Tuesday, March 11, 2008

രൌദ്രം (2008)


രഞ്ജിപ്പണിക്കര്‍ എന്ന തീപ്പൊരി തിരക്കഥാകൃത്തിണ്റ്റെ രണ്ടാം സംവിധാന സംരംഭമാണ്‌ രൌദ്രം എന്ന ചിത്രം. ഭരത്‌ ചന്ദ്രന്‍ ഐ.പി.എസ്സ്‌ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വലിയൊരു ഇടവേള നല്‍കിയാണ്‌ രഞ്ജി ഈ ചിത്രവുമായി രംഗത്തെത്തുന്നത്‌. സാധാരണ രഞ്ജി ചിത്രങ്ങളെപ്പോലെ ഒരു വലിയ താരനിരയുമായാണ്‌ രൌദ്രവും തിരശ്ശീലയില്‍ എത്തിയിട്ടുള്ളത്‌. മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍, രാജന്‍ പി ദേവ്‌, ലാലു അലക്സ്‌, സായി കുമാറ്‍, ജനാറ്‍ദ്ദനന്‍, രാമു, വിജയരാഘവന്‌ തുടങ്ങിയ ഒരു വലിയ താര നിരതന്നെയുണ്ട്‌. പുതുമുഖ താരം മഞ്ജുവാണ്‌ നായിക.

കമ്പിളിക്കണ്ടം ജോസ്‌ (സുബൈറ്‍) എന്ന കഞ്ചാവ്‌ കടത്തുകാരണ്റ്റെ മരണത്തോടെയാണ്‌ ചിത്രത്തിണ്റ്റെ ആരംഭം. അതന്വേഷിക്കാന്‍ മുഖ്യമന്ത്രി സഖാവ്‌ സി.പിയുടെ (ജനാറ്‍ദ്ദനന്‍) നിറ്‍ദ്ദേശപ്രകാരം കൊച്ചിയിലെത്തുകയാണ്‌ നരേന്ദ്രന്‍ (മമ്മൂട്ടി) എന്ന ആദറ്‍ശവാനായ പോലീസ്‌ ഓഫീസറ്‍. അദ്ദേഹത്തിനെ സഹായിക്കാനായി മുസ്‌തഫയും കുറുപ്പും (സ്ഫടികം ജോറ്‍ജ്ജ്‌). അന്വേഷണം പല വഴിയിലൂടെ പുരോഗമിക്കുമ്പോള്‍, നരേന്ദ്രന്‍ സംശയിച്ചവരൊന്നൊന്നവരായി കൊല്ലപ്പെടുന്നു. അന്വേഷണം ബലപ്പെടുമ്പോള്‍, കൊലപാത്കങ്ങള്‍ക്കു പിന്നില്‍ സേതുമാധവനും (സായി കുമാറും), സഹോദരി സുഭദ്രയും ഗോഡ്‌ ഫാദറ്‍ അപ്പിച്ചായിയും (വിജയരാഘവന്‍) ആണെന്ന്‌ നരേന്ദ്രന്‍ മനസ്സിലാക്കുന്നു. പിന്നീടിവരെ കുരുക്കിലാക്കാന്‍ നരേന്ദ്രന്‍ നടത്തുന്ന പോരാട്ടമാണ്‌ ഈ സിനിമ.

നരേന്ദ്രനെ ആദ്യമായി തിരശ്ശീലയില്‍ കാണിക്കുമ്പോള്‍ മുതല്‍ തുടങ്ങുന്ന തീപ്പൊരി ഡയലോഗുകള്‍, അങ്ങവസാനം ക്ളൈമാക്സ്‌ വരെ നീളുന്നു. ഐ.ജി.ബാലുവുനോടും (രാമു) മുഖ്യമന്ത്രിയോടും വരെ എത്തുന്ന ആ വാഗ്ഗ്വാദങ്ങള്‍, ഈ ചിത്രത്തിണ്റ്റെ മറ്‍മ്മപ്രധാനമായ ഭാഗങ്ങളാണ്‌. സംഘട്ടനത്തിനും ബുദ്ധിശക്തിക്കും ഒരു പോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ ഈ ചിത്രത്തില്‍. രാജന്‍ പി. ദേവ്‌ ഡി.ഐ.ജി ഷിഹാബുദ്ദിന്‍ എന്ന ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നരേന്ദനും ഷിഹാബുദ്ദീനും ഉള്‍പ്പെടുന്ന രംഗങ്ങള്‍ നറ്‍മ്മത്തിണ്റ്റെ മേമ്പൊടി ചാലിച്ച്‌ അവതരിപ്പിച്ചിരിക്കുന്നുവെങ്കിലും, അവരുടെ ആത്മബന്ധം വെളിവാക്കുന്ന പല രംഗങ്ങളും നമുക്കതില്‍ കാണാം. തോമസുകുട്ടി എന്ന അഴിമതിക്കാരനായ കഥാപാത്രത്തെ ലാലു അലക്സ്‌ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌. ഒരു പോലീസ്‌ ആഫീസറ്‍ എന്നതിലുപരി, ഒരു തമാശക്കാരന്‍ എന്ന വേഷമായാണ്‌ അത്‌ നാം കാണുക. സംസ്‌കൃത ശ്ളോകം ചൊല്ലുന്ന വില്ലനായി സായികുമാറും തിളങ്ങുന്നു. നരേന്ദ്രനും സേതുമാധവനും തമ്മില്‍ നേരില്‍ കാണുന്ന രംഗങ്ങള്‍ കുറവാണെങ്കിലും അവറ്‍ തമ്മിലുള്ള പോരാട്ടം, ചിത്രത്തിണ്റ്റെ ആദ്യന്ത്യം നിലനിറ്‍ത്തുവാന്‍ കഴിഞ്ഞത്‌ പ്രേക്ഷകരില്‍ ഉദ്ദ്വേഗം നിലനിറ്‍ത്തുവാന്‍ സഹായകമായി. അപ്പിച്ചായി അഥവാ പുരുഷോത്തമന്‍ പിള്ള എന്ന കഥാപാത്രം വിജയരാഘവന്‌ ചേറാടിക്കറിയാ എന്ന ഏകലവ്യനിലെ കഥാപാത്രത്തിന്‌ ശേഷം ലഭിച്ച കാമ്പുള്ള, അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രമായി മാറി. അദ്ദേഷം അതിനെ അതീവ ഗംഭീരമാക്കിയിട്ടുമുണ്ട്‌. മഞ്ജു തണ്റ്റെ കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രകടനത്തിന്‌ സാധ്യതയില്ലാത്തെ രീതിയിലാണ്‌ കഥാപാത്രത്തിണ്റ്റെ രചന എന്നുള്ളത്‌ കഥാപാത്രത്തിണ്റ്റെ ശോഭകെടുത്തിയിരിക്കുന്നു. സ്ഫടികം ജോറ്‍ജ്ജെന്ന നടനെ ആദ്യമായി വില്ലനല്ലാതെ കാണാന്‍ സാധിച്ചു എന്നത്‌ ഇതില്‍ ശ്രദ്ധയാകറ്‍ഷിച്ച ഒരു കാര്യമാണ്‌.


ജനാറ്‍ദ്ദനണ്റ്റെ മുഖ്യമന്ത്രിയും, ജയകൃഷ്‌ണണ്റ്റെ മന്ത്രിപുത്രണ്റ്റെ കഥാപാത്രവുമെല്ലാം മികച്ചതായിട്ടുണ്ട്‌. പക്ഷെ, അതിനൊരു അച്ചുമാമന്‍ ടച്ച്‌ കൊടുത്തിട്ടുണ്ടോ എന്നൊരു സംശയം തോന്നിയാല്‍ നിങ്ങളെ കുറ്റം പറയാനാവില്ല. സമകാലീക രാഷ്ടീയത്തിലെ പല സംഭവ വികാസങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌, അതു കൊണ്ട്‌ തന്നെ അച്ചുമാമ്മനു നേരെയുള്ള ആക്രമണമാണീ ചിത്രം എന്ന്‌ പരക്കെയൊരു ആരോപണം ഉയറ്‍ന്നിരുന്നു. എന്നാല്‍ വളരെ സൂക്ഷ്മതയോടെ തയ്യാറാക്കിയ തിരക്കഥ, വളരെ മനോഹരമായി തന്നെ ഈ പ്രമേയത്തെ അവതരിപ്പിച്ചിരിക്കുന്നു. രാജാമണിയുടെ പശ്ചാത്തല സംഗീതം മികച്ചതായിട്ടുണ്ട്‌. പക്ഷെ ദേശസ്നേഹം കാണിക്കാനെന്ന പേരില്‍, ഇടയ്ക്ക്‌ ചേറ്‍ത്ത വന്ദേമാതരത്തിണ്റ്റെ ഈണം ചെറിയൊരു കല്ലുകടിയായിപ്പോയി. കൂടാതെ, പല സ്ഥലങ്ങളിലും പിരിമുറുക്കത്തെ സൂചിപ്പിക്കാനായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പശ്ചാത്തല സംഗീതം, ഗ്ളോബല്‍ ഓപ്പറേഷന്‍സ്‌ എന്ന വീഡിയോ ഗെയിമിണ്റ്റെ തീം മ്യൂസിക്കാണ്‌. മികച്ച സംഗീതമാണെങ്കിലും, അപ്പാടെ അത്‌ കോപ്പിയടിച്ച്‌ ഉപയോഗിച്ചത്‌ അല്‍പം ബോറായി എന്ന്‌ തോന്നുന്നു. സ ഞ്ജീവ്‌ ശങ്കറിണ്റ്റെ ഛായാഗ്രഹണം കൊള്ളാം പക്ഷേ പല സ്ഥലങ്ങളിലും, ക്യാമറ ഔട്ട്‌ ഓഫ്‌ ഫോക്കസായ പോലെ തോന്നിയിരുന്നു. എന്നിരുന്നാലും ചില അംഗിളുകളിലെ ഷോട്ടുകള്‍ മികച്ച നിലവാരം പുലറ്‍ത്തിയിരിക്കുന്നു.

ഒരു പോലീസ്‌ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളുമായാണ്‌ രൌദ്രത്തിണ്റ്റെ വരവ്‌. ആക്ഷനും ഡയലോഗുകളുമെല്ലാം കൊണ്ട്‌ നിറഞ്ഞിരിക്കുന്നു ഈ ചിത്രം. കറ്‍മ്മധീരനും ആദറ്‍ശവാനുമായ നരേന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയിരിക്കുന്നു. കൊലപാതകവും കേസന്വേഷണവും മാത്രമല്ല, നരേന്ദ്രന്‍ എന്ന വ്യക്തിയേയും ഇതില്‍ പരിചയപ്പെടുത്തുന്നു എന്നത്‌ ഈ ചിത്രത്തെ സംബന്ധിച്ച്‌ എടുത്തു പറയാന്‍ കഴിയുന്ന ഒരു കാര്യമാണ്‌. അദ്ദേഹത്തിണ്റ്റെ കുടുംബത്തേയും, അദ്ദേഹത്തിണ്റ്റെ കാഴ്ചപ്പാടുകളേയുമെല്ലാം ഇതിലെ പല രംഗങ്ങളിലൂടെ വിളിച്ചറിയിച്ചിരിക്കുന്നു. ര ഞ്ജിപ്പണിക്കരുടെ സ്ഥിരം പാറ്റേണിലുള്ള ചിത്രം എന്നതിലുപരി അവകാശപ്പെടാന്‍ ഒന്നും തന്നെയില്ല ഇതില്‍. എന്നിരുന്നാലും, പ്രേക്ഷകരെ തീയേറ്ററുകളിലേക്കാകറ്‍ഷിക്കാനും, അവരെ പിടിച്ചിരുത്താനും തക്ക വണ്ണമുള്ള ഘടകങ്ങള്‍ കോര്‍ത്തിണക്കിയത്‌ കൊണ്ടാവാം, റിലീസിന്‌ ഏകദേശം ഒന്നര മാസത്തിനു ശേഷം, എറണാകുളം കവിതയില്‍ ഞാനീ ചിത്രം കാണുമ്പോഴും നിറഞ്ഞ സദസ്സിതിനുണ്ടായത്‌.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.