Tuesday, February 26, 2008

വിവാദങ്ങള്‍ പുകയുമ്പോള്‍...


ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിണ്റ്റെ ആസ്ത്രേലിയന്‍ പര്യടനം ഇതുവരെ സംഭവബഹുലമായിരുന്നു. സിഡ്നി ടെസ്റ്റ്‌ മുതലിങ്ങോട്ട്‌, കളിക്കളത്തില്‍ മാന്യതയ്ക്ക്‌ ചേരാത്ത വിധം പെരുമാറുകയും, ഭാജിക്കുമേല്‍ വംശീയ അധിക്ഷേപം ആരോപിക്കുകയും ചെയ്ത്‌ ആസ്ത്രേലിയക്കാറ്‍ ഇന്ത്യക്കാരെ പല വിധത്തില്‍ സമ്മറ്‍ദ്ദത്തിലാഴ്ത്തുവാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ കുംബ്ളെ എന്ന നായകന്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കുകയും അതിലുപരി ടീമിണ്റ്റെ ആത്മവിശ്വാസം തകരാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയ്റ്റും ചെയ്തതിണ്റ്റെ ഫലമായി, ഇന്ത്യ ശക്തമായൊരു തിരിച്ചു വരവ്‌ പരമ്പരയില്‍ നടത്തി. അതു പോലെ തന്നെ വംശീയ അധിക്ഷേപത്തില്‍ നിന്ന്‌ ഭാജിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. നമ്മുടെ നാട്ടില്‍ പ്രതിഷേധം ഇരമ്പിയതിനാല്‍ മാത്രമിടപെട്ട ബി.സി.സി.ഐ, കളിക്കാറ്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചതും ഇങ്ങനെ ഒരു സ്ഥിതി വിശേഷത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കി. ഭാജിയുടെ വിലക്ക്‌ നീക്കിയത്‌ ബി.സി.സി.ഐയുടെ പണക്കൊഴുപ്പിണ്റ്റെ പിന്‍ബലത്തിലാണെന്ന്‌, ആസ്ത്രേലിയന്‍ കളിക്കാരും, മുന്‍ ആസ്ത്രേലിയന്‍ താരങ്ങളും ആരോപിച്ചെങ്കിലും, ഇത്‌ ആസ്ത്രേലിയക്കാറ്‍ക്കൊരു വലിയ തിരിച്ചടിയായിരുന്നു. കളിക്കളത്തില്‍ മാന്യമായി പെരുമാറണമെന്ന ആസ്ത്രേലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍, അവരെ കൂടുതല്‍ നാണക്കേടിലേക്ക്‌ തള്ളിവിടുക തന്നെ ചെയ്തു. അവരുടെ അധീശത്വത്തിനേറ്റ ഒരു മുറിവായാണവരതിനെ കണ്ടത്‌. ആസ്ത്രേലിയന്‍ നായകനും ചില താരങ്ങളും അത്‌ പരസ്യമായി പറയുകയും ചെയ്തു.

സമാധാനപരമായി ആരംഭിച്ച ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവറ്‍ത്തിക്കാതിരുന്നത്‌, രണ്ടു ടീമുകള്‍ക്കിടയിലെ മഞ്ഞുരുകുന്നതിണ്റ്റെ സൂചനകളാനെന്ന്‌ തോന്നിയിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന, ഇന്ത്യ-ആസ്ത്രേലിയ മത്സരത്തിനിടെ സൈമണ്ട്‌സും ഇന്ത്യയുടെ യുവ ഫാസ്റ്റ്‌ ബൌളറ്‍ ഇഷാന്ത്‌ ശറ്‍മ്മയും കൊമ്പുകോറ്‍ത്തത്‌, വീണ്ടും പ്രശ്നങ്ങളുടെ തുടക്കമായി. ഇഷാന്തിണ്റ്റെ പന്തില്‍ പുറത്തായ സൈമണ്ട്സ്‌ ക്രുദ്ധനായി, ഇഷാന്തിനു നേരെ അസഭ്യം പറഞ്ഞത്‌ ഇഷാന്തിനെ ചൊടിപ്പിക്കുകയും, ഇഷാന്ത്‌ തിരിച്ച്‌ പവലിയനു നേരെ ചൂണ്ടിക്കാണിച്ച്‌ കൈകൊട്ടുകയും ചെയ്തതോടെയാണ്‌ പ്രശ്നങ്ങള്‍ക്ക്‌ വീണ്ടും തുടക്കമായത്‌. മത്സരത്തിനു ശേഷം മാച്ച്‌ റഫറി ഇഷാന്തിനെ 15 ശതമാനം മാച്ച്‌ ഫീ പിഴ ചുമത്തി ശിക്ഷിച്ചു. പ്രശ്നങ്ങള്‍ തുടങ്ങിവച്ച സൈമണ്ട്സിനെ നിരുപാധികം ശിക്ഷയില്‍
നിന്നൊഴിവാക്കി. ഇതിനെക്കുറിച്ച്‌ ഇന്ത്യന്‍ നായകന്‍ ധോണി പ്രതികരിച്ചത്‌, ആസ്ത്രേലിയന്‍ കളിക്കാര്‍ തങ്ങളെ പ്രകോപിപ്പിക്കാന്‍ നോക്കുന്നു എന്നാണ്‌. ഇഷാന്തിനെതിരേയുള്ള ശിക്ഷയ്ക്കെതിരെ പ്രതികരിക്കാനോ, തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനോ ഇന്ത്യന്‍ നായകന്‌ കഴിഞ്ഞില്ല എന്നുള്ളതാണ്‌ സത്യം. സൈമണ്ട്സിനെതിരെ പരാതി നല്‍കണമെന്ന്‌ നിര്‍ദ്ദേശങ്ങളുയര്‍ന്നപ്പോഴും ഇന്ത്യന്‍ നായകന്‍, ഇതു തന്നെ ബാധിക്കുന്ന കാര്യമല്ല എന്നമട്ടില്‍ നിശബ്ദത പാലിച്ചു. അതിനേക്കാള്‍ രസകരമായ കാര്യം, മുന്‍ ആസ്ത്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ ഇയാന്‍ ഹീലി, സൈമണ്ട്സിണ്റ്റെ പിന്തുണച്ചു കൊണ്ട്‌ പറഞ്ഞതാണ്‌. ഹീലി പറഞ്ഞത്‌, സൈമണ്ട്‌സ്‌ ഇഷാന്തിനെ അനുമോദിക്കുകയാണ്‌ ചെയ്തതെന്നാണ്‌. ക്രുദ്ധഭാവത്തോടെ അസഭ്യം പറയുന്നത്‌, വീഡിയോ ദൃശ്യങ്ങളില്‍ നിന്ന്‌ വ്യക്തമാണെങ്കിലും, ദേഷ്യത്തോടെ അനുമോദിക്കുന്നത്‌ എങ്ങനെ എന്ന്‌ ഹീലി പറഞ്ഞില്ല....

എന്നാല്‍ ഇന്നലെ പുതിയൊരു വിവാദം ഉയറ്‍ന്നിരിക്കുകയാണ്‌... പുതിയ വിവാദത്തിലെ വില്ലന്‍ മാത്യു ഹൈഡനാണ്‌. അദ്ദേഹം ഒരു ആസ്ത്രേലിയന്‍ റേഡിയോക്ക്‌ നല്‍കിയ അഭിമുഖത്തില്‍, ഭാജിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. തുടറ്‍ച്ചയായി അലോസരപ്പെടുത്തുന്ന ഒരു കീടം (Obnoxious Little Weed)എന്നാണ്‌ ഭാജിയെ ഹൈഡന്‍ വിശേഷിപ്പിച്ചത്‌. ആ ക്രൂരമായ തമാശയില്‍, റേഡിയോ ജോക്കിസും പങ്കു ചേറ്‍ന്നിരുന്നു.

ഹൈഡന്‍ ഭാജിയെ അപമാനിക്കുന്ന സംഭാഷണം പൂറ്‍ണ്ണ രൂപം കാണുന്നതിനായി ഇവിടെ ക്ളിക്ക്‌ ചെയ്യുക.


ഹൈഡന്‍ ഭാജിയെ അപമാനിക്കുന്ന സംഭാഷണം - വീഡിയോ കാണുന്നതിനായി
ഇവിടെ ക്ളിക്ക്‌ ചെയ്യുക.

ബി.സി.സി.ഐ ഇതിനെ അപലപിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്നിതുവരെ
പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ധോണി കളിക്കാരോട്‌ സംയമനം കൈവിടാതിരിക്കാന്‍ ശ്രമിക്കണം എന്ന്‌ ആഹ്വാനം ചെയ്തതായി ഒരു പത്രം വാറ്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പക്ഷേ ഇതൊന്നും പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള മാറ്‍ഗ്ഗങ്ങളല്ല. തങ്ങള്‍ക്ക്‌ നേരിടുവാന്‍ ബുദ്ധിമുട്ടുള്ള കളിക്കാരെ തിരഞ്ഞു പിടിച്ച്‌ അസഭ്യം പറയുകയും, അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നത്‌ ആസ്ത്രേലിയക്കരുടെ ഒരു സ്ഥിരം തന്ത്രമാണ്‌. അങ്ങനെയാണ്‌ ഭാജിയും, ഇഷാന്തുമെല്ലാം പ്രതികൂട്ടിലാക്കപ്പെട്ടത്‌. ഇന്ത്യ ഇതിനെതിരെ ശക്ത്മായി പ്രതികരിക്കുകയും, ഹൈഡന്‍ മാപ്പ്‌ പറയുവാനായി സമ്മറ്‍ദ്ദം ചെലുത്തുകയും ചെയ്യണം. ആസ്ത്രേലിയന്‍ കളിക്കാരുടെ തനിനിറം ലോകത്തിനു മുന്നില്‍ കൊണ്ടുവരികയും വേണം. ഇതിനായി ഇന്ത്യന്‍ നായകണ്റ്റെയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോറ്‍ഡിണ്റ്റെയും ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണം, വാചക കസറ്‍ത്തുമാത്രം പോരാ... നമ്മുടെ നായകന്‍ വാചക കസറ്‍ത്തില്‍ ബഹുമിടുക്കനാണെങ്കിലും, പ്രവറ്‍ത്തിയില്‍ അതു കാണുന്നില്ല. നട്ടെല്ലുള്ള നായകനാണെങ്കില്‍, ഇതിനെതിരെ ശക്തമായി പ്രതികരിച്ച്‌, ടീമിണ്റ്റെ ആത്മവിശ്വാസമുയറ്‍ത്തുകയാണ്‌ ധോണി ചെയ്യേണ്ടത്‌. അല്ലാതെ പത്രങ്ങള്‍ക്ക്‌ മുന്നില്‍ പ്രസംഗിക്കുകയല്ല. ഇങ്ങനെയുള്ള പ്റശ്നങ്ങളില്‍ ബി.സി.സി.ഐയുടെ സത്യസന്ധത എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടേയുള്ളു. ത്ങ്ങള്‍ ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ പത്രമാധ്യമങ്ങളുടെ മുന്നില്‍ നിന്ന്‌ പ്രസംഗിക്കുകയല്ലാതെ, അത്‌ നടപ്പില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത്‌ വിരളമാണ്‌. ഇന്ത്യയില്‍ ക്രിക്കറ്റൊരു മതമായി കരുതുന്ന ആരാധകരെ സംതൃപ്തിപ്പെടുത്താന്‍ ഒരു കണ്‍കെട്ട്‌ മാത്രമാണീ പ്രതികരണം‌. ബി.സി.സി.ഐക്ക്‌ പ്രധാനം ക്രിക്കറ്റല്ല. അതിലെ പണത്തിണ്റ്റെ ലാഭ-നഷ്ടക്കണക്കുകള്‍ മാത്രം.. അവരുടെ ഉന്നം ജൂലൈയില്‍ നടക്കാന്‍ പോകുന്ന ഐ.സി.സി ചെയറ്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും, അതില്‍ ശരദ്‌ പവാറ്‍ ജയിച്ചല്‍ ഉണ്ടാക്കാന്‍ കഴിയുന്ന കോടികളുമാണ്‌.. ഇക്കൂട്ടരില്‍ നിന്നും ഒരു ശക്തമായ നടപടി പ്രതീക്ഷിക്കുന്നത്‌ മണ്ടത്തരമാകും... കുരക്കുന്ന പട്ടി കടിക്കില്ല എന്ന പഴഞ്ചൊല്ലിവിടെ അന്വറ്‍ത്ഥമാണ്‌....

എന്ന്‌ നട്ടെല്ലുള്ള ഒരു ബോറ്‍ഡും നായകനും ഉണ്ടാകുന്നുവോ അന്നേ ഇന്ത്യന്‍ ക്രിക്കറ്റ്‌ രക്ഷപെടൂ....

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.