Wednesday, April 23, 2008
മോഹന്‍ലാലും മഹേന്ദ്രജാലവും പിന്നെ നാടകവും...
ഏകദേശം ഒരു മൂന്നാഴ്ച്ചക്കു മുന്നെ മലയാള ദിനപത്രങ്ങളില്‍ ഒരു വാറ്‍ത്ത വന്നു. മലയാളികളുടെ അഭിമാനമായ നടന്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍, മഹേന്ദ്രജാല പ്രകടനം നടത്തി മലയാളികളെ വിസ്മയിപ്പിക്കന്‍ പോകുന്നു. കഴിഞ്ഞ ഒന്നര വറ്‍ഷമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിണ്റ്റെ കീഴില്‍ മഹേന്ദ്രജാലം അഭ്യസിക്കുന്ന ലാലേട്ടന്‍, മഹേന്ദ്രജാലത്തിലെ തന്നെ അപകടം നിറഞ്ഞ ഫയറ്‍ എസ്കേപ്പെന്ന ഇനമാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് വാറ്‍ത്ത. അധികം താമസിയാതെ തന്നെ ലാലേട്ടനും ഈ വാറ്‍ത്ത സ്ഥിതീകരിച്ചു, അതോടെ കേരളമെമ്പാടും അതിനെക്കുറിച്ചുള്ള ചറ്‍ച്ചയായി. സിനിമാ താരങ്ങളും, സാംസ്കാരിക പ്രതിനിധികളും ഇതിനെക്കുറിച്ച് പ്രതികരിക്കുകയും, ലാലേട്ടനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അതോടെ ലാലേട്ടണ്റ്റെ ഫാന്‍സും, അദ്ദേഹത്തോട് ഇതു ചെയ്യെരുതെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. അതിനിടെ മജീഷ്യന്‍ സാമ്രാജ് മബൈല്‍ മോറ്‍ച്ചറിക്കകത്ത് കിടന്നു കൊണ്ട് തണ്റ്റെ പ്രതിഷേധം അറിയിച്ചത്. അത്യധികം അപകടം പിടിച്ച ഈ ഉദ്യമത്തില്‍ നിന്ന് ലാല്‍ പിന്‍മാറുന്ന വരെ മൊബൈല്‍ മോറ്‍ച്ചറിയില്‍ കിടക്കും എന്ന് പറഞ്ഞ സാമ്രാജിനെ, ബോധം കെട്ടതിനെ തൂടറ്‍ന്ന് ആസ്‌പത്രിയിലാക്കുകയായിരുന്നു. മഹേന്ദ്രജാല പ്രകടനം നടത്തുവാന്‍ നിശ്ചയിച്ചിരുന്നതിന് ഒരു ദിവസം മുന്നെ, ലാല്‍ പത്രസമ്മേളനം നടത്തുകയും, ബന്ധുക്കളുടേയും ആരാഷകരുടേയും സഹപ്രവറ്‍ത്തകരുടേയും അഭ്യറ്‍ത്ഥന മാനിച്ച് താനീ ശ്രമത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ നമ്മുടെ മാധ്യമങ്ങള്‍ ലാലേട്ടനെ ഒരു വീര പുരുഷനാക്കുകയും, സ്നേഹത്തിനു മുന്നില്‍ പതറിപ്പോയ ഒരു വലിയ മനുഷ്യനാക്കി അദ്ദേഹത്തെ മാറ്റുകയും ചെയ്തു. ഇതാണ് നമ്മള്‍ കണ്ട നാടകം. ഇനി പിന്നാമ്പുറ നാടകം വേറെ...
ലാല്‍ തണ്റ്റെ ഉദ്യമത്തില്‍ നിന്നും പിന്‍മാറുന്നു എന്നു പ്രഖ്യാപിച്ചതിണ്റ്റെ പിറ്റെ ദിവസം, അദ്ദേഹത്തിണ്റ്റെ മാജിക് ഗുരു, ഗോപിനാഥ് മുതുകാട് ഒരു പത്രസമ്മേളനം നടത്തുകയുണ്ടായി. അതിലദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ പ്രസ്ക്തമായി തോന്നി. അതു കേട്ടപ്പോഴാണ് പിന്നാമ്പുറ നാടകത്തെക്കുറിച്ച് നമുക്ക് പിടികിട്ടുന്നത്. അദ്ദേഹം പറഞ്ഞത് ലാലിനു വേണ്ടി ഒരുക്കിയിരുന്നത് ഫയറ്‍ എസ്കേപ്പെന്ന ഇനമായിരുന്നില്ല എന്നും, അപകട രഹിതമായ ഫയറ്‍ ഇല്യൂഷനായിരുന്നുവെന്നുമാണ്. തഴക്കം ചെന്ന മഹേന്ദ്രജാലക്കാറ്‍ പോലും വറ്‍ഷങ്ങളുടെ പരിശ്രമത്താലും പ്രയത്നത്താലുമാണ് ഫയറ്‍ എസ്കേപ്പ് ചെയ്യുക. അത് ലാലിനെപ്പോലൊരു തുടക്കക്കാരന്‍ ചെയ്യുക എന്നത് അവിശ്വസനീയമായ കാര്യമാണ്. ഇത്രയൊക്കെയായിട്ടും, പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും ലാല്‍ ഫയറ്‍ എസ്കേപ്പ് ചെയ്യുന്നു എന്ന വാറ്‍ത്ത വന്നിട്ട് അതിനെ തിരുത്താന്‍ ലാല്‍ തയാറായതേയില്ല. എല്ലാവരും അതൊരു അപകടം നിറഞ്ഞ ശ്രമമാണെന്നു കരുതി അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇതെല്ലാം അറിയാമെന്നിരിക്കെ, അദ്ദേഹം ഇതില്‍ നിന്നും പിന്‍മാറി. നല്ലത്, പക്ഷേ അതിനദ്ദേഹം കാരണമായി പറഞ്ഞ കാര്യം വളരെ ലജ്ജാകരമാണ്. അദ്ദേഹം അദ്ദേഹത്തിണ്റ്റെ ആരാധകരേയും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവറ്‍ത്തകരേയും സ്നേഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ടിയിരുന്ന കാര്യം, ഈ മഹേന്ദ്രജാലത്തിണ്റ്റെ സത്യാവസ്ഥ എല്ലാവരേയും അറിയിച്ചിട്ട് പിന്‍വാങ്ങുക എന്നതായിരുന്നു. പക്ഷേ അദ്ദേഹമത് ചെയ്തില്ല. അതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, ഇതിണ്റ്റെ സത്യാവസ്ഥ ആരും അറിയേണ്ട എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. ആള്‍ക്കാരുടെ മുന്നിലൊരു സഹതാപ തരംഗം സൃഷ്ടിക്കുക എന്നതുമാത്രമായിരുന്നു അദ്ദേഹത്തിണ്റ്റെ ഉദ്ദേശം എന്നു തോന്നുന്നു. പ്രൊഫസറ്‍ മുതുകാടിത് വെളിപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍, ഒരിക്കലും നാമിതറിയുകയില്ലായിരുന്നു. നമ്മളെല്ലാം ലാലേട്ടണ്റ്റെ വലിയ മനസ്സിനെ വാഴ്ത്തിയേനെ.... ഇപ്പോളിതാ ക്ളൈമാക്സ് ആണ്റ്റി-ക്ളൈമാക്സായി മാറിയിരിക്കുന്നു... ലാലിനെപ്പോലൊരു നടനിത്തരം പബ്ളിസിറ്റിയുടെ ആവശ്യമുണ്ടായിരുന്നോ????
NB: അടിക്കടി പടങ്ങള്‍ പൊട്ടുമ്പോള്‍, ഇങ്ങനെയൊരു സഹതാപ തരംഗം ആവശ്യമല്ലേ അണ്ണാ....
മനോരമയുടെ സ്വന്തം വീര പുരുഷന്‍!!!
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...