Sunday, April 27, 2008

മാന്യന്‍മാരുടെ കളി "മാന്യത" കൈവിടുന്നോ?


മാന്യന്‍മാരുടെ കളിയായാണ്‌ ക്രിക്കറ്റ്‌ കണക്കാക്കപ്പെടുന്നത്‌. കളിക്കളത്തിലെ വീറും വാശിയും, പലപ്പോഴും മാന്യതവിട്ട്‌ കളിക്കാറ്‍ പെരുമാറുന്ന അവസ്ഥയിലേക്കെത്തിയിരുന്നു. പക്ഷേ അതില്‍ നിന്നൊക്കെ വിഭിന്നമായി കഴിഞ്ഞ ദിവസം മൊഹാലി - മുംബൈ ഐ.പി.എല്‍ കളിക്കവസാനം സംഭവിച്ചത്‌. ക്രിക്കറ്റ്‌ ലോകത്തെ പുതിയ കണ്ടുപിടുത്തമായ ഇന്ത്യന്‍ പ്രിമിയറ്‍ ലീഗിലെ ലീഗ്‌ മത്സരത്തിനവസാനം, മൊഹാലി ടീമംഗമായ ശ്രീശാന്ത്‌ കരയുന്നത്‌ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികള്‍ കാണുകയുണ്ടായി. ആദ്യമത്‌ ആദ്യ മത്സരം ജയിച്ചതിണ്റ്റെ ആനന്ദക്കണ്ണീരായി എല്ലാവരും വിചാരിച്ചുവെങ്കിലും, അതിണ്റ്റെ പിറകിലെ കാരണങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍, അതെല്ലാവരേയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. മുംബൈ നായകനും ഇന്ത്യന്‍ സ്പിന്നറുമായ ഹറ്‍ഭജന്‍ സിംഗ്‌ കരണത്തടിച്ചതായിരുന്ന ആ കരച്ചിലിനു പിറകിലെ കാരണം. മൊഹാലി നായകന്‍ യുവരാജ്‌ സിംഗ്‌ പത്ര സമ്മേളനത്തില്‍ ഇതിനെ നിശിതമായി വിമറ്‍ശിച്ചുവെങ്കിലും, ഹര്‍ഭജന്‍ സിംഗ്‌ മൌനം പാലിച്ചു. ചില മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തില്‍ ഭാജി ഇതെല്ലം നിഷേധിച്ചു. ശ്രീശാന്തും അങ്ങനെയൊന്നും നടന്നിട്ടില്ല എന്നു പറഞ്ഞതോടെ വിവാദങ്ങള്‍ക്ക്‌ അന്ത്യമായി എന്നു വിചാരിച്ചു. പക്ഷേ ഐ.പി.എല്‍ അധികൃതറ്‍ മാച്ച്‌ റഫറിയായ ഫാറൂക്ക്‌ എഞ്ചിനീയറോട്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച മാച്ച്‌ റഫറി, ഭാജി കുറ്റക്കാരനാണെന്നു വിധിച്ചു. അദ്ദേഹത്തെ ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന്‌ വിലക്കാന്‍ തീരുമാനവുമായി. പക്ഷേ ക്രിക്കറ്റിണ്റ്റെ മാന്യതയ്ക്ക്‌ നിരക്കാത്ത പലതും അവിടെ നടന്നു എന്നതാണ്‌ സത്യം. ശ്രീശാന്ത്‌ പല തവണ മുംബൈ കളിക്കാരെ ചീത്ത പറയുകയും, അവരുടെ നേരെ പ്രകോപനപരമായ ചേഷ്ഠകള്‍ കാണിക്കുകയും ചെയ്തതിണ്റ്റെ പരിണിത ഫലമാണ്‌ മത്സരത്തിനവസാനം നാം കണ്ടത്‌. പക്ഷേ തെളിവില്ലാത്തതിനാല്‍ ശ്രീശാന്തിനെതിരെ നടപടികളുണ്ടായില്ല. പക്ഷേ മാന്യതയ്ക്ക്‌ നിരക്കാത്ത പലതും ക്രിക്കറ്റ്‌ ഫീല്‍ഡില്‍ നടക്കുന്നു എന്നതിണ്റ്റെ പ്രത്യക്ഷോദ്ദാഹരണമാണിത്‌. മാന്യന്‍മാരുടെ കളി മാന്യത കൈവിടുന്നു എന്നാ മുറവിളി ഉയരാന്‍ തുടങ്ങിയിട്ട്‌ കാലമൊരുപാടായെങ്കിലും, മൊഹാലി സംഭവം അതിനെ ഒരു പുതിയ തലത്തിലേക്കെത്തിച്ചിരിക്കയാണ്‌.


0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.