ഭാഗം 1
ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ജീവിതത്തില്‍, അവര്‍ മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന ഒരു ദിവസമാണ് ശനിയാഴ്ച. എണ്റ്റെ ജീവിതത്തിലെ, അല്ല, എണ്റ്റെ സഹമുറിയനായ അഭിലാഷിണ്റ്റെയും ജീവിതത്തിലെ അങ്ങനെ ഒരു ശനിയാഴ്ച. അതിനെക്കുറിച്ചാണ് ഞാനിവിടെ എഴുതുന്നത്. പക്ഷെ, ഇതിണ്റ്റെ എല്ലാം തുടക്കം, വെള്ളിയാഴ്ച വൈകിട്ട് എനിക്ക് കിട്ടുന്ന ഒരു ഫോണ്‍കോളില്‍ നിന്നാണ്. ഒരു വിധത്തില്‍ ഓഫീസിലെ പണിയും തീര്‍ത്ത് വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍, ദേ നശിച്ച മഴ. കയ്യിലാണെങ്കില്‍ കുടയുമില്ല. ഈ മഴ കാരണം, അച്ചായന്‍ മെസ്സടക്കുന്നതിനു മുന്നെ എത്താന്‍ കഴിയില്ല. ഇന്ന് പട്ടിണിയായത് തന്നെ എന്ന് വിചാരിച്ചു നില്‍ക്കുമ്പോള്‍, അതാ എണ്റ്റെ സെല്‍ഫോണ്‍ ചിലയ്ക്കുന്നു. "ഒരു മുറൈവന്ത് പാറായോ" എന്ന മധുരഗാനമതാ ഒഴുകിവരുന്നു... കേട്ടപ്പോഴെ മനസ്സിലായി, സഹമുറിയന്‍മാരിലാരോ ആണ്. നോക്കിയപ്പോള്‍ അഭിലാഷാണ്.
"എവിടെയാ?"
"ഓഫീസില്‍ നിന്നിറങ്ങുന്നേയുള്ളു.. ഒടുക്കത്തെ മഴയാ... ", ഞാന്‍ പറഞ്ഞു,
"ഭക്ഷണം കഴിച്ചോ?", മറു തലയ്ക്കല്‍ നിന്ന് വീണ്ടുമൊരു ചോദ്യം.
വിശന്നിട്ട് കണ്ണുകാണാന്‍ പാടില്ലാതെ നിന്ന എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും ഞാന്‍ പറഞ്ഞു, "ഇല്ല, വന്നിട്ടു വേണം കഴിക്കാന്‍. അച്ചായന്‍ മെസ്സടച്ചില്ലെങ്കില്‍ അവിടെ നിന്ന്. അല്ലെങ്കില്‍ ഓറഞ്ച് ബേക്കറ്‍ എങ്കിലുമുണ്ടാകും. അതുമില്ലെങ്കില്‍, കഞ്ഞി വച്ചു കുടിക്കാം".
"എടാ, ഹരിയൊക്കെ ഇംപീരിയലില്‍ പോകുന്നുണ്ട്. നിനക്കും കൂടി ഗ്രില്‍ഡ് ചിക്കന്‍ പറയട്ടെ?", അവന്‍ ചോദിച്ചു.
പെട്ടെന്ന് എണ്റ്റെ മുഖത്തൊരു പ്രകാശം പരന്നു.
"നീ പറഞ്ഞോ... അവന്‍മാറ്‍ കൊണ്ടുവരുമല്ലോ അല്ലെ?" ഞാന്‍ ചോദിച്ചു.
"അവന്‍മാറ്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇടി വാങ്ങും", അവന്‍ പറഞ്ഞു. എനിക്ക് സന്തോഷമായി.
"എന്നാല്‍ വന്നിട്ടു കാണാം, മഴ കുറയുമെന്ന് തോന്നുന്നു. വണ്ടി വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ..." ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ് കട്ട് ചെയ്തു.
ഗ്രില്‍ഡ് ചിക്കന്‍ എന്ന് കേട്ടപ്പോള്‍ തന്നെ വിശപ്പിണ്റ്റെ വിളി അല്‍പനേരത്തേക്കൊരു സ്വൈര്യം തന്നു. ആ മഴയത്ത് ഇറങ്ങി, ഒരു ക്യാബൊക്കെ പിടിച്ച് വീട്ടില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളെല്ലാം മാറി വന്നപ്പോള്‍, അഭിലാഷ് ടി.വിയും കണ്ടിരിക്കുന്നു. അവനോട് ഞാന്‍ ഭക്ഷണത്തിണ്റ്റെ കാര്യം ചോദിച്ചു. അവറ്‍ പോയിട്ടധികം നേരമായില്ല, ഉടനെ വരുമെന്ന് അവന്‍ പറഞ്ഞു. ഗ്രില്‍ഡ് ചിക്കണ്റ്റെ പ്രതീക്ഷ നിലനിറ്‍ത്തി, എണ്റ്റെ വയറിനോട് കാത്തിരിക്കന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഒരോ നിമിഷങ്ങളും തള്ളി നീക്കി, ഞാനവിടെ കാത്തിരുന്നു.
ഏകദേശം പന്ത്രണ്ടരയോടെ വാതിലില്‍ ആരോ മുട്ടി. ആവേശത്തോടെ ഓടി ചെന്ന് വാതില്‍ തുറന്നപ്പോള്‍, പ്രതീക്ഷ തെറ്റിയില്ല. അവറ്‍ തന്നെ.
ആദ്യത്തെ ചോദ്യം...."എന്താടാ വൈകിയത്?"
രണ്ടാമത്തെ ചോദ്യം, "എവിടെ ഗ്രില്‍ഡ് ചിക്കന്‍?".
ഒന്നും പറയാതെ അവറ്‍ ഗ്രില്‍ഡ് ചിക്കനടങ്ങിയ കൂട് എനിക്ക് നേരെ നീട്ടി. അതും മേടിച്ച് അടുക്കളയിലേക്കാണ് ഞാന്‍ പാഞ്ഞത്. അവിടെ ചെന്ന് രണ്ട് പ്ളെയിറ്റെടുത്ത് വച്ച് അഭിലാഷിനെ വിളിച്ചു. അവനും വന്നതോടെ, കൂട് തുറന്ന് ഗില്‍ഡ് ചിക്കനെടുത്ത്, പാത്രത്തില്‍ വച്ചു. അതിനിടെ ഹരി, ഗ്രില്‍ഡ് ചിക്കന്‍ മേടിക്കാന്‍ പെട്ട സാഹസത്തെക്കുറിച്ച് അവിടെ ഒരു കത്തി വയ്പ്പ് തുടങ്ങിയിരുന്നു. വിശപ്പിണ്റ്റെ വിളി എല്ലാ അതിറ്‍വരമ്പുകളും ലംഘിച്ചിരുന്നതിനാല്‍ അതൊന്നു കേള്‍ക്കാതെ, കാര്യ പരിപടിയിലേക്ക് കടന്നു. അഭിലാഷാണ് ആദ്യമത് കഴിക്കാന്‍ തുടങ്ങിയത്. ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചതിന് ഹരിയേയും മറ്റും ചീത്ത പറഞ്ഞുകൊണ്ട്, കഴിക്കാന്‍ തുടങ്ങിയ ഞാന്‍, അഭിലാഷിണ്റ്റെ മുഖത്തൊരു മ്‌ളാനത കണ്ട് ചോദിച്ചു, "എന്തു പറ്റിയെടാ?". "കഴിച്ച് നോക്ക്.", അവന്‍ പറഞ്ഞു. ഒരു ചെറിയ കഷണം വായില്‍ വച്ച ഞാന്‍ ഉടനെ തന്നെ അഭിലാഷിണ്റ്റെ നേരെ നോക്കി... ഉപ്പില്ല മുളകില്ല...ചിക്കനാണെങ്കില്‍ വെന്തിട്ടുമില്ല...ഇറക്കാന്‍ വയ്യാത്ത അവസ്ഥ... കുറച്ചു നേരം മുഖത്തോട് മുഖം നോക്കിയിരുന്ന ഞങ്ങള്‍, അതെടുത്ത് കൂടിണ്റ്റകത്തിട്ട് ഭദ്രമായി വച്ചു. പതുക്കെ ഒരു ബോട്ടില്‍ പച്ചവെള്ളമെടുത്ത് കുടിച്ചു. ആരോടും ഒന്നും പറയാതെ, പോയിക്കിടന്നു. ഇടിവെട്ടിയവനെ പാമ്പുകടിച്ചത് പോലെയായി. വിശന്നിട്ടാണെങ്കില്‍ കണ്ണുകാണുന്നില്ല. അങ്ങനെ വിഷമിച്ചിരിക്കുന്നതിനിടയില്‍, അവിടെ ഹരി ഗ്രില്‍ഡ് ചിക്കന്‍ വാങ്ങിയ കഥ പറയുന്നത് കേട്ടു. അവറ്‍ കുറേ നേരം കത്തു നിന്നെന്നോ, അവസാനം വഴക്കുണ്ടാക്കിയാണ് വാങ്ങിച്ചതെന്നോ എന്നൊക്കെ...അതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതിനാല്‍, മുറുകെ കണ്ണടച്ച് കിടന്നു...
ഭാഗം 2
രാവിലെ എഴുന്നേറ്റത് തന്നെ വിശപ്പിണ്റ്റെ വിളിയുമായാണ്. അടുക്കളയില്‍ കയറിയപ്പോള്‍ ഗ്രില്‍ഡ് ചിക്കണ്റ്റെ കൂട് കണ്ടപ്പോള്‍ സങ്കടവും ദേഷ്യവുമെല്ലാം ഒരു പോലെ വന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വന്നപ്പോള്‍ മുതല്‍ പുതിയൊരാലോചന തുടങ്ങി. ഇനിയീ ഗ്രില്‍ഡ് ചിക്കന്‍ എന്തു ചെയ്യണം? കളയണോ? അതോ ആറ്‍ക്കെങ്കിലും കൊടുക്കണോ? കാശു കൊടുത്ത് വാങ്ങിയതല്ലെ? ഒന്നിനും മനസ്സു വന്നില്ല. അപ്പോഴാണ് പുതിയൊരു ആശയം തോന്നിയത്. ഉടനെ അടുത്തുള്ള ഫുഡ് വേള്‍ഡിലേക്കോടി. അവിടെ ചെന്ന് അത്യാവശ്യമുള്ള ചില പാചക സാമഗ്രികള്‍ വാങ്ങി വീട്ടിലെത്തി. ഗ്രില്‍ഡ് ചിക്കനോടുള്ള ദേഷ്യത്തില്‍, അതെടുത്ത് തുണ്ടം തുണ്ടമായി മുറിച്ചു. അത്യാവശ്യം ചിക്കന്‍ കറിക്കുള്ള ചേരുവകളൊക്കെ ചേറ്‍ത്ത് കുക്കറില്വച്ച് പാചകം തുടങ്ങി. കുക്കറിണ്റ്റെ വിസിലെണ്ണിക്കൊണ്ടിരുന്നതിനിടയിലാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ചോറുണ്ടാക്കാന്‍ അരിയില്ല. ഉടനെ തന്നെ അടുത്തുള്ള മലയാളി കടയിലേക്ക് ഓടി. അരി വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും ചിക്കന്‍ കറി റെഡി. അരി കഴുകി അടുപ്പത്തിട്ട് കുളിച്ചു വന്നപോഴേക്കും അരിയും റെഡി... എല്ലാം വിളമ്പി വച്ച് കഴിക്കാനിരുന്നപ്പോള്‍, ഈ കറിക്കൊരു പേരിടണം എന്നൊരാഗ്രഹം. അങ്ങനെ നാമകരണവും അപ്പോള്‍ തന്നെ നടത്തി.. "ഗ്രില്യാനോ ചിക്ക്യാനോ" അന്നു ഞങ്ങള്‍ കഴിച്ച ഭക്ഷണത്തിന് ജീവിതത്തിലിതുവരെ കഴിച്ച മറ്റേതൊരു ഭക്ഷണത്തേക്കാളും രുചിയുണ്ടായിരുന്നു.. അതിലുപരി തികഞ്ഞ സംതൃപ്തിയും....

0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...