Wednesday, February 20, 2008

മലയാള ചലച്ചിത്ര ലോകം, പോയവറ്ഷം...(2007)


വളരെ താമസിച്ചാണ്‌ ഞാനിതെഴുതുന്നത്‌ എന്നറിയാം. എന്നിരുന്നാലും ഒരു കാര്യം ആദ്യമെ പറയുവാന്‍ ആഗ്രഹിക്കുന്നു. ഇത്‌ എഴുതി തുടങ്ങിയത്‌ കഴിഞ്ഞ മാസം ആദ്യമാണ്‌. പൂറ്‍ത്തീകരിക്കാന്‍ കാലതാമസമെടുത്തുവെന്നു മാത്രം. കലാ മൂല്യമുള്ള ഒരു പിടി നല്ല ചിത്രങ്ങള്‍ വന്ന വര്‍ഷമായിരുന്നു. കയ്യൊപ്പ്‌, ഒരേ കടല്‍, പരദേശി, അറബിക്കഥ. ആനന്ദഭൈരവി, നാലു പെണ്ണുങ്ങള്‍, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. പൊതുവെ ഒരു നല്ല വര്‍ഷമായിരുന്നു എന്നു തന്നെ പറയാം. മായാവി, ഹലോ, ചോക്ളേറ്റ്‌ തുടങ്ങിയ മെഗാ ഹിറ്റുകളും ഈ വര്‍ഷം ഉണ്ടായി.

മലയാളത്തിലെ എല്ലാ നായകന്‍മാരും ഒരു പിടിചിത്രങ്ങളൂമായി രംഗത്തുണ്ടായിരുന്നു. ഈ വര്‍ഷം പൊതുവെ തുണച്ചത്‌ മമ്മൂട്ടിയെയാണെന്ന്‌ തോന്നുന്നു, വ്യത്യസ്തങ്ങളായ ഒരു പിടി ചിത്രങ്ങളുമായി അദ്ദേഹം ചലച്ചിത്രരംഗത്ത്‌ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ര ഞ്ജിത്തിനൊപ്പം ചെയ്ത കയ്യൊപ്പ്‌ എന്ന ചിത്രം വളരെയധികം ജനസമ്മതി നേടി. ശ്യാമപ്രസാദിണ്റ്റെ ഒരേകടല്‍, ഷാഫിയുടെ മായാവി, എം.മോഹനണ്റ്റെ കഥ പറയുമ്പോള്‍ തുടങ്ങിയവ അദ്ദേഹത്തിണ്റ്റെ കണക്കിലെ മികച്ച ചിത്രങ്ങളായി. അമല്‍ നീരദിണ്റ്റെ ബിഗ്‌ ബിയില്‍ വ്യത്യസ്തമായൊരു ഭാവാഭിനയത്തിലൂടെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. മേജറ്‍ രവിയുടെ മിഷന്‍ 90 ഡേയ്‌സും പ്രേക്ഷകരില്‍ മികച്ച അഭിപ്രായമാണുണ്ടാക്കിയത്‌. മോഹന്‍ലാലിനെ സംബന്ധിച്ചൊരു മികച്ച വറ്‍ഷമായിരുന്നില്ല കടന്നു പോയത്‌. ഒരു നല്ല ചിത്രം എന്നു പറയാന്‍ ഹലോ മാത്രമെ അദ്ദേഹത്തിണ്റ്റെ കണക്കിലുള്ളു. പരദേശിയില്‍ അദ്ദേഹത്തിണ്റ്റെ പ്രകടനം മികച്ചതായി തോന്നിയെങ്കിലും, ആളുകള്‍ അത്‌ വേണ്ടത്ര ശ്രദ്ധിക്കതെ പോയത്‌ അദ്ദേഹത്തിനൊരു ക്ഷീണമായി. ഒരു നിര ചിത്രങ്ങള്‍ തീയേറ്ററുകളില്‍ തുടറ്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍, അദ്ദേഹം കുറച്ചു കൂടി സൂക്ഷിച്ച്‌ ചിത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടുന്നതിണ്റ്റെ ആവശ്യകതെയെക്കുറിച്ചൊരു ചറ്‍ച്ച തന്നെ മലയാള സിനിമാ രംഗത്തുണ്ടായി. ദിലീപിനും സുരേഷ്‌ ഗോപിക്കും തീയേറ്ററുകളില്‍ യാതോരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സുരേഷ്‌ ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി, ഡിറ്റക്ടീവ്‌ തുടങ്ങിയ സസ്‌പെന്‍സ്‌ ത്രില്ലറുകള്‍ ശരാശരിക്കുപരിയുള്ള നിലവാരം പുലറ്‍ത്തുന്നതായിരുന്നു. പൃഥ്വിരാജിന്‌ ചോക്ളേറ്റിണ്റ്റെ വിജയം ആശ്വാസം പകറ്‍ന്നു. ശ്രീനിവാസന്‍ അറബിക്കഥ, കഥ പറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ തിലങ്ങിയപ്പോള്‍, ആയൂറ്‍ രേഖ, തകരചെണ്ട തുടങ്ങിയ ചിത്രങ്ങള്‍ പച്ച തോടാതെ പോയി... ജയറാം എന്ന നടന്‌ തകറ്‍ച്ചയില്‍ നിന്നും തകറ്‍ച്ചയിലേക്ക്‌ സഞ്ചരിക്കുകയാണെന്ന്‌ തെളിയിച്ച വറ്‍ഷം കൂടിയാണിത്‌. ഹാസ്യരംഗം ജഗതിയും, സലീം കുമാറും, സുരാജ്‌ വെഞ്ഞാറമൂടും കൂടി കീഴടക്കിക്കളഞ്ഞു എന്നു തന്നെ പറയാം. ഇന്നസെണ്റ്റും തണ്റ്റെ സാനിധ്യം ചില ചിത്രങ്ങളിലൂടെ തെളിയിച്ചു. അതു പോലെ സായികുമാറ്‍ ആനന്ദഭൈരവിയില്‍ മികച്ച ഭാവാഭിനയം കാഴ്ചവച്ചു. ജയസൂര്യ എന്ന നടന്‌ അറബിക്കഥയിലെ പ്രതിനായക കഥാപാത്രവും ചോക്ളേറ്റിലെ വേഷവും നന്നായിണങ്ങുന്നത്‌ പോലെ തോന്നി. മുകേഷും ഈ വറ്‍ഷം സജീവമായിരുന്നു.

നായികമാറ്‍ക്ക്‌ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ ഇറങ്ങിയില്ലെങ്കിലും, മലയാളത്തിലെ നായികമാരെല്ലാം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടു. മീരാജാസ്മിന്‍ വിനോദയാത്രയിലൂടെയും ഒരെ കടലിലൂടെയും തന്നെ സാന്നിധ്യമറിയിച്ചപ്പോള്‍, മറ്റു നായികമാറ്‍ ചെറിയ വേഷങ്ങളിലൂടെ ഒതുങ്ങിപ്പോയി എന്ന്‌ തോന്നി. നാലുപെണ്ണുങ്ങളില്‍ പത്മപ്രിയ, ഗീതു മോഹന്‍‌ദാസ്, മഞ്ജു പിള്ള, നന്ദിത ദാസ് എന്നിവരുടെ അഭിനയം പ്രേക്ഷകശ്രദ്ധയാകറ്‍ഷിച്ചു. വിമലാരാമന്‍ പാറ്‍വതി മില്‍ട്ടണ്‍ എന്നീ പുതു നായികമാരും ഈ വറ്‍ഷം മലയാള സിനിമയില്‍ തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ പുതിയ കണ്ടെത്തലാണ്‌ നിവേദ്യത്തിലഭിനയിച്ച വിനു മോഹനും ഭാമയും. സംവിധായകരില്‍ സത്യന്‍ അന്തിക്കാടിണ്റ്റെ വിനോദയാത്ര തരക്കേടില്ലാത്ത്‌ ഒരു ചിത്രം എന്ന നിലവാരത്തിലൊതുങ്ങിയത്‌ ഒരു ക്ഷീണമായി. തണ്റ്റെ സ്ഥിരം കഥാതന്തു മാറ്റണം എന്നൊരാഗ്രഹം അദ്ദേഹത്തിനില്ല എന്ന്‌ തോന്നി. വിനയന്‍ സ്ഥിരം നാലം കിട ചിത്രങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഈ വറ്‍ഷം നൂറില്‍ നൂറ്‌ മാറ്‍ക്കും നേടിയ സംവിധായകറ്‍, ഷാഫി, റാഫി മെക്കാറ്‍ട്ടിന്‍, ശ്യാമപ്രസാദ്‌, മേജറ്‍ രവി, ലാല്‍ ജോസ്‌ എന്നിവരാണ്‌. ശ്യാമപ്രസാദ്‌, അടൂറ്‍ ഗോപാലകൃഷ്ണന്‍, കെ.ടി.കുഞ്ഞുമുഹമ്മദ്‌ എന്നിവരുടെയും സാന്നിദ്ധ്യം ഈ വറ്‍ഷം മലയാള സിനിമയിലുണ്ടായിരുന്നു. ഒരു പിടീ പുതിയ സംവിധായകരെ നമുക്ക്‌ ലഭിച്ച വര്‍ഷമാണിത്‌. ജീത്തു ജോസഫ്‌(ഡിറ്റകടിവ്‌), അമല്‍ നീരദ്‌ (ബിഗ്‌ ബി), എം. മോഹനന്‍ (കഥ പറയുമ്പോള്‍)... കമല്‍ യുവനിരയുമായി ഒരു ചിത്രമൊരുക്കിയെങ്കിലും വേണ്ടത്ര ശ്രദ്ധയാകറ്‍ഷിക്കാതെ അതും തീയേറ്ററുകളില്‍ തകറ്‍ന്നു പോയി. ഷാജി കൈലാസ്‌ എന്ന സംവിധായകന്‌ തൊട്ടതെല്ലം പിഴച്ച വറ്‍ഷമായിരുന്നു ഇത്‌. മലയാള ഗാന ശാഖയ്കും ഇക്കുറി നല്ല വറ്‍ഷമായിരുന്നു. ഒരു പിടി നല്ല ഗാനങ്ങള്‍ രൂപം കൊണ്ട ഈ വറ്‍ഷം, തിളങ്ങി നിന്നത്‌, വിനീത്‌ ശ്രീനിവാസനും, ശ്വേതയുമായിരുന്നു.

പൊതുവെ നല്ലോരു വറ്‍ഷമായിരുന്നു മലയാള ചലച്ചിത്ര രംഗത്തിന്‌ കടന്നു പോയ വറ്‍ഷം. 2006 നെ വച്ചു നോക്കുമ്പോള്‍ മികച്ച വറ്‍ഷം എന്നു തന്നെ പറയാം....

1 comment:

  1. വായിച്ചു.നന്നായിട്ടുണ്ട്.എന്നിരുന്നാലും കുറച്ചുകൂടെ ഉള്ളിലിറങ്ങി അലക്കാമായിരുന്നു എന്നു തോന്നി.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.