മഴ… കേരളത്തിന് ഏറ്റവും കൂടുതല്‍ ഭംഗി സമ്മാനിക്കുന്ന ഒരു പ്രതിഭാസം. കേരളം ഏറ്റവും സുന്ദരി ആയിരുന്ന കാലം. പക്ഷേ കാലം തെറ്റി വരുന്ന ഏന്നത്തെ മഴക്ക് ആ ഭംഗി ഉണ്ടോ എന്ന് ചോദിച്ചാല്‍, ഏല്ലാ എന്ന് സങ്കടത്തോടെ മറുപടി പറയാനേ ഇന്ന് മലയാളിക്കാവൂ… മഴയുടെ ചാരുത നഷ്ടപ്പെട്ടു പോയി എന്ന് കരുതുന്ന ഒരു മലയാളിയാണ് ഞാന്‍. പണ്ടൊക്കെ, വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കനായി ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു. പുതിയ അധ്യായന വര്‍ഷത്തില്‍, പുതിയ ബാഗും പുതിയ ഉടുപ്പുകളും എല്ലാം കൂട്ടുകാരേ കാണിക്കുവാനായി ഒരുങ്ങി ഇരിക്കുകയായിരിക്കും ഞങ്ങളില്‍ അധികം പേരും. മേയ് മാസം തീരുന്നതു വരെ, കുട്ടികള്‍ക്ക് അവധിക്കാലം ആഘോഷിക്കാനെന്ന പൊലെ ഒഴിഞ്ഞു നില്‍ക്കുന്ന മഴ, സ്കൂള്‍ തുറക്കുന്ന ഒന്നാം തീയതി തന്നെ ശക്തിയായി പെയ്തു തുടങ്ങും. ആ മഴ തെല്ലൊന്നുമല്ലാ ഞങ്ങള്‍ കുട്ടികളേ നിരാശരക്കിയിട്ടുള്ളത്. ഒന്നാം തീയതി തന്നേ വീശിയടിക്കുന്ന ആ മഴ എല്ലാ വര്‍ഷവും ഞങ്ങളെ നനച്ചു കുളിപ്പിച്ചാണ് സ്കൂളില്‍ എത്തിക്കുക. എന്നിരുന്നാലും, ആ മഴ ആസ്വദിക്കുവാനും, അച്ഛനമ്മമരുടെ കണ്ണു തെറ്റുംബോള്‍ അതിലിറങ്ങി കളിക്കുവാനും എല്ലാം കുട്ടികള്‍ ശ്രമിച്ചിരുന്നു. ഞാന്‍ ആദ്യമായി സ്കൂളില്‍ പോയ വര്‍ഷം, എന്നും ഞാന്‍ ഓര്‍ക്കുന്നു. ആച്ഛണ്റ്റെ കൂടെ, ഒരു ചെറിയ മഴ കോട്ടും ഇട്ട് ആദ്യമായി സ്കൂളിണ്റ്റെ ഗേറ്റു് കടന്നു പോയതും. എന്നെ അവിടെ ഒറ്റക്കാക്കി എണ്റ്റെ അച്ഛന്‍ മടങ്ങും എന്ന് സ്വപ്നേഹി ഞാന്‍ വിചാരിച്ചിരുന്നില്ലാ. ആദ്യമായി കണ്ട ലോകത്തിണ്റ്റെ ഭംഗി ആസ്വദിച്ചു നില്‍ക്കുന്നതിനിടയില്‍, അച്ഛന്‍ സ്കൂളിണ്റ്റെ പടിയിറങ്ങി മറയുന്നതു ഞാന്‍ ശ്രദ്ധിച്ചതേയില്ല. അന്നും എന്നെ വിടാതെ ആകര്‍ഷിച്ച ഒരു കാഴ്ച, കോരി തിമിര്‍ക്കുന്ന മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന അവിടുതെ ചാപ്പല്‍ ആയിരുന്നു… അന്നും ഇന്നും, മഴക്കലത്തു ആ ചാപ്പലിന് ഒരു പ്രത്യേക ഭംഗി തന്നേയാണ്. മഴക്കാലം എനിക്കൊരു ഹരമായി മാറുന്നത് അന്നുമുതലാണ്. ആച്ഛണ്റ്റെ കൂടെ എന്നും രാവിലെ തന്നെ സ്കൂട്ടറില്‍ ഒരു യാത്ര. അതു പൊലെ, തിരിച്ച് വൈകിട്ടും.ഈ യാത്രയ്ക്കിടയില്‍, കാലവര്‍ഷത്തിണ്റ്റെ വെറിട്ട പല കാഴ്ചകളും കാണുവാന്‍ സാധിക്കുമായിരുന്നു്. നാലുമണിക്ക് സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍, ആദ്യമൊക്കെ അച്ഛന്‍ കാത്തു നില്‍ക്കുമായിരുന്നു. മഴയത്തു അച്ഛണ്റ്റെ കൈപിടിച്ചു, അച്ചണ്റ്റെ ആഫീസിലേക്കു നടക്കുമ്പോള്‍, വഴിയിലുള്ള അജന്ത ഹോട്ടലില്‍ നിന്നും ചൂടുള്ള ഒരു ചായയും പഴം പൊരിയും എന്നും എനിക്കു കിട്ടുമായിരുന്നു. പിന്നീടു ആ യാത്ര തനിച്ചായി മാറി. വര്‍ണ്ണക്കുടയും ചൂടി തനിയെ നടന്ന് ആഫീസിലെത്തിയാല്‍, അവിടെ റെക്കാര്‍ഡ് റൂമില്‍ എനിക്കൊരു സ്ഥിരം കസേരയുണ്ട്. അതിലിരിക്കാം, അച്ഛന്‍ വരുന്നതു വരെ. അന്നും അജന്തയിലെ ചായയും പഴം പൊരിയും മുടങ്ങിയിട്ടില്ല. വീട്ടിലേക്കു മടങ്ങും വഴി അവിടെ കയറിയേ പോകൂ… അന്നൊക്കെ മഴക്കാലത്തിണ്റ്റെ മറ്റൊരു പ്രത്യേകത, നിറഞ്ഞു കവിഞ്ഞു കിടക്കുന്ന നാട്ടിലെ കുളമാണ്. അതില്‍ തനിച്ചിറങ്ങാനുള്ള അനുവാദം ഒരിക്കലും എനിക്കു കിട്ടിയിരുന്നില്ല. അതു കൊണ്ടു തന്നെ, ശനിയോ ഞായറോ വീട്ടില്‍ വരുന്ന അമ്മാവന്‍മാരിലോ, ചേട്ടന്‍മാരിലോ ആണ് പ്രതീക്ഷ. എന്നെ നീന്തല്‍ പടിപ്പിച്ചത് തന്നെ മനു ചേട്ടനും ബിനു ചേട്ടനും ആണ്. അതിടെ ഞാന്‍ കുടിച്ച വെള്ളത്തിനു കയ്യും കണക്കുമില്ല… വാഴപ്പിണ്ടിയും, അതു കൊണ്ടുണ്ടക്കിയ ചെറിയ ചങ്ങാടങ്ങവുമെല്ലാം നീന്തല്‍ പടിക്കാനുള്ള ഉപകരങ്ങളായി മാറി. നിറഞ്ഞുകവിഞ്ഞു കിടക്കുന്ന കുളത്തിലെക്ക് അടുത്തുള്ള കൊക്കോ മരത്തില്‍ നിന്നോ, ഓടിവന്നോ എടുത്തു ചാടുക, കുളത്തിണ്റ്റെ അക്കരെ ഇക്കരെ നീന്തുകാ എന്നതൊക്കെയായിരുന്നു പ്രധാന കലാപരിപാടികള്‍. എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അമ്മ ആദ്യം നോക്കുക കണ്ണിലെക്കാണ്. അതു ചുവന്നു കലങ്ങി ഇരുന്നാലേ അറിയാം, വെള്ളത്തില്‍ കളിച്ചത് എത്രമാത്രമാണെന്ന്. കാലം മാറി വന്നപ്പോള്‍ സ്കൂളില്‍ പോക്കും എല്ലാം മാറി. ആദ്യം ഓട്ടോയില്‍, പിന്നെ സ്കൂള്‍ വാനില്‍, പിന്നീടു ബസ്സില്‍.. എങ്ങനെ ഒക്കെ ആയാലും, മഴക്കാലം എന്നും എനിക്കു പ്രിയപ്പെട്ടതായിരുന്നു. പക്ഷെ എന്നോ? അതെല്ലാം മാറി. മഴക്കലതിനു അതിണ്റ്റെ സൌന്ദര്യം നഷ്ട്പ്പെട്ടുകൊണ്ടിരിക്കുന്നു. കാലം തെറ്റി വരുന്ന മഴയും, ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്ന മഴക്കാലവും മലയാളി വെരുത്തു തുടങ്ങിയൊ എന്നൊരു സംശയം മാത്രമെ എണ്റ്റെ മനസ്സില്‍ എപ്പൊള്‍ അവശേഷിക്കുന്നുള്ളു. നഷ്ടപ്പെട്ട ബാല്യകാലത്തെ കുറിച്ചോറ്‍ക്കുമ്പൊള്‍, എനിക്കു ഏറ്റവും കൂടുതല്‍ സ്മരണകള്‍ നല്‍കുക ഈ മഴക്കാലവും, അതിനിടയിലെ സന്തോഷം നല്‍കുന്ന കുറെ ഏറെ നിമിഷങ്ങളും ആയിരിക്കും… ഇന്നും നാട്ടില്‍ പോകുമ്പൊള്‍ ആ പഴയ കുളക്കരയില്‍ പോകരുണ്ട്. മഴക്കാലതു എപ്പോഴും അത് നിറഞ്ഞു കവിയാറുണ്ട്. പക്ഷെ, പണ്ടത്തെ പൊലെ അതില്‍ ആര്‍ത്തിരമ്പി കളിക്കാന്‍ കുട്ടികള്‍ ആരുമില്ല. പായലും മട്ടും പിടിച്ചു അധികമാരും ഉപയോഗിക്കാത്ത ആ കുളത്തില്‍ ഒറ്റക്ക് ഇറങ്ങി, ഒന്നു മുങ്ങി നിവരുമ്പൊള്‍, അക്കരെ ഇക്കരെ ഒന്നു നീന്തി വരുമ്പൊള്‍, മനസ്സ് പൂര്‍വ്വകാലത്തേക്കൊരു പ്രയാനം നടത്തിയിട്ടുണ്ടവും. വല്ലാത്ത ഒരു വിഷമത്തോടെയാവും എന്നും അവിടെ നിന്നും കുളിച്ചു കയറുക. തോര്‍ത്തി കയറി, വീട്ടിലേക്കു നടക്കുമ്പോള്‍, ഒന്നു കാതോര്‍ത്താല്‍, ആ പഴയ ആര്‍പ്പു വിളികളും, ബഹളങ്ങളും കേള്‍ക്കാം. പിന്നെ ആണ്ടിലൊരിക്കല്‍, ഓണത്തിന് എല്ലാവരും ഒത്തു ചേരുന്ന സമയത്ത് ആ പഴയ കുട്ടിക്കാലം പുനര്‍ജ്ജനിക്കും… അതു മാത്രമണ് ഈ വിഷമങ്ങള്‍ മറക്കാന്‍ സഹായിക്കുന്ന ഏക ഘടകം… പലപ്പോഴും ഇന്നത്തെ മഴക്കാലത്തെ കുറിച്ചും കുട്ടികളെക്കുറിച്ചും ആലോചിക്കുമ്പോള്‍, എന്നത്തെ കുട്ടികള്‍ മഴക്കാലത്തെ പേടിയോടെ കാണുന്നതും, അതിനെ വിനൊദത്തിനുള്ള കാലമല്ലതെ, പനിയുടെ കാലമായി കണുന്നതും, കഴിവതും വീട്ടിന്നുള്ളില്‍ തന്നെ ചടഞ്ഞു കൂടുന്നതും കാണുമ്പോള്‍, അവരുടെ ഒക്കെ ഭാവിയില്‍ മഴക്കാലത്തെ കുറിച്ചു പറയാന്‍ എന്താണാവോ ഉണ്ടാകുകാ എന്നു ഞാന്‍ വ്യാകുലപ്പെടുകയാണ്. ഒരു ശൂന്യത മാത്രമവുമെന്നറിയാം… എന്നിരുന്നാലും, പഴയകാലം പോലെ കുട്ടികള്‍ ആഹ്ളാദതിമിറ്‍പ്പില്‍ ആറാടുന്ന ഒരു മഴക്കാലം ഇനി വരുമോ…? പ്രത്യാശയോടേ….
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...