ക്രിക്കറ്റ് എന്നതൊരു ജ്വരമായിക്കഴിഞ്ഞ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വിജയത്തില്‍ സന്തോഷിക്കുകയും, പരാജയത്തില്‍ മനംനൊന്ത് ആത്മഹത്യവരെ ചെയ്യുന്ന മണ്ടന്‍മാരുള്ള രാജ്യമാണിത്. അവര്‍ കരുതുന്നത് ക്രിക്കറ്റുകളിക്കാറ്‍ മാത്രമാണ് ഇന്ത്യയുടെ പതാകവാഹകറ്‍ എന്ന്.... പക്ഷെ ഇന്നലെ നാം ചില ദൃശ്യമാധ്യമങ്ങളില്‍ക്കൂടി കണ്ട ദൃശങ്ങള്‍ അവരുടെ തിന്തകളെ ഉദ്ദീപിപ്പിച്ചാല്‍ നന്ന്. ഇന്ത്യയുടെ വിജയത്തിനു ശേഷം, ഇന്ത്യന്‍ പതാകയുമായി മൈതാനം ചുറ്റുന്ന കളിക്കാരെ നാം കണ്ടു. ഇന്ത്യാകാരെന്ന നിലയില്‍ അഭിമാനം കൊള്ളുന്നുവെന്ന് പറയുന്ന അവറില്‍ ചിലറ്‍ നമ്മുടെ ദേശീയ പതാകയോട് കാണിച്ച അനാദരവ് ആ ദൃശ്യങ്ങളില്‍ പ്രകടമായിരുന്നു. ഇന്ത്യയുടെ വിജയത്തില്‍ മുങ്ങിപ്പോയ, തൊട്ടതിനു പിടിച്ചതിനും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍ അതു കണ്ടില്ല എന്നു നടിച്ചു... ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്ന കളിക്കാറ്‍ ഇത്തരത്തിലാണോ ദേശീയപതാകയോട് പെരുമാറേണ്ടത്? ഇവരും ഇന്ത്യക്കാരോ???
വാല്‍ക്കഷണം: ഒരു മാധ്യമ സൈറ്റുകളുലും അതിണ്റ്റെ വീഡിയോയും ചിത്രങ്ങളും കാണുന്നില്ല. മാധ്യമങ്ങള്‍ ഇത് ശ്രദ്ധിച്ചിട്ട് പോലുമില്ല എന്ന് വ്യക്തം...
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...