Wednesday, March 19, 2008

വാണ്ടേജ്‌ പോയിണ്റ്റ്‌ / Vantage Point (2008)


ബാരി ലെവി എഴുതി പീറ്റ്‌ ട്രാവിസ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ വാണ്ടേജ്‌ പോയിണ്റ്റ്‌. ഇതിലെ അഭിനേതാക്കള്‍, ഡെന്നിസ്‌ ക്വൈഡ്‌, മാത്യു ഫോക്സ്‌, വില്യം ഹറ്‍ട്ട്‌ എന്നിവരാണ്‌. സ്പെയിനിലെ സലമാങ്കാ എന്ന സ്ഥലത്ത്‌ ടെററിസത്തെക്കുറിച്ചൊരു ചറ്‍ച്ചയ്ക്കായി എത്തുന്ന അമേരിക്കന്‍ പ്രസിഡണ്റ്റിനെ കൊലപ്പെടുത്താന്‍ നീക്കം നടക്കുന്നത്‌്‌. ഇരുപത്തി മൂന്നു മിനിറ്റിനുള്ളില്‍ ആ ശ്രമത്തിണ്റ്റെ ചുരുളഴിയുന്നതുമാണീ ചിത്രത്തിണ്റ്റെ കഥാ തന്തു. ഈ സംഭവങ്ങള്‍, ആ സമയത്തവിടെ സന്നിഹിതരായിരുന്ന ചില ആള്‍ക്കാരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയും, ഒടുവില്‍ അവയെല്ലാം കോറ്‍ത്തിണക്കി, കൊലപാതക ശ്രമത്തിന്‌ പിറകിലെ യഥാറ്‍ത്ഥ വസ്തുത കണ്ടെത്തുകയാണ്‌.

ആദ്യം, ക്യാമറയും റിപ്പോറ്‍ട്ടറ്‍മാരേയും നിയന്ത്രിക്കുന്ന ടിവി റിപ്പോറ്‍ട്ടറായ റെക്സ്‌ ബ്രൂക്സിണ്റ്റെ (സിഗ്നോണി വീവര്‍) കണ്ണുകളിലൂടെയാണ്‌ പ്രസിഡണ്റ്റിണ്റ്റെ കൊലപാതക ശ്രമം കാണുന്നത്‌. മേയറുടെ പ്രസംഗത്തിനു ശേഷം, ജനാവലിയെ അഭിവാദ്യം ചെയ്യാന്‍ മുന്നോട്ടായുന്ന പ്രസിഡണ്റ്റിനെ ആരോ വെടിവച്ചു വീഴ്ത്തുകയാണ്‌. അതിനു ശേഷം, അല്‍പം അകലെ ഒരു സ്ഫോടന ശബ്ദം കേള്‍ക്കുന്നു. അതിനു പിന്നാലെ ആ വേദി തന്നെ ഒരു സ്ഫോടനത്തില്‍ കത്തിക്കരിയുന്നു. അതിനിടയില്‍ ബ്രൂക്സിണ്റ്റെ ഒരു റിപ്പോറ്‍ട്ടറ്‍ കൊല്ലപ്പെടുന്നു.

ഇതേ സംഭവങ്ങള്‍, അടുത്തതായി കാണിക്കുന്നത്‌, സീക്രട്ട്‌ സര്‍വ്വീസ്‌ ഏജണ്റ്റുമാരായ തോമസ്‌ ബ്രയിന്‍സിണ്റ്റേയും (ഡെന്നിസ്‌ ക്വൈഡ്‌) കെണ്റ്റ്‌ ടെയിലറിണ്റ്റേയും (മാത്യു ഫോക്സ്‌) കാഴ്ചപ്പാടുകളിലൂടാണ്‌. മേയര്‍ പ്രസംഗിക്കുന്ന വേളയില്‍, അടുത്തുള്ള ഒരു കെട്ടിടത്തിലെ ഒരു ജനല്‍ കര്‍ട്ടന്‍ പതുക്കെ ചലിക്കുന്നത്‌ ശ്രദ്ധിക്കുന്ന ബ്രയിന്‍സ്‌, അതന്വേഷിക്കുവാന്‍ ഏജണ്റ്റുകളെ അയക്കുന്നു. കൂടാതെ, ജനക്കൂട്ടത്തിനിടയില്‍ ക്യാമറയുമായി ഒരാളെയും അദ്ദേഹം ശ്രദ്ധിക്കുന്നു. പ്രസിഡണ്റ്റിന്‌ വെടിയേറ്റതിനു ശേഷം, ആ വേദിയിലേക്ക്‌ ഓടിക്കയറിയ ഒരാളെ അദ്ദേഹം ഇടിച്ചു വീഴ്ത്തി കീഴ്പ്പെടുത്തുന്നു. ബ്രയിന്‍സും ടെയ്ലറും, ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ട ആളുടെ വീഡിയോ പരിശോധിക്കുന്നു. അതില്‍ കൊലയാളിയുടെ സ്ഥാനം മനസ്സിലാക്കുന്ന ബ്രയിന്‍സ്‌ അങ്ങോട്ട്‌ പോകാന്‍ തുടങ്ങുന്നു. പക്ഷേ ടെയിലര്‍, കൊലയാളിയെ മുന്നെ കണ്ടെത്താന്‍ കഴിയാത്തതില്‍ ബ്രെയിനിനെ കുറ്റപ്പെടുത്തുകയും, അങ്ങോട്ട്‌ കുതിക്കുകയും ചെയ്യുന്നു. വീഡിയോ പരിശോധനന്‍ തുടരുന്ന ബ്രെയിന്‍സ്‌, അവിടെ ബോംബ്‌ വച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമെങ്കിലും, എല്ലാവരേയും അറിയിക്കുന്നതിന്‌ മുന്നെ തന്നെ സ്ഫോടനം നടക്കുന്നു. അതിനു ശേഷം, ബ്രൂക്സിണ്റ്റെ ക്യാമറാ സെണ്റ്ററില്‍ എത്തുന്ന ബ്രെയിന്‍സ്‌, ടെയിലറുമായി ബന്ധപ്പെടുന്നു. അപ്പോള്‍ അയാള്‍ കൂടുതല്‍ സഹായത്തിനായി ആവശ്യപ്പെടുന്നു. ബ്രെയിന്‍സ്‌ സീക്രട്ട്‌ സര്‍വ്വിസിണ്റ്റെ കമാന്‍ഡ്‌ സെണ്റ്ററുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുവെങ്കിലും, തിരിച്ചൊരു മറുപടിയും കിട്ടുന്നില്ല. അതിനിടെ ബ്രൂക്സിണ്റ്റെ ടിവി സ്ക്രീനില്‍ എന്തോ കാണുന്ന ബ്രെയിന്‍സ്‌ ഞെട്ടുന്നു. അവിടെ അദ്ദേഹത്തിണ്റ്റെ കാഴ്ച്ച അവസാനിക്കുന്നു. അതിനു ശേഷം, എന്‌റിക്ക്‌ (എഡുരാഡോ നോറീജിയ) എന്ന പോലീസ്‌ ഓഫീസറുടെ കാഴ്ച്ചയിലെ സംഭവങ്ങളാണ്‌ വിവരിക്കുന്നത്‌. അദ്ദേഹത്തെ മേയറുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കയാണ്‌. വേദിക്കരികിലിലെത്തുന്ന അയാള്‍, തണ്റ്റെ കാമുകിയെ മറ്റൊരാള്‍ ചുംബിക്കുന്നതും, അല്‍പസമയത്തിനകം, അടുത്തുള്ള കീഴ്‌പ്പാതയ്ക്ക്‌ സമീപം കാണാമെന്ന്‌ പറയുന്നതും കേള്‍ക്കുന്നു. അയാള്‍ അവളെ ചോദ്യം ചെയ്യുന്നുവെങ്കിലും, അയാളെ മാത്രമെ സ്നേഹിക്കുന്നുവുള്ളുവെന്ന്‌ അവള്‍ സത്യം ചെയ്യുന്നു. എന്‌റിക്ക്‌ താന്‍ കൊണ്ടു വന്ന അവളുടെ ബാഗ്‌ അവള്‍ക്ക്‌ കൈമാറുന്നു. പ്രസിഡണ്റ്റിന്‌ വെടിയേല്‍ക്കുമ്പോള്‍, മേയറെ രക്ഷിക്കാനായി വേദിയിലെത്തുന്ന അയാളെ ഏജണ്റ്റ്സ്‌ ഇടിച്ച്‌ വീഴ്ത്തുന്നു. പക്ഷെ അതിനിടെ അയാളുടെ കാമുകി കയ്യിലുള്ള ബാഗ്‌ വേദിക്കടിയില്‍ ഉപേക്ഷിക്കുന്നത്‌ കാണുന്ന അയാള്‍, അതില്‍ ബോംബുണ്ടെന്ന്‌ സംശയം തോന്നി, ഏജണ്റ്റ്സിണ്റ്റെ കൈകളില്‍ നിന്നും ഓടി രക്ഷപ്പെടുന്നു. അയാള്‍ ഓടുന്ന വഴി, തണ്റ്റെ കാമുകിയെ ഒരു ആംബുലന്‍സില്‍ കാണുന്നു. ഏജണ്റ്റ്സില്‍ നിന്നും രക്ഷപ്പെട്ട്‌ അയാള്‍ ഓടി എത്തുന്നത്‌, കീഴ്പ്പാതയ്ക്കടുത്താണ്‌. അവിടെ അയാള്‍ ആരോട്‌ കയറ്‍ത്ത്‌ സംസാരിച്ച്‌ തുടങ്ങുന്നതോടെ ആ രംഗം അവസാനിക്കുന്നു.

അടുത്തതായി, അമേരിക്കന്‍ ടൂറിസ്റ്റായ ഹൊവാര്‍ഡ്‌ ലൂയിസിണ്റ്റ്‌ (ഫോറസ്റ്റ്‌ വിറ്റേക്കര്‍)ണ്റ്റെ ദൃഷ്ടിയിലുള്ള സംഭവങ്ങളെയാണ്‌ കാണിക്കുന്നത്‌. അദ്ദേഹം സ്പെയിനിലെ കാഴ്ചകളെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നതിനിടയിലാണ്‌, കൊലയാളിയും ഇതില്‍ പെടുന്നത്‌. പ്രസിഡണ്റ്റിണ്റ്റെ പ്രസംഗത്തിനു മുന്നെ സാം എന്നയാളുമായി അയാള്‍ കുശലപ്രശ്നങ്ങള്‍ നടത്തുകയും, അന്ന എന്ന കുട്ടിയുമായി കൂറ്റിമുട്ടി, അവളുടെ ഐസ്ക്രീം താഴെക്കളയുകയും ചെയ്യുന്നു. അയാള്‍ ക്ഷമ ചോദിക്കുകയും, പുതിയൊരെണ്ണം വാങ്ങി നല്‍കാമെന്ന്‌ പറയുകയും ചെയ്യുന്നുവെങ്കിലും, അവളുടെ അമ്മ അത്‌ നിഷേധിക്കുന്നു. പ്രസിഡണ്റ്റ്‌ വേദിയിലെത്തുമ്പോള്‍, ഏജണ്റ്റ്‌ ബ്രെയിന്‍സ്‌, അടുത്തുള്ള കെട്ടിടത്തിലെ ജനലിനു നേരെ സംശയാസ്പദമായി നോക്കുന്നത്‌ കണ്ട്‌, അയാള്‍ അത്‌ വീഡിയോയില്‍ പകര്‍ത്തുന്നു. അതിനിടെ പ്രസിഡണ്റ്റിന്‌ വെടിയേല്‍ക്കുകയും, ബ്രെയിന്‍സ്‌ അയാളുടെ അടുത്തെത്തി വീഡിയോ പരിശോധിക്കുകയും ചെയ്യുന്നു. പക്ഷേ അപ്പോഴേക്കും സ്ഫോടനം നടക്കുന്നു. അതിനൊടുവില്‍, അമ്മയെക്കാണാതെ വിഷമിച്ച്‌ കരയുന്ന അന്നയെ കാണുന്ന ലൂയിസ്‌ അവളെയുമെടുത്ത്‌, എന്‌റിക്കിനു പിറകെ ഓടുന്നു. അതിനിടയില്‍ അന്നയെ ഒരു സ്പാനീഷ്‌ പോലിസ്കാരിയെ ഏല്‍പ്പിച്ച്‌, എന്‌റിക്കിനെ പിന്തുടരുന്ന അയാള്‍, ഒരു കീഴ്പ്പാതയ്ക്ക്‌ സമീപം, എന്‌റിക്കിനെ കാണുന്നു. പക്ഷെ അവിടെയെത്തിന്ന പോലീസുകാറ്‍ അയാളെ വെടിവച്ചു വീഴ്‌ത്തുന്നു. ഇതെല്ലാം, ലൂയിസ്‌ വീഡിയോയില്‍ പകറ്‍ത്തുന്നു. അതിനിടെ, റോഡിണ്റ്റെ മറു വശത്ത്‌ അമ്മയെക്കാണുന്ന അന്ന, പോലീസുകാരിയുടെ കൈകളില്‍ നിന്നും, കുതറി ഓടുന്നു. തിരക്കേറിയ റോഡിണ്റ്റെ നടുവില്‍ പകച്ചു നില്‍ക്കുന്ന അവളെ ഒരു ആംബുലന്‍സ്‌ ഇടിക്കാന്‍ വരുന്നു. പക്ഷെ ലൂയിസ്‌ അവളെ രക്ഷിക്കുന്നു. അവിടെ ആ രംഗം അവസാനിക്കുന്നു. പിന്നിട്‌ പ്രസിഡണ്റ്റ്‌ ആഷ്ടണ്റ്റെ (വില്യം ഹര്‍ട്ട്‌) കണ്ണുകളിക്കൂടി സംഭവങ്ങള്‍ കടന്നു പോകുന്നു. ഈ ആക്രമണത്തെക്കുറിച്ച്‌ വിവരം മുന്‍ കൂട്ടി ലഭിക്കുന്നതിനാല്‍, പ്രസിഡണ്റ്റിനെ ഹോട്ടലിലേക്ക്‌ മാറ്റുന്നു. അതേ സമയം അദ്ദേഹത്തിണ്റ്റെ സമരൂപി, വേദിയില്‍ എത്തുന്നു. ഒരു വര്‍ഷത്തിന്‌ മുന്‍പെ തന്നെ മറ്റൊരാക്രമണത്തില്‍ നിന്നും രക്ഷിച്ച ബ്രെയിന്‍സിനെ വേദിയില്‍ കണ്ട അദ്ദേഹം, വളരെയധികം വിഷമിക്കുന്നു. അപ്പോള്‍, ഹോട്ടലിണ്റ്റെ പുറത്ത്‌ ഒരു സ്ഫോടന ശബ്ദം കേള്‍ക്കുന്നു. അതേ സമയം തന്നെ, ഒരു മുഖംമൂടിധാരി, മുറിയില്‍ കടന്ന്‌ വരികയും, കൂടെ ഉണ്ടായിരുന്നവരെ വെടി വച്ചു വീഴ്ത്തുകയും ചെയ്യുന്നു. പീന്നിടുള്ള രംഗങ്ങള്‍, ഈ കൊല ആസൂത്രണം ചെയ്ത കൊലയാളിയുടെ കണ്ണുകളിലൂടെയാണ്‌. ഇതു കാണുമ്പോള്‍, എല്ലാ സംഭവങ്ങളേയും കൂട്ടി വായിക്കുവാന്‍ പ്രേക്ഷകന്‌ കഴിയുന്നു. ഉദ്ദ്വേഗ ഭരിതമായ രംഗങ്ങള്‍ക്കൊടുവില്‍, പ്രസിഡണ്റ്റിനെ ബ്രെയിന്‍സ്‌ രക്ഷിക്കുന്നു.



ഈ ചിത്രത്തിണ്റ്റെ കഥാഗതി വളരെ നല്ലതും രസകരവുമാണ്‌. പലരുടേയും കണ്ണുകളിലൂടെ കഥ പറയുകയും, അവ ഒന്നിച്ചു ചേറ്‍ത്ത്‌ ഒടുവില്‍ കൊലയാളിയിലേക്കെത്തുകയും ചെയ്യുന്ന ആഖ്യാന രീതി വളരെ വിഭിന്നമായിരിക്കുന്നു. ഈയൊരു രീതി അവലംബിച്ചിരിക്കുന്നതിനാല്‍ ഒരേ സംഭവ വികാസങ്ങളായിരുന്നുട്ടു കൂടെ, പ്രേക്ഷകരെ അത്‌ ബോറടിപ്പിക്കുന്നില്ല. കഥാപാത്ര രചനയും മികച്ചതാണ്‌. അനാവശ്യമായ കഥാപത്രങ്ങള്‍ കുത്തി നിറയ്ക്കാതിരുന്നത്‌, അതിണ്റ്റെ മാറ്റ്‌ കൂട്ടിയിരിക്കുന്നു. ഇരുപത്തി മൂന്നു മിനിട്ടിലെ കഥ, ഒന്നര മണിക്കൂറുകള്‍ കൊണ്ട്‌ പറഞ്ഞപ്പോള്‍, അതു തീറ്‍ത്തും വ്യത്യസ്തമായ ഒരനുഭവമായി മാറി... ചുരുക്കം പറഞ്ഞാല്‍ വളരെ മികച്ച ഒരു ആക്ഷന്‍ ത്രില്ലറാണ്‌ വാണ്ടേജ്‌ പോയിണ്റ്റ്‌. പ്രേക്ഷകരെ അതൊട്ടും നിരാശപ്പെടുത്തുന്നതെയില്ല. ഡെന്നിസ്‌ ക്വൈഡിണ്റ്റെ ആരാധകറ്‍ക്ക്‌ നിറഞ്ഞ സംതൃപ്തി പകരുന്ന ചിത്രമാണിത്‌...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.