ബാംഗളൂറ്‍ നഗരത്തില്‍ വന്ന സമയം. സഹമുറിയന്‍മാരോട് കറങ്ങാന്‍ വരാന്‍ പറഞ്ഞു. ഒരുത്തനും റെഡിയല്ല. ഫോറത്തിലു, ലാല്‍ബാഗിലും, ബ്രിഗേഡ് റോഡിലുമെല്ലാം പോയി വായി നോക്കി നടക്കണമെന്ന ആഗ്രഹം മാത്രം ബാക്കി. അവന്‍മാരോടുള്ള അഭ്യറ്‍ത്ഥന (കാലുപിടുത്തം) തുടറ്‍ന്നു വന്നു. അങ്ങനെ സഹികെട്ട് ഒരുത്തന്‍ വരാം എന്നു പറഞ്ഞു. അപ്പോള്‍ പ്രശ്‌നം അവനു ബൈക്കില്ല. ബൈക്കില്ലാതെ പോയിട്ട് ഒരു കാര്യവുമില്ല. എന്താ ചെയ്യുക? അവല്‍ ഒരു പ്ളാന്‍ പറഞ്ഞു. ബൈക്കുള്ള ഒരുത്തനുണ്ട്. അവനെ കുപ്പിയിലാക്കുക. വേറെ വഴിയില്ല. അവസാനം, അവന്‍ മുന്‍ കൈയ്യെടുത്ത് ഒരു കുപ്പി വാങ്ങിക്കൊടുത്തു. കുപ്പി കണ്ടതും അവന്‍ ഹാപ്പി, വണ്ടിയുടെ കീ ഞങ്ങളുടെ പോക്കറ്റിലും. അതോടെ ആവേശമായി. ചാടി വണ്ടിയെടുത്ത് ഒരു പോക്ക്. അപ്പോഴാണ് ഹെല്‍മറ്റിണ്റ്റെ കാര്യം ഓറ്‍ത്തത്. വീട്ടില്‍ നിന്ന് പോരുകയും ചെയ്തു. ഞാന്‍ ചോദിച്ചു പ്രശ്‌നമകുമോ? അവന്‍ പറഞ്ഞു. ഏയ്.. എന്തു പ്രശ്‌നം. എന്തു വന്നാലും ബൈക്കില്‍ മുറുകെപ്പിടിച്ചിരുന്നല്‍ മതി. ബാക്കി കാര്യം അവനേറ്റു എന്ന്. അതു കേട്ടപ്പോള്‍ അല്‍പം സമാധാനമായി...ഇടയിക്കിടെ ഞാന്‍ ചോദിക്കും, അളിയാ പ്രശ്നമാകുമോ? ഇല്ല എന്നവന്‍ പറയും. കുറച്ചു കഴിഞ്ഞപ്പോള്‍ അവണ്റ്റെ ക്ഷമ നശിച്ച് എന്നെ തെറി വിളിക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ നിറ്‍ത്തി. അദ്യം ലാല്‍ബാഗില്‍ പോയി. പിന്നെ ബ്രിഗേഡ് റോഡില്‍.. എല്ലയിടത്തും കറങ്ങി തിരിച്ചു പോരാന്‍ തുടങ്ങിയപ്പോള്‍ സമയം പത്തര. വണ്ടിയെടുക്കന്‍ നേരം എണ്റ്റെ സുഹൃത്തു പറഞ്ഞു. അളിയാ ഒരു ചെറിയ പ്രശ്‌നമുണ്ട്. വണ്ടിയില്‍ ഇന്ധനം കുറവാ...മഡിവാല വരെ എത്തുമോ എന്ന് സംശയമാ... കേട്ടപ്പോള്‍ ഒന്നു പരിഭ്രമിച്ചെങ്കിലും, സധൈര്യം വണ്ടി വിട്ടോളാനും, പോകുന്ന വഴി ഇന്ധനം നിറയ്ക്കാമെന്നും ഞാന്‍ പറഞ്ഞു. പല പല പമ്പുകള്‍ നോക്കി ഞങ്ങള്‍, ഞങ്ങളുടെ കഷ്ടകാലത്തിന് മിക്കവാറും എല്ലാ പമ്പുകളും അടച്ചിരുന്നു. ഒടുവില്‍, നിംഹാന്‍സ് ആശുപത്രിയുടെ അടുത്തെത്തി. എണ്റ്റെ കൂടെയുള്ളവന്‍ പറഞ്ഞു. രക്ഷപെട്ടളിയാ.. ഇനി കുറച്ചു ദൂരം കൂടിയേയുള്ളൂ.. ഞാന്‍ ആശ്വാസത്തിണ്റ്റെ നെടുവീറ്‍പ്പിട്ടു. അതെ സമയത്ത് തന്നെ ചെറുതായി മഴ തൂളുവാന്‍ തുടങ്ങി. അല്‍പം മുന്നോട്ട് പോയി, ഡയറി സറ്‍ക്കിള്‍ ഫ്ളൈ ഓവറ്‍ കയറാന്‍ തുടങ്ങിയതും, വണ്ടി നിന്നു. അളിയാ ചതിച്ചു. പെട്രോള്‍ തീറ്‍ന്നു. നോക്കിയപ്പോള്‍ കയറ്റം കയറി പകുതി വരെ എത്തി. എണ്റ്റെ സുഹൃത്തിന് ഒരു ആശയം തോന്നി. ബാക്കി കൂടെ തള്ളി കയറ്റി. അവിടെ നിന്നും ന്യൂട്ടറില്‍ പോയാല്‍, ഫോറത്തിണ്റ്റെ അടുത്തുള്ള പെട്റോള്‍ പമ്പുവരെ സുഖമായി എത്തും, ഇറക്കമല്ലെ. ഞാന്‍ പറഞ്ഞു. നീയൊരു പുലി തന്നെ കേട്ടാ... മഴ പതുക്കെ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. ആവേശത്തോടെ ബൈക്ക് തള്ളിക്കയറ്റി മുകളിലെത്തി. രണ്ടു പേരും കയറി ഇരുന്നു. എണ്റ്റെ ഫ്റണ്ട് ചോദിച്ചു, റെഡിയാണോ? ഞാന്‍ പറഞ്ഞു ഡബിള്‍ ഓക്കേ... ബൈക്ക് പതുക്കെ താഴേക്ക് ഉരുണ്ട് തുടങ്ങി. പതുക്കെ പതുക്കെ അത് വേഗം പ്രാപിച്ചു തുടങ്ങി. അങ്ങനെ ചിരിച്ചു കളിച്ച് പതുക്കെ ഞങ്ങള്‍ ഫ്ളൈ ഓവറിറങ്ങി വരുമ്പോഴതാ താഴെ ഞങ്ങളേയും കാത്ത്, കറ്‍ണ്ണാടകാ പോലീസ് ഫ്ളൈയിംഗ് സ്കാഡ്. ഞാന്‍ പറഞ്ഞു, ഹെല്‍മെറ്റില്ല പെട്ടു മോനെ, പെട്ടു... കലിപ്പായല്ലോ? നിറ്‍ത്താനോ, വഴി തിരിഞ്ഞു പോകാനോ പറ്റാത്ത അവസ്ഥ. അപ്പോള്‍ അവണ്റ്റെ വക കമണ്റ്റ് നമ്മളെ കാണാതിരുന്നാല്‍ മതിയായിരുന്നു. രാത്രി പത്തര മണി സമയത്ത്, ഞങ്ങളുടെ വണ്ടി മാത്രമെയുള്ളു വഴിയില്‍. പ്രതീക്ഷിച്ചത് പോലെ തന്നെ, ഒരു കോണ്‍സ്റ്റബിള്‍ കൈകാണീച്ചു. അപ്പോഴെ തീരുമാനിച്ചു. ആയിരം രൂപ മിനിമം പോക്കാ... കുപ്പിയുടെ അഞ്ഞൂറും, ഈ ആയിരവും, പകല്‍ പൊട്ടിയ രണ്ടായിരവും, മൊത്തം നഷ്ടം മൂവയിരത്തി അഞ്ഞൂറ്... ആരെയാണാവോ കണി കണ്ടത്. വണ്ടി ഒതുക്കി നിറ്‍ത്തി, മടിച്ച് മടിച്ച് ഇറങ്ങി ചെന്നു. ഉടനെ കന്നഡയില്‍ കൊറെ ചോദ്യങ്ങള്‍, എണ്റ്റെ ഫ്റണ്ടിണ്റ്റെ മുഖം മാറുന്നത് ഞാന്‍ കണ്ടു. പക്ഷേ ഞാന്‍ ചിരിച്ചോണ്ട് തന്നെ നിന്നു. എനിക്ക് കന്നഡയറിയില്ലല്ലോ? കുറച്ചു നേരം എന്തൊക്കെയോ കന്നഡയില്‍ ചോദിച്ചു. ഞാന്‍ എല്ലാത്തിനും തലയാട്ടി. ഓരോ തവണ തലയാട്ടുമ്പോഴും, എണ്റ്റെ ഫ്രണ്ട് എണ്റ്റെ കാലില്‍ ചവിട്ടുന്നുണ്ടായിരുന്നു. അവസാനം അയാള്‍ അഞ്ഞൂറ് രൂപ എന്ന് പറയുന്നത് ഞാന്‍ കേട്ടു. എനിക്ക് സമാധാനമായി. അഞ്ഞൂറ് രൂപയല്ലേ ചോദിക്കുന്നുള്ളു. എണ്റ്റെ ഫ്രണ്ട് കന്നഡയില്‍ എന്തൊക്കെയോ പറയുന്നു. ഇടയ്ക്ക് ഫിഫ്റ്റി റുപ്പീസ് ഫിഫ്റ്റി റുപ്പീസ് എന്ന് പറയുന്നുണ്ട്. എനിക്ക് കാര്യം മനസ്സിലായില്ല. പത്തു പതിനഞ്ചു മിനിറ്റ് സംസാരത്തിനു ശേഷം, എണ്റ്റെ സുഹൃത്തെ എന്നോട് ചോദിച്ചു നിണ്റ്റെ കയ്യില്‍ അമ്പത് രൂപയുണ്ടോ എന്ന്. ഞാന്‍ ചോദിച്ചു, അഞ്ഞൂറല്ലേ ചോദിച്ചത്, എന്തിനാ അമ്പത്, നിണ്റ്റെ കയ്യില്‍ നാനൂറ്റി അമ്പതേയുള്ളോ..? അവന്‍ എന്നെ ഒന്നു നോക്കി. എന്നിട്ടു പറഞ്ഞു, എടാ.. അയാള്‍ അഞ്ഞൂറ് ചോദിച്ചു, ഞാന്‍ ആകെ അമ്പത് രൂപയെ കയ്യിലുള്ളു. പെട്രോള്‍ പോലും തീറ്‍ന്നു പോയി എന്ന് പറഞ്ഞ് അമ്പത് രൂപയ്ക്ക് സമ്മതിപ്പിച്ചു. ഞാന്‍ പറഞ്ഞു. അതു കൊള്ളാമല്ലോ? അവന്‍ ചോദിച്ചു. നിണ്റ്റെ കയില്‍ അമ്പതുണ്ടോ എണ്റ്റെ കയ്യില്‍ നൂറാ.. ഞാന്‍ പതുക്കെ പേഴ്സെടുത്തു. അതിലെ നൂറിണ്റ്റെ നോട്ടേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. എന്നിട്ടവന്‍ പേഴ്സില്‍ നിന്നും നൂറു രൂപയെടുത്ത് നീട്ടി. പോലീസുകാരന്‍ അതു വാങ്ങി. അമ്പത് രൂപ പോയ ദുഖത്തില്‍ അവന്‍ വീണ്ടുമെന്നെ നോക്കി. അപ്പോഴേക്കും അയാള്‍ ഞങ്ങളോട് പൊക്കോളാന്‍ പറഞ്ഞു. പോകാന്‍ തുടങ്ങിയ ഞങ്ങള്‍ വീണ്ടുമയാള്‍ പുറകില്‍ നിന്നും വിളിച്ചു. ദൈവമേ..ഞാന്‍ മനസ്സില്‍ പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു അമ്പത് രൂപ നോട്ട് അയാള്‍ ഞങ്ങള്‍ക്ക് നേരെ നീട്ടിയിരിക്കുന്നു. ഞങ്ങളാ നോട്ടും വാങ്ങി പതുക്കെ ബൈക്കും തള്ളി മുന്നോട്ട് നടന്നു... ആ നടപ്പില്‍ ഞങ്ങള്‍ കേരളാ പോലീസിണ്റ്റെ കാര്യമോറ്‍ത്തു. എന്നിട്ടൊരേ സ്വരത്തില്‍ പറഞ്ഞു.
"ഇതു താന്‍ ഡാ പോലീസ്.... "
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...