നമ്മുടെ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടില്‍ ഇപ്പോള്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദറ്‍ശിച്ചുകൊണ്ടിരിക്കുകയാണ്. അതിണ്റ്റെ ഭാഗമായി അവറ്‍ മെക്സിക്കൊയിലുമെത്തി. അവിടെ ആചാരപരമായ സ്വികരണത്തിനിടെ ഗാറ്‍ഡ് ഓഫ് ഓണറ്‍ സ്വീകരിച്ച ഇന്ത്യന്‍ രാഷ്ട്രപതി, ഇന്ത്യയുടേയും മെക്സിക്കോയുടേയും ദേശീയപതാകകളെ അപമാനിക്കും വിധം പെരുമാറി. ഗാറ്‍ഡ് ഓഫ് ഓണറിനിടെ, മെക്സിക്കന്‍ പതാകയുടെ അടുത്തെത്തിയ, മെക്സിക്കന്‍ രാഷ്ട്രപതി ഫെലിപ്പെ കാല്‍ഡറോണ്‍, തണ്റ്റെ ദേശീയപതാകയ്ക്ക് അഭിവാദ്യമറ്‍പ്പിക്കാനായി, പതാകയ്ക്കു മുന്നില്‍ നിലയുറച്ചു. എന്നാല്‍ അതൊന്നു ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു നീങ്ങിയ ഇന്ത്യന്‍ രാഷ്ട്രപതി, ഇന്ത്യന്‍ പതാകയുടെ മുന്നിലും അഭിവാദനങ്ങള്‍ അറ്‍പ്പിക്കാതെ നടന്നു പോയി. ഒടുവില്‍, ഗാറ്‍ഡ് കമാണ്ടറ്‍, "മാഡം, പ്രസിഡണ്റ്റ്.." എന്നു വിളിച്ച്, തണ്റ്റെ കടമയെ ഓറ്‍മ്മപ്പെടുത്തുന്നതിയപ്പോള്‍ മാത്രമാണവറ്‍ പിന്നോട്ട് നടന്ന് ദേശീയ പതാകയ്ക്ക് അഭിവാദങ്ങള്‍ അറ്‍പ്പിച്ചത്. ഒരു ഇന്ത്യ രാഷ്ട്രപതി, വിദേശ രാജ്യങ്ങള്‍ സന്ദറ്‍ശിക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുന്നതാണ് ദേശീയ പതാകകളെ ആദരിക്കല്‍ എന്നത്. പക്ഷേ നമ്മുടെ രാഷ്ട്രപതി അതു മറന്നു എന്നു മാത്രമല്ല, നമ്മുടെ ദേശീയ പതാകയെ വരെ ആദരിക്കാന്‍ മറന്നു. ഏതൊരിന്ത്യക്കാരനും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ട നമ്മുടെ ദേശീയപതാകയെ അവഹേളിക്കുക വഴി, തെറ്റായ ഒരു സന്ദേശമാണ് രാഷ്ട്രപതി ലോകത്തിന് നല്‍കിയിരിക്കുന്നത്. ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയെ അപമാനിതരാക്കുന്ന ഈ സംഭവം, ഇന്ത്യയിലെ ചുരുക്കം ചില മാധ്യമങ്ങളെ പ്രസിദ്ധീകരിച്ചുള്ളു. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായപ്പോള്‍, എല്ലാവരും അവരുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചതാണ്. പക്ഷേ ഇതിപ്പോള്‍ കഴിവുകേടുമാത്രമല്ല എന്നുള്ള സ്ഥിതിയായി...ഈ വാറ്‍ത്തയേക്കുറിച്ച് കൂടുതല്‍ അറിയാല്‍ ഇവിടെ നോക്കുക..
പ്രാപ്തിയും കഴിവുമുള്ള എത്രയോ പേരെ മറികടന്നാണ് പ്രതിഭാപട്ടേല്‍ ആ സ്ത്ഥാനത്ത് അവരോധിക്കപ്പെട്ടത്.ഇന്ത്യന്‍ പ്രസിഡന്റ് പദവി പടുവൃദ്ധര്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടതാകയാല്‍ ഇതൊക്കെ നാം സഹിച്ചേ മതിയാകൂ. എന്ത് ചെയ്യാന്‍, നമ്മുടെയൊക്കെ വിധി.അല്ലാതെന്ത് പറയാന്‍
ReplyDelete