Friday, February 1, 2008

അങ്ങനെ പവനായി ശവമായി...


T20യിലെ ലോകചാമ്പ്യന്‍മാരെ ഏകദിനത്തിലെ ലോകചാമ്പ്യന്‍മാറ്‍ തകറ്‍ത്തു. ലോകചാമ്പ്യന്‍മാരെന്ന തലക്കനത്തില്‍ മത്സരത്തിനിറങ്ങിയ ഇന്ത്യയെ ആസ്ത്രേലിയ തച്ചുടയ്ക്കുകയായിരുന്നു. ടോസ്സ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 18 ഓവറില്‍ വെറും 74 റണ്‍സിന്‌ എല്ലാവരും പുറത്താകുകയായിരുനു. ഓപ്പണര്‍മാറ്‍ പരാജയപ്പെട്ടപ്പോള്‍ ഒരറ്റത്തു നിന്നും വിക്കറ്റുകള്‍ കൊഴിയുവാന്‍ തുടങ്ങി. ഇന്ത്യന്‍ നിരയില്‍ പത്താന്‍ മാത്രമാണ്‌ രണ്ടക്കം കടന്നത്‌. അച്ചടക്കത്തോടെ ബൌള്‍ ചെയ്ത ആസ്ത്രേലിയന്‍ ബൌളറ്‍മാറ്‍ ഇന്ത്യയെ ഒരവസരത്തിലും ആധിപത്യം നേടാന്‍ സമ്മതിച്ചില്ല. 3 വിക്കറ്റ്‌ വീഴ്ത്തിയ ബ്രാക്കണും 2 വിക്കറ്റ്‌ വീഴ്ത്തിയ വോഗ്‌സുമാണ്‌ ഇന്ത്യുടെ നട്ടെല്ലൊടിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ത്രേലിയയ്‌ക്ക്‌ ഗില്‍ക്രിസ്റ്റും ക്ളാറ്‍ക്കും മികച്ച തുടക്കമാണ്‌ നല്‍കിയത്‌. അനായാസം റണ്‍സ്‌ വാരിക്കൂട്ടിയ അവറ്‍, ഇന്ത്യന്‍ ബൌളറ്‍മാരെ നിഷ്കരുണം പ്രഹരിക്കുകയായിരുന്നു. ആദ്യത്തെ വിക്കറ്റ്‌ നഷ്ടപ്പെടുമ്പോഴേക്കും അവറ്‍ വിജയത്തിനടുത്തെത്തിയിരുന്നു. 1 വിക്കറ്റ്‌ നഷ്ടത്തില്‍ അവറ്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്ക്‌ നാണംകെട്ട തോല്‍വി!!!

കളി തുടങ്ങുന്നതിനു മുന്നെ എതിരാളികളെ നിസ്സാരന്‍മാരായിക്കണ്ട ഇന്ത്യന്‍ നായകന്‍ ധോണിയുടെ ധാറ്‍ഷ്ട്യത്തിനേറ്റ തിരിച്ചടി തന്നെയാണീ പരാജയം. ഏകദിന പരമ്പരയ്ക്കുള്ള പരിശീലന മത്സരം മാത്രമാണിത്‌ എന്നു പറഞ്ഞ ധോണിക്കീ പരാജയം കയ്‌പ്പു നീറ്‍ കുടിച്ചതു പോലെയായി. ഏകദിന പരമ്പരയ്ക്കു മുന്നെയുള്ള ഈ പരാജയം ഇന്ത്യയുടെ മനോവീര്യം കെടുത്തുന്നത്‌ തന്നെയാണ്‌. ദക്ഷിണാഫ്രിക്കയില്‍ വച്ചും ബോംബെയില്‍ വച്ചും ഇന്ത്യോട്‌ തോറ്റതിണ്റ്റെ ക്ഷീണം ഇതോടെ ആസ്ത്രേലിയ കഴുകിക്കളഞ്ഞിരിക്കുകയാണ്‌. T20 ആരുടേയും കുത്തകയല്ലെന്നും, തങ്ങളെ T20യിലും തള്ളിക്കളയണ്ടാ എന്ന സന്ദേശമാണിതിലൂടെ ഏകദിനത്തിലേയും ടെസ്റ്റിലേയും ലോകചാമ്പ്യന്‍മാറ്‍ നല്‍കുന്നത്‌. സുധീരമായ പോരാട്ടത്തിലൂടെ കുംബ്ളെയും കൂട്ടരും നേടിയ അന്തസ്സ്‌ ധോണി കളഞ്ഞുകുളിക്കുമോ എന്നൊരു സംശയമില്ലാതെയില്ല!!!

2 comments:

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.