Wednesday, February 6, 2008

ഐ. ടി വിപ്ളവം എങ്ങോട്ട്‌??


പ്പോള്‍ ഇങ്ങനെ ഒരു ചിന്ത വന്നതെന്തെ എന്ന്‌ നിങ്ങള്‍ക്ക്‌ സംശയം തോന്നുന്നുണ്ടാകും. ഐ.ടി. രംഗം ഇതു വരെ ഒരു കുതിച്ചു ചാട്ടത്തിലായിരുന്നു. ചരിത്രത്തിലിതുവരെ കാണാത്ത വിധം കമ്പനികള്‍ ആളുകളെ എടുത്തു കൂട്ടുന്ന ഒരു സ്ഥിതി ഇന്ത്യയില്‍ സംജാതമായിരുന്നു കഴിഞ്ഞ വറ്‍ഷം. എന്നാല്‍ ഇപ്പോള്‍ അതൊരു വിപരീത തരംഗം കാണിച്ചു തുടങ്ങിയിട്ടുണ്ട്‌. കമ്പനികള്‍ ആളുകളെ എടുക്കുന്നത്‌ കുറഞ്ഞിരിക്കുന്നു. വറ്‍ഷങ്ങളോളം പ്രവറ്‍ത്തി പരിചയമുള്ളവരെ മാത്രമാണവറ്‍ പരിഗണിക്കുന്നത്‌. അതില്‍ പോലും അവറ്‍ കടുത്ത കടമ്പകളാണ്‌ വച്ചിരിക്കുന്നത്‌. അതിനിടയില്‍, കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വന്ന ഒരു വാറ്‍ത്ത ഐ.ടി രംഗത്ത്‌ പരിഭ്രാന്തി പടറ്‍ത്തുന്ന ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ഐ.ടി. ഭീമന്‍മാരായ ടി.സി.എസ്‌ ഏകദേശം 500-ല്‍ അധികം ജീവനക്കാരെ പിരിച്ചു വിട്ടു എന്നായിരുന്ന് വാറ്‍ത്ത. ആ ഭീതിക്ക്‌ ആക്കം കൂട്ടിക്കൊണ്ട്‌ ലോകത്തെ തന്നെ ഐ.ടി. ഭീമന്‍മാരായ ഐ.ബി.എമ്മും ജീവനക്കാരെ പിരിച്ചു വിട്ടു തുടങ്ങി എന്ന വാറ്‍ത്തയും പുറത്തു വന്നു. അതോടെ വളരെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആ വീഴ്ചയുടെ തുടക്കമാണിതെന്ന വാറ്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. ജോലിയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കത്തവരെയാണ്‌ പിരിച്ചു വിട്ടതെന്ന വിശദീകരണവുമായി കമ്പനികള്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തിയെങ്കിലും, സത്യം അതില്‍ നിന്നൊക്കെ വിദൂരമാണ്‌. പിരിച്ചു വിടല്‍ എന്നത്‌ ഒഴിവാക്കാന്‍ നിറ്‍ബന്ധിത വിരമിക്കലാണ്‌ കമ്പനികള്‍ ജീവനക്കരുടെ മുന്നില്‍ വച്ചത്‌. അതുകൊണ്ടു തന്നെ കൂട്ടത്തോടെയുള്ള പിരിച്ചു വിടല്‍ സമറ്‍ത്ഥമായി കമ്പനികള്‍ മറച്ചു വച്ചു. പക്ഷെ തുടക്കക്കാരെ പിരിച്ചു വിട്ടതാണ്‌ ഇവരുടെ വാദങ്ങലെ ഖണ്ഡിക്കുന്ന പ്രധാന കാര്യം. ഒരിക്കലും പ്രകടനത്തിണ്റ്റെ പേരില്‍ ഒരു തുടക്കക്കാരനേയും പിരിച്ചു വിടാന്‍ കഴിയില്ല. ഏറ്റവും രസകരമായ കാര്യം, അങ്ങനെ പിരിച്ചു വിട്ട തുടക്കക്കാരില്‍ ഐ.ഐ.ടിക്കാരും, ആര്‍.ഇ.സിക്കാരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്‌. അതില്‍ നിന്നു തന്നെ കമ്പനികളുടെ വാദത്തിലെ പൊള്ളത്തരം നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. വിപണിയില്‍ ഈയിടെയുണ്ടായ വ്യതിയാനങ്ങളാണ്‌ കമ്പനികളെ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌. ഡോളറിണ്റ്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണിതില്‍ പ്രധാനമായത്‌. ഒരു പക്ഷേ ഇന്ത്യന്‍ വിപണി ശക്തി പ്രാപിക്കുന്നതോടെ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും സംഭവിക്കാനുള്ള സാധ്യത നമുക്ക്‌ തള്ളിക്കളയാനാവില്ല. ഈ രണ്ടു കമ്പനികളും കഴിഞ്ഞ വറ്‍ഷം മത്സരിച്ച്‌ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ എടുത്തവരാണ്‌. ഇപ്പോള്‍ അധികം വന്നവരെയാണവറ്‍ പുറം തള്ളുന്നത്‌. ഇവറ്‍ ഇതിനു തുടക്കം കുറിച്ചുവെന്നെയുള്ളു. കൂടുതല്‍ കമ്പനികള്‍ ഇതേ പാത പിന്തുടരുവാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

ഐ.ടി. വിപ്ളവം എങ്ങോട്ടാണ്‌ പോകുന്നതെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാകുകയല്ലെ.... ?


കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക്‌ ചെയ്യുക

2 comments:

  1. ജീവനക്കാരെ പുറത്താക്കിക്കൊണ്ട്‌ യാഹൂവും ഇതാ ഈ രംഗത്തേക്ക്‌ കടന്നിരിക്കുന്നു. കൂടുതല്‍ അറിയുവാന്‍ ലിങ്കുകള്‍ നോക്കുക..

    ReplyDelete
  2. http://economictimes.indiatimes.com/Yahoo_India_sacks_forty_employees/articleshow/2780706.cms

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.