Tuesday, March 4, 2008
ഗില്ലി വിടവാങ്ങുമ്പോള്‍....
ആദം ഗില്‍ക്രിസ്റ്റ് - രാജ്യാന്തര ക്രിക്കറ്റിലെ നശീകരണ യന്ത്രം എന്നു വിശേഷിപ്പിക്കാവുന്ന കളിക്കാരന്‍. ഇയാന്‍ ഹീലിക്കു ശേഷം ആസ്ത്രേലിയ കണ്ടെത്തിയ വിക്കറ്റ് കീപ്പര്‍. വളരെക്കാലത്തിനു ശേഷം, ഓപ്പണിങ്ങ് സ്ഥാനത്ത് ആസ്ത്രേലിയയ്ക്ക് ലഭിച്ച ആക്രമണോത്സുകതയുള്ള കളിക്കാരന്‍. ബാറ്റുകൊണ്ടും, കീപ്പിങ്ങ് ഗ്ളൌകൊണ്ടും ഒരേപോലെ മാജിക്ക് കാണിക്കാന്‍ പ്രതിഭയുള്ള കളിക്കാരന്‍. ലോകകപ്പ് വിജയങ്ങളില്‍ ആസ്ത്രേലിയയുടെ വിജയത്തിണ്റ്റെ പിറകിലെ മുഖ്യശക്തി, ബൌളര്‍മാരുടെ പേടിസ്വപ്നം.. ഗില്ലിയുടെ കയ്യില്‍ നിന്നും തല്ലുവാങ്ങാത്ത ഒരു ബൌളറും രാജ്യാന്തരക്രിക്കറ്റില്‍ ഇല്ല എന്നത് തന്നെയാണ് സത്യം... വിശേഷണങ്ങള്‍ തീരുന്നില്ല, കളിക്കളത്തിലെ ഈ മാന്യന്. ഇന്ത്യയുടെ ആസ്ത്രേലിയന്‍ പര്യടനത്തിനു ശേഷം തണ്റ്റെ വിടവാങ്ങല്‍ ഉണ്ടാകും എന്ന് ഗില്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതു വഴി 10 വര്‍ഷം നീണ്ട തണ്റ്റെ കരിയറിന് വിരാമമിടുകയാണ് അദ്ദേഹം.
1999ല്‍ പാക്കിസ്ഥാനെതിരെ ബ്രിസ്ബയിനിലായിരുന്നു അദ്ദേഹത്തിണ്റ്റെ ടെസ്റ്റ് കരിയറിണ്റ്റെ തുടക്കം. ആദ്യ ഇന്നിങ്ങ്സില്‍ തന്നെ അര്‍ദ്ധശതകം നേടിയ ഗില്ലി, താന്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റിനൊരു വാഗ്ദ്ദാനമാണെന്ന് വിളിച്ചറിയിച്ചു. 2008ല്‍, ഇന്ത്യക്കെതിരെ അഡ്ലയിഡിലാണ് അദ്ദേഹം തന്നെ അവസാന ടെസ്റ്റ് കളിച്ചത്. 96 ടെസ്റ്റ് കളിച്ച ഗില്ലി 5570 റണ്‍സ് നേടിയിട്ടുണ്ട്. ശരാശരി 47.60 ആണ്. 17 തവണ ശതകം തികച്ച അദ്ദേഹത്തിണ്റ്റെ മികച്ച സ്കോറ്‍, 204 ആണ്. വിക്കറ്റ് കീപ്പറ്‍ എന്ന നിലയില്‍ 416 ഇരകള്‍ അദ്ദേഹത്തിണ്റ്റെ ഗ്ളൌകളില്‍ എത്തി. അതില്‍ 379 ക്യാച്ചുകളും, 37 സ്റ്റംപിങ്ങുകളും ഉള്‍പ്പെടും.. 1996 ലെ ലോകകപ്പില്‍ ഫരീദാബാദില്‍ വച്ച് ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അദ്ദേഹത്തിണ്റ്റെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തിളങ്ങാല്‍ കഴിയാതെ പോയ ഗില്ലിക്ക്, ടീമില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു എന്നല്‍ അടുത്ത വറ്‍ഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആക്രമോത്സുക ബാറ്റിങ്ങ് കാഴ്ചവച്ച ഗില്ലി, പിന്നീട് ടീമിണ്റ്റെ അവിഭാജ്യഘടകമായി മാറി. നിറ്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിനെ അപകട ഘട്ടങ്ങളില്‍ നിന്നും രക്ഷിക്കുവാനുള്ള കഴിവദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. 2008 ല്‍ ഇന്ത്യക്കെതിരെ കോമണ്‍ വെല്‍ത്ത് ബാങ്ക് പരമ്പരയിലെ ഫൈനലായിരുന്നു അദ്ദേഹത്തിണ്റ്റെ അവസാന മത്സരം. ആസ്ത്രേലിയക്കായി 287 മത്സരങ്ങളില്‍ അരങ്ങേറിയ അദ്ദേഹം 35.89 ശരാശരിയില്‍ 9619 റണ്‍സ് നേടി. അതില്‍ 16 ശതകങ്ങളും ഉള്‍പ്പെടും. മികച്ച സ്കോറ്‍ 172 ആണ്. വിക്കറ്റിനു പിറകില്‍ 417 ക്യാച്ചും, 55 സ്റ്റംപിങ്ങുമുള്‍പ്പെടെ, 472 ഇരകളെ അദ്ദേഹം സമ്പാദിച്ചു. ഇന്ത്യയിലെ ടെസ്റ്റ് പരമ്പര വിജയവും, ലെ ലോകകപ്പ് വിജയവുമാണ് ഗില്ലി തണ്റ്റെ കരിയറിലെ മികച്ച നേട്ടങ്ങളായി കണക്കാക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകറ്‍ത്തെറിഞ്ഞ ഗില്‍ക്രിസ്റ്റ് താന്‍ തന്നെയാണ് എന്നതേയും മികച്ച അസ്ത്രേലിയന്‍ ക്രിക്കറ്ററ്‍ എന്നത് അടിവരയിട്ടുറപ്പിക്കുകയായിരുന്നു.
കളിക്കളത്തിനകത്തും പുറത്തും മാന്യനായ ഒരു ക്രിക്കറ്ററായിരുന്നു ഗില്ലി. പുറത്തായാല്‍ അമ്പയറിണ്റ്റെ തീരുമാനത്തിനു പോലും കാത്തു നില്‍ക്കാതെ പുറത്തേക്ക് നടക്കനുള്ള ചങ്കൂറ്റം കാണിക്കുന്ന ചുരുക്കം ചില കളിക്കാരിലൊരാളാണ് ഗില്ലി. ഒരിക്കലല്ല, പല തവണ അദ്ദേഹമത് കാണിച്ചിട്ടുമുണ്ട്. വിവാദങ്ങളിലകപ്പെടാതെ നിന്ന ഈ കളിക്കാരന്‍, ഇന്നും യുവാക്കളുടെ ആരാധ്യപാത്രമാണ്. ഗില്ലിയെപ്പോലെ, ആക്രമണ ബാറ്റിങ്ങ് നടത്തുന്ന ഒരു വിക്കറ്റ് കീപ്പറാകാന്‍ കൊതിക്കുന്ന യുവാക്കള്‍ ഇന്ത്യയില്‍ തന്നെ ധാരാളമാണ്. എതിരാളികളുടെ പാളയത്തിലേക്ക് പടനയിക്കാന്‍ കെല്‍പ്പുള്ള വേറൊരു കളിക്കാരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ തന്നെ വേറെയുണ്ടോ എന്നു തന്നെ സംശയമാണ്. കരിയറിലുടനീളം വിക്കറ്റിനു പിറകിലും മികച്ച പ്രകടനം കാഴ്ചവച്ച ഈ കളിക്കാരന്‍, ശാരീരിക കാര്യക്ഷമതയില്‍ മറ്റേതു കളിക്കാരനേയും വെല്ലാന്‍ പോന്നവണ്ണം പ്രകടനം നടത്തിയിരുന്നു. ആസ്ത്രേലിയക്ക് മാത്രമല്ല, രാജ്യാന്തര ക്രിക്കറ്റിനു തന്നെ നഷ്ടമാണ് ഈ മാന്യണ്റ്റെ വിടവാങ്ങല്‍... ഗില്ലി അവസാനമായി കളിക്കാനിറങ്ങിയ മൈതാനങ്ങളിലെല്ലാം കാണികളും ആരാധകരും അകമഴിഞ്ഞ യാത്രയയപ്പാണ് ഗില്ലിക് നല്‍കിയത്. തണ്റ്റെ സ്വന്തം മൈതാനമായ പെറ്‍ത്തില്‍, അവസാന ഏകദിനത്തിലെ ശ്രീലങ്കയ്ക്കെതിരെ ശതകം തികച്ചുകൊണ്ടായിരുന്നു ഗില്ലി തണ്റ്റെ നാട്ടുകാരെ അഭിവാദ്യം ചെയ്‌തത്.
പക്ഷേ കണ്ണീരോടെ വിടവാങ്ങാനായിരുന്നു ഗില്ലിയുടെ വിധി. തണ്റ്റെ അവസാന പരമ്പരയില്‍, ആസ്ത്രേലിയയ്ക്ക് കപ്പ് നേടിക്കൊടുക്കുവാന്‍ ആസ്ത്രേലിയായുടെ ഈ മുന്‍ ഉപനായകന് കഴിഞ്ഞില്ല. ആസ്ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും, ഗില്ലിക്കൊരു മികച്ച വിടവാങ്ങല്‍ നല്‍കാന്‍ കഴിയാത്തതിലുള്ള ദുഖം പ്രകടിപ്പിച്ചു കഴിഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ ഗില്ലിയുടെ വിടവാങ്ങലുണ്ടാക്കുന്ന വിടവ് നികത്താന്‍ പോന്ന ഒരു കളിക്കാരനും ഇന്നില്ല.. അദ്ദേഹവുമായി അല്‍പമെങ്കിലും താരതമ്യം ചെയ്യാന്‍ കഴിയുന്നത് ശ്രീലങ്കയുടെ സങ്കക്കാരയേയും, ദക്ഷിണാഫ്രിക്കയുടെ ബൌച്ചറേയുമാണ്. പക്ഷെ അവരെല്ലാം ഗില്ലിയേക്കാള്‍ ബഹുദൂരം പിറകിലാണ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിണ്റ്റെ പാദമുദ്രകള്‍ എന്നും രാജ്യാന്തര ക്രിക്കറ്റില്‍ നിലനില്‍ക്കും.... അദ്ദേഹത്തെ ഇനി ഇന്ത്യന്‍ പ്രിമിയറ്‍ ലീഗില്‍ കളിക്കുന്നത് കാണുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
Gilly, We Salute You...We will miss you.... Adieu Gilly...Adieu!!!
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...