എണ്റ്റെ G4H4 സുഹൃത്തുക്കള്‍ക്കായി ഞാനിത്‌ സമറ്‍പ്പിക്കുന്നു. ലോകത്തിലേറ്റവും വിശുദ്ധമായ ‌
ബന്ധം, സുഹൃത്ത്‌ ബന്ധമാണെന്നു വിശ്വസിക്കുന്ന എനിക്ക്‌, ദൈവമായി കൊണ്ടു തന്ന സുഹൃത്തുക്കളാണിവറ്‍... എങ്ങനെയോ, എന്തിനോ ഒരുമിച്ചു ചേറ്‍ന്ന്‌, കുറച്ചു കാലം ആഹ്ളാദിച്ചുല്ലസിച്ചൊടുവില്‍, ഓരോരുത്തരും അവരുടേതായ വഴികളില്‍ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.... ആ സുവറ്‍ണ്ണ കാലഘട്ടത്തിണ്റ്റെ സ്മരണയ്ക്കായാണീ കവിത...

ഞങ്ങളുടെ ഈ കൂട്ടായ്മയെക്കുറിച്ച്‌ കൂടുതല്‍ അറിയണമോ? ഇവിടെ നോക്കൂ...

Thursday, February 7, 2008

എണ്റ്റെ പ്രിയപ്പെട്ടവറ്‍ക്കായ്‌ ഞാന്‍ സമറ്‍പ്പിക്കുന്നു...

Sleeping safe in a dream world
protected by all that surrounds you
a beating heart
a gentle laugh
the touch of loving hands
And your future wasn't too far away.

We longed to see your smile
hear your cry and dry the tears
We longed to you teach all that we knew
and hold your hand in ours
But time has slipped away
softly, gently,
quietly like the setting sun
upon evening's pale horizon.
And in an instant, you left..

There are still lessons to teach
and games to play,
sandcastles to build,
and kites to fly
Things to explore
and monsters to chase away in the night
But you've already gone.

So we cry our tears
and pack up the few reminders we have
of the brief life that ended
before you ever took your first breath
or your first steps
hoping only that you'll be happy
wherever you are..........

ആരാണീ കവിത എഴുതിയതെന്നെനിക്കറിയില്ല...
പക്ഷെ എതെണ്റ്റെ മനസ്സിനെ വല്ലാതെ സ്പറ്‍ശിക്കുന്നു....
നമ്മള്‍ക്കേറ്റവും വേണ്ടപ്പെട്ടവറ്‍ക്കായുള്ള ഒരു പ്രാറ്‍ത്ഥന പോലെ...
ഈ വരികള്‍ വായിച്ചപ്പോള്‍ എണ്റ്റെ മനസ്സിനുണ്ടായ സന്തോഷം എനിക്ക്‌ പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല..
അത്ര അര്‍ത്ഥവത്താണീ വരികള്‍...
എണ്റ്റെ ജീവിതവുമായി ഇതിനെന്തോ ബന്ധമുണ്ടൊ എന്നൊരു സംശയം...
ഉണ്ടെങ്കിലും ഇല്ലെങ്കിലും..
നിങ്ങള്‍ക്കായിതാ ഞാനിത്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നു...

ഇതെഴുതിയ ഭാവനാസമ്പന്നനായ ആ കവിക്കെണ്റ്റെ
നമോവാകം....

Wednesday, February 6, 2008

ഐ. ടി വിപ്ളവം എങ്ങോട്ട്‌??


പ്പോള്‍ ഇങ്ങനെ ഒരു ചിന്ത വന്നതെന്തെ എന്ന്‌ നിങ്ങള്‍ക്ക്‌ സംശയം തോന്നുന്നുണ്ടാകും. ഐ.ടി. രംഗം ഇതു വരെ ഒരു കുതിച്ചു ചാട്ടത്തിലായിരുന്നു. ചരിത്രത്തിലിതുവരെ കാണാത്ത വിധം കമ്പനികള്‍ ആളുകളെ എടുത്തു കൂട്ടുന്ന ഒരു സ്ഥിതി ഇന്ത്യയില്‍ സംജാതമായിരുന്നു കഴിഞ്ഞ വറ്‍ഷം. എന്നാല്‍ ഇപ്പോള്‍ അതൊരു വിപരീത തരംഗം കാണിച്ചു തുടങ്ങിയിട്ടുണ്ട്‌. കമ്പനികള്‍ ആളുകളെ എടുക്കുന്നത്‌ കുറഞ്ഞിരിക്കുന്നു. വറ്‍ഷങ്ങളോളം പ്രവറ്‍ത്തി പരിചയമുള്ളവരെ മാത്രമാണവറ്‍ പരിഗണിക്കുന്നത്‌. അതില്‍ പോലും അവറ്‍ കടുത്ത കടമ്പകളാണ്‌ വച്ചിരിക്കുന്നത്‌. അതിനിടയില്‍, കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വന്ന ഒരു വാറ്‍ത്ത ഐ.ടി രംഗത്ത്‌ പരിഭ്രാന്തി പടറ്‍ത്തുന്ന ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ഐ.ടി. ഭീമന്‍മാരായ ടി.സി.എസ്‌ ഏകദേശം 500-ല്‍ അധികം ജീവനക്കാരെ പിരിച്ചു വിട്ടു എന്നായിരുന്ന് വാറ്‍ത്ത. ആ ഭീതിക്ക്‌ ആക്കം കൂട്ടിക്കൊണ്ട്‌ ലോകത്തെ തന്നെ ഐ.ടി. ഭീമന്‍മാരായ ഐ.ബി.എമ്മും ജീവനക്കാരെ പിരിച്ചു വിട്ടു തുടങ്ങി എന്ന വാറ്‍ത്തയും പുറത്തു വന്നു. അതോടെ വളരെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആ വീഴ്ചയുടെ തുടക്കമാണിതെന്ന വാറ്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. ജോലിയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കത്തവരെയാണ്‌ പിരിച്ചു വിട്ടതെന്ന വിശദീകരണവുമായി കമ്പനികള്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തിയെങ്കിലും, സത്യം അതില്‍ നിന്നൊക്കെ വിദൂരമാണ്‌. പിരിച്ചു വിടല്‍ എന്നത്‌ ഒഴിവാക്കാന്‍ നിറ്‍ബന്ധിത വിരമിക്കലാണ്‌ കമ്പനികള്‍ ജീവനക്കരുടെ മുന്നില്‍ വച്ചത്‌. അതുകൊണ്ടു തന്നെ കൂട്ടത്തോടെയുള്ള പിരിച്ചു വിടല്‍ സമറ്‍ത്ഥമായി കമ്പനികള്‍ മറച്ചു വച്ചു. പക്ഷെ തുടക്കക്കാരെ പിരിച്ചു വിട്ടതാണ്‌ ഇവരുടെ വാദങ്ങലെ ഖണ്ഡിക്കുന്ന പ്രധാന കാര്യം. ഒരിക്കലും പ്രകടനത്തിണ്റ്റെ പേരില്‍ ഒരു തുടക്കക്കാരനേയും പിരിച്ചു വിടാന്‍ കഴിയില്ല. ഏറ്റവും രസകരമായ കാര്യം, അങ്ങനെ പിരിച്ചു വിട്ട തുടക്കക്കാരില്‍ ഐ.ഐ.ടിക്കാരും, ആര്‍.ഇ.സിക്കാരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്‌. അതില്‍ നിന്നു തന്നെ കമ്പനികളുടെ വാദത്തിലെ പൊള്ളത്തരം നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. വിപണിയില്‍ ഈയിടെയുണ്ടായ വ്യതിയാനങ്ങളാണ്‌ കമ്പനികളെ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌. ഡോളറിണ്റ്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണിതില്‍ പ്രധാനമായത്‌. ഒരു പക്ഷേ ഇന്ത്യന്‍ വിപണി ശക്തി പ്രാപിക്കുന്നതോടെ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും സംഭവിക്കാനുള്ള സാധ്യത നമുക്ക്‌ തള്ളിക്കളയാനാവില്ല. ഈ രണ്ടു കമ്പനികളും കഴിഞ്ഞ വറ്‍ഷം മത്സരിച്ച്‌ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ എടുത്തവരാണ്‌. ഇപ്പോള്‍ അധികം വന്നവരെയാണവറ്‍ പുറം തള്ളുന്നത്‌. ഇവറ്‍ ഇതിനു തുടക്കം കുറിച്ചുവെന്നെയുള്ളു. കൂടുതല്‍ കമ്പനികള്‍ ഇതേ പാത പിന്തുടരുവാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

ഐ.ടി. വിപ്ളവം എങ്ങോട്ടാണ്‌ പോകുന്നതെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാകുകയല്ലെ.... ?


കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക്‌ ചെയ്യുക

Tuesday, February 5, 2008

"പോളി യുഗ"ത്തിനവസാനമായി...


തണ്റ്റെ ജന്‍മനാട്ടില്‍, ഡറ്‍ബനില്‍ വെസ്റ്റിന്‍ഡീസിനെതിര നടന്ന അവസാന ഏകദിനത്തില്‍ കളിച്ചുകൊണ്ട്‌, ഷോണ്‍ പൊള്ളോക്ക്‌ എന്ന അതുല്യ പ്രതിഭ തണ്റ്റെ 14 വറ്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ്‌ ജീവിതത്തോട്‌ വിട പറഞ്ഞു. അവസാനമത്സരത്തില്‍ വിനാശകരമായ രീതിയില്‍ ബൌള്‍ ചെയ്യുകയും തണ്റ്റെ ടീമിനെ വിജയത്തിലേക്ക്‌ നയിക്കന്‍ പോന്ന റണ്‍സ്‌ നേടുകയും ചെയ്തു കൊണ്ടാണ്‌ തണ്റ്റെ വിടപറയല്‍ പൊള്ളോക്ക്‌ അവിസ്മരണീയമാക്കിക്കിയത്‌. നേരത്തെ വെസ്റ്റിനിഡീസിനെതിരേയുള്ള ടെസ്റ്റ്‌ പരമ്പരയില്‍ തണ്റ്റെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചുവെങ്കിലും, ആ തീരുമാനം ഏകദിനത്തിലേക്കു കൂടി നീട്ടുമെന്നാരും കരുതിയിരുന്നില്ല. ലോക ക്രിക്കറ്റിലെ തന്നെ എണ്ണം പറഞ്ഞ ഓള്‍ റൌണ്ടറ്‍മാരില്‍ ഒരാളായിരുന്നു പൊള്ളോക്ക്‌. ബോളുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ നിറ്‍ലോഭമാണ്‌. കൃത്യതയാറ്‍ന്ന ബൌളിങ്ങും, ആവശ്യമുള്ള അവസരങ്ങളില്‍ വെടിക്കെട്ടു ബാറ്റിങ്ങുമായിരുന്നു അദ്ദേഹത്തിണ്റ്റെ മുഖമുദ്ര. ദക്ഷിണാഫ്രിക്കയുടെ നായകനാകാനും അദ്ദേഹത്തിനു കഴിഞ്ഞു. മികച്ച ശരാശരിയും എക്കോണമിയും സ്വന്തമായുള്ള ചുരുക്കം ചില ബൌളറ്‍മാരിലൊരാളാണദ്ദേഹം. അദ്ദേഹം അവസാന ഏകദിന പരമ്പര കളിക്കാനായി പോയ സ്ഥലങ്ങളിലെല്ലാം കാണികള്‍ സ്നേഹം നിറഞ്ഞ വിടവാങ്ങലാണ്‌ നല്‍കിയത്‌. വിതുമ്പിക്കൊണ്ടാണ്‌ അദ്ദേഹം തണ്റ്റെ അവസാന ഏകദിനത്തിനു ശേഷം മൈതാനത്തിന്‌ പുറത്തേക്ക്‌ പോയത്‌. ടീമംഗങ്ങള്‍ വീരോചിതമായ യാത്രയയപ്പാണദ്ദേഹത്തിന്‌ നല്‍കിയതും. ഇനി അദ്ദേഹത്തെ പരിശീലകനായോ, കമണ്റ്റേറ്ററായോ നമുക്ക്‌ ക്രിക്കറ്റ്‌ ലോകത്തില്‍ കാണുവാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കാം. തണ്റ്റെ പിതാവിണ്റ്റെയും അമ്മാവണ്റ്റെയുമൊപ്പം ഇനി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിണ്റ്റെ പുസ്തകത്താളുകളില്‍ പോളിയുമുണ്ടാകും... മാന്യന്‍മാരുടെ കളിക്കൊരു തീരാനഷ്ടമായിരിക്കും കളിക്കളത്തിലെ ഈ മാന്യണ്റ്റെ വിടവാങ്ങല്‍... ലോക ക്രിക്കറ്റെന്നും സ്മരിക്കുന്ന ഒരു കളിക്കാരനാവും അദ്ദേഹം. അദ്ദേഹത്തിനെല്ലാ ഭാവുകങ്ങളും നേരുന്നു....

Sunday, February 3, 2008

കൊച്ചിയില്‍ കുറെ നിമിഷങ്ങള്‍....


ഇത്തവണ നാട്ടിലേക്കു പോയപ്പോള്‍ വളരെ അവിചാരിതമായാണ്‌ കൊച്ചിയിലെത്തിയത്‌. ഒരിക്കലും അങ്ങനെ ഒരു യാത്ര മനസ്സിലുണ്ടായിരുന്നില്ല. പകല്‍ മുഴുവന്‍ അവിടെ ചിലവഴിച്ചപ്പോള്‍, ഉച്ച തിരിഞ്ഞു കൊച്ചിയിലെ പ്രശസ്തമായ മറൈന്‍ ഡ്രൈവിലെത്തി. ഒട്ടേറെ തണല്‍ മരങ്ങള്‍ ഉള്ള അവിടെ, എവിടെയെങ്കിലും ഒന്നു സ്വസ്ഥ്മായി ഇരിക്കാമെന്ന ആഗ്രഹരൂപേണയാണവിടെ എത്തിയത്‌. പക്ഷെ അവിടുള്ള തണലെല്ലാം പലരും കൈവശപ്പെടുത്തിയിരുന്നു. പതുക്കെ പഴയ പാലത്തിണ്റ്റെ ദിശയില്‍ നടന്നു. പാലത്തിണ്റ്റെ മുകളിലെത്തിയപ്പോഴെ മനസ്സിലായി മുന്നോട്ട്‌ നടന്നിട്ട്‌ കാര്യമില്ല. തണലും കുറവ്‌, കൂടാതെ സ്വസ്ഥത നശിപ്പിക്കുവാനായി വളരെ ഉച്ചത്തില്‍ മറൈന്‍ ഡ്റൈവ്‌ മൈതാനിയില്‍ പാട്ടും വച്ചിരിക്കുന്നു. നിരാശയോടെ തിരികെ നടന്നു. അവിടെ കായലില്‍ ഒരു ഫ്ളോട്ടിങ്ങ്‌ റെസ്റ്റോറണ്റ്റ്‌ കണ്ടു. അങ്ങോട്ടു കയറിയാലെന്താ എന്ന ആലോചനയില്‍ നിന്നപ്പോഴാണ്‌, എന്നെ മറ്റൊരു ചിന്ത പിടി കൂടിയത്‌. എന്തുകൊണ്ട്‌ പുതിയ പാലത്തിണ്റ്റെ അടുക്കലേക്ക്‌ നടന്നു കൂടാ..? പതുക്കെ അതിനു നേരെ നടന്നു തുടങ്ങിയപ്പോള്‍ തന്നെ തിരക്കേറിയ ഒരന്തരീക്ഷം അതിനടുത്ത്‌ കാണുവാനിടയായി. പതുക്കെയെങ്കിലും, കായലില്‍ നിന്നടിക്കുന്ന ആ ഇളം കാറ്റുമെറ്റ്‌ ഞാന്‍ മുന്നോട്ടു തന്നെ നടന്നു. വഴിക്കിരുപുറവും ആളുകള്‍ ഇരിക്കുന്നത്‌ ഞാന്‍ കണ്ടു. അതില്‍ കൊച്ചിക്കാറ്‍ കുറവെന്ന്‌ കണ്ടാലെ അറിയാം, പലരും കൊച്ചികാണാന്‍ വന്നിറങ്ങിയവരാണ്‌. അതില്‍ മലയാളികളല്ലാത്ത ആള്‍ക്കാരെയും കണ്ടു. അതില്‍ ഒരു കൂട്ടറ്‍ അവരുടെ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ സഹായിക്കാമോ എന്നു ചോദിച്ചെന്നെ സമീപിച്ചു. അവരുടെ ഫോട്ടോ എടുത്ത്‌, അവരോട്‌ യാത്ര പറഞ്ഞു ഞാന്‍ പുതിയ പാലത്തിണ്റ്റെ അടുത്തെത്തി. അതിനടുത്തെങ്ങും തണല്‍ മരങ്ങളെ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ നല്ല വെയിലുണ്ടായിരുന്നു. ആ ചൂട്‌ സഹിക്കുവാനാകാതെ ഞാന്‍ പെട്ടെന്നു പാലം കയറി മുകളില്‍ എത്തി. അതിനപ്പുറത്തെ ബെഞ്ചുകളെല്ലാം തന്നെ കാലിയായിരുന്നു. പതുക്കെ അവയെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. നല്ല വെയില്‍ അവിടെയുമുണ്ട്‌, അതാണ്‌ ആള്‍ക്കാരെല്ലാം ബെഞ്ചുകള്‍ ഉപേക്ഷിച്ചിരിക്കുന്നത്‌. മുന്നോട്ട്‌ നടന്നപ്പോള്‍, ചൂടു കപ്പലണ്ടിയുമായി ഒരാള്‍ മുന്നിലെത്തി. അപ്പോള്‍ ഊണുകഴിച്ചതെയുണ്ടായിരുന്നുള്ളു എന്നുള്ളതിനാല്‍്‍ അയാളെ നിരാശനാക്കി അയക്കേണ്ടി വന്നു. അങ്ങറ്റത്തായി ഒരു മരച്ചുവട്‌ ഒഴിഞ്ഞു കിടക്കുന്നത്‌ കണ്ടു. ഏതോ രണ്ട്‌ കമിതാക്കള്‍ അപ്പോള്‍ ഉപേക്ഷിച്ചു പോയ ഒരു സ്ഥലമായിരുന്നു. വെയിലുമില്ല. വൈദ്യം കല്‍പിച്ചതും, രോഗി ഇച്ഛിച്ചതും പാല്‌ എന്ന അവസ്ഥ. അവറ്‍ക്ക്‌ മനസ്സാ ഒരു നന്ദി പറഞ്ഞുകൊണ്ട്‌ ഞാനവിടെ പോയി ഇരിപ്പാരംഭിച്ചു. ഞാനിരുന്നത്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പേരിലുള്ള ബോട്ട്‌ ജെട്ടിയുടെ അടുത്തായിരുന്നു. അതിണ്റ്റെ അവസ്ഥ കണ്ട്‌ പരിതപിച്ചു പോയി. മഹാനായ കലാകാരണ്റ്റെ പേരിലുള്ള ഒരു ബോട്ട്‌ ജെട്ടിയുടെ ആ അവസ്ഥ, അദ്ദേഹത്തെ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കും. അവിടെ ഇരുന്നപ്പോള്‍ തോന്നിയ ഒരു പ്രധാന കാര്യം, മൂക്കു പൊത്താതെ ഇരിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്‌. മറൈന്‍ ഡ്രൈവിണ്റ്റെ മറ്റേതു ഭാഗത്തു പോയാലും ആ ദുര്‍ഗന്ധം നമ്മൂടെ മൂക്കിലേക്ക്‌ തുളച്ചു കയറും. പക്ഷെ അതില്‍ നിന്നും വിഭിന്നമായൊരവസ്ഥ്‌ കണ്ടപ്പോള്‍ അത്ഭുതം തോന്നാതിരുന്നില്ല. കൊച്ചിതന്നെയാണോ എന്ന്‌ സംശയിച്ചു എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകും. കുറെ നേരം കപ്പലും ബോട്ടുകളും ചെറുവള്ളങ്ങളും നോക്കിയിരുന്നപ്പോള്‍ ബോറടിച്ചു തുടങ്ങി. ശക്തമായ വെയില്‍ ആയതിനാല്‍ ആരും ആ ഭാഗത്തേക്കു വരുന്നതുമില്ല!!! ആകെ നിരാശനായിരുന്നു. കൊറിക്കാന്‍ കപ്പലണ്ടി വാങ്ങാമെന്നു കരുതിയപ്പോള്‍ അയാളെയും കാണുന്നില്ല.

അതിനിടയില്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു. ഞാന്‍ കടന്നു വന്ന പാലത്തിലൂടെ വരിവരിയായി കുറെ കുട്ടികള്‍ ഇറങ്ങിവരുന്നു. വളരെ നീളമുള്ള ഒരു വരിയായിരുന്നു അത്‌. അവറ്‍ മന്ദം മന്ദം നടന്ന്‌ എണ്റ്റെ സമീപത്തേക്കെത്തി. അവരെ തെളിച്ചു കൊണ്ട്‌ പോകുകയെന്നു തോന്നിക്കും വിധം കുറേയേറെ അധ്യാപികമാരും അവരുടെ കൂടെ ഉണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ അവരുടെ യൂണീഫോം എന്നെ വളരെ ആകറ്‍ഷിച്ചു. ക്രീം നിറത്തിലുള്ള ഷറ്‍ട്ടും, നീല നിക്കറും, ചുവപ്പില്‍ വെള്ള വരയുള്ള ബെല്‍റ്റും. ഭാരതീയ വിദ്യാനികേതണ്റ്റെ കീഴിലുള്ള ഏതോ ഒരു സ്കൂളാണെന്നു മനസ്സിലായി. ഒരു നിമിഷം എണ്റ്റെ മനസ്സും പിന്നിലേക്ക്‌ സഞ്ചരിച്ചു. ഒരിക്കല്‍ ഞാനുമിതു പോലെ നടന്നതാണ്‌. ഇതേ വേഷത്തില്‍, ഇതേ കുസൃതിയോടെ..എണ്റ്റെ പ്രൈമറി വിദ്യാഭ്യാസ കാലത്താണത്‌. സരസ്വതി വിദ്യാഭവന്‍ എന്ന ഭാരതീയ വിദ്യാനികേതണ്റ്റെ കീഴില്‍ തൊടുപുഴയിലുള്ള സ്കൂളിലാണ്‌ ഞാന്‍ പഠിച്ചിരുന്നത്‌. "ചേച്ചി അതെന്താ.... ", എന്നൊരു വന്‍ ശബ്ദത്തിലുള്ള വിളിയാണ്‌ എന്നെ ആ ചിന്തയില്‍ നിന്നും ഉണറ്‍ത്തിയത്‌. ആ കുട്ടി തണ്റ്റെ അധ്യാപികയെയാണ്‌ ചേച്ചി എന്നു വിളിച്ചത്‌. ആരായലും ആദ്യമൊന്നമ്പരക്കും, ഒരു കുട്ടി സ്വന്തം അധ്യാപികയെ ചേച്ചി എന്നു വിളിക്കുമ്പോള്‍... പക്ഷെ എന്നിലത്‌ എണ്റ്റെ ബാല്യകാലസ്മരണകള്‍ ഉണര്‍ത്തുക മാത്രമാണ്‌ ചെയ്തത്‌. വിദ്യാനികേതന്‍ സ്കൂളുകളുടെ ഒരു പ്രത്യേകതയാണത്‌. അവര്‍ കുട്ടികളെ കാണുന്നത്‌ സ്വന്തം കുട്ടികളെപ്പോലെയാണ്‌. ചേച്ചി എന്നു വിളിച്ചാലും, ഗുരുക്കന്‍മാരെ കുട്ടികള്‍ക്കും ബഹുമാനമാണ്‌. ഗുരുക്കന്‍മാരെ എവിടെ വച്ചു കണ്ടാലും "നമസ്തേ" പറയും വിദ്യാനികേതനിലെ കുട്ടികള്‍. അവരുടെ പഠന രീതിയും വ്യത്യസ്തമാണ്‌. സാധാരണ വിഷയങ്ങള്‍ക്കതീതമായി, ഭാരതീയ സംസ്കാരത്തെക്കുറിച്ച്‌ വ്യക്തമായ ഒരു അവബോധം അവര്‍ കുട്ടികളില്‍ സൃഷ്ടിക്കുന്നു. ചിലര്‍ ഈ സ്കൂളുകളെ ഹിന്ദുക്കളുടെ സ്കൂളുകളെന്ന്‌ പറഞ്ഞ്‌ പുച്ഛിക്കുമെങ്കിലും, അവിടെ എല്ലാ മതങ്ങള്‍ക്കും ഒരെ പരിഗണനയാണ്‌ നല്‍കുന്നതെന്ന്‌ എന്നെനിക്കറിയാം. മറ്റു മതങ്ങളെ മനസ്സിലാക്കാനും അവയുടെ അന്ത:സത്തയെ തിരിച്ചറിയാനും അവര്‍ ശ്രമിക്കുന്നതായി എനിക്ക്‌ തോന്നിയിട്ടുണ്ട്‌. എന്നെ എണ്റ്റെ വ്യക്തി ജീവിതത്തില്‍ വളരെയധികം സഹായിച്ച ഒരു കാലഘട്ടമായിരുന്നു അത്‌. എണ്റ്റെ സ്വഭാവരൂപീകരണവും, വ്യക്തിത്വ വികസനവും നടന്നതും ഞാന്‍ സരസ്വതിയില്‍ പഠിക്കുമ്പോഴായിരുന്നു. എണ്റ്റെ ആ പ്രിയ വിദ്യാലയത്തെപറ്റിയുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തിരതല്ലിയപ്പോള്‍, ക്യാമറയുമെടുത്ത്‌ ഞാന്‍ പതുക്കെ അവരുടെ നേറ്‍ക്കു നടന്നു. വളരെ പ്രതീക്ഷയോടെ ഞാന്‍ അവരോട്‌ സ്കൂളിണ്റ്റെ പേരു ഞാന്‍ ചോദിച്ചു. സരസ്വതി വിദ്യാഭവന്‍ തൊടുപുഴ എന്നൊരു മറുപടി പറയണമെ എന്നുള്ളില്‍ പ്രാര്‍ത്ഥിച്ചെങ്കിലും, അവറ്‍ ആലുവായില്‍ നിന്നുള്ള ഒരു സ്കൂളായിരുന്നു. ഒരു ചിരിയോടെ ഞാന്‍ ഞാനിരുന്ന മരച്ചുവട്ടില്‍ വന്നിരുന്നു. അപ്പോഴേക്കും, അവര്‍ തിരിക നടന്നു തുടങ്ങിയിരുന്നു. വളരെ അച്ചടക്കത്തോടെ വരി വരിയായി ആ കുരുന്നുകള്‍ തിരിഞ്ഞു നടക്കുന്നു. അവരുടെ അടുത്ത്‌ ലക്ഷ്യം സുഭാഷ്‌ പാറ്‍ക്കാണെന്നു തോന്നി. അവറ്‍ നടന്നാ പാലം കയറിയപ്പോഴാണ്‌, ഞാന്‍ അവരുടെ ഫോട്ടോ എടുക്കാന്‍ മറന്നു എന്നോറ്‍ത്തത്‌... അപ്പോഴേക്കും അവറ്‍ ആ പാലം കടന്നു പൊയ്ക്കഴിഞ്ഞിരുന്നു... കുറച്ചു നേരം കൂടി അവിടെ തന്നെ ഇരുന്ന്‌ പഴയ കാര്യങ്ങള്‍ ഓറ്‍മ്മിച്ചു. പിന്നെ പതിയെ ബാഗുമെടുത്ത്‌ തിരികെ നടന്നു. മനസ്സിനുള്ളില്‍ വല്ലാത്തൊരു വിങ്ങലോടെ... അതിനു കാരണം ഞാന്‍ തേടിയെങ്കിലും എനിക്കത്‌ കണ്ടെത്താനായില്ല...

Friday, February 1, 2008

അങ്ങനെ പവനായി ശവമായി...


T20യിലെ ലോകചാമ്പ്യന്‍മാരെ ഏകദിനത്തിലെ ലോകചാമ്പ്യന്‍മാറ്‍ തകറ്‍ത്തു. ലോകചാമ്പ്യന്‍മാരെന്ന തലക്കനത്തില്‍ മത്സരത്തിനിറങ്ങിയ ഇന്ത്യയെ ആസ്ത്രേലിയ തച്ചുടയ്ക്കുകയായിരുന്നു. ടോസ്സ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 18 ഓവറില്‍ വെറും 74 റണ്‍സിന്‌ എല്ലാവരും പുറത്താകുകയായിരുനു. ഓപ്പണര്‍മാറ്‍ പരാജയപ്പെട്ടപ്പോള്‍ ഒരറ്റത്തു നിന്നും വിക്കറ്റുകള്‍ കൊഴിയുവാന്‍ തുടങ്ങി. ഇന്ത്യന്‍ നിരയില്‍ പത്താന്‍ മാത്രമാണ്‌ രണ്ടക്കം കടന്നത്‌. അച്ചടക്കത്തോടെ ബൌള്‍ ചെയ്ത ആസ്ത്രേലിയന്‍ ബൌളറ്‍മാറ്‍ ഇന്ത്യയെ ഒരവസരത്തിലും ആധിപത്യം നേടാന്‍ സമ്മതിച്ചില്ല. 3 വിക്കറ്റ്‌ വീഴ്ത്തിയ ബ്രാക്കണും 2 വിക്കറ്റ്‌ വീഴ്ത്തിയ വോഗ്‌സുമാണ്‌ ഇന്ത്യുടെ നട്ടെല്ലൊടിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ത്രേലിയയ്‌ക്ക്‌ ഗില്‍ക്രിസ്റ്റും ക്ളാറ്‍ക്കും മികച്ച തുടക്കമാണ്‌ നല്‍കിയത്‌. അനായാസം റണ്‍സ്‌ വാരിക്കൂട്ടിയ അവറ്‍, ഇന്ത്യന്‍ ബൌളറ്‍മാരെ നിഷ്കരുണം പ്രഹരിക്കുകയായിരുന്നു. ആദ്യത്തെ വിക്കറ്റ്‌ നഷ്ടപ്പെടുമ്പോഴേക്കും അവറ്‍ വിജയത്തിനടുത്തെത്തിയിരുന്നു. 1 വിക്കറ്റ്‌ നഷ്ടത്തില്‍ അവറ്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്ക്‌ നാണംകെട്ട തോല്‍വി!!!

കളി തുടങ്ങുന്നതിനു മുന്നെ എതിരാളികളെ നിസ്സാരന്‍മാരായിക്കണ്ട ഇന്ത്യന്‍ നായകന്‍ ധോണിയുടെ ധാറ്‍ഷ്ട്യത്തിനേറ്റ തിരിച്ചടി തന്നെയാണീ പരാജയം. ഏകദിന പരമ്പരയ്ക്കുള്ള പരിശീലന മത്സരം മാത്രമാണിത്‌ എന്നു പറഞ്ഞ ധോണിക്കീ പരാജയം കയ്‌പ്പു നീറ്‍ കുടിച്ചതു പോലെയായി. ഏകദിന പരമ്പരയ്ക്കു മുന്നെയുള്ള ഈ പരാജയം ഇന്ത്യയുടെ മനോവീര്യം കെടുത്തുന്നത്‌ തന്നെയാണ്‌. ദക്ഷിണാഫ്രിക്കയില്‍ വച്ചും ബോംബെയില്‍ വച്ചും ഇന്ത്യോട്‌ തോറ്റതിണ്റ്റെ ക്ഷീണം ഇതോടെ ആസ്ത്രേലിയ കഴുകിക്കളഞ്ഞിരിക്കുകയാണ്‌. T20 ആരുടേയും കുത്തകയല്ലെന്നും, തങ്ങളെ T20യിലും തള്ളിക്കളയണ്ടാ എന്ന സന്ദേശമാണിതിലൂടെ ഏകദിനത്തിലേയും ടെസ്റ്റിലേയും ലോകചാമ്പ്യന്‍മാറ്‍ നല്‍കുന്നത്‌. സുധീരമായ പോരാട്ടത്തിലൂടെ കുംബ്ളെയും കൂട്ടരും നേടിയ അന്തസ്സ്‌ ധോണി കളഞ്ഞുകുളിക്കുമോ എന്നൊരു സംശയമില്ലാതെയില്ല!!!
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.