
ഒരു പ്രത്യേകതയുമില്ലാതെയാണീ വലെണ്റ്റൈന്‍സ് ഡേയും കടന്നു പോയത്. ഓഫീസിലെ തിരക്കേറിയ ദിനചര്യകള്‍ക്കിടയില്‍, എവിടെയോ ഒരു വലിയ ബാനറ്‍ കണ്ടാണ് ഈ ദിനം ഓറ്‍മ്മ വന്നത് പോലും. കാമ്പസിലല്ലാത്തതിനാല്‍ ഈ ദിനത്തിന് അത്ര പ്രാധാന്യം ഞാന്‍ കല്‍ പ്പിച്ചില്ല എന്നതാണ് സത്യം. പക്ഷെ അവിചാരിതമായി ഒരു വീഡിയോ ഇന്നു ഞാന്‍ കാണുവാനിടയായി. അത് തിരുവനന്തപുരം ടെക്‌നോപാറ്‍ക്കിലെ എണ്റ്റെ ചില സുഹൃത്തുക്കള്‍ ചെയ്ത "വോയിസ് ഓഫ് ദി പാറ്‍ക്ക്" എന്ന ആല്‍ബത്തിലെ ഒരു വീഡിയോ ആയിരുന്നു. വളരെ മനോഹരമായി ദൃശ്യവത്കരിച്ചിരുന്ന ആ വീഡിയോയിലെ ഗാനവും ഇമ്പമാറ്‍ന്നതാണ്. ഇതൊരു കൂട്ടായമയുടെ ഭാഗമായി പുറത്തിറങ്ങിയ ആല്‍ബമാണ്. ടെക്‌നോപാറ്‍ക്കിലെ ഉദ്യോഗാറ്‍ത്ഥികളാണ് ഇതിണ്റ്റെ പിറകിലെ ശക്തി. അവിടെയുള്ള പല കലാകാരന്‍മാരും ഇതില്‍ സഹകരിച്ചിട്ടുണ്ട്. ഈ ദിനത്തില്‍ തന്നെ പ്രണയത്തില്‍ ചാലിച്ച ആ ഗാനം എന്നെ തേടി എത്തിയത് ഒരു നിമിത്തം പോലെ തോന്നുന്നു. ഏതായാലും അതിനു പിറകില്‍ പ്രവറ്‍ത്തിച്ച അരുണ്‍ നാരയണന്‍, ആനന്ദ് വെങ്കിട്ടരാമന്‍, കിരണ്‍ രാജേന്ദ്രന്‍, ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയ യു.എസ്.ടെക്‌നോളജിയിലെ എണ്റ്റെ പഴ്യ സഹപ്രവറ്‍ത്തകറ്‍, അതിലുപരി എണ്റ്റെ സുഹൃത്തുക്കള്‍ക്ക് എല്ലാ ആശംസകളും അറ്‍പ്പികുന്നു. ഭാവിയിലെ ഇതിലും മികച്ച കലാസൃഷ്ടികളുമായി വരാന്‍ അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാറ്‍ത്ഥിക്കുന്നു.
വോയിസ് ഓഫ് ദി പാറ്‍ക്കിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ നോക്കുക.
വോയിസ് ഓഫ് ദി പാറ്‍ക്കിലെ "സെല്‍ഫോണ്‍ നിലവേ..." എന്ന ഗാനത്തിനായി ഇവിടെ നോക്കുക.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...