വിഷു..ഐശ്വര്യത്തിണ്റ്റേയും സ മൃദ്ധിയുടേയും പ്രതീകമായ ഉത്സവം.. മലയാളികളെല്ലാം സന്തോഷത്തോടെ ഒരു പുതുവറ്‍ഷത്തെ എതിരേല്‍ക്കുന്ന ദിവസം.. പോയവറ്‍ഷത്തെ സറ്‍വ്വ ദു:ഖങ്ങളും മറന്ന്, ആനന്ദകരവും സ മൃദ്ധവുമായ മറ്റൊരു വറ്‍ഷത്തിണ്റ്റെ പ്രതീക്ഷകളുമായി, കണികണ്ടുണരുന്ന ദിനം.. മലയാളികള്‍ക്കെല്ലാം, അതീവ പ്രധാനമായ ഈ ദിവസത്തില്‍, കേരളത്തിലെ ഏറ്റവും പ്രചാരമേറിയ പത്രം, മലയാളികള്‍ക്ക് നല്‍കിയതോ, വിഷുക്കെണി.... വിഷു ദിനത്തില്‍, കണികണ്ട്, വാറ്‍ത്തകളറിയാന്‍ മനോരമ പത്രമെടുത്ത വായനക്കാരെ ഞെട്ടിച്ചു കൊണ്ട്, മനോഹരമായ ഒരു വിഷുക്കണി!!! ആദ്യ പേജില്‍ തന്നെ ഒരു പറ്റം മരണവാറ്‍ത്തകള്‍ കുത്തിനിറച്ച് മലയാളികളുടെ സ്ന്തോഷം തല്ലെക്കെടുത്തുകയാണ് മനോരമ ചെയ്തത്. പല സ്ഥലങ്ങളിലായി നടന്ന കുറേയധികം വാഹനാപകടങ്ങളുടെ വാറ്‍ത്തകളും ദൃശയങ്ങളും, അതും പോരാഞ്ഞ് കെടാമംഗലത്തിണ്റ്റെ മരണവാറ്‍ത്തയും, ഒറീസ്സയില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടതും, പിന്നെ പതിവു പോലെ പരസ്യവുമായിരുന്നു ആദ്യ പേജ്. ആറ്‍ക്കോ വേണ്ടി ഓച്ഛാനിച്ച പോലെ ഒരു മൂലയില്‍ ഒരു ചെറിയ കള്ളിയില്‍, ഒരു വിഷുവാശംസകളും... ഭൂരിഭാഗം മലയാളികളും വായിച്ചാസ്വദിക്കുന്നു എന്നവകാശപ്പെടുന്ന മലയാളത്തിലെ മുഖ്യ പത്രസ്ഥാപനത്തിന് നമ്മള്‍ മലയാളികളോടുള്ള പ്രതിബദ്ധതയാണ് നാമന്ന് പത്രത്തില്‍ കണ്ടത്... പത്രത്തിണ്റ്റെ വായനക്കാള്‍ വറ്‍ദ്ധിക്കും തോറും, പത്രത്തിന് അവരോടുള്ള പ്രതിബദ്ധതയും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്... ഇത്രയും ഭയാനകമായ ഒരു വാറ്‍ത്ത, മുന്‍ പേജില്‍ തന്നെ, അതുമൊരു വിഷു ദിവസം കൊടുത്തതു വഴി, മനോരമ അവരുടെ വായനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത്. ഒഴിവാക്കാന്‍ പറ്റാത്ത വാറ്‍ത്തയായിരുന്നുവെങ്കില്‍, ഉള്‍പ്പേജിലുള്‍പ്പെടുത്തുകയായിരുന്നു ഉചിതം. അതു ചെയ്യാതെ, മുന്‍ പേജില്‍ ഇത്തരം വാറ്‍ത്തകള്‍ കുത്തി നിറച്ച എഡിറ്ററുടെ സാമാന്യബോധം ചോദ്യപ്പെടേണ്ടത് തന്നെയാണ്. ഇത്രയും വീണ്ടുവിചാരമില്ലാത്തെ ഈ പ്രവറ്‍ത്തിക്ക് മനോരമ, മലയാളികളോട് മാപ്പു പറയേണ്ടത്താണ്. ഇനി ഇത്തരം തെറ്റുകള്‍ ഉണ്ടാവാതെ സൂക്ഷിക്കുവാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം... ഏതായാലും, സ്വന്തം വായനക്കാരുടെ ഒരു വിഷു ദിനം നശിപ്പിച്ച ഇവിടുത്തെ പത്രഭീമണ്റ്റെ, ടിഷ്യൂ പേപ്പറിണ്റ്റെ വിലപോലുമില്ലാത്ത പത്രം ഇനി വായിക്കില്ല എന്നു തീരുമാനിച്ച ഒരു പറ്റം മലയാളികളെ എനിക്കറിയാം... അവരുടെ പ്രതിഷേധവും ഞാനിവിടെ ചേറ്‍ക്കുന്നു...
വാല്‍ക്കഷണം: ഇതാദ്യമായല്ല മനോരമ ഈ പാതകം കാണിക്കുന്നത്. പക്ഷേ ഒരു വിഷു ദിനത്തില്‍ അതു ചെയ്തപ്പോള്‍, മലയാളികളുടെ മനസാക്ഷിയെ തന്നെയത് ഞെട്ടിച്ചു. മറ്റു പത്രങ്ങളും മോശമല്ല. ഇത്രയുമൊന്നുമില്ലെങ്കിലും, അവരും ഈ വാറ്‍ത്തകള്‍ക്ക് മുന്‍പേജില്‍ തന്നെ സ്ഥാനം നല്‍കിയിരുന്നു. പത്രമൂല്യങ്ങള്‍ക്ക് വിലയിടിയുന്നു എന്ന മുറവിളി ഇതോടെ ശക്തമാകുകയല്ലെ?
അതില്‍ തെറ്റുണ്ടോ ജെകെ..പത്രം വായിച്ചപ്പോള്‍ ഞാനിങ്ങനെ കരുതി..നല്ലൊരു ദിനമായിട്ട് എത്രപേരാണ് സങ്കടങ്ങളീലൂടെ കടന്നു പോകേണ്ടി വന്നതെന്ന്..നാം നമ്മുടെ സന്തോഷങ്ങളെ അത്രയേറെ വിലമതിക്കുന്നതു കൊണ്ടല്ലേ വിഷുദിനമായിട്ട് പത്രം മരണവാര്‍ത്തകള്‍ തലക്കെട്ടായി കൊടുത്തു എന്നു കരുതുന്നത്..ഒരു ദിവസത്തെ നമ്മുടെ കാഴ്ചയിലുള്ള മാനസിക സന്തോഷത്തെ കാള്‍ഊം എത്രയോ ആഴത്തില്‍( നമുക്കൂഹിക്കാവുന്നതിലുമപ്പുറം) ഉള്ളതാണ് അന്നു അപകടത്തില്പെട്ടവരുടെയും അവരുടെ ഉറ്റവരുടയും വേദന..ഇതു വായിക്കുന്നവര്‍ എത്രയോപേര്‍ തങ്ങളുടെ ഉള്ളു കൊണ്ടെങ്കിലും (പ്രാര്‍ത്ഥനകൊണ്ടും)അവരോടു സഹതപിക്കുന്നവരായി ഒരുനിമിഷമെങ്കിലും മാറിയേക്കാം..തീര്‍ച്ചയായും ആ ഐക്യം തന്നെയാണ് നമ്മുടെ അല്പനേരത്തെ മാനസികസന്തോഷത്തെക്കാളും വലുതെന്നു ഞാന്‍ വിശ്വസിക്കുന്നു..ജീവിതത്തില്‍ ദു:ഖങ്ങളുടെ ആഴം തിരിച്ചറിയുമ്പോഴാണ് നമ്മുടെ സന്തോഷങ്ങള്‍ഊടെ വിലയും മനസ്സില്ലാക്കാനാവുക
ReplyDelete