Wednesday, March 19, 2008

രഘുവരന്‌ ആദരാഞ്ജലികള്‍


തമിഴ്‌-മലയാള ചലച്ചിത്ര താരം രഘുവരന്‍ നിര്യാതനായി. ചലച്ചിത്ര താരം രോഹിണിയാണ്‌ ഭാര്യ. ആറുവയസ്സുള്ള സായ്‌ ഋഷി ഏക മകനാണ്‌. പാലക്കാട്‌ കൊല്ലങ്കോട്‌ എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം, തമിഴ്‌ സിനിമ രംഗത്താണ്‌ സജീവമായത്‌. പക്ഷേ അദ്ദേഹത്തിണ്റ്റെ ആദ്യത്തെ ചിത്രം, മലയാളത്തില്‍ കക്ക ആയിരുന്നു. നിരവധി വില്ലന്‍ കഥാപത്രങ്ങളിലൂടെ പ്രശസ്തനായ രഘുവരന്‍, നല്ല കാമ്പുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ച്‌ ജനസമ്മതി നേടിയിട്ടുണ്ട്‌. പരുക്കനായ വില്ലന്‍ കഥാപാത്രങ്ങള്‍ക്കു വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം. സിഗരറ്റ്‌ വ്ലിച്ചു കൊണ്ട്‌, വിശാലമായി ചിരിച്ചു കൊണ്ട്‌, അലസമായ ഒരു വ്യക്തിത്വം. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ പോലും ഒരു സൌന്ദര്യം. ഒരു പ്രത്യേക സംഭാഷണ രീതി. ഇതെല്ലാം ചേറ്‍ന്നതായിരുന്നു രഘുവരന്‍ എന്ന നടണ്റ്റെ ശൈലി. ഞാന്‍ കാണുന്ന അദ്ദേഹത്തിണ്റ്റെ ആദ്യ ചിത്രം, സംഗീത്‌ ശിവന്‍ സംവിധാനം ചെയ്ത, വ്യൂഹമാണ്‌. അതിലെ പോലീസ്‌ കഥാപാത്രത്തില്‍ രഘുവരണ്റ്റെ പ്രകടനം മികച്ചതായിരുന്നു. അദ്ദേഹത്തെ ഇഷ്ടപ്പെടാനുണ്ടായ കാരണം ഇന്നും അറിയില്ല. പക്ഷേ, ആ കഥാപാത്രം എന്ന വളരെയധികം ആകറ്‍ഷിച്ചു. പിന്നിട്‌ അദ്ദേഹത്തിണ്റ്റെ വളരെയധികം ചിത്രങ്ങള്‍ ഞാന്‍ തിരഞ്ഞു പിടിച്ച്‌ കണ്ടിട്ടുണ്ട്‌. അദ്ദേഹത്തിലെ വില്ലനേയും, പ്രത്യേക തരം വ്യക്തിത്വത്തേയും ഇഷ്ടപ്പെട്ട എന്നെ ഞെട്ടിക്കുന്ന പ്രകടനമാണ്‌, ലെനിന്‍ രാജേന്ദ്രണ്റ്റെ ദൈവത്തിണ്റ്റെ വികൃതികള്‍ എന്ന ചിത്രം കണ്ടപ്പോള്‍ ഞാന്‍ കണ്ടത്‌. അതെന്നെ അതിശയപ്പെടുത്തിക്കളഞ്ഞു എന്ന്‌ തന്നെ പറയാം. അതിലെ അല്‍ഫോണ്‍സച്ചന്‍, എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രമാണ്‌. അതിനദ്ദേഹത്തിന്‌, ആ വറ്‍ഷത്തെ സംസ്ഥാന സറ്‍ക്കാറ്‍ പുരസ്കാരം ലഭിച്ചു എന്നാണ്‌ എണ്റ്റെ ഓറ്‍മ്മ. സൂര്യമാനസത്തിലെ ശിവന്‍, കിഴക്കന്‍ പത്രോസിലെ ലൂയിസ്‌ തൂടങ്ങിയ കഥാപാത്രങ്ങള്‍ എങ്ങനെയാണ്‌ നാം മറക്കുക? തമിഴില്‍ അദ്ദേഹത്തിണ്റ്റെ ആദ്യ ചിത്രം ഏഴാമത്‌ മനിതന്‍ ഒരു വലിയ ഹിറ്റായിരുന്നു. ഇതു വാരിക്കൂട്ടിയ പുരസ്കാരങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. ഭാഗ്യരാജിണ്റ്റെ പവനു പവ്നു താന്‍, കമലഹാസണ്റ്റെ മകളിറ്‍ മട്ടും, ബാലു മഹേന്ദ്രയുടെ മറുപക്കം എന്നിവ, അദ്ദേഹത്തിണ്റ്റെ ഹിറ്റുകളില്‍ ചിലതു മാത്രം. അദ്ദേഹത്തിണ്റ്റെ വില്ലന്‍ സ്ഥാനം ഊട്ടി ഉറപ്പിച്ഛ്‌ ചിത്രങ്ങളായിരുന്നു ഉദയവും, അഞ്ജലിയും. ഉദയത്തിലെ ദവാനി എന്ന വില്ലനെ മറക്കുവാന്‍ ആ ചിത്രം കണ്ട ആറ്‍ക്കും കഴിയില്ല. അത്ര മനോഹരമായാണ്‌, രഘുവരന്‍ ദവാനിക്കു ജീവന്‍ പകറ്‍ന്നത്‌. കാതലനില്‍, ഗിരീഷ്‌ കറ്‍ണ്ണാടിനൊപ്പം മത്സരിച്ചഭിനയിച്ച വില്ലന്‍ വേഷവും അദ്ദേഹത്തിന്‌ ജനങ്ങള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്‌. വളരെ കുറച്ച്‌ ചിത്രങ്ങളില്‍ മാത്രമാണ്‌ അദ്ദേഹം അഭിനയിച്ചത്‌. പക്ഷേ എല്ലാം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍, വില്ലനും, നായകനും, കൊമേഡിയനും, സീരിയ്സ്‌ റോളുകളുമെല്ലാം അദ്ദേഹം മികവോടെ കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം നമ്മൂടെ ചലച്ചിത്ര രംഗത്തുണ്ടാക്കുന്ന വിടവ്‌ ആറ്‍ക്കും നികത്താന്‍ പറ്റാത്തതാണ്‌. അദ്ദേഹത്തിണ്റ്റെ ആത്മാവിന്‌ നിത്യശാന്തി കിട്ടാന്‍ പ്രാറ്‍ത്ഥിക്കുന്നു. ഒരിക്കള്‍ക്കൂടിയാ അഭിനയ ചക്രവറ്‍ത്തിക്ക്‌ ആദരാഞ്ജലികള്‍....

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.