Tuesday, December 18, 2007

ബാംഗളൂറ്‍ മലയാളികളും യാത്രാദുരിതങ്ങളും….

ജനശബ്ദത്തിനു വേണ്ടി ഞാന്‍ എഴുതിയ ലേഖനം…

മറ്റൊരു ഉത്സവക്കാലം വരവായി… കൂടെ ഒരു അവധിക്കാലവും. ബാംഗളൂറ്‍ മലയാളികളെ സംബന്ധിച്ചിതൊരു യാത്രാ ദുരിതത്തിണ്റ്റെ കാലഘട്ടവും. ഒരു പതിവു കാഴ്ച ഇത്തവണയും ആവര്‍ത്തിക്കുന്നുവെന്നെയുള്ളു. ഒരു ബാംഗളൂറ്‍ മലയാളിക്കിത്‌ പുതുമയുള്ള കാര്യവുമല്ല. ദിവസേന ആയിരത്തിലധികം ബസ്സുകള്‍ ഓടുന്ന ഒരു റൂട്ടാണ്‌ കേരളം-ബാംഗളൂറ്‍. ഇതിനു പുറമെ തീവണ്ടികളും. അതില്‍ ഒരു പിടി സര്‍ക്കാര്‍ ബസ്സുകളും ഉള്‍പ്പെടും. ഇത്തവണയും ഒക്ടോബര്‍ ആയപ്പോഴേക്കും എല്ലാ വണ്ടികളിലേക്കുമുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. പ്ര്‍ത്യേക ബസ്സുകള്‍ ഓടിക്കാന്‍ തീരുമാനം ആയപ്പോഴും, ആയിരങ്ങള്‍ ടിക്കറ്റു കിട്ടാതെ പരക്കം പായുകയാണിപ്പോഴും. ബാംഗളൂറ്‍ മലയാളികള്‍ക്കു നാട്ടില്‍ എത്താന്‍ വേണ്ട വണ്ടികള്‍ ഇല്ല എന്നത്‌ ഇതോടെ വ്യകതാമാകുകയാണ്‌. എല്ലാ ട്രാവത്സുകളും ലാഭക്കൊയ്ത്ത്‌ നടത്തുന്ന ഈ റൂട്ടില്‍ കേരളത്തിണ്റ്റെ ‘ആന’ വണ്ടി മാത്രം നഷ്ടത്തില്‍ ഓടുന്നു. ലാഭകരമല്ലാ എന്ന പതിവു പല്ലവിയിലൂടെ ബാംഗളൂര്‍ക്കുള്ള വണ്ടികള്‍ വെട്ടിക്കുറക്കുക മാത്രമാണ്‌ സര്‍ക്കാര്‍ ഇതു വരെ ചെയ്തിട്ടുള്ളത്‌. പല തവണ പരാതികള്‍ നല്‍കിയിട്ടും, നമ്മുടെ സംസ്ഥാന്‍ സറ്‍ക്കാരോ, കേന്ദ്ര സറ്‍ക്കാരോ യാത്രാക്ളേശം പരിഹരിക്കുവാനുള്ള യാതോരു നടപടിയും സ്വീകരിച്ചില്ല. അധികം തീവണ്ടികളോ, ബസ്സുകളോ ഓടിക്കാനുള്ള സന്‍മനസ്സ്‌ ആരും കാണിക്കുന്നില്ല. ഇത്രയും ലാഭകരമായി സറ്‍വീസ്‌ നടത്താന്‍ പറ്റുന്ന ഒരവസരമായിട്ടു കൂടി അതു മുതലാക്കുവാനോ, മലയാളികളെ സഹായിക്കുവാനോ സര്‍ക്കരുകള്‍ തയ്യാറല്ല എന്നതൊരു പകല്‍ സത്യമാണ്‌. ഇതൊക്കെ സ്വകാര്യ ബസ്സുകാരെ സഹായിക്കന്‍ല്ലേ എന്ന്‌ ആറ്‍ക്കെങ്കിലും തോന്നിയാല്‍ അവരെ നമുക്കു കുറ്റം പറയുവാന്‍ കഴിയുകയില്ല. കേരളത്തിനും ബാംഗളൂറ്‍ക്കുമിടയില്‍, ൨൦ ബസ്സുകള്‍ ഓടിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും, അവയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. അവ എങ്ങോട്ടേക്ക്‌, യാത്രാ സമയം, ടിക്കറ്റ്‌ നിരക്ക്‌ അതിലുപരി, ടിക്കറ്റ്‌ എവിടെ ലഭിക്കും, റിസറ്‍വേഷന്‍ എവിടെ ചെയ്യാന്‍ സാധിക്കും, തുടങ്ങിയ കാര്യങ്ങള്ളില്‍ ആറ്‍ ക്കും വലിയ അറിവില്ല. തികച്ചും അജ്ഞത നിലനില്‍ക്കുന്നു. ജനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശത്തൊടെയാണ്‌ ഈ പുതിയ സര്‍വ്വീസുകളെങ്കില്‍, അത്‌ ജനങ്ങളിലേക്ക്‌ പരമാവധി എത്തിക്കുക എന്ന ബാധ്യത കൂടി കെ.എസ്‌.ആറ്‍.ടി.സിക്കുണ്ട്‌. എവിടെ മലയാളികള്‍ ഇരട്ടിയിലധികം നിരക്കു നല്‍കി സ്വകാര്യ ബസ്സുകളില്‍ സഞ്ചരിക്കുമ്പോഴും, നമ്മുടെ ആന വണ്ടികള്‍ കാലിയായി കേരളത്തിലേക്കു നീങ്ങും. എന്നിട്ടു പതിവ്‌ മുറവിളിയും ഉണ്ടാകും. “ലാഭകരമല്ലാ…. നഷ്ടത്തിലാണേ….” എന്നുണ്ടാകും ഒരു ശാപമോചനം.. ?

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.