Sunday, March 2, 2008
ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് ആശംസകള്‍
മഴയും പിരിമുറുക്കവും നിറഞ്ഞ ഒരു മത്സരത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി U19 ലോകകപ്പില്‍ മുത്തമിട്ടു. ഒരൊറ്റ മത്സരം പോലും തോല്‍ക്കതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 159 റണ്‍സിന് എല്ലവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ 3 വിക്കറ്റുകള്‍ പെട്ടെന്നു നഷ്ടമായി. പക്ഷെ മഴ തടസാപ്പെടുത്തിയ മത്സരത്തില്‍, ലക്ഷ്യം പുനറ്‍ നിറ്‍ണ്ണയം ചെയ്തപ്പോള്‍, ജയിക്കുവാനായി 116 റണ്‍സ് അവര്‍ക്ക് ആവശ്യമുണ്ടായിരുന്നെങ്കിലും, 8 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാതെ അവറ്‍ക്ക് കഴിഞ്ഞുള്ളു. മികച്ച ബൌളിങ്ങ് പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ സ്പിന്‍ ബൌളറ്‍മാര ദക്ഷിണാഫ്രിക്കന്‍ കളിക്കാരെ വരിഞ്ഞു കെട്ടി എന്നു തന്നെ പറയാം. ഈ ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ കളിക്കാര്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി നിന്നു. ബാറ്റിങ്ങില്‍ തന്‍മയ് ശ്രീവാസ്തവ ലോകകപ്പിലെ തന്നെ മികച്ച ബാറ്റ്സ്മാനായപ്പോള്‍, വിരാട് കൊഹ്‌ലിയും, തരുവാര്‍ കൊഹ്‌ലിയും ശ്രീവാസ്ത് ഗോസ്വാമിയും മികച്ച പ്രകടനം പുറത്തെടുത്തു. ബൌളിങ്ങില്‍, സയ്യദ് അബ്ദുള്ളാ ഇഖ്ബാലും, രവീന്ദ്ര ജഡേജയും, സിദ്ധാര്‍ദ്ധ് കൌളും ഇന്ത്യയ്ക്കുവേണ്ടി തിളങ്ങി. ശ്രീവാസ്ത് ഗോസ്വാമി വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും തിളങ്ങി.
2000 ല്‍ മുഹമ്മദ് കൈഫിണ്റ്റെ നേതൃത്വത്തില്‍ ഇന്ത്യ U19 ലോകകപ്പ് നേടിയിരുന്നു. ഇന്ന് വിരാട് കൊഹ്‌ലി മറ്റൊരു കൈഫായി മാറിയിരിക്കുന്നു. ലോകകപ്പില്‍ വിരാട് കൊഹ്‌ലി എന്ന നായകണ്റ്റെ പ്രകടനം നിലവാരത്തിലും വളരെ ഉയറ്‍ന്നതായിരുന്നു. തണ്റ്റെ ടീമിനെ എങ്ങനെ കൃത്യമായി ഉപയോഗിക്കണം എന്ന് വിരാട് കാണിച്ചു തന്നു. നായകന്‍ എന്ന നിലയില്‍ ടീമിന് വേണ്ടി മുന്നില്‍ നിന്ന് പൊരുതുകയും ചെയ്തു. വിരാടിലെ നായികനെ തിരിച്ചറിയാന്‍ അദ്ദേഹം ദക്ഷിണാഫ്രിക്കക്കെതിരെ അന്തിമ ഓവറില്‍ ടീമിനെ കൈകാര്യം ചെയ്ത രീതി മാത്രം കണ്ടാല്‍ മതി. ഒരു ഭാവി ഇന്ത്യന്‍ നായകനുള്ള എന്ന ഗുണഗണങ്ങളുമുണ്ട് വിരാടിന്. ഇന്ത്യന്‍ കോച്ച് ഡേവ് വാട്ട്‌മോറിണ്റ്റെ സംഭാവനകളും അതുല്യമാണ്. ടീമിണ്റ്റെ ആത്മവിശ്വാസം കൂട്ടുന്നതിനും, ശരിയായ രീതിയില്‍ അവരെ നയിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് അമൂല്യമാണ്. കൂടാതെ, കളിക്കാരുടെ ശാരീരിക ക്ഷമത നിലനിറ്‍ത്തുവാനുള്ള അദ്ദേഹത്തിണ്റ്റെ തന്ത്രങ്ങള്‍ ഫലം കണ്ടു എന്നു പറയാം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ലോകകപ്പു കൂടി അദ്ദേഹം തണ്റ്റെ അക്കൌണ്ടിലേക്ക് ചേറ്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റിന് ഇത് തീറ്‍ച്ചയയും ഒരു ഉണറ്‍വ്വു നല്‍കും. ശരിയായ രീതിയില്‍ ഇവരെ ഉപയോഗിച്ചാല്‍ ഭാവിയിലേക്ക് നല്ലൊരു ടീമിനെ വാറ്‍ത്തെടുക്കാന്‍ ഇന്ത്യക്ക് കഴിയും. പക്ഷെ മുഹമ്മദ് കൈഫിനെ പോലെ തഴയപ്പെട്ടു പോവാതിരുന്നാല്‍ ഇന്ത്യക്ക് നല്ലത്...
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...