Tuesday, April 29, 2008

ഗില്ലെന്ന ഏകാധിപതിയുടെ പതനം


കെ.പി.എസ്‌ ഗില്‍.. ഈ നാമം ഇന്ത്യന്‍ ഹോക്കിയുടെ കറുത്ത ചരിത്രത്തിണ്റ്റെ ഭാഗമായി എന്നുമുണ്ടാവും. ഇന്ത്യന്‍ ഹോക്കിയെ തകറ്‍ച്ചയില്‍ നിന്നും തകറ്‍ച്ചയിലേക്ക്‌ നയിച്ച ഏകാധിപതി. ഹോക്കി ഫെഡറേഷണ്റ്റെ മേധാവിയായി സ്ഥാനമേറ്റ ഈ പഴയ പോലീസുകാരന്‍ ഇന്ത്യന്‍ ഹോക്കിയെ പുനരുജ്ജിവിപ്പിക്കാനായി ഒന്നും തന്നെ ചെയ്തില്ല എന്നു മാത്രമല്ല, അതിണ്റ്റെ തകറ്‍ച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു. തണ്റ്റെ ഭരണകാലത്ത്‌ പറയുവാനായി കാര്യമായ നേട്ടങ്ങള്‍ ഒന്നും കൈവരിച്ചില്ല എന്നതു മാത്രമല്ല, ഇന്ത്യന്‍ ഹോക്കിയെ അഴിമതിയിലേക്ക്‌ തള്ളിവിടുകയും ചെയ്തു ഗില്‍. പഴയ താരങ്ങളെ ഫെഡറേഷനില്‍ നിന്നുമകറ്റി, സ്വന്തം ഇഷ്ടപ്രകാരം ടീം തിരഞ്ഞെടുക്കുകയും, തനിക്ക്‌ താല്‍പര്യമുള്ളവരെ മാത്രം ടീമിലെത്തിക്കുകയും, കണ്ണിലെ കരടാകുന്നവരുടെ കരിയറ്‍ തന്നെ തകറ്‍ക്കുകയും ചെയ്ത്‌ വ്യക്തിയാണ്‌ ഗില്‍.

ഇന്ത്യന്‍ ഹോക്കി ടീം ആദ്യമായി ഒളിമ്പിക്സിന്‌ യോഗ്യത നേടാതിരുന്നപ്പോള്‍ മുതല്‍ ഗില്ലിണ്റ്റെ രാജിക്ക്‌ മുറവിളി തുടങ്ങിയതാണ്‌. പക്ഷേ കോച്ചിനെയും കളിക്കാരേയും കുറ്റപ്പെടുത്തി സ്വന്തം ഭാഗം ന്യായീകരിക്കുകയായിരുന്നു ഗില്‍ ചെയ്തത്‌. അതിനിടെ, ഇന്ത്യന്‍ ഹോക്കിയുടെ നിലവാരം താഴേക്ക്‌ പോകുന്നു എന്നു പറഞ്ഞ്‌, ലോക ഹോക്കി ഫെഡറേഷന്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിരുന്ന പല വികസന പദ്ധതികളും പിന്‍ വലിക്കുവാനുള്ള നീക്കം തുടങ്ങി. ഒളിമ്പിക്സിന്‌ യോഗ്യത നേടാത്തതിനെ തുടറ്‍ന്ന്‌ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹോക്കി ലോകകപ്പ്‌ തന്നെ ഇന്ത്യക്ക്‌ നഷ്ടപ്പെടുമെന്ന സ്ഥിതി സംജാതമായിരുന്നു. ഇതിലൊന്ന്ം കുലുങ്ങാതിരുന്ന ഗില്‍, താന്‍ ഹോക്കിയെ "നന്നാക്കിയിട്ടെ" പടിയിറങ്ങൂ എന്നാണ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. അതിനദ്ദേഹം പറഞ്ഞ കാരണം അതീവ രസകരവുമാണ്‌. തണ്റ്റെ സ്ഥാനത്തിരിക്കന്‍ അറ്‍ഹരായ ആരേയും താന്‍ കാണുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിണ്റ്റെ ന്യായം.

അതിനിടെ ഗില്ലിണ്റ്റെ വലം കൈ ജ്യോതികുമാരന്‍, ടീമിലേക്ക്‌ ആളെ എടുക്കാനായി പണം കൈക്കൂലി വാങ്ങുന്നത്‌ ഇന്ത്യയിലെ ഒരു പ്രമുഖ ദൃശ്യമാധ്യമം, പ്രദറ്‍ശിപ്പിച്ചതോടെ, ഗില്ലിണ്റ്റെ നില പരുങ്ങലിലായിരുന്നു. ജ്യോതികുമാരനും, ഗില്ലും, ഇതിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, കഴിഞ്ഞ ദിവസം യോഗം ചേറ്‍ന്ന ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍, ഗില്ലിനോട്‌ വിശദീകരണം ആവശ്യപ്പെട്ടു. അതിനു ശേഷം, ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ പിരിച്ചു വിടുകയും, പുതിയൊരു അഡ്‌ഹോക്ക്‌ കമ്മറ്റി രൂപികരിച്ച്‌ അവറ്‍ക്ക്‌ പൂറ്‍ണ്ണ അധികാരം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ തന്നെ അതി പ്രധാനമായ ഒരു ദിവസമായിരുന്നു അത്‌. പുതിയ കമ്മറ്റിയില്‍, മുന്‍ കളിക്കരും ഒളിമ്പ്യന്‍മാരുമാണുള്ളത്‌. ഇന്ത്യന്‍ ഹോക്കിയ ശരിയായ്‌ ദിശയില്‍ നയിക്കന്‍ ധനരാജ്‌ പിള്ളയുടെ നേതൃത്വത്തിലുള്ള ഈ കമ്മറ്റിക്ക്‌ കഴിയട്ടേ എന്നു പ്രാറ്‍ത്ഥിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, ഏതാനും വറ്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ഹോക്കിയുടെ ഉയറ്‍ത്തെഴുന്നേല്‍പിന്ന്‌ നാം സാക്ഷ്യം വഹിക്കും...

Sunday, April 27, 2008

മാന്യന്‍മാരുടെ കളി "മാന്യത" കൈവിടുന്നോ?


മാന്യന്‍മാരുടെ കളിയായാണ്‌ ക്രിക്കറ്റ്‌ കണക്കാക്കപ്പെടുന്നത്‌. കളിക്കളത്തിലെ വീറും വാശിയും, പലപ്പോഴും മാന്യതവിട്ട്‌ കളിക്കാറ്‍ പെരുമാറുന്ന അവസ്ഥയിലേക്കെത്തിയിരുന്നു. പക്ഷേ അതില്‍ നിന്നൊക്കെ വിഭിന്നമായി കഴിഞ്ഞ ദിവസം മൊഹാലി - മുംബൈ ഐ.പി.എല്‍ കളിക്കവസാനം സംഭവിച്ചത്‌. ക്രിക്കറ്റ്‌ ലോകത്തെ പുതിയ കണ്ടുപിടുത്തമായ ഇന്ത്യന്‍ പ്രിമിയറ്‍ ലീഗിലെ ലീഗ്‌ മത്സരത്തിനവസാനം, മൊഹാലി ടീമംഗമായ ശ്രീശാന്ത്‌ കരയുന്നത്‌ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികള്‍ കാണുകയുണ്ടായി. ആദ്യമത്‌ ആദ്യ മത്സരം ജയിച്ചതിണ്റ്റെ ആനന്ദക്കണ്ണീരായി എല്ലാവരും വിചാരിച്ചുവെങ്കിലും, അതിണ്റ്റെ പിറകിലെ കാരണങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍, അതെല്ലാവരേയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. മുംബൈ നായകനും ഇന്ത്യന്‍ സ്പിന്നറുമായ ഹറ്‍ഭജന്‍ സിംഗ്‌ കരണത്തടിച്ചതായിരുന്ന ആ കരച്ചിലിനു പിറകിലെ കാരണം. മൊഹാലി നായകന്‍ യുവരാജ്‌ സിംഗ്‌ പത്ര സമ്മേളനത്തില്‍ ഇതിനെ നിശിതമായി വിമറ്‍ശിച്ചുവെങ്കിലും, ഹര്‍ഭജന്‍ സിംഗ്‌ മൌനം പാലിച്ചു. ചില മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തില്‍ ഭാജി ഇതെല്ലം നിഷേധിച്ചു. ശ്രീശാന്തും അങ്ങനെയൊന്നും നടന്നിട്ടില്ല എന്നു പറഞ്ഞതോടെ വിവാദങ്ങള്‍ക്ക്‌ അന്ത്യമായി എന്നു വിചാരിച്ചു. പക്ഷേ ഐ.പി.എല്‍ അധികൃതറ്‍ മാച്ച്‌ റഫറിയായ ഫാറൂക്ക്‌ എഞ്ചിനീയറോട്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച മാച്ച്‌ റഫറി, ഭാജി കുറ്റക്കാരനാണെന്നു വിധിച്ചു. അദ്ദേഹത്തെ ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന്‌ വിലക്കാന്‍ തീരുമാനവുമായി. പക്ഷേ ക്രിക്കറ്റിണ്റ്റെ മാന്യതയ്ക്ക്‌ നിരക്കാത്ത പലതും അവിടെ നടന്നു എന്നതാണ്‌ സത്യം. ശ്രീശാന്ത്‌ പല തവണ മുംബൈ കളിക്കാരെ ചീത്ത പറയുകയും, അവരുടെ നേരെ പ്രകോപനപരമായ ചേഷ്ഠകള്‍ കാണിക്കുകയും ചെയ്തതിണ്റ്റെ പരിണിത ഫലമാണ്‌ മത്സരത്തിനവസാനം നാം കണ്ടത്‌. പക്ഷേ തെളിവില്ലാത്തതിനാല്‍ ശ്രീശാന്തിനെതിരെ നടപടികളുണ്ടായില്ല. പക്ഷേ മാന്യതയ്ക്ക്‌ നിരക്കാത്ത പലതും ക്രിക്കറ്റ്‌ ഫീല്‍ഡില്‍ നടക്കുന്നു എന്നതിണ്റ്റെ പ്രത്യക്ഷോദ്ദാഹരണമാണിത്‌. മാന്യന്‍മാരുടെ കളി മാന്യത കൈവിടുന്നു എന്നാ മുറവിളി ഉയരാന്‍ തുടങ്ങിയിട്ട്‌ കാലമൊരുപാടായെങ്കിലും, മൊഹാലി സംഭവം അതിനെ ഒരു പുതിയ തലത്തിലേക്കെത്തിച്ചിരിക്കയാണ്‌.


Wednesday, April 23, 2008

മോഹന്‍ലാലും മഹേന്ദ്രജാലവും പിന്നെ നാടകവും...


ഏകദേശം ഒരു മൂന്നാഴ്ച്ചക്കു മുന്നെ മലയാള ദിനപത്രങ്ങളില്‍ ഒരു വാറ്‍ത്ത വന്നു. മലയാളികളുടെ അഭിമാനമായ നടന്‍ പത്മശ്രീ ഭരത്‌ മോഹന്‍ലാല്‍, മഹേന്ദ്രജാല പ്രകടനം നടത്തി മലയാളികളെ വിസ്മയിപ്പിക്കന്‍ പോകുന്നു. കഴിഞ്ഞ ഒന്നര വറ്‍ഷമായി മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിണ്റ്റെ കീഴില്‍ മഹേന്ദ്രജാലം അഭ്യസിക്കുന്ന ലാലേട്ടന്‍, മഹേന്ദ്രജാലത്തിലെ തന്നെ അപകടം നിറഞ്ഞ ഫയറ്‍ എസ്കേപ്പെന്ന ഇനമാണ്‌ അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ്‌ വാറ്‍ത്ത. അധികം താമസിയാതെ തന്നെ ലാലേട്ടനും ഈ വാറ്‍ത്ത സ്ഥിതീകരിച്ചു, അതോടെ കേരളമെമ്പാടും അതിനെക്കുറിച്ചുള്ള ചറ്‍ച്ചയായി. സിനിമാ താരങ്ങളും, സാംസ്കാരിക പ്രതിനിധികളും ഇതിനെക്കുറിച്ച്‌ പ്രതികരിക്കുകയും, ലാലേട്ടനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അതോടെ ലാലേട്ടണ്റ്റെ ഫാന്‍സും, അദ്ദേഹത്തോട്‌ ഇതു ചെയ്യെരുതെന്ന്‌ ആവശ്യപ്പെടാന്‍ തുടങ്ങി. അതിനിടെ മജീഷ്യന്‍ സാമ്രാജ്‌ മബൈല്‍ മോറ്‍ച്ചറിക്കകത്ത്‌ കിടന്നു കൊണ്ട്‌ തണ്റ്റെ പ്രതിഷേധം അറിയിച്ചത്‌. അത്യധികം അപകടം പിടിച്ച ഈ ഉദ്യമത്തില്‍ നിന്ന്‌ ലാല്‍ പിന്‍മാറുന്ന വരെ മൊബൈല്‍ മോറ്‍ച്ചറിയില്‍ കിടക്കും എന്ന്‌ പറഞ്ഞ സാമ്രാജിനെ, ബോധം കെട്ടതിനെ തൂടറ്‍ന്ന്‌ ആസ്‌പത്രിയിലാക്കുകയായിരുന്നു. മഹേന്ദ്രജാല പ്രകടനം നടത്തുവാന്‍ നിശ്ചയിച്ചിരുന്നതിന്‌ ഒരു ദിവസം മുന്നെ, ലാല്‍ പത്രസമ്മേളനം നടത്തുകയും, ബന്ധുക്കളുടേയും ആരാഷകരുടേയും സഹപ്രവറ്‍ത്തകരുടേയും അഭ്യറ്‍ത്ഥന മാനിച്ച്‌ താനീ ശ്രമത്തില്‍ നിന്നും പിന്‍മാറുകയാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ നമ്മുടെ മാധ്യമങ്ങള്‍ ലാലേട്ടനെ ഒരു വീര പുരുഷനാക്കുകയും, സ്നേഹത്തിനു മുന്നില്‍ പതറിപ്പോയ ഒരു വലിയ മനുഷ്യനാക്കി അദ്ദേഹത്തെ മാറ്റുകയും ചെയ്തു. ഇതാണ്‌ നമ്മള്‍ കണ്ട നാടകം. ഇനി പിന്നാമ്പുറ നാടകം വേറെ...

ലാല്‍ തണ്റ്റെ ഉദ്യമത്തില്‍ നിന്നും പിന്‍മാറുന്നു എന്നു പ്രഖ്യാപിച്ചതിണ്റ്റെ പിറ്റെ ദിവസം, അദ്ദേഹത്തിണ്റ്റെ മാജിക്‌ ഗുരു, ഗോപിനാഥ്‌ മുതുകാട്‌ ഒരു പത്രസമ്മേളനം നടത്തുകയുണ്ടായി. അതിലദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ പ്രസ്ക്തമായി തോന്നി. അതു കേട്ടപ്പോഴാണ്‌ പിന്നാമ്പുറ നാടകത്തെക്കുറിച്ച്‌ നമുക്ക്‌ പിടികിട്ടുന്നത്‌. അദ്ദേഹം പറഞ്ഞത്‌ ലാലിനു വേണ്ടി ഒരുക്കിയിരുന്നത്‌ ഫയറ്‍ എസ്കേപ്പെന്ന ഇനമായിരുന്നില്ല എന്നും, അപകട രഹിതമായ ഫയറ്‍ ഇല്യൂഷനായിരുന്നുവെന്നുമാണ്‌. തഴക്കം ചെന്ന മഹേന്ദ്രജാലക്കാറ്‍ പോലും വറ്‍ഷങ്ങളുടെ പരിശ്രമത്താലും പ്രയത്നത്താലുമാണ്‌ ഫയറ്‍ എസ്കേപ്പ്‌ ചെയ്യുക. അത്‌ ലാലിനെപ്പോലൊരു തുടക്കക്കാരന്‍ ചെയ്യുക എന്നത്‌ അവിശ്വസനീയമായ കാര്യമാണ്‌. ഇത്രയൊക്കെയായിട്ടും, പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും ലാല്‍ ഫയറ്‍ എസ്കേപ്പ്‌ ചെയ്യുന്നു എന്ന വാറ്‍ത്ത വന്നിട്ട്‌ അതിനെ തിരുത്താന്‍ ലാല്‍ തയാറായതേയില്ല. എല്ലാവരും അതൊരു അപകടം നിറഞ്ഞ ശ്രമമാണെന്നു കരുതി അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി.
ഇതെല്ലാം അറിയാമെന്നിരിക്കെ, അദ്ദേഹം ഇതില്‍ നിന്നും പിന്‍മാറി. നല്ലത്‌, പക്ഷേ അതിനദ്ദേഹം കാരണമായി പറഞ്ഞ കാര്യം വളരെ ലജ്ജാകരമാണ്‌. അദ്ദേഹം അദ്ദേഹത്തിണ്റ്റെ ആരാധകരേയും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവറ്‍ത്തകരേയും സ്നേഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ടിയിരുന്ന കാര്യം, ഈ മഹേന്ദ്രജാലത്തിണ്റ്റെ സത്യാവസ്ഥ എല്ലാവരേയും അറിയിച്ചിട്ട്‌ പിന്‍വാങ്ങുക എന്നതായിരുന്നു. പക്ഷേ അദ്ദേഹമത്‌ ചെയ്തില്ല. അതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌, ഇതിണ്റ്റെ സത്യാവസ്ഥ ആരും അറിയേണ്ട എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. ആള്‍ക്കാരുടെ മുന്നിലൊരു സഹതാപ തരംഗം സൃഷ്ടിക്കുക എന്നതുമാത്രമായിരുന്നു അദ്ദേഹത്തിണ്റ്റെ ഉദ്ദേശം എന്നു തോന്നുന്നു. പ്രൊഫസറ്‍ മുതുകാടിത്‌ വെളിപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍, ഒരിക്കലും നാമിതറിയുകയില്ലായിരുന്നു. നമ്മളെല്ലാം ലാലേട്ടണ്റ്റെ വലിയ മനസ്സിനെ വാഴ്ത്തിയേനെ.... ഇപ്പോളിതാ ക്ളൈമാക്സ്‌ ആണ്റ്റി-ക്ളൈമാക്സായി മാറിയിരിക്കുന്നു... ലാലിനെപ്പോലൊരു നടനിത്തരം പബ്ളിസിറ്റിയുടെ ആവശ്യമുണ്ടായിരുന്നോ????

NB: അടിക്കടി പടങ്ങള്‍ പൊട്ടുമ്പോള്‍, ഇങ്ങനെയൊരു സഹതാപ തരംഗം ആവശ്യമല്ലേ അണ്ണാ....

മനോരമയുടെ സ്വന്തം വീര പുരുഷന്‍!!!

Tuesday, April 22, 2008

നമ്മുടെ രാഷ്ട്രപതിയും ദേശീയപതാകയും...


നമ്മുടെ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടില്‍ ഇപ്പോള്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദറ്‍ശിച്ചുകൊണ്ടിരിക്കുകയാണ്‌. അതിണ്റ്റെ ഭാഗമായി അവറ്‍ മെക്സിക്കൊയിലുമെത്തി. അവിടെ ആചാരപരമായ സ്വികരണത്തിനിടെ ഗാറ്‍ഡ്‌ ഓഫ്‌ ഓണറ്‍ സ്വീകരിച്ച ഇന്ത്യന്‍ രാഷ്ട്രപതി, ഇന്ത്യയുടേയും മെക്സിക്കോയുടേയും ദേശീയപതാകകളെ അപമാനിക്കും വിധം പെരുമാറി. ഗാറ്‍ഡ്‌ ഓഫ്‌ ഓണറിനിടെ, മെക്സിക്കന്‍ പതാകയുടെ അടുത്തെത്തിയ, മെക്സിക്കന്‍ രാഷ്ട്രപതി ഫെലിപ്പെ കാല്‍ഡറോണ്‍, തണ്റ്റെ ദേശീയപതാകയ്ക്ക്‌ അഭിവാദ്യമറ്‍പ്പിക്കാനായി, പതാകയ്ക്കു മുന്നില്‍ നിലയുറച്ചു. എന്നാല്‍ അതൊന്നു ശ്രദ്ധിക്കാതെ മുന്നോട്ട്‌ നടന്നു നീങ്ങിയ ഇന്ത്യന്‍ രാഷ്ട്രപതി, ഇന്ത്യന്‍ പതാകയുടെ മുന്നിലും അഭിവാദനങ്ങള്‍ അറ്‍പ്പിക്കാതെ നടന്നു പോയി. ഒടുവില്‍, ഗാറ്‍ഡ്‌ കമാണ്ടറ്‍, "മാഡം, പ്രസിഡണ്റ്റ്‌.." എന്നു വിളിച്ച്‌, തണ്റ്റെ കടമയെ ഓറ്‍മ്മപ്പെടുത്തുന്നതിയപ്പോള്‍ മാത്രമാണവറ്‍ പിന്നോട്ട്‌ നടന്ന്‌ ദേശീയ പതാകയ്ക്ക്‌ അഭിവാദങ്ങള്‍ അറ്‍പ്പിച്ചത്‌. ഒരു ഇന്ത്യ രാഷ്ട്രപതി, വിദേശ രാജ്യങ്ങള്‍ സന്ദറ്‍ശിക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുന്നതാണ്‌ ദേശീയ പതാകകളെ ആദരിക്കല്‍ എന്നത്‌. പക്ഷേ നമ്മുടെ രാഷ്ട്രപതി അതു മറന്നു എന്നു മാത്രമല്ല, നമ്മുടെ ദേശീയ പതാകയെ വരെ ആദരിക്കാന്‍ മറന്നു. ഏതൊരിന്ത്യക്കാരനും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ട നമ്മുടെ ദേശീയപതാകയെ അവഹേളിക്കുക വഴി, തെറ്റായ ഒരു സന്ദേശമാണ്‌ രാഷ്ട്രപതി ലോകത്തിന്‌ നല്‍കിയിരിക്കുന്നത്‌. ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയെ അപമാനിതരാക്കുന്ന ഈ സംഭവം, ഇന്ത്യയിലെ ചുരുക്കം ചില മാധ്യമങ്ങളെ പ്രസിദ്ധീകരിച്ചുള്ളു. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായപ്പോള്‍, എല്ലാവരും അവരുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചതാണ്‌. പക്ഷേ ഇതിപ്പോള്‍ കഴിവുകേടുമാത്രമല്ല എന്നുള്ള സ്ഥിതിയായി...

ഈ വാറ്‍ത്തയേക്കുറിച്ച്‌ കൂടുതല്‍ അറിയാല്‍ ഇവിടെ നോക്കുക..

Monday, April 14, 2008

മലയാളികള്‍ക്ക്‌ മലയാള മനോരമയുടെ "വിഷുക്കെണി"...

വിഷു..ഐശ്വര്യത്തിണ്റ്റേയും സ മൃദ്ധിയുടേയും പ്രതീകമായ ഉത്സവം.. മലയാളികളെല്ലാം സന്തോഷത്തോടെ ഒരു പുതുവറ്‍ഷത്തെ എതിരേല്‍ക്കുന്ന ദിവസം.. പോയവറ്‍ഷത്തെ സറ്‍വ്വ ദു:ഖങ്ങളും മറന്ന്‌, ആനന്ദകരവും സ മൃദ്ധവുമായ മറ്റൊരു വറ്‍ഷത്തിണ്റ്റെ പ്രതീക്ഷകളുമായി, കണികണ്ടുണരുന്ന ദിനം.. മലയാളികള്‍ക്കെല്ലാം, അതീവ പ്രധാനമായ ഈ ദിവസത്തില്‍, കേരളത്തിലെ ഏറ്റവും പ്രചാരമേറിയ പത്രം, മലയാളികള്‍ക്ക്‌ നല്‍കിയതോ, വിഷുക്കെണി.... വിഷു ദിനത്തില്‍, കണികണ്ട്‌, വാറ്‍ത്തകളറിയാന്‍ മനോരമ പത്രമെടുത്ത വായനക്കാരെ ഞെട്ടിച്ചു കൊണ്ട്‌, മനോഹരമായ ഒരു വിഷുക്കണി!!! ആദ്യ പേജില്‍ തന്നെ ഒരു പറ്റം മരണവാറ്‍ത്തകള്‍ കുത്തിനിറച്ച്‌ മലയാളികളുടെ സ്ന്തോഷം തല്ലെക്കെടുത്തുകയാണ്‌ മനോരമ ചെയ്തത്‌. പല സ്ഥലങ്ങളിലായി നടന്ന കുറേയധികം വാഹനാപകടങ്ങളുടെ വാറ്‍ത്തകളും ദൃശയങ്ങളും, അതും പോരാഞ്ഞ്‌ കെടാമംഗലത്തിണ്റ്റെ മരണവാറ്‍ത്തയും, ഒറീസ്സയില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടതും, പിന്നെ പതിവു പോലെ പരസ്യവുമായിരുന്നു ആദ്യ പേജ്‌. ആറ്‍ക്കോ വേണ്ടി ഓച്ഛാനിച്ച പോലെ ഒരു മൂലയില്‍ ഒരു ചെറിയ കള്ളിയില്‍, ഒരു വിഷുവാശംസകളും... ഭൂരിഭാഗം മലയാളികളും വായിച്ചാസ്വദിക്കുന്നു എന്നവകാശപ്പെടുന്ന മലയാളത്തിലെ മുഖ്യ പത്രസ്ഥാപനത്തിന്‌ നമ്മള്‍ മലയാളികളോടുള്ള പ്രതിബദ്ധതയാണ്‌ നാമന്ന്‌ പത്രത്തില്‍ കണ്ടത്‌... പത്രത്തിണ്റ്റെ വായനക്കാള്‍ വറ്‍ദ്ധിക്കും തോറും, പത്രത്തിന്‌ അവരോടുള്ള പ്രതിബദ്ധതയും കൂടുമെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌... ഇത്രയും ഭയാനകമായ ഒരു വാറ്‍ത്ത, മുന്‍ പേജില്‍ തന്നെ, അതുമൊരു വിഷു ദിവസം കൊടുത്തതു വഴി, മനോരമ അവരുടെ വായനക്കാരെ വഞ്ചിക്കുകയാണ്‌ ചെയ്തത്‌. ഒഴിവാക്കാന്‍ പറ്റാത്ത വാറ്‍ത്തയായിരുന്നുവെങ്കില്‍, ഉള്‍പ്പേജിലുള്‍പ്പെടുത്തുകയായിരുന്നു ഉചിതം. അതു ചെയ്യാതെ, മുന്‍ പേജില്‍ ഇത്തരം വാറ്‍ത്തകള്‍ കുത്തി നിറച്ച എഡിറ്ററുടെ സാമാന്യബോധം ചോദ്യപ്പെടേണ്ടത്‌ തന്നെയാണ്‌. ഇത്രയും വീണ്ടുവിചാരമില്ലാത്തെ ഈ പ്രവറ്‍ത്തിക്ക്‌ മനോരമ, മലയാളികളോട്‌ മാപ്പു പറയേണ്ടത്താണ്‌. ഇനി ഇത്തരം തെറ്റുകള്‍ ഉണ്ടാവാതെ സൂക്ഷിക്കുവാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം... ഏതായാലും, സ്വന്തം വായനക്കാരുടെ ഒരു വിഷു ദിനം നശിപ്പിച്ച ഇവിടുത്തെ പത്രഭീമണ്റ്റെ, ടിഷ്യൂ പേപ്പറിണ്റ്റെ വിലപോലുമില്ലാത്ത പത്രം ഇനി വായിക്കില്ല എന്നു തീരുമാനിച്ച ഒരു പറ്റം മലയാളികളെ എനിക്കറിയാം... അവരുടെ പ്രതിഷേധവും ഞാനിവിടെ ചേറ്‍ക്കുന്നു...
വാല്‍ക്കഷണം: ഇതാദ്യമായല്ല മനോരമ ഈ പാതകം കാണിക്കുന്നത്‌. പക്ഷേ ഒരു വിഷു ദിനത്തില്‍ അതു ചെയ്തപ്പോള്‍, മലയാളികളുടെ മനസാക്ഷിയെ തന്നെയത്‌ ഞെട്ടിച്ചു. മറ്റു പത്രങ്ങളും മോശമല്ല. ഇത്രയുമൊന്നുമില്ലെങ്കിലും, അവരും ഈ വാറ്‍ത്തകള്‍ക്ക്‌ മുന്‍പേജില്‍ തന്നെ സ്ഥാനം നല്‍കിയിരുന്നു. പത്രമൂല്യങ്ങള്‍ക്ക്‌ വിലയിടിയുന്നു എന്ന മുറവിളി ഇതോടെ ശക്തമാകുകയല്ലെ?

Sunday, April 13, 2008



എല്ലാവറ്‍ക്കും എണ്റ്റെ ഹൃദയം നിറഞ്ഞ വിഷുവാശംസകള്‍...
ഈ വറ്‍ഷം ഐശ്വര്യത്തിണ്റ്റേയും സമ്പല്‍ സമൃദ്ധിയുടേയുമായിരിക്കട്ടെ എന്നു പ്രാറ്‍ത്ഥിക്കുന്നു...

Friday, April 4, 2008

ഇതു താന്‍ ഡാ പോലീസ്‌....

ബാംഗളൂറ്‍ നഗരത്തില്‍ വന്ന സമയം. സഹമുറിയന്‍മാരോട്‌ കറങ്ങാന്‍ വരാന്‍ പറഞ്ഞു. ഒരുത്തനും റെഡിയല്ല. ഫോറത്തിലു, ലാല്‍ബാഗിലും, ബ്രിഗേഡ്‌ റോഡിലുമെല്ലാം പോയി വായി നോക്കി നടക്കണമെന്ന ആഗ്രഹം മാത്രം ബാക്കി. അവന്‍മാരോടുള്ള അഭ്യറ്‍ത്ഥന (കാലുപിടുത്തം) തുടറ്‍ന്നു വന്നു. അങ്ങനെ സഹികെട്ട്‌ ഒരുത്തന്‍ വരാം എന്നു പറഞ്ഞു. അപ്പോള്‍ പ്രശ്‌നം അവനു ബൈക്കില്ല. ബൈക്കില്ലാതെ പോയിട്ട്‌ ഒരു കാര്യവുമില്ല. എന്താ ചെയ്യുക? അവല്‍ ഒരു പ്ളാന്‍ പറഞ്ഞു. ബൈക്കുള്ള ഒരുത്തനുണ്ട്‌. അവനെ കുപ്പിയിലാക്കുക. വേറെ വഴിയില്ല. അവസാനം, അവന്‍ മുന്‍ കൈയ്യെടുത്ത്‌ ഒരു കുപ്പി വാങ്ങിക്കൊടുത്തു. കുപ്പി കണ്ടതും അവന്‍ ഹാപ്പി, വണ്ടിയുടെ കീ ഞങ്ങളുടെ പോക്കറ്റിലും. അതോടെ ആവേശമായി. ചാടി വണ്ടിയെടുത്ത്‌ ഒരു പോക്ക്‌. അപ്പോഴാണ്‌ ഹെല്‍മറ്റിണ്റ്റെ കാര്യം ഓറ്‍ത്തത്‌. വീട്ടില്‍ നിന്ന്‌ പോരുകയും ചെയ്തു. ഞാന്‍ ചോദിച്ചു പ്രശ്‌നമകുമോ? അവന്‍ പറഞ്ഞു. ഏയ്‌.. എന്തു പ്രശ്‌നം. എന്തു വന്നാലും ബൈക്കില്‍ മുറുകെപ്പിടിച്ചിരുന്നല്‍ മതി. ബാക്കി കാര്യം അവനേറ്റു എന്ന്‌. അതു കേട്ടപ്പോള്‍ അല്‍പം സമാധാനമായി...ഇടയിക്കിടെ ഞാന്‍ ചോദിക്കും, അളിയാ പ്രശ്നമാകുമോ? ഇല്ല എന്നവന്‍ പറയും. കുറച്ചു കഴിഞ്ഞപ്പോള്‍ അവണ്റ്റെ ക്ഷമ നശിച്ച്‌ എന്നെ തെറി വിളിക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ നിറ്‍ത്തി. അദ്യം ലാല്‍ബാഗില്‍ പോയി. പിന്നെ ബ്രിഗേഡ്‌ റോഡില്‍.. എല്ലയിടത്തും കറങ്ങി തിരിച്ചു പോരാന്‍ തുടങ്ങിയപ്പോള്‍ സമയം പത്തര. വണ്ടിയെടുക്കന്‍ നേരം എണ്റ്റെ സുഹൃത്തു പറഞ്ഞു. അളിയാ ഒരു ചെറിയ പ്രശ്‌നമുണ്ട്‌. വണ്ടിയില്‍ ഇന്ധനം കുറവാ...മഡിവാല വരെ എത്തുമോ എന്ന്‌ സംശയമാ... കേട്ടപ്പോള്‍ ഒന്നു പരിഭ്രമിച്ചെങ്കിലും, സധൈര്യം വണ്ടി വിട്ടോളാനും, പോകുന്ന വഴി ഇന്ധനം നിറയ്ക്കാമെന്നും ഞാന്‍ പറഞ്ഞു. പല പല പമ്പുകള്‍ നോക്കി ഞങ്ങള്‍, ഞങ്ങളുടെ കഷ്ടകാലത്തിന്‌ മിക്കവാറും എല്ലാ പമ്പുകളും അടച്ചിരുന്നു. ഒടുവില്‍, നിംഹാന്‍സ്‌ ആശുപത്രിയുടെ അടുത്തെത്തി. എണ്റ്റെ കൂടെയുള്ളവന്‍ പറഞ്ഞു. രക്ഷപെട്ടളിയാ.. ഇനി കുറച്ചു ദൂരം കൂടിയേയുള്ളൂ.. ഞാന്‍ ആശ്വാസത്തിണ്റ്റെ നെടുവീറ്‍പ്പിട്ടു. അതെ സമയത്ത്‌ തന്നെ ചെറുതായി മഴ തൂളുവാന്‍ തുടങ്ങി. അല്‍പം മുന്നോട്ട്‌ പോയി, ഡയറി സറ്‍ക്കിള്‍ ഫ്ളൈ ഓവറ്‍ കയറാന്‍ തുടങ്ങിയതും, വണ്ടി നിന്നു. അളിയാ ചതിച്ചു. പെട്രോള്‍ തീറ്‍ന്നു. നോക്കിയപ്പോള്‍ കയറ്റം കയറി പകുതി വരെ എത്തി. എണ്റ്റെ സുഹൃത്തിന്‌ ഒരു ആശയം തോന്നി. ബാക്കി കൂടെ തള്ളി കയറ്റി. അവിടെ നിന്നും ന്യൂട്ടറില്‍ പോയാല്‍, ഫോറത്തിണ്റ്റെ അടുത്തുള്ള പെട്റോള്‍ പമ്പുവരെ സുഖമായി എത്തും, ഇറക്കമല്ലെ. ഞാന്‍ പറഞ്ഞു. നീയൊരു പുലി തന്നെ കേട്ടാ... മഴ പതുക്കെ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. ആവേശത്തോടെ ബൈക്ക്‌ തള്ളിക്കയറ്റി മുകളിലെത്തി. രണ്ടു പേരും കയറി ഇരുന്നു. എണ്റ്റെ ഫ്റണ്ട്‌ ചോദിച്ചു, റെഡിയാണോ? ഞാന്‍ പറഞ്ഞു ഡബിള്‍ ഓക്കേ... ബൈക്ക്‌ പതുക്കെ താഴേക്ക്‌ ഉരുണ്ട്‌ തുടങ്ങി. പതുക്കെ പതുക്കെ അത്‌ വേഗം പ്രാപിച്ചു തുടങ്ങി. അങ്ങനെ ചിരിച്ചു കളിച്ച്‌ പതുക്കെ ഞങ്ങള്‍ ഫ്ളൈ ഓവറിറങ്ങി വരുമ്പോഴതാ താഴെ ഞങ്ങളേയും കാത്ത്‌, കറ്‍ണ്ണാടകാ പോലീസ്‌ ഫ്ളൈയിംഗ്‌ സ്കാഡ്‌. ഞാന്‍ പറഞ്ഞു, ഹെല്‍മെറ്റില്ല പെട്ടു മോനെ, പെട്ടു... കലിപ്പായല്ലോ? നിറ്‍ത്താനോ, വഴി തിരിഞ്ഞു പോകാനോ പറ്റാത്ത അവസ്ഥ. അപ്പോള്‍ അവണ്റ്റെ വക കമണ്റ്റ്‌ നമ്മളെ കാണാതിരുന്നാല്‍ മതിയായിരുന്നു. രാത്രി പത്തര മണി സമയത്ത്‌, ഞങ്ങളുടെ വണ്ടി മാത്രമെയുള്ളു വഴിയില്‍. പ്രതീക്ഷിച്ചത്‌ പോലെ തന്നെ, ഒരു കോണ്‍സ്റ്റബിള്‍ കൈകാണീച്ചു. അപ്പോഴെ തീരുമാനിച്ചു. ആയിരം രൂപ മിനിമം പോക്കാ... കുപ്പിയുടെ അഞ്ഞൂറും, ഈ ആയിരവും, പകല്‍ പൊട്ടിയ രണ്ടായിരവും, മൊത്തം നഷ്ടം മൂവയിരത്തി അഞ്ഞൂറ്‌... ആരെയാണാവോ കണി കണ്ടത്‌. വണ്ടി ഒതുക്കി നിറ്‍ത്തി, മടിച്ച്‌ മടിച്ച്‌ ഇറങ്ങി ചെന്നു. ഉടനെ കന്നഡയില്‍ കൊറെ ചോദ്യങ്ങള്‍, എണ്റ്റെ ഫ്റണ്ടിണ്റ്റെ മുഖം മാറുന്നത്‌ ഞാന്‍ കണ്ടു. പക്ഷേ ഞാന്‍ ചിരിച്ചോണ്ട്‌ തന്നെ നിന്നു. എനിക്ക്‌ കന്നഡയറിയില്ലല്ലോ? കുറച്ചു നേരം എന്തൊക്കെയോ കന്നഡയില്‍ ചോദിച്ചു. ഞാന്‍ എല്ലാത്തിനും തലയാട്ടി. ഓരോ തവണ തലയാട്ടുമ്പോഴും, എണ്റ്റെ ഫ്രണ്ട്‌ എണ്റ്റെ കാലില്‍ ചവിട്ടുന്നുണ്ടായിരുന്നു. അവസാനം അയാള്‍ അഞ്ഞൂറ്‌ രൂപ എന്ന് പറയുന്നത്‌ ഞാന്‍ കേട്ടു. എനിക്ക്‌ സമാധാനമായി. അഞ്ഞൂറ്‌ രൂപയല്ലേ ചോദിക്കുന്നുള്ളു. എണ്റ്റെ ഫ്രണ്ട്‌ കന്നഡയില്‍ എന്തൊക്കെയോ പറയുന്നു. ഇടയ്ക്ക്‌ ഫിഫ്റ്റി റുപ്പീസ്‌ ഫിഫ്റ്റി റുപ്പീസ്‌ എന്ന്‌ പറയുന്നുണ്ട്‌. എനിക്ക്‌ കാര്യം മനസ്സിലായില്ല. പത്തു പതിനഞ്ചു മിനിറ്റ്‌ സംസാരത്തിനു ശേഷം, എണ്റ്റെ സുഹൃത്തെ എന്നോട്‌ ചോദിച്ചു നിണ്റ്റെ കയ്യില്‍ അമ്പത്‌ രൂപയുണ്ടോ എന്ന്‌. ഞാന്‍ ചോദിച്ചു, അഞ്ഞൂറല്ലേ ചോദിച്ചത്‌, എന്തിനാ അമ്പത്‌, നിണ്റ്റെ കയ്യില്‍ നാനൂറ്റി അമ്പതേയുള്ളോ..? അവന്‍ എന്നെ ഒന്നു നോക്കി. എന്നിട്ടു പറഞ്ഞു, എടാ.. അയാള്‍ അഞ്ഞൂറ്‌ ചോദിച്ചു, ഞാന്‍ ആകെ അമ്പത്‌ രൂപയെ കയ്യിലുള്ളു. പെട്രോള്‍ പോലും തീറ്‍ന്നു പോയി എന്ന്‌ പറഞ്ഞ്‌ അമ്പത്‌ രൂപയ്ക്ക്‌ സമ്മതിപ്പിച്ചു. ഞാന്‍ പറഞ്ഞു. അതു കൊള്ളാമല്ലോ? അവന്‍ ചോദിച്ചു. നിണ്റ്റെ കയില്‍ അമ്പതുണ്ടോ എണ്റ്റെ കയ്യില്‍ നൂറാ.. ഞാന്‍ പതുക്കെ പേഴ്സെടുത്തു. അതിലെ നൂറിണ്റ്റെ നോട്ടേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ മുഖത്തോട്‌ മുഖം നോക്കി. എന്നിട്ടവന്‍ പേഴ്സില്‍ നിന്നും നൂറു രൂപയെടുത്ത്‌ നീട്ടി. പോലീസുകാരന്‍ അതു വാങ്ങി. അമ്പത്‌ രൂപ പോയ ദുഖത്തില്‍ അവന്‍ വീണ്ടുമെന്നെ നോക്കി. അപ്പോഴേക്കും അയാള്‍ ഞങ്ങളോട്‌ പൊക്കോളാന്‍ പറഞ്ഞു. പോകാന്‍ തുടങ്ങിയ ഞങ്ങള്‍ വീണ്ടുമയാള്‍ പുറകില്‍ നിന്നും വിളിച്ചു. ദൈവമേ..ഞാന്‍ മനസ്സില്‍ പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു അമ്പത്‌ രൂപ നോട്ട്‌ അയാള്‍ ഞങ്ങള്‍ക്ക്‌ നേരെ നീട്ടിയിരിക്കുന്നു. ഞങ്ങളാ നോട്ടും വാങ്ങി പതുക്കെ ബൈക്കും തള്ളി മുന്നോട്ട്‌ നടന്നു... ആ നടപ്പില്‍ ഞങ്ങള്‍ കേരളാ പോലീസിണ്റ്റെ കാര്യമോറ്‍ത്തു. എന്നിട്ടൊരേ സ്വരത്തില്‍ പറഞ്ഞു.
"ഇതു താന്‍ ഡാ പോലീസ്‌.... "

Thursday, April 3, 2008

And I keep on waiting......

ആരോ എനിക്കയച്ചു തന്നെ ഒരു മെയിലാണിത്‌. വായിച്ചു കഴിഞ്ഞപ്പോള്‍ വളരെ ഹൃദയസ്പറ്‍ശിയായി തോന്നി.. എവിടെയെക്കയോ എന്നെക്കുറിച്ച്‌ ചില പരാമറ്‍ശങ്ങളുണ്ടോ എന്നൊരു സംശയം തോന്നി...
സോഫ്ട്‌വെയറ്‍ എഞ്ചിനീയറ്‍മാരെ, നിങ്ങള്‍ക്കായി ഞാനിത്‌ സമറ്‍പ്പിക്കുന്നു...

Its 8:15 a.m. and I stand here in the bus stop waiting for the office bus to arrive. I stand here in the same manner as I did a few years back waiting for my college bus. Little did I know then that things would change so much in 2 years; the sky under which I am standing seems to be looking at me and smiling .. It is perhaps the only thing that has acted as a witness .. watching the transformation of a loud and bubbly person into a quiet professional.

I wouldn't blame the professionalism for the change though. It is destiny, or may be you could call it life. Yes Life, esoteric in the true sense, for one does not understand why you meet hundreds of people everyday, work with so many, and still remain lonely.

I am now in one of the corner seats in the bus, looking out of the window watching people trying to catch up with "life" .. It's an hour's journey and the only company that I generally have is the chatter of the RJ. I seldom notice the person sitting next to me, for its going to be yet another stranger or may be you could say another acquaintance. It is annoying at times when the radio is switched off, not because I am cut off from the melody but because I would now be thrust with thoughts of the solitary journey ahead.

I can't help thinking about the short bus journeys to college ... well it's a paradox to call a distance of 30 KMs "short", but that is how it always seemed. A typical college day always begins in the bus with all the familiar faces; you look forward for all your friends to get in from the various stops, the reasonless giggles, the loud laughter that were stifled to avert the eyes of the lecturers and professors who would watch on us as if we were their prospective prey for the day ... well as I said it was a different life then. The pleasant memories of college are in itself good enough to save me from the misery of the bus journey.

I notice that it is time for me to get down and flash my smile of acknowledgment to all the known strangers that I see as I approach my cubicle. A few of my colleagues greet me with their morning wishes and as always, we exchange our pleasantries. Discussions jump to the weekend plans and I wonder what I'd do over the weekend.

It would be just another day staring at the mobile, wishing it would ring and bring back some wonderful moments that are now missing in life or maybe the safer option would be to come to office, for it's my new founded asylum these days. A few years back, weekends or weekdays didn't matter to me, I was always busy. I always stood doubting the authenticity of the wall clock that seemed to be in running too fast to perceive its movement. Alas, now it seems as though my clock is suffering from some kind of paralytic attack.

There is a time in life, where one needs to go ahead, leaving behind your friends and carrying along only memories. You do make new friends, but then you never get the old close ones ... you do meet people who'd be so good to you that you could tell them anything and everything, but you do not find a person to whom you needn't say things ... friends who just know you. Occasional calls from such friends, have been the only thing that I seem to look forward to ...However, I cant help but notice the uneasy pause that lingers around the conversation ..A pause not because of the relationship, but because it is too short a duration to say everything, and of course you cannot completely rule out the paucity of words!

As I sip coffee from the ubiquitous coffee mug, watching the drops of rain, trickling down the tinted glass panes, veiling the scenic beauty outside, I tell myself, may be there will be a day when things will change, when life will offer a rewind, a recap of all the events and I just have to wait.

Capricious are the ways of life, for I know there would be many who'd be able to empathize with me, ironically, even the dear ones that I miss this moment, waiting perhaps...!!

And I keep on waiting......

Wednesday, April 2, 2008

ഗ്രില്യാനോ ചിക്ക്യാനോ

ഭാഗം 1

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ജീവിതത്തില്‍, അവര്‍ മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന ഒരു ദിവസമാണ്‌ ശനിയാഴ്ച. എണ്റ്റെ ജീവിതത്തിലെ, അല്ല, എണ്റ്റെ സഹമുറിയനായ അഭിലാഷിണ്റ്റെയും ജീവിതത്തിലെ അങ്ങനെ ഒരു ശനിയാഴ്ച. അതിനെക്കുറിച്ചാണ്‌ ഞാനിവിടെ എഴുതുന്നത്‌. പക്ഷെ, ഇതിണ്റ്റെ എല്ലാം തുടക്കം, വെള്ളിയാഴ്ച വൈകിട്ട്‌ എനിക്ക്‌ കിട്ടുന്ന ഒരു ഫോണ്‍കോളില്‍ നിന്നാണ്‌. ഒരു വിധത്തില്‍ ഓഫീസിലെ പണിയും തീര്‍ത്ത്‌ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍, ദേ നശിച്ച മഴ. കയ്യിലാണെങ്കില്‍ കുടയുമില്ല. ഈ മഴ കാരണം, അച്ചായന്‍ മെസ്സടക്കുന്നതിനു മുന്നെ എത്താന്‍ കഴിയില്ല. ഇന്ന്‌ പട്ടിണിയായത്‌ തന്നെ എന്ന്‌ വിചാരിച്ചു നില്‍ക്കുമ്പോള്‍, അതാ എണ്റ്റെ സെല്‍ഫോണ്‍ ചിലയ്ക്കുന്നു. "ഒരു മുറൈവന്ത്‌ പാറായോ" എന്ന മധുരഗാനമതാ ഒഴുകിവരുന്നു... കേട്ടപ്പോഴെ മനസ്സിലായി, സഹമുറിയന്‍മാരിലാരോ ആണ്‌. നോക്കിയപ്പോള്‍ അഭിലാഷാണ്‌.

"എവിടെയാ?"
"ഓഫീസില്‍ നിന്നിറങ്ങുന്നേയുള്ളു.. ഒടുക്കത്തെ മഴയാ... ", ഞാന്‍ പറഞ്ഞു,
"ഭക്ഷണം കഴിച്ചോ?", മറു തലയ്ക്കല്‍ നിന്ന്‌ വീണ്ടുമൊരു ചോദ്യം.

വിശന്നിട്ട്‌ കണ്ണുകാണാന്‍ പാടില്ലാതെ നിന്ന എനിക്ക്‌ നല്ല ദേഷ്യം വന്നെങ്കിലും ഞാന്‍ പറഞ്ഞു, "ഇല്ല, വന്നിട്ടു വേണം കഴിക്കാന്‍. അച്ചായന്‍ മെസ്സടച്ചില്ലെങ്കില്‍ അവിടെ നിന്ന്‌. അല്ലെങ്കില്‍ ഓറഞ്ച്‌ ബേക്കറ്‍ എങ്കിലുമുണ്ടാകും. അതുമില്ലെങ്കില്‍, കഞ്ഞി വച്ചു കുടിക്കാം".

"എടാ, ഹരിയൊക്കെ ഇംപീരിയലില്‍ പോകുന്നുണ്ട്‌. നിനക്കും കൂടി ഗ്രില്‍ഡ്‌ ചിക്കന്‍ പറയട്ടെ?", അവന്‍ ചോദിച്ചു.
പെട്ടെന്ന്‌ എണ്റ്റെ മുഖത്തൊരു പ്രകാശം പരന്നു.
"നീ പറഞ്ഞോ... അവന്‍മാറ്‍ കൊണ്ടുവരുമല്ലോ അല്ലെ?" ഞാന്‍ ചോദിച്ചു.
"അവന്‍മാറ്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇടി വാങ്ങും", അവന്‍ പറഞ്ഞു. എനിക്ക്‌ സന്തോഷമായി.
"എന്നാല്‍ വന്നിട്ടു കാണാം, മഴ കുറയുമെന്ന്‌ തോന്നുന്നു. വണ്ടി വല്ലതും കിട്ടുമോ എന്ന്‌ നോക്കട്ടെ..." ഇത്രയും പറഞ്ഞ്‌ ഞാന്‍ ഫോണ്‌ കട്ട്‌ ചെയ്തു.

ഗ്രില്‍ഡ്‌ ചിക്കന്‍ എന്ന്‌ കേട്ടപ്പോള്‍ തന്നെ വിശപ്പിണ്റ്റെ വിളി അല്‍പനേരത്തേക്കൊരു സ്വൈര്യം തന്നു. ആ മഴയത്ത്‌ ഇറങ്ങി, ഒരു ക്യാബൊക്കെ പിടിച്ച്‌ വീട്ടില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളെല്ലാം മാറി വന്നപ്പോള്‍, അഭിലാഷ്‌ ടി.വിയും കണ്ടിരിക്കുന്നു. അവനോട്‌ ഞാന്‍ ഭക്ഷണത്തിണ്റ്റെ കാര്യം ചോദിച്ചു. അവറ്‍ പോയിട്ടധികം നേരമായില്ല, ഉടനെ വരുമെന്ന്‌ അവന്‍ പറഞ്ഞു. ഗ്രില്‍ഡ്‌ ചിക്കണ്റ്റെ പ്രതീക്ഷ നിലനിറ്‍ത്തി, എണ്റ്റെ വയറിനോട്‌ കാത്തിരിക്കന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഒരോ നിമിഷങ്ങളും തള്ളി നീക്കി, ഞാനവിടെ കാത്തിരുന്നു.

ഏകദേശം പന്ത്രണ്ടരയോടെ വാതിലില്‍ ആരോ മുട്ടി. ആവേശത്തോടെ ഓടി ചെന്ന്‌ വാതില്‍ തുറന്നപ്പോള്‍, പ്രതീക്ഷ തെറ്റിയില്ല. അവറ്‍ തന്നെ.

ആദ്യത്തെ ചോദ്യം...."എന്താടാ വൈകിയത്‌?"
രണ്ടാമത്തെ ചോദ്യം, "എവിടെ ഗ്രില്‍ഡ്‌ ചിക്കന്‍?".

ഒന്നും പറയാതെ അവറ്‍ ഗ്രില്‍ഡ്‌ ചിക്കനടങ്ങിയ കൂട്‌ എനിക്ക്‌ നേരെ നീട്ടി. അതും മേടിച്ച്‌ അടുക്കളയിലേക്കാണ്‌ ഞാന്‍ പാഞ്ഞത്‌. അവിടെ ചെന്ന്‌ രണ്ട്‌ പ്ളെയിറ്റെടുത്ത്‌ വച്ച്‌ അഭിലാഷിനെ വിളിച്ചു. അവനും വന്നതോടെ, കൂട്‌ തുറന്ന്‌ ഗില്‍ഡ്‌ ചിക്കനെടുത്ത്‌, പാത്രത്തില്‍ വച്ചു. അതിനിടെ ഹരി, ഗ്രില്‍ഡ്‌ ചിക്കന്‍ മേടിക്കാന്‍ പെട്ട സാഹസത്തെക്കുറിച്ച്‌ അവിടെ ഒരു കത്തി വയ്പ്പ്‌ തുടങ്ങിയിരുന്നു. വിശപ്പിണ്റ്റെ വിളി എല്ലാ അതിറ്‍വരമ്പുകളും ലംഘിച്ചിരുന്നതിനാല്‍ അതൊന്നു കേള്‍ക്കാതെ, കാര്യ പരിപടിയിലേക്ക്‌ കടന്നു. അഭിലാഷാണ്‌ ആദ്യമത്‌ കഴിക്കാന്‍ തുടങ്ങിയത്‌. ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചതിന്‌ ഹരിയേയും മറ്റും ചീത്ത പറഞ്ഞുകൊണ്ട്‌, കഴിക്കാന്‍ തുടങ്ങിയ ഞാന്‍, അഭിലാഷിണ്റ്റെ മുഖത്തൊരു മ്‌ളാനത കണ്ട്‌ ചോദിച്ചു, "എന്തു പറ്റിയെടാ?". "കഴിച്ച്‌ നോക്ക്‌.", അവന്‍ പറഞ്ഞു. ഒരു ചെറിയ കഷണം വായില്‍ വച്ച ഞാന്‍ ഉടനെ തന്നെ അഭിലാഷിണ്റ്റെ നേരെ നോക്കി... ഉപ്പില്ല മുളകില്ല...ചിക്കനാണെങ്കില്‍ വെന്തിട്ടുമില്ല...ഇറക്കാന്‍ വയ്യാത്ത അവസ്ഥ... കുറച്ചു നേരം മുഖത്തോട്‌ മുഖം നോക്കിയിരുന്ന ഞങ്ങള്‍, അതെടുത്ത്‌ കൂടിണ്റ്റകത്തിട്ട്‌ ഭദ്രമായി വച്ചു. പതുക്കെ ഒരു ബോട്ടില്‍ പച്ചവെള്ളമെടുത്ത്‌ കുടിച്ചു. ആരോടും ഒന്നും പറയാതെ, പോയിക്കിടന്നു. ഇടിവെട്ടിയവനെ പാമ്പുകടിച്ചത്‌ പോലെയായി. വിശന്നിട്ടാണെങ്കില്‍ കണ്ണുകാണുന്നില്ല. അങ്ങനെ വിഷമിച്ചിരിക്കുന്നതിനിടയില്‍, അവിടെ ഹരി ഗ്രില്‍ഡ്‌ ചിക്കന്‍ വാങ്ങിയ കഥ പറയുന്നത്‌ കേട്ടു. അവറ്‍ കുറേ നേരം കത്തു നിന്നെന്നോ, അവസാനം വഴക്കുണ്ടാക്കിയാണ്‌ വാങ്ങിച്ചതെന്നോ എന്നൊക്കെ...അതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതിനാല്‍, മുറുകെ കണ്ണടച്ച്‌ കിടന്നു...

ഭാഗം 2

രാവിലെ എഴുന്നേറ്റത്‌ തന്നെ വിശപ്പിണ്റ്റെ വിളിയുമായാണ്‌. അടുക്കളയില്‍ കയറിയപ്പോള്‍ ഗ്രില്‍ഡ്‌ ചിക്കണ്റ്റെ കൂട്‌ കണ്ടപ്പോള്‍ സങ്കടവും ദേഷ്യവുമെല്ലാം ഒരു പോലെ വന്നു. ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ചു വന്നപ്പോള്‍ മുതല്‍ പുതിയൊരാലോചന തുടങ്ങി. ഇനിയീ ഗ്രില്‍ഡ്‌ ചിക്കന്‍ എന്തു ചെയ്യണം? കളയണോ? അതോ ആറ്‍ക്കെങ്കിലും കൊടുക്കണോ? കാശു കൊടുത്ത്‌ വാങ്ങിയതല്ലെ? ഒന്നിനും മനസ്സു വന്നില്ല. അപ്പോഴാണ്‌ പുതിയൊരു ആശയം തോന്നിയത്‌. ഉടനെ അടുത്തുള്ള ഫുഡ്‌ വേള്‍ഡിലേക്കോടി. അവിടെ ചെന്ന്‌ അത്യാവശ്യമുള്ള ചില പാചക സാമഗ്രികള്‍ വാങ്ങി വീട്ടിലെത്തി. ഗ്രില്‍ഡ്‌ ചിക്കനോടുള്ള ദേഷ്യത്തില്‍, അതെടുത്ത്‌ തുണ്ടം തുണ്ടമായി മുറിച്ചു. അത്യാവശ്യം ചിക്കന്‍ കറിക്കുള്ള ചേരുവകളൊക്കെ ചേറ്‍ത്ത്‌ കുക്കറില്വച്ച്‌ പാചകം തുടങ്ങി. കുക്കറിണ്റ്റെ വിസിലെണ്ണിക്കൊണ്ടിരുന്നതിനിടയിലാണ്‌ മറ്റൊരു കാര്യം ശ്രദ്ധിച്ചത്‌. ചോറുണ്ടാക്കാന്‍ അരിയില്ല. ഉടനെ തന്നെ അടുത്തുള്ള മലയാളി കടയിലേക്ക്‌ ഓടി. അരി വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും ചിക്കന്‍ കറി റെഡി. അരി കഴുകി അടുപ്പത്തിട്ട്‌ കുളിച്ചു വന്നപോഴേക്കും അരിയും റെഡി... എല്ലാം വിളമ്പി വച്ച്‌ കഴിക്കാനിരുന്നപ്പോള്‍, ഈ കറിക്കൊരു പേരിടണം എന്നൊരാഗ്രഹം. അങ്ങനെ നാമകരണവും അപ്പോള്‍ തന്നെ നടത്തി.. "ഗ്രില്യാനോ ചിക്ക്യാനോ" അന്നു ഞങ്ങള്‍ കഴിച്ച ഭക്ഷണത്തിന്‌ ജീവിതത്തിലിതുവരെ കഴിച്ച മറ്റേതൊരു ഭക്ഷണത്തേക്കാളും രുചിയുണ്ടായിരുന്നു.. അതിലുപരി തികഞ്ഞ സംതൃപ്തിയും....

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.