Wednesday, September 5, 2007
നിറം മങ്ങുന്ന ഓണക്കാഴ്ചകള്‍…
ഓണം… ഐശ്വര്യത്തിണ്റ്റെയും സമ്പല്‍ സ മൃദ്ധിയുടെയും ഉത്സവം. കേരളത്തിണ്റ്റെ മാത്രം സ്വന്തമായ, മലയാളികളുടെ അഭിമാനമായ ഉത്സവം… കേരളീയരെല്ലാവര്‍ഷവും ആകാംഷയോടെ കാത്തിരുക്കുന്ന പൊന്നോണം… എല്ലാ ചിങ്ങത്തിലും അത്തം മുതല്‍ പത്തു നാള്‍, പൂക്കളമൊരുക്കി, മഹാബലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളികള്‍ ആഘോഷിക്കുന്ന ഉത്സവം.കറ്‍ക്കിടകമെന്നെ പഞ്ഞമാസത്തിനു ശേഷം, ഒരു സമൃദ്ധി നിറഞ്ഞ പുതുവറ്‍ഷപ്പുലരി തന്നെയാണ് ഈ ഓണക്കാലം. അക്ഷരാര്‍ത്ഥത്തില്‍, എല്ലാ മലയാളികളും, നാനാജാതിമതസ്ഥരും ആനന്ദത്തിലാറാടുന്ന ഒരു ഉത്സവകാലം…
എണ്റ്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് ഓണത്തെക്കുറിച്ചും അതിനു പിറകിലുള്ള ഐതീഹ്യത്തെക്കുറിച്ചും. മഹാബലി കുട്ടികള്‍ക്കൊരു ഹീറോ ആയിരുന്നെങ്കില്‍, വാമനന്‍ വലിയൊരു വില്ലന്‍ കഥാപാത്രവും. എണ്റ്റെ കുട്ടിക്കാലം എനിക്കു സമ്മാനിച്ചത് ഓണത്തെക്കുറിച്ചുള്ള ചില മധുരതരമായ ഓര്‍മ്മകളാണ്. അവധിക്കാലവും, ഓണക്കോടിയും, പൂക്കളവും, ഓണസദ്യയുമെല്ലാം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അന്നൊക്കെ ഓണക്കാലം എണ്റ്റെ അചഛണ്റ്റെ വീട്ടിലാണ് ആഘോഷിച്ചിരുന്നത്. കൂട്ടുകുടുംബമല്ലാതിരുന്നിട്ടും, ബന്ധുക്കളെല്ലാവരും തറവാട്ടിലെത്തുകയും, എല്ലാവരുമൊരുമിച്ച് സദ്യയൊരുക്കി ആഹ്ളാദപൂര്‍വ്വം ഓണം ആഘോഷിച്ചിരുന്നു… പിന്നീടീ വ്യവസ്ഥിതിക്കു വളരെയധികം മാറ്റം സംഭവിച്ചു. അണുകുടുംബങ്ങളായുള്ള വേര്‍പിരിയല്‍, ഓണം എന്നത് ഒരു പുനഃസമാഗമവേളയായ്ക്ക് മാറ്റി. സന്തോഷവും അഘോഷവും പേരിനു മാത്രമായി മാറി. കാലം വരുത്തിയമാറ്റങ്ങള്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഓണവും, ഓണക്കാലവും അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണം എന്ന ആശയത്തിനു തന്നെ മൂല്യചുതി സംഭവിച്ചോ എന്ന് ഇന്നത്തെ ഓണക്കാലം കണ്ടാല്‍ നമുക്ക് തോന്നിപ്പോകും. പല തരത്തിലാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് എന്നു എനിക്ക് തോന്നുന്നു. പണ്ടൊക്കെ ഓണക്കലമായല്‍ അത്തം മുതല്‍ പത്തു ദിവസം മുറ്റത്ത് പൂവിടുമായിരുന്നു. കുട്ടികള്‍ നാടുതോറും നടന്ന്, പൂക്കള്‍ ശേഖരിച്ച് പൂക്കളം ഒരുക്കുന്നതും കാണാമായിരുന്നു. അത്തത്തിണ്റ്റന്ന് ഒരു തുമ്പപ്പൂവില്‍ തുടങ്ങുന്ന പൂക്കളം, പത്താം ദിവസം ഒരു വലിയ പൂക്കളമായി മാറുന്നത് നാട്ടിലെങ്ങും കാണാമായിരുന്ന കാഴ്ചകളിലൊന്നയിരുന്നു. പക്ഷേ എന്നാ പൂക്കളങ്ങളെവിടെ? പൂപറിക്കുവാനും, പൂവിടുവാനും കുട്ടികളെവിടെ? അവര്‍ക്ക് അതിനൊക്കെ സമയമെവിടെ? ഇന്നു ഗ്രാമങ്ങളില്‍ പോലും പൂക്കള്‍ക്കുവേണ്ടി നടക്കുന്ന കുട്ടികളെ കാണുവാന്‍ നമുക്കു സാധ്യമല്ല. പക്ഷെ പൂക്കള മത്സരങ്ങള്‍ക്കും മറ്റും വലിയ ഒരു ജനത്തിരക്ക് നമുക്കു കാണുവാനാവും. കേരളത്തിലേറ്റവുമധികം മലയാളി മങ്കമാരെ കാണുന്ന അവസരവും അതു തന്നെ! പണ്ടൊക്കെ, തുമ്പപ്പൂവും, നാട്ടില്‍ കാണുന്ന സാധാരണ പൂക്കളുമാണ് പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നതെങ്കില്‍, ഇന്ന് മറുനാട്ടില്‍ നിന്നെത്തുന്ന ജമന്തിപ്പൂക്കളാണ് പൂക്കളങ്ങള്‍ നിറ്‍ക്കുന്നത്. തോവാള പോലുള്ള സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പൂക്കളുടെ കുത്തൊഴുക്ക് പ്രശസ്തമാണ്.
ഓണത്തപ്പനേയും ഓലക്കുടയേയും നമുക്കിന്ന് ഒരൂ വീടുകളിലും കാണുവാനാവില്ല. അവയെല്ലാം അന്യം നിന്നു പോകുന്ന നമ്മുടെ സംസ്കാരത്തിണ്റ്റെ പ്രതീകമായി മാറുകയാണ്. നമ്മുടെ ഫ്ളാറ്റ് സംസ്കാരത്തിണ്റ്റെ ഏറ്റവും വലിയ വീഴ്ചയായി ഇതിനെയൊക്കെ നമുക്കു കണക്കാക്കാനാവുന്നതാണ്. പൂക്കളവും ഓണക്കളികളുമെല്ലാം നമ്മുടെ കുട്ടികള്‍ക്കന്യമാകുന്നതില്‍ ഫ്ളാറ്റുകള്‍ വഹിച്ച പങ്ക് വളരെയധികമാണ്. ഓണക്കളികള്‍ക്ക് പകരം, ടെലിവിഷനു മുന്നില്‍ ഓണമാഘോഷിക്കുന്ന മലയാളികളാണിന്നധികവും. കേരളീയര്‍ ഓണത്തേയും മാവേലിയെയും ടെലിവിഷനിലൂടെ മാത്രം ഓര്‍ക്കുന്ന ഒരു കാലം വിദൂരമല്ല എന്നോര്‍മ്മപ്പെടുത്തുന്നു ഇത്!!! അടുത്തിടയായി മലയാളികളില്‍ കണ്ടുവരുന്ന മറ്റൊരു വലിയ പ്രതിഭാസമാണ് “ഇന്‍സ്റ്റണ്റ്റ് ഓണം”. ഏതെങ്കിലും ഒരു ഹോട്ടലില്‍ ആളുടെ എണ്ണം പറഞ്ഞ് ഓര്‍ഡര്‍ നല്‍കിയാല്‍ ഓണ ദിവസം ഉച്ചയാവുന്നതിനു മുന്‍പെ ഓണസദ്യ വീട്ടിലെത്തും!!! കറികളുടെ എണ്ണത്തിലും, പായസത്തിണ്റ്റെ എണ്ണത്തിലും അത് നമ്മുടെ വീടുകളിലുണ്ടാക്കുന്ന സദ്യയെ കവച്ചു വയ്ക്കുകയും ചെയ്യും… കൂടെ സദ്യയുണ്ണാന്‍ പ്ളാസ്റ്റിക് ഇലയുമുണ്ട്… പിന്നെന്തിന് കഷ്ടപ്പെടണം, ആ സമയം കൂടി ടെലിവിഷനു മുന്നില്‍ ചിലവഴിക്കാം എന്ന ചിന്തയാണോ മലയാളിയെ എങ്ങനെ ഒരു അവസ്ഥയിലേക്കു എത്തിച്ചതെന്നറിയില്ല… ഈ വിഭാഗത്തിലുള്ള ആളുകള്‍ ഇപ്പോള്‍ കുറവാണെങ്കിലും, ഇതു ഭാവിയില്‍ മലയാളികളുടെ ശീലമാകാന്‍ വളരെയധികം സാധ്യതയുണ്ട്… എല്ലാവരും ഒരുമ്മിച്ചൊത്തുചേര്‍ന്ന് ഉണ്ടാക്കുന്ന ഓണസദ്യയോളം വരുമോ ഹോട്ടലുകളില്‍ ഉണ്ടാക്കുന്ന ഈ “ഇന്‍സ്റ്റണ്റ്റ് സദ്യ”???
ഓണം ആഘോഷിക്കാന്‍ മലയാളികള്‍ക്കെന്നും വെമ്പലാണ്. എന്നാല്‍ ഇന്നാ ആഘോഷങ്ങള്‍ പലരും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള് ഒരു മാധ്യമമെന്ന നിലയിലേക്ക് അധ്‌ഃപതിച്ചിരിക്കുന്നു. ഓണകാല വിനോദങ്ങളായ പുലികളിയും, ഓണത്തല്ലും, തലപ്പന്തുകളിയുമെല്ലാം എന്തെങ്കിലും “ക്ളബ്ബി”ണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന “ഷോ-ഓഫ്” മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിലും സാമ്പത്തികവും, വ്യക്തികതവുമായ നേട്ടങ്ങള്‍ക്കുമാത്രമാണ് പ്രാധാന്യം. തിരുവാതിരകളി ഒരു മത്സര ഇനമായി മാത്രമായിയാണ് അറിയപ്പേടുന്നതെങ്കില്‍, തുമ്പിതുള്ളല്‍ ഇന്ന് കാണാനേ സാധിക്കുകയില്ല!!! ഓണത്തെ വിറ്റ് കാശുണ്ടാക്കുന്നതിണ്റ്റെ ഭാഗമായെന്നോണമാണ്, സര്‍ക്കാരിണ്റ്റെ വക ടൂറിസം വാരാഘോഷം ഓണത്തിനോടനുബന്ധിച്ചു നടത്തുന്നത്. പല ഓണക്കാഴ്ചകളും നമുക്കവിടെ കാണ്‍മാനാകും. സായിപ്പന്‍മാര്‍ക്കു കേരളത്തിണ്റ്റെ തനതായ സംസ്കാരം വിളമ്പിക്കൊടുക്കുന്ന നാം, നമ്മൂടെ സംസ്കാരത്തിലുണ്ടാകുന്ന ച്യുതികള്‍ക്ക് നേരെ കണ്ണടക്കുന്നു. കൊട്ടിഘോഷിച്ചു നടത്തുന്ന ഇത്തരം മേളകള്‍ക്ക് വിരോധാഭാസമായി പറയാവുന്നത്, തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര മാത്രമാണ്. കച്ചവട താല്‍പര്യങ്ങള്‍ അതിനു പിന്നിലുമുണ്ടെങ്കിലും, കേരളത്തിണ്റ്റെ സംസ്കൃതിയെ ചിത്രീകരിക്കുന്ന പലവിധ കലാരൂപങ്ങളും, വാദ്യമേളങ്ങളും ഇതില്‍ കാണാം. ഓണം എന്നു പറയുന്നത് വള്ളംകളിയുടെ കാലം കൂടിയാണ്. പ്രശസ്തമായ വള്ളംകളികളെല്ലാമിന്ന് ടൂറിസമെന്ന പേരില്‍ നടത്തുന്ന വഴിപാടുകളായി മാറിക്കഴിഞ്ഞു. നല്ല തുഴക്കാരുടെ അഭാവവും, പണം മുടക്കാന്‍ ആളില്ലാത്തതും, വള്ളംകളിയുടെ ഈ ദുഃരവസ്ഥക്കു കാരണമാണ്. പക്ഷേ, കരയെ സ്നേഹിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ശ്രമഫലമായാണ് ഇന്നും പല വള്ളങ്ങളും നീറ്റിലിറങ്ങുന്നതു തന്നെ!!! ഇതിനൊരപവാദം, ആറന്‍മുള വള്ളംകളിയും, 62 കൂട്ടം കറികള്‍കൊണ്ട് സമൃദ്ധമായ വള്ളസദ്യയുമാണ്!!!!
കച്ചവടവത്കരണം ഓണത്തേയും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. “എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഓണത്തിന്‍ ഓഫര്‍ മാത്രം” എന്നതാണ് സ്ഥിതി. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഓഫറില്‍ വില്‍ക്കുന്ന വ്യാപാരികളാണിന്നു കേരളനാട്ടിലുള്ളത്. ഈ കാലഘട്ടത്തിലാണ് കേരളത്തിലെ വ്യാപാരികള്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്നതാണ് സത്യം. കള്ളവും ചതിയുമില്ലാതിരുന്ന മാവേലിതമ്പുരാണ്റ്റെ നാട്ടില്‍ എന്ന് കരിഞ്ചന്തയും പൂഴ്തിവെയ്പ്പിലൂടുള്ള കൊള്ള ലാഭവുമാണ് എന്നുള്ളത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്. ഓണമായാല്‍ പിന്നെ മറുനാട്ടില്‍ നിന്ന് പച്ചക്കറിയുടെയും, പലവ്യഞ്ജനങ്ങളുടെയും പ്രവാഹമാണ്. കേരളീയരുടെ ഇഷ്ടാഹാരമായ അരി പോലും തമിഴ്നാട്ടില്‍ നിന്നൊ ആന്ധ്രായില്‍ നിന്നൊ കൊണ്ടുവരേണ്ടിവരുന്നു. കേരളത്തിണ്റ്റെ നെല്ലറകളായിരുന്ന പാലക്കാടും കുട്ടനാടുമിന്ന് വരണ്ടുണങ്ങിക്കിടക്കുകയാണ്. അവശ്യ സാധനങ്ങള്‍ക്കെല്ലാം മറ്റുള്ളവരുടെ മുന്നില്‍ കൈകാട്ടുന്ന മലയാളികള്‍, ചുരുക്കിപ്പറഞ്ഞാല്‍ മറുനാട്ടുകാരുടെ ദയാദാക്ഷണ്യത്തിലാണിന്ന് ഓണം ആഘോഷിക്കുന്നത്.
മൂല്യച്യുതിയുടെ മകുടോദ്ദാഹരണമാണ് ഓണത്തിന് മുന്നെ ബീവറേജസ് സ്റ്റോറിനു മുന്നിലെ നീണ്ട നിര. പണ്ടൊക്കെ ഉത്രാടപ്പാച്ചില്‍ കാണാന്‍ അങ്ങാടില്‍ പോകണമായിരുന്നുവെങ്കില്‍, ഇപ്പോഴത് സര്‍ക്കാറ്‍ വക മദ്യശാലക്കു മുന്നിലാണ്. മലയാളി ഓണം ഘോഷിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്ന പുതിയ വഴി കൊള്ളാം!!!!!
മലയാളികള്‍ പലവിധത്തില്‍ ഓണം ആഘോഷിക്കുമ്പോഴും, ഓരോ വറ്‍ഷവും ഓണാഘോഷം കൂടുതല്‍ പകിട്ടാറ്‍ന്നതാക്കന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും, നാം കാണുന്ന ഓണവും, ഓണവും ഓണക്കാഴ്ചകളും കൂടുതല്‍ കൂടുതല്‍ നിറം മങ്ങുകയല്ലെ…. ?
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...