Friday, March 7, 2008
ആരാണ് ദേശസ്നേഹികള്‍... ?
കഴിഞ്ഞ കുറെ നാളുകളായി നാം കണ്ടുവരുന്ന ഒരു സാധാരണ സംഭവത്തെക്കുറിച്ചാണിത്. ചോദ്യം കണ്ടിട്ട് ഒന്നും മനസ്സിലായില്ല അല്ലെ? ചോദ്യം നിങ്ങളോട് തന്നെയാണ്... ആരാണ് യഥാര്‍ത്ഥ ദേശസ്നേഹി? ഇപ്പോഴും ഒന്നും മനസ്സിലായിട്ടില്ല എന്നുറപ്പാണ്. മുഖവുര ഒഴിവാക്കുന്നു. കാര്യത്തിലേക്ക് കടക്കുന്നു. കായിക വിനോദങ്ങള്‍ക്ക് അതീവ പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഭാരതം. ക്രിക്കറ്റ് ഹോക്കി മുതലിങ്ങ് എഫ് വണ്‍ വരെ എത്തിനില്‍ക്കുന്നു അതിപ്പോള്‍. ഇതൊന്നും കായിക രംഗത്ത് താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള അമിതാവേശമൊന്നുമല്ല, മറിച്ച് കച്ചവട അല്ലെങ്കില്‍ വാണീജ്യ താല്‍പര്യങ്ങള്‍ തന്നെയാണ്. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യം എന്ന നിലയില്‍, എല്ലാ കച്ചവടക്കാരുടേയും സ്വര്‍ണ്ണഖനിയാണ് ഭാരതം. വാണീജ്യതാല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി ക്രിക്കറ്റിന് ഇവിടെ അമിത പ്രാധാന്യം കൊടുക്കുന്നു എന്നത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു മുറവിളിയാണ്. അന്നൊക്കെ ക്രിക്കറ്റ് കളിക്കാര്‍ മാത്രമാണിവിടെ നന്നായി കളിക്കുന്നതെന്നും, ബാക്കിയുള്ളവര്‍ ലോക നിലവാരത്തിലും വളരെ താഴെയാണെന്നായിരുന്നു അന്നവരുടെ വിശദീകരണം. എന്നാല്‍ ഇന്നാ സ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു. എല്ലാ കായിക ഇനങ്ങളിലും നമ്മൂറ്റെ ഭാരതം മുന്നേറ്റം നടത്തിക്കഴിഞ്ഞു. പക്ഷേ ഇന്നും ക്രിക്കറ്റ് കളിക്കാറ്‍ക്ക് കിട്ടുന്ന സൌഭാഗ്യങ്ങളൊന്നും മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്നില്ല.
നമ്മുടെ ദേശീയ വിനോദമാണ് ഹോക്കി. തുടറ്‍ച്ചയായി എട്ടു തവണ ഒളിമ്പിക്സില്‍ സ്വറ്‍ണ്ണം നേടിയ രാജ്യമാണ് നമ്മുടേത്. ധ്യാന്‍ചന്ദിനെപ്പോലുള്ള പ്രതിഭകള്‍ ജീവിച്ച രാജ്യം. ഇന്ന് ഹോക്കിയുടെ അവസ്ഥ പരിതാപകരമാണ്. ആവേശത്തോടെ കളിക്കുന്ന കളിക്കാറ്‍ മാത്രം. അവരെ പിന്തുണയ്ക്കാന്‍ ഇവിടെ ഒരു വ്യവസ്ഥിതിയുമില്ല. ഈി പരിമിതികളെ അതിജീവിച്ച്, അവറ്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍, അവരെ കണ്ടില്ല എന്നു നടിക്കുന്നു ഇവിടുത്തെ സറ്‍ക്കാരും മാധ്യമങ്ങളും. ആറ് സിക്സറടിച്ചതിന് പോറ്‍ഷെ കാറ്‍ സമ്മാനം നേടിയ മഹാന്‍മാരുള്ള നാട്ടില്‍, ഹോക്കി കളിക്കാറ്‍ക്ക് ലഭിച്ചതോ ഒരു ഗോളിന് രണ്ടായിരം രൂപ!!! കൂടാതെ ഒരു ഗോള്‍ വഴങ്ങിയാല്‍ ആയിരം രൂപ തിരിച്ചെടുക്കുകയും ചെയ്യും!!! നല്ല പ്രോത്സാഹനം അല്ലെ? ഏഷ്യാക്കപ്പ് കിരീടം നേടിയ ഭാരത ഹോക്കി ടീമിന് നല്ല ഒരു താമസം പോലും ലഭ്യമാക്കാന്‍ ഇവിടുത്തെ സറ്‍ക്കാരിനോ അനുബന്ധ സമിതികള്‍ക്കോ കഴിഞ്ഞില്ല. നമ്മള്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഒരു വിനോദമാണ് ഫുട്‌ബോള്‍. അനേകം പ്രതിഭകള്‍ ഉള്ള നമ്മുടെ രാജ്യത്ത് ഈ കായിക ഇനം പുരോഗമിക്കാനുള്ള യാതോരു നടപടികളും നല്‍കുന്നില്ല എന്നതാണ് സത്യം. പക്ഷെ, അവറ്‍ ഒരു ഉയറ്‍ത്തെഴുന്നേല്‍പ്പിണ്റ്റെ സൂചന നല്‍കി നെഹ്‌റു ട്രോഫി നേടിയപ്പോള്‍, അവരെ അനുമോദിക്കാനോ, വേണ്ടത്ര പ്രോത്സാഹനം നല്‍കാനോ ഇവിടെ ആരുമില്ല. സ്പോണ്‍സറ്‍ഷിപ്പിനു പോലും ആളേ കിട്ടാതെ വിഷമിച്ച ആ ടീമിണ്റ്റെ വിഷമതകള്‍ ഇവിടെ ആരും കണ്ടില്ല. ഈ നിര അവസാനിക്കുന്നില്ല. ബാറ്റ്‌മിണ്റ്റണില്‍ ഇന്ത്യയുടെ മാനം കാത്ത പുല്ലേല ഗോപിചന്ദ്, ചെസ്സില്‍ വിശ്വനാഥന്‍ ആനന്ദ്, ടെന്നിസില്‍ ലിയാണ്ടറ്‍ പേസ്, മഹേഷ് ഭൂപതി, സ്നൂക്കറില്‍ പങ്കജ് അദ്വാനി, ഗീത് സേഥി, അത്‌ലറ്റിക്സില്‍ അഞ്ഞു ബോബി ജോറ്‍ജ്ജ്.. അങ്ങനെ നീളുന്നു ആ നിര. ഇവറ്‍ക്കൊന്നും പ്രോത്സാഹനം നല്‍കാനോ, അനുമോദിക്കാനോാരും തയാറായില്ല. ക്രിക്കറ്റു കളിക്കാരെ പണം കൊണ്ട് പൊതിയുന്ന ഇവിടുത്തെ മാന്യന്‍മാറ്‍ ഇവരുടെ നേരെ തിരിഞ്ഞ് പോലും നോക്കിയില്ല. ഹോക്കി ഫുട്‌ബോള്‍ കളിക്കാരില്‍ പലരും സ്വന്തമായി ജോലി പോലുമില്ലാതെ വിഷമിക്കുന്നവരാണ്. അവറ്‍ക്കൊരു ജോലി തരപ്പെടുത്താനോ, സ്പോണ്‍സറ്‍ഷിപ്പ് നല്‍കാനോ ഇവിടെ ആരുമുണ്ടായില്ല എന്നത് ഖേദകരമായ ഒരു കാര്യമാണ്. അവരെ അഭിനന്ദിക്കാനും വിമാനത്താവളത്തില്‍ സ്വീകരിക്കുവാനും തുറന്ന ബസ്സില്‍ ആഘോഷത്തോടെ എഴുന്നള്ളിക്കുവാനും ഇവിടെ ആരും തയ്യാറായില്ല. ഈ കളിക്കാരും ഇന്ത്യന്‍ പതാകയേന്തുന്നവരാണ്. ഇന്ത്യയെ വിവിധ ഇനങ്ങളില്‍ പ്രതിനിധീകരിക്കുന്നവരാണ് ഇവരെല്ലാം. ക്രിക്കറ്റ് കളിക്കാറ്‍ ലഭിക്കുന്നത് പോലുള്ള പ്രതിഫലവും പ്രോത്സാഹനവും കിട്ടാന്‍ എന്തു കൊണ്ടും യോഗ്യരാണവറ്‍. അവരും രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും സ്വീകരണത്തിനും വിരുന്നിനും അറ്‍ഹരാണ്. പക്ഷേ അവിടേയും ഇരട്ടത്താപ്പ് നയമല്ലെ തുടറ്‍ന്നു വരുന്നത്???
ഇന്ത്യയില്‍ പുതിയതായി കണ്ടുവരുന്ന ഒരു പ്രവണത, ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുമ്പോള്‍, അവര്‍ ഇന്ത്യയ്ക്കു വേണ്ടി പൊരുതുന്ന വീരജവാന്‍മാരായി അവരെ വാഴ്ത്തുന്നു. അതിനെ ഇവിടുള്ള ക്രിക്കറ്റ് ഭ്രാന്തന്‍മാറ്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവരെ പ്രോത്സാഹിപ്പിക്കണം എന്നത് തന്നെയാണ് എണ്റ്റെ അഭിപ്രായം, പക്ഷെ അമിതമായ പ്രാധാന്യം കൊടുക്കുന്നത് അനാവശ്യമാണ്. ഒരു കായിക വിനോദമെന്ന നിലയിലാവണം അവരെ പ്രോത്സാഹിപ്പിക്കേണ്ടത്. അല്ലാതെ, അവറ്‍ ഇന്ത്യക്ക് വേണ്ടി പോരാടുന്ന പടയാളികളാണെന്നും, അവരുടെ ജയ പരാജയങ്ങള്‍ ഇന്ത്യയുടെ ജയ പരാജയമാണെന്നുമുള്ള കാഴ്‌ചപ്പാട് മാറ്റേണ്ടതാണ്. അങ്ങനെ നോക്കുകയാണെങ്കില്‍, നമ്മുടെ അതിറ്‍ത്തി കാക്കുന്ന വീരജവാന്‍മാറ്‍ക്കാണ് ഈ ബഹുമതികളും പാരിതോഷികങ്ങളും നല്‍കേണ്ടത്. സ്വന്തം ജീവന്‍ പോലും പണയം വച്ച്, മഞ്ഞത്തും, വെയിലത്തും മഴയത്തും കണ്ണുനട്ട് ഭാരതമാതാവിണ്റ്റെ രക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന അവറ്‍ക്ക് നമ്മൂടെ സറ്‍ക്കാറ്‍ എന്താണ് ചെയ്യുന്നത്? മരിച്ചു വീണാല്‍ പത്തു ലക്ഷം രൂപ, ഒരു വീരശൃഖല, പറ്റുകയാണെങ്കില്‍, ആശ്രിതനൊരു ജോലി. നമ്മെ ശത്രുക്കളില്‍ നിന്നും കാത്ത് രക്ഷിച്ചതിനുള്ള പ്രതിഫലം!!! അതൊന്നും ചെയ്യാതെ ക്രിക്കറ്റ് കളിച്ച്, നാട്ടിലെ ചെറുപ്പക്കാരെ അലസരാക്കുന്ന മഹാന്‍മാറ്‍ക്ക്, കോടികളും ഫ്ളാറ്റും, കാറും, പിന്നെ പരസ്യത്തില്‍ നിന്നും വേറെ കാശും. ഇവരൊക്കെ നമ്മുടെ നാടിനു വേണ്ടി എന്താണ് ചെയ്തത്? ഒന്നും ചെയ്തില്ല എന്നത് തന്നെയാണ് സത്യം. ഇന്നും ഇന്ത്യ ക്രിക്കറ്റ് കളിക്കുമ്പോള്‍ ആഫീസില്‍ പോയി ജോലി ചെയ്യാതെ ക്രിക്കറ്റ് കളികാണുന്ന എത്രയാളുകള്‍ ഇന്ത്യയില്‍ ഉണ്ട്? സ്കൂളിലോ കോളേജിലോ പോകാതെ വീട്ടില്‍ കുത്തിയിരിക്കുന്ന എത്ര കുട്ടികളൂണ്ട്? ഇതൊക്കെ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന് ഘടകങ്ങള്‍ മാത്രമാണ്. അല്ലാതെ നമ്മെ സഹായികുന്ന ഒന്നും തന്നെയില്ല. അതും പോരാഞ്ഞ്. കീടനാശിനികള്‍ പോലെ ഹാനീകരമായ പദാറ്‍ത്ഥങ്ങള്‍ ഉള്ള കോളകളുടെ പരസ്യത്തില്‍ അഭിനയിച്ച് കാശുണ്ടാക്കുന്നു. അതു വഴി നമ്മുടെ പുതു തലമുറയുടെ നശീകരണത്തില്‍ ഇവറ്‍ പങ്കാളികളുമാകുന്നു. എന്നിരുന്നാലും, ഇതൊക്കെ ക്ഷമിച്ചും പൊറുത്തും, ഇവരെ മഹാന്‍മാരാക്കി ആരാധിക്കുന്നു. അതിറ്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാരോട് പുജ്ഞവും. ബാക്കിയുള്ള കളിക്കാര്‍ ഇന്ത്യക്കു വേണ്ടി പൊരുതിക്കളിച്ച് കോമാളികളാകുമ്പോള്‍, ഇവിടെ ക്രിക്കറ്റ് കളിക്കാരന്‍, ഒരു കളി പോലും കളിക്കാതെ, ടീമിലുണ്ടായതിണ്റ്റെ പേരില്‍ കോടികള്‍ വാരിക്കൂട്ടുന്നു. ഇവരില്‍ ആരാണ് മഹാന്‍മാര്‍?? ആരാണ് യഥാറ്‍ത്ഥ ദേശസ്നേഹികള്‍? സ്വന്തം താല്‍പര്യത്തിനും പണത്തിനും വേണ്ടി നിലനില്‍പ്പു നോക്കുന്ന ക്രിക്കറ്റ് ദൈവങ്ങളോ അതോ ജീവന്‍ പോലും വക വയ്ക്കാതെ നമ്മെ കാക്കുന്ന ജവാന്‍മാരോ? ഇന്നത്തെ ഇന്ത്യയുടെ അവസ്ഥകാണുമ്പോള്‍ എനിക്ക് തന്നെ ഒരു സംശയം തോന്നുന്നു. നിങ്ങള്‍ക്കാറ്‍ക്കെങ്കിലും ആ സംശയം തോന്നിയാല്‍ ഒട്ടും സംശയിക്കേണ്ട. ഇന്ത്യയുടെ പോക്ക് ഇങ്ങനെ തന്നെയാണ്... ദേശസ്നേഹമളക്കാന്‍ ക്രിക്കറ്റ് മാനദണ്ഡമാക്കുന്ന ഈ പുതിയ തലമുറ ഇനി എന്നാണ് യഥാര്‍ത്ഥ ദേശസ്നേഹമെന്താനെന്നറിയുക?
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
അമിതമായാല്‍ അമ്ര്യതും വിഷം...
ReplyDeleteകോടികള്‍ തുലച്ച് ...ഈ പോക്ക് ഏതുവരെ.. ?
തിരിച്ചറിവില്ലാത്ത യുവത..
വളരെ നല്ല ബ്ലൊഗ്
ReplyDeleteവളരെ പ്രസ്ക്തമായ question
congratulations..........
താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു, ഞാന്‍ ഒരു Cricket ആരാധകനാണ്, പക്ഷെ ഈ പണക്കൊഴുപ്പിനെ ഒട്ടും അനുകൂലിക്കുന്നില്ല, മറ്റ് കളികളോടുള്ള അവഗണനയോടും
ReplyDeleteഇഷ്ടായി....ഒത്തിരി ഇഷ്ടായി..
ReplyDeleteകാരണം ഇന്നത്തെ ഈ ക്രിക്കറ്റ് ഭ്രന്തന്‍ മാരെ കാണുംബോള്‍ എനിക്കൊരുതരം അസ്വസ്ഥത നിറയാറുണ്ട്... കാരണങ്ങള്‍ ചിലതെല്ലാം താങ്കള്‍ പറഞ്ഞത് തന്നെ. നല്ല പോസ്റ്റ്, കാതുള്ളവര്‍ കേള്‍ക്കട്ടെ സുഹൃത്തെ.
സ്വന്തം ജീവന്‍ പോലും പണയം വച്ച്, മഞ്ഞത്തും, വെയിലത്തും മഴയത്തും കണ്ണുനട്ട് ഭാരതമാതാവിണ്റ്റെ രക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന അവറ്‍ക്ക് നമ്മൂടെ സറ്‍ക്കാറ്‍ എന്താണ് ചെയ്യുന്നത്? മരിച്ചു വീണാല്‍ പത്തു ലക്ഷം രൂപ, ഒരു വീരശൃഖല, പറ്റുകയാണെങ്കില്‍, ആശ്രിതനൊരു ജോലി. നമ്മെ ശത്രുക്കളില്‍ നിന്നും കാത്ത് രക്ഷിച്ചതിനുള്ള പ്രതിഫലം!!! അതൊന്നും ചെയ്യാതെ ക്രിക്കറ്റ് കളിച്ച്, നാട്ടിലെ ചെറുപ്പക്കാരെ അലസരാക്കുന്ന മഹാന്‍മാറ്‍ക്ക്, കോടികളും ഫ്ളാറ്റും, കാറും, പിന്നെ പരസ്യത്തില്‍ നിന്നും വേറെ കാശും. ഇവരൊക്കെ നമ്മുടെ നാടിനു വേണ്ടി എന്താണ് ചെയ്തത്? ഒന്നും ചെയ്തില്ല എന്നത് തന്നെയാണ് സത്യം.
ReplyDelete@ ബഷീര്‍ വെള്ളറക്കാട്
ReplyDeleteപരമസത്യം...
@ JABOOS
വളരെയധികം നന്ദി... തുടറ്‍ന്നും വായിക്കുക.
@ Meenakshi
എണ്റ്റേയും അവസ്ഥ അതു തന്നെ!!!!
@ ശെരീഖ് ഹൈദര്‍ വെള്ളറക്കാട്
അതു തന്നെയാണ് എണ്റ്റേയും പ്രാറ്‍ത്ഥന... കാതുള്ളവര്‍ കേള്‍ക്കട്ടെ സുഹൃത്തെ.
@ കടവന്‍
അതെനിക്ക് മനസ്സിലായില്ല... :(
ഇന്നും ഇന്ത്യ ക്രിക്കറ്റ് കളിക്കുമ്പോള്‍ ആഫീസില്‍ പോയി ജോലി ചെയ്യാതെ ക്രിക്കറ്റ് കളികാണുന്ന എത്രയാളുകള്‍ ഇന്ത്യയില്‍ ഉണ്ട്? സ്കൂളിലോ കോളേജിലോ പോകാതെ വീട്ടില്‍ കുത്തിയിരിക്കുന്ന എത്ര കുട്ടികളൂണ്ട്?
ReplyDeleteനല്ലൊരു പോസ്റ്റ് ജെകെ..ഞാന്‍ താങ്കളോട് നൂറു ശതമാനം യോചിക്കുന്നു..തീര്‍ച്ചയായും ഇത്തരം അന്ധമായ അനുകരണങ്ങളും ആരാധനയും തടയപ്പെടേണ്ഠതു തന്നെ..
ക്രിക്കറ്റ് എന്നത് നമ്മുടെ ജനങ്ങളുടെ ഒരു 'അഭിമാന' പ്രശ്നം കൂടിയാണ്. അതാണ് ക്രിക്കറ്റിന് ഇത്രയധികം പ്രചാരവും ജനപ്രീതിയും ലഭിക്കുവാനുള്ള പ്രധാന കാരണം. നിങ്ങള്‍ക്ക് മറ്റേതെങ്കിലും ഒരു സ്പോര്‍ട്സ് ഇനം ഇഷ്ടപ്പെടാതിരിക്കാം. എന്നാല്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു പിന്‍തിരിപ്പന്‍ തന്നെ. ക്രിക്കറ്റിനോടനുബന്ധിച്ച വാതുവയ്പുകളും മറ്റനിഷ്ടസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പുവരെ ഇതുതന്നെയായിരുന്നു ജനങ്ങളുടെ കാഴ്ചപ്പാട്. ഇതുമൂലം ക്രിക്കറ്റ് ഒരു വ്യവസായമായി വളര്‍ന്നു. മറ്റുള്ളവയ്ക്ക് പരിഗണന കിട്ടിയതുമില്ല.
ReplyDelete