Wednesday, March 5, 2008

വോയിസ്‌ ഓഫ്‌ ദ പാറ്‍ക്ക്‌ (Voice Of The Park)



തിരുവനന്തപുരം ടെക്‌നോപാറ്‍ക്കിലെ ഒരു പറ്റം ഐ.ടി. ഉദ്യോഗാറ്‍ത്ഥികള്‍ ചേറ്‍ന്നൊരുക്കിയ ഒരു മനോഹരമായ സംഗീത ആല്‍ബമാണിത്‌. മലയാളം, ഹിന്ദി, തമിഴ്‌, ഇംഗ്ളീഷ്‌ തുടങ്ങി നാലു ഭാഷകളിലായി ഏഴ്‌ മനോഹരമായ ഗാനങ്ങളാണ്‌ ഇതിലുള്ളത്‌. മെലഡിയും ഫ്യൂഷനും റോക്കുമെല്ലാം ചേറ്‍ന്ന ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ആരെയും ആകറ്‍ഷിക്കുന്നവയാണ്‌. ഇതില്‍ സഹകരിച്ചിരിക്കുന്ന കലാകാരന്‍മാരുടെ ആദ്യത്തെ ഉദ്യമമാണിത്‌. പക്ഷെ ഗാനങ്ങള്‍ കേട്ടാല്‍ അത്‌ തോന്നുകയില്ല. ഇതിണ്റ്റെ സംഗീതമൊരുക്കിയതും, വരികളെഴുതിയതും മുതല്‍ ആല്‍ബത്തിണ്റ്റെ സി.ഡി കവറ്‍ ഡിസൈന്‍ ചെയ്തത്‌ വരെ ടെക്‌നോപാറ്‍ക്കിലെ ഐ.ടി.പ്രൊഫഷണലുകളാണ്‌. ഈ ആല്‍ബം കഴിഞ്ഞ ജനുവരി 25ന്‌ ടെക്‌നോപാറ്‍ക്കില്‍ വച്ചു നടന്ന പ്രൌഢശബളമായ ചടങ്ങില്‍, ചലച്ചിത്ര നടന്‍ ശ്രീ. ഭരത്‌ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ഏകദേശം 8000ല്‍ അധികം സി.ഡികള്‍ സൌജന്യമായി വിതരണം ചെയ്തു കൊണ്ടാണ്‌ ഈ ആല്‍ബം പുറത്ത്‌ വന്നത്‌. ഇത്‌ ഒരു റെക്കാറ്‍ഡാണ്‌.

ഈ ആല്‍ബത്തിന്‌ ഒരിക്കലുമുണ്ടാകാത്ത വിധം നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌. ഇത്‌ തിരുവനന്തപുരം കടന്ന്‌ ബാംഗളൂറ്‍, ചെന്നൈ, മുംബെ പോലുള്ള മഹാനഗരങ്ങളില്‍ എത്തിക്കഴിഞ്ഞു. ടെക്‌നോപാര്‍ക്കിലെ ഉദ്യോഗാറ്‍ത്ഥികള്‍ടെ ഈ കൂട്ടായ്മ വിളിച്ചോതുന്നത്‌, കോറ്‍പ്പറേറ്റ്‌ വരമ്പുകള്‍ക്കപ്പുറം എല്ലവരും സംഗീതസ്നേഹികളാണെന്നും, സര്‍വ്വോപരി സാധാരണക്കാരായ മനുഷ്യരാണെന്നുമാണ്‌. ഒരേ ഹൃദയം, ഒരേ ആത്മാവ്‌, ഒരേ സ്വരം എന്ന ആശയത്തില്‍ ഇറങ്ങിയ ഈ ഉദ്യമം ലക്ഷ്യം കണ്ടുവെന്നു തന്നെ പറയാം. ഇതിനു പിറകില്‍ പ്രവറ്‍ത്തിച്ചത്‌ യു.എസ്‌. ടി ഗ്ളോബലിലെ ഉദ്യോഗാറ്‍ത്ഥികളായ അരുണ്‍ നാരയണന്‍, ആനന്ദ്‌ വെങ്കിട്ടരാമന്‍, കിരണ്‍ രാജേന്ദ്രന്‍, ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ്‌. ഇതിണ്റ്റെ രചനയും സംഗീതവും നിറ്‍വ്വഹിച്ചിരിക്കുന്നത്‌ അരുണ്‍.കെ.നാരായണന്‍ ആണ്‌. ഒരു ഗാനത്തിന്‌ ആനദ്‌ കൌശിക്കും സംഗീതം നല്‍കിയിരിക്കുന്നു. പാടിയിരിക്കുന്നത്‌ കിരണ്‍, ആനന്ദ്‌ വെങ്കിട്ടരാമന്‍, ടീന മേരി, ആദറ്‍ശ്‌, നന്ദകുമാറ്‍, നീലിമ, ശ്രീഹരി, മുരളീ രാമനാഥന്‍ (ഐഡിയ സ്റ്റാറ്‍ സിംഗറ്‍ ഫെയിം), ലൂയിസ്‌ എന്നിവരാണ്‌.

ഈ ആല്‍ബത്തിലെ ഗാനങ്ങള്‍...
1. ആംഖോംകി - കിരണ്‍ (ഹിന്ദി)
2. സെല്‍ഫോണ്‍ നിലവേ - ആനന്ദ്‌ വെങ്കിട്ടരാമന്‍ (തമിഴ്‌)
3. സംഗീതമേ - ടീന മേരി, ആദര്‍ശ്‌ (മലയാളം)
4. ഝൂമേ - നന്ദകുമാര്‍ (ഹിന്ദി)
5. കാറ്റ്രേ - നീലിമ, ശീഹരി (തമിഴ്‌)
6. ഏതോ കിനാവില്‍ - മുരളി രാമനാഥന്‍ (മലയാളം)
7. വോയിസ്‌ ഓഫ്‌ ദ പാറ്‍ക്ക്‌ - ലൂയിസ്‌ (ഇംഗ്ളീഷ്‌)
ബോണസ്സ്‌ ട്രാക്ക്‌ - ഝൂമേ - ആനന്ദ്‌ കൌശിക്ക്‌ (ഹിന്ദി)

ആദ്യത്തെ ഗാനം ആംഖോകി എന്നു തുടങ്ങുന്ന ഹിന്ദി ഗാനമാണ്‌. ഇതാലപിച്ചിരിക്കുന്നത്‌ കിരണാണ്‌. സംഗീതസാന്ദ്രമായ ഒരു ഗാനമാണ്‌. വരികള്‍ക്കൊപ്പിച്ചുള്ള സംഗീതം ഇതിനെ ആകറ്‍ഷകമാക്കുന്നു. സെല്‍ഫോണ്‍ നിലവേ എന്നു തുടങ്ങുന്ന തമിഴ്‌ ഗാനം കാതിനിമ്പമുള്ളതാണ്‌. ആനന്ദാണീ ഗാനം ആലപിച്ചിരിക്കുന്നത്‌. ഈ ആല്‍ബത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ഏക ഗാനവും ഇതാണ്‌. സംഗീതമെ എന്ന മൂന്നാമത്തെ ഗാനം, സംഗീതപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ്‌. ആദറ്‍ശിണ്റ്റെ ആലാപനരീതി ഇതിലെ ശ്രദ്ധേയമായ ഒന്നാണ്‌. ഒരു ഗസല്‍ ടച്ചുള്ള ഗാനമാണ്‌ ഝൂമേ എന്ന നന്ദകുമാറ്‍ ആലപിച്ചിരിക്കുന്ന ഗാനം. ഇതിണ്റ്റെ വരികളുടെ സൃഷ്ടിയും മികച്ചതാണ്‌. അര്‍ത്ഥവത്തായ വരികള്‍ ഇതിലെ സംഗീതത്തെ കൂടുതല്‍ മനോഹരമാക്കുന്നു. കാറ്റ്റേ എന്ന ഗാനം നമ്മെ ആകറ്‍ഷിക്കുന്നത്‌, വ്യത്യസ്തമായ ശബ്ദത്തിലൂടെയാണ്‌. നീലിമയും ശ്രീഹരിയും വളരെ വ്യത്യസ്ത്മായ ഒരു റെണ്ടറിങ്ങാണീ ഗാനത്തിന്‌ നല്‍കിയിരിക്കുന്നത്‌. ഈ ആല്‍ബത്തിലെ ഏറ്റവും മെലോഡിയസായ ഗാനം ഐഡിയ സ്റ്റാറ്‍ സിംഗറ്‍ ഫെയിം മുരളി രാമനാഥന്‍ പാടിയിരിക്കുന്ന ഏതോ കിനാവിന്‍ എന്ന ഗാനമാണ്‌. അനായാസേനയുള്ള ആലാപന ശൈലിയും, മികച്ച സംഗീതവും, അതിലും മികച്ച വരികളൂം ഒത്തു ചേറ്‍ന്നപ്പോള്‍ ഈ ആല്‍ബത്തിലെ ഏറ്റവും മനോഹരമായ ഗാനത്തിനെ ജന്‍മം കുറിച്ചു. ലൂയിസാണ്‌ വോയിസ്‌ ഓഫ്‌ ദ പാര്‍ക്ക്‌ എന്ന ഇംഗ്ളീഷ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. ഈ ഗാനവും ശരാശരിക്കു മുകളില്‍ നിലവാരം പുലര്‍ത്തിയിരിക്കുന്നു. ബോണസ്സ്‌ ട്രാക്കിലുള്ള ഗാനം ഝൂമേ എന്ന ഗാനം തന്നെയാണ്‌. പക്ഷെ അതാലപിച്ചിരിക്കുന്നത്‌, ഇതിന്‌ സംഗീതം നല്‍കിയ ആനന്ദ്‌ കൌശിക്കാണ്‌. സംഗീതജ്ഞണ്റ്റെ സ്വരത്തിലത്‌ കേട്ടപ്പോള്‍ കൂടുതല്‍ കൃത്യത തോന്നി. നല്ല ഭാവവും ഗസലിണ്റ്റെ ആ മാധുര്യവും ഈ ഗാനത്തിലാണ്‌ മികച്ച്‌ നില്‍ക്കുന്നത്‌.

ഗാനങ്ങളെല്ലാം മികച്ച നിലവാരം പുലറ്‍ത്തുന്ന ഈ ആല്‍ബം ആള്‍ക്കാരെ ആകറ്‍ഷിച്ചില്ലെങ്കിലെ അത്‌ഭുതമുള്ളു. എന്നിരുന്നാലും ടെക്‌നോപാറ്‍ക്കിണ്റ്റെ ഈ കൂട്ടയ്മയെ ലോകം അറിയണം എന്ന ആഗ്രഹത്തോടെ സൌജന്യമായി സി.ഡികള്‍ വിതരണം ചെയ്ത ഇതിണ്റ്റെ പിറകിലെ വ്യക്തികള്‍ തീറ്‍ച്ചയായും ഒരു നല്ല അഭിനന്ദനം അറ്‍ഹിക്കുന്നു. അവറ്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.... അതിനൊപ്പം ഈ വോയിസ്‌ ഓഫ്‌ ദ പാറ്‍ക്ക്‌ ഉയരങ്ങളിലെത്തട്ടെ എന്നും പ്രാറ്‍ത്ഥിക്കുന്നു...

വോയിസ്‌ ഓഫ്‌ ദ പാറ്‍ക്ക്‌ വെബ്‌സൈറ്റ്‌

1 comment:

  1. എല്ലാ പാട്ടുകളും കുറച്ചു ദിവസമായി തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു..ഇഷ്ടപ്പെട്ടു..വീണ്ടും നല്ല സംഗീത സം രംഭങ്ങളുമായി വരിക...ആശംസകള്‍ !

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.