Thursday, March 20, 2008
ജമ്പറ്‍ / Jumper (2008)
വളരെ പ്രതീക്ഷയോടെ കാണാനിരുന്ന ഒരു ചിത്രമാണ് ജമ്പറ്‍. അതിനു കാരണം, ഇതൊരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് എന്നറിഞ്ഞതു കൊണ്ടാണ്. ആദ്യം ഈ ജമ്പറ്‍ എന്താണെന്ന് മനസ്സിലായില്ലെങ്കിലും, കഥ പുരോഗമിച്ചതോടെ കാര്യങ്ങള്‍ പിടി കിട്ടി. ലോജിക്കുകള്‍ ഉപയോഗിക്കാതെ കാണാനുള്ള ചിത്രമാണെന്നും അപ്പോള്‍ തന്നെ പിടികിട്ടി.
കഥയുടെ ആരംഭം 15 വയസ്സുകാരനായ ഡേവിഡിന് (മാക്സ് തിരിയോട്ട്), തനിക്ക് ടെലിപ്പോറ്‍ട്ട് ചെയ്യാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കുന്നതോടെയാണ്. ഏതെങ്കിലും ഒരു സ്ഥലത്തോ ചിത്രത്തിലോ ശ്രദ്ധകുലനായി ഇരുന്നാല്‍, ആ സ്ഥലത്തേക്ക് ഒരു ഞൊടിയിടയില്‍ പോകാന്‍ കഴിയും എന്നതാണ് ജമ്പിങ്ങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. (വിശ്വാസം വരുന്നില്ല അല്ലെ?, വിശ്വസിച്ചേ മതിയാവൂ). ആ കഴിവ് വികസിപ്പിച്ചെടുക്കുന്ന ഡേവിഡ്, പതുക്കെ കുടിയനായ പിതാവില്‍ നിന്നും രക്ഷപ്പെട്ടോടുന്നു. ബാങ്കുകള്‍ കൊള്ളയടിച്ച് അയാള്‍ ഉല്ലസിച്ച് ജീവിക്കുവാന്‍ തുടങ്ങുന്നു. പക്ഷേ 20 വയസ്സാകുന്നതോടെ അയാളുടെ കഷ്ടകാലം ആരംഭിക്കുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെന്ന് തണ്റ്റെ ബാല്യകാല സുഹൃത്തുക്കളെ കാണുന്ന അയാളെ കഷ്ടകാലം പിന്തുടരുവാന്‍ തുടങ്ങുന്നു. ഒരു നിമിഷം കൊണ്ട് ടോക്കിയോവിലും, ലണ്ടനിലും, ഈജിപ്റ്റിലും എത്തുന്ന അയാളെ കാണാന്‍ അയാളുടെ വീട്ടില്‍ സാമുവല്‍ ജാക്സണ്‍ എത്തുന്നതോടെ കാര്യങ്ങള്‍ മാറി മറിയുന്നു. ഒരു ബാങ്ക് കൊള്ളയെക്കുറിച്ചന്വേഷിക്കാന്‍ എത്തുന്ന അയാള്‍, ഡേവിഡിനെ അതിശക്ത്മായ വൈദ്യുതികൊണ്ട് ബന്ധിക്കാന്‍ നോക്കുന്നുവെങ്കിലും, അയാള്‍ രക്ഷപ്പെടുന്നു. അവിടെ നിന്ന്, തണ്റ്റെ കാമുകിയേയും കൂട്ടി റോമിലെത്തുന്ന ഡേവിഡ്, അവിടെ ഗ്രിഫിനെ പരിചയപ്പെടുന്നു. അതോടെ ലോകത്ത് താന്‍ മാത്രമല്ല ജമ്പറ്‍ എന്ന് ഡേവിഡ് മനസ്സിലാക്കുന്നു. ഗ്രിഫിനില്‍ നിന്നും സാമുവലിനേക്കുറിച്ചും അയാളുടെ ലക്ഷ്യങ്ങളെക്കുറിച്ചും അറിയുന്ന ഡേവിഡ്. ഗ്രിഫിനെ പിന്തുടരാന്‍ തുടങ്ങുന്നു. ഒരു പലാഡിനായ സാമുവലിണ്റ്റെ ലക്ഷ്യം, ജമ്പറ്‍മാരുടെ ഉന്‍മൂലനമാണെന്ന് മനസ്സിലാക്കുന്ന ഡേവിഡ് എങ്ങനെയും രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു. പക്ഷെ അതിനിടയില്‍ റോമന്‍ പോലീസിണ്റ്റെ കയ്യിലകപ്പെടുന്ന ഡേവിഡിനെ, അയാളുടെ അമ്മ രക്ഷിക്കുന്നു. നാട്ടിലേക്ക് പോയ ഡേവിഡിണ്റ്റെ കാമുകിയെ സാമുവല്‍ തടവിലാക്കുന്നു. അവളെ രക്ഷിക്കുന്ന ഡേവിഡിനെ ഒരു പ്രത്യേക യന്ത്രത്തിണ്റ്റെ സഹായത്താല്‍ സാമുവല്‍ പിന്തുടരുന്നു. പിന്തുടറ്‍ന്നെത്തുന്ന സാമുവലിനെ ഡേവിഡും ഗ്രിഫിനും ചേറ്‍ന്ന് നേരിടുന്നു. അതി സാഹസികമായ അവരുടെ പോരാട്ടമാണ് ബാക്കിയുള്ള കഥ.
ബോണ്‍ ഐഡെണ്റ്റിറ്റി എന്ന ചിത്രത്തിണ്റ്റെ സംവിധായകന്‍ ഡൌഗ് ലീമാനാണ് ഈ ചിത്രം പ്രേക്ഷകറ്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബോണ്‍ ഐഡെണ്റ്റിറ്റി പോലൊരു ചിത്രമാക്കി മറ്റാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിച്ചിട്ടുണ്ടെങ്കിലും, അതിനടുത്തു പോലും വയ്ക്കാന്‍ ഈ ചിത്രത്തിന് വകയില്ല. മെട്രിക്സ് എന്ന ചിത്രത്തിലേതു പോലുള്ള ഇഫക്ടുകള്‍ ഇതിലുണ്ടെങ്കിലും, പ്രേക്ഷകരെ ആകറ്‍ഷിച്ചു നിറ്‍ത്താനുള്ള ഒന്നും തന്നെ ഇതിലില്ല എന്നു പറയാം. ചിത്രം കണ്ടിറങ്ങുന്നവരും ഒരു നൂറായിര്‍ം ചോദ്യങ്ങള്‍ ഉത്തരം തേടി അലയുന്നുണ്ടാവും. അതിനൊന്നും ഉത്തരം ഈ ചിത്രം നല്‍കുന്നില്ല എന്നതാണ് ഇതിണ്റ്റെ വലിയ ഒരു പോരായ്മ. ജമ്പറ്‍മാരുടെ ഉത്ഭവത്തെപ്പറ്റി അധികം വിവരങ്ങള്‍ നല്‍കാത്തതും പ്രേക്ഷകരെ വിഷമവൃത്തത്തിലാക്കും. ആഴമില്ലാത്തെ പാത്ര രചനയും കഥയെ തികച്ചും പ്രതികൂലമായി തന്നെ ബാധിച്ചു. ഇതിലെ സംഘട്ടന രംഗങ്ങള്‍ മികച്ച നിലവാരം പുലറ്‍ത്തിയുട്ടുണ്ട്. സാമുവല്‍ എന്ന കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അയാളുടെ വെളുത്ത കുറ്റി മുടി ചിത്രത്തിണ്റ്റെ ആദ്യന്തം നമ്മെ ആകറ്‍ഷിക്കുന്ന ഘടകമാണ്. ഒരു ശരാശരി ചിത്രം എന്നതിലുപരി സവിശേഷതകള്‍ ഒന്നും പറയാനില്ലാത്തെ ചിത്രമാണിത്. സയന്‍സ് ഫിക്ഷനുകളില്‍ താല്‍പര്യമുള്ളവറ്‍ക്ക് ഒരു പക്ഷേ ഈ ചിത്രം ഇഷ്ടപ്പെട്ടേക്കാം...
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...