Tuesday, April 29, 2008
ഗില്ലെന്ന ഏകാധിപതിയുടെ പതനം
കെ.പി.എസ് ഗില്‍.. ഈ നാമം ഇന്ത്യന്‍ ഹോക്കിയുടെ കറുത്ത ചരിത്രത്തിണ്റ്റെ ഭാഗമായി എന്നുമുണ്ടാവും. ഇന്ത്യന്‍ ഹോക്കിയെ തകറ്‍ച്ചയില്‍ നിന്നും തകറ്‍ച്ചയിലേക്ക് നയിച്ച ഏകാധിപതി. ഹോക്കി ഫെഡറേഷണ്റ്റെ മേധാവിയായി സ്ഥാനമേറ്റ ഈ പഴയ പോലീസുകാരന്‍ ഇന്ത്യന്‍ ഹോക്കിയെ പുനരുജ്ജിവിപ്പിക്കാനായി ഒന്നും തന്നെ ചെയ്തില്ല എന്നു മാത്രമല്ല, അതിണ്റ്റെ തകറ്‍ച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു. തണ്റ്റെ ഭരണകാലത്ത് പറയുവാനായി കാര്യമായ നേട്ടങ്ങള്‍ ഒന്നും കൈവരിച്ചില്ല എന്നതു മാത്രമല്ല, ഇന്ത്യന്‍ ഹോക്കിയെ അഴിമതിയിലേക്ക് തള്ളിവിടുകയും ചെയ്തു ഗില്‍. പഴയ താരങ്ങളെ ഫെഡറേഷനില്‍ നിന്നുമകറ്റി, സ്വന്തം ഇഷ്ടപ്രകാരം ടീം തിരഞ്ഞെടുക്കുകയും, തനിക്ക് താല്‍പര്യമുള്ളവരെ മാത്രം ടീമിലെത്തിക്കുകയും, കണ്ണിലെ കരടാകുന്നവരുടെ കരിയറ്‍ തന്നെ തകറ്‍ക്കുകയും ചെയ്ത് വ്യക്തിയാണ് ഗില്‍.
ഇന്ത്യന്‍ ഹോക്കി ടീം ആദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടാതിരുന്നപ്പോള്‍ മുതല്‍ ഗില്ലിണ്റ്റെ രാജിക്ക് മുറവിളി തുടങ്ങിയതാണ്. പക്ഷേ കോച്ചിനെയും കളിക്കാരേയും കുറ്റപ്പെടുത്തി സ്വന്തം ഭാഗം ന്യായീകരിക്കുകയായിരുന്നു ഗില്‍ ചെയ്തത്. അതിനിടെ, ഇന്ത്യന്‍ ഹോക്കിയുടെ നിലവാരം താഴേക്ക് പോകുന്നു എന്നു പറഞ്ഞ്, ലോക ഹോക്കി ഫെഡറേഷന്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിരുന്ന പല വികസന പദ്ധതികളും പിന്‍ വലിക്കുവാനുള്ള നീക്കം തുടങ്ങി. ഒളിമ്പിക്സിന് യോഗ്യത നേടാത്തതിനെ തുടറ്‍ന്ന് ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹോക്കി ലോകകപ്പ് തന്നെ ഇന്ത്യക്ക് നഷ്ടപ്പെടുമെന്ന സ്ഥിതി സംജാതമായിരുന്നു. ഇതിലൊന്ന്ം കുലുങ്ങാതിരുന്ന ഗില്‍, താന്‍ ഹോക്കിയെ "നന്നാക്കിയിട്ടെ" പടിയിറങ്ങൂ എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അതിനദ്ദേഹം പറഞ്ഞ കാരണം അതീവ രസകരവുമാണ്. തണ്റ്റെ സ്ഥാനത്തിരിക്കന്‍ അറ്‍ഹരായ ആരേയും താന്‍ കാണുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിണ്റ്റെ ന്യായം.
അതിനിടെ ഗില്ലിണ്റ്റെ വലം കൈ ജ്യോതികുമാരന്‍, ടീമിലേക്ക് ആളെ എടുക്കാനായി പണം കൈക്കൂലി വാങ്ങുന്നത് ഇന്ത്യയിലെ ഒരു പ്രമുഖ ദൃശ്യമാധ്യമം, പ്രദറ്‍ശിപ്പിച്ചതോടെ, ഗില്ലിണ്റ്റെ നില പരുങ്ങലിലായിരുന്നു. ജ്യോതികുമാരനും, ഗില്ലും, ഇതിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, കഴിഞ്ഞ ദിവസം യോഗം ചേറ്‍ന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, ഗില്ലിനോട് വിശദീകരണം ആവശ്യപ്പെട്ടു. അതിനു ശേഷം, ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ പിരിച്ചു വിടുകയും, പുതിയൊരു അഡ്‌ഹോക്ക് കമ്മറ്റി രൂപികരിച്ച് അവറ്‍ക്ക് പൂറ്‍ണ്ണ അധികാരം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ തന്നെ അതി പ്രധാനമായ ഒരു ദിവസമായിരുന്നു അത്. പുതിയ കമ്മറ്റിയില്‍, മുന്‍ കളിക്കരും ഒളിമ്പ്യന്‍മാരുമാണുള്ളത്. ഇന്ത്യന്‍ ഹോക്കിയ ശരിയായ് ദിശയില്‍ നയിക്കന്‍ ധനരാജ് പിള്ളയുടെ നേതൃത്വത്തിലുള്ള ഈ കമ്മറ്റിക്ക് കഴിയട്ടേ എന്നു പ്രാറ്‍ത്ഥിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, ഏതാനും വറ്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ഹോക്കിയുടെ ഉയറ്‍ത്തെഴുന്നേല്‍പിന്ന് നാം സാക്ഷ്യം വഹിക്കും...
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...