ഇത് റിയാലിറ്റി ഷോകളുടെ കാലം, ചാനലുകളുടെ കൊയ്ത്ത് കാലം. ഇന്നേവരെ മലയാള ടെലിവിഷന്‍ രംഗത്തുണ്ടാകാത്ത് വിധം, റിയാലിറ്റി ഷോകളുടെ ഒരു തരംഗംതന്നെയാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ചാനലുകളും, അവരുടേതായ റിയാലിറ്റി ഷോകളുമായി മത്സരത്തിന് കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്. ഈ വറ്‍ഷം, ഏഷ്യാനെറ്റാണ് ആദ്യമായി അവരുടെ റിയാലിറ്റി ഷോയായ “ഐഡിയ സ്റ്റാറ്‍ സിംഗറു”മായി രംഗത്തെത്തിയത്. അതിനു ശേഷം സൂര്യ, സൂപ്പറ്‍ സിംഗറുമായും, അമൃത സൂപ്പറ്‍ സ്റ്റാറുമായും രംഗത്തെത്തി. പക്ഷെ കൈരളി, ഒരു കാമ്പസിനെ തന്നെ ലക്ഷ്യമാക്കിയുള്ള, “സ്റ്റാറ്‍ വാറ്‍സ്” എന്ന ഷോയുമായാണ് കടന്നു വന്നിരിക്കുന്നത്.
മലയാളത്തിലെ ഈ റിയാലിറ്റി ഷോകളുടെ ചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാല്‍, അമൃത ടെലിവിഷനാണ്, ഇത് ആദ്യമായി മലയാളത്തില്‍ എത്തിച്ചത്. സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയായിരുന്നു അവരുടെ ആദ്യ ഉദ്യമം. പ്രമുഖ ഹിന്ദി ചാനലായ സോണി ടെലിവിഷന്‍ നടത്തി വന്ന “ഇന്ത്യന്‍ ഐഡില്‍” എന്ന പരിപാടിയുടെ ചുവടു പിടിച്ചായിരുന്നു സൂപ്പര്‍ സ്റ്റാര്‍. വളരെയധികം കലാവാസനയുള്ള ഒരുപറ്റം ചെറുപ്പക്കാരുമായി രംഗത്തെത്തിയ സൂപ്പര്‍ സ്റ്റാര്‍, വളരെ പെട്ടെന്നു തന്നെ ജനശ്രദ്ധയാകര്‍ഷിക്കുകയും, പ്രശസ്തിയിലേക്കു കുതിച്ചുയരുകയും ചെയ്തു. അതൊരു വലിയ തുടക്കം മാത്രമായിരുന്നു. ഏകദേശം അതേ സമയം തന്നെ, സൂപ്പര്‍ സ്റ്റാറിണ്റ്റെ ചുവടുപിടിച്ചു ഏഷ്യാനെറ്റും ഐഡിയ സ്റ്റാര്‍ സിംഗറുമായെത്തിയെങ്കിലും, അതിന് പ്രതീക്ഷിച്ചത്ര പ്രശസ്തി നേടാനായില്ല. ആ പരിപാടിയിലൂടെയും കുറെ നല്ല ചെറുപ്പക്കാര്‍ സംഗീതരംഗത്തേക്കു കടന്നുവന്നു. അമൃത പിന്നീട് ജൂനിയര്‍ സൂപ്പര്‍ സ്റ്റാറും, വനിതാരത്നവുമായി റിയാലിറ്റി ഷോ, തങ്ങളുടെ കുത്തകയാക്കി മാറ്റി. ഒരു പക്ഷെ അതിലെ പല മത്സരാര്‍ത്ഥികളും, പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ജോബ്, സംഗീത്, നിധീഷ്, അല്‍-സാബിത്, പ്രധീഷ് തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു…
ചാനല്‍ യുദ്ധത്തിണ്റ്റെ ഭാഗമായി ഇത്തവണയും റിയാലിറ്റി ഷോകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അവ കെട്ടിലും മട്ടിലും അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഷോകളൊക്കെ ലോകത്തിലെ ഏറ്റവും മികച്ച മലയാള ഗായകനെ കണ്ടെത്തുവാനുള്ള് മത്സരങ്ങളാണ്. ഒരു വര്‍ഷം കൊണ്ട്, കേരള സംസ്ഥാനത്തില്‍ നിന്നും അതു വളര്‍ന്ന് ലോകമാകമാനം വ്യാപിച്ചിരിക്കുന്നു (ഇത് ചാനല്‍ ഭാഷ്യം!!!). ഈ ഷോകളുടെയെല്ലാം വിധികറ്‍ത്താക്കള്‍ മലയാളത്തിലെ ചില സംഗീത സംവിധായകരും, ഗായകന്‍മാരുമാണ്. പക്ഷെ മത്സരാറ്‍ത്ഥികളുടെ വിധി നിറ്‍ണ്ണയിക്കുന്നതോ, എസ്.എം. എസ് വോട്ടുകളും!!! നന്നായി തുടക്കം കുറിച്ച ഈ റിയാലിട്ടി ഷോകളില്‍, മത്സരാര്‍ത്ഥികളുടെ തിക്കും തിരക്കും കാണുവാനും മലയാളികള്‍ക്കു കഴിഞ്ഞു. മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികളെ ഇതു പോലുള്ള ഷോകളിലേക്ക് കുത്തി തിരുകി കയറ്റുവാനുള്ള ഭഗീരഥ പ്രയത്നം നടത്തുന്നതും പല ചാനലുകള്‍ പ്രദര്‍ശിപ്പിച്ചു. പണ്ടൊക്കെ യുവജനോത്സവ വേദികളില്‍ മാത്രം കണ്ടിരുന്ന ഈ തിക്കും തിരക്കും എപ്പോള്‍ എല്ലാ ചാനല്‍ ഓഫീസുകളുടെ മുന്നിലും പതിവായി തുടങ്ങി… ഇതു മാത്രമോ? ഈ ഷോകളുടെ ജനപ്രീതി ചൂഷണം ചെയ്യുവാന്‍, സകലമാന പരസ്യക്കാരും രംഗത്തെത്തിക്കഴിഞ്ഞു!!! ഫലമോ, ഒരു ശിലാഫലകവും, ഒരു സിനിമയിലെ അവസരവും പ്രതിഫലമയുണ്ടായിരുന്ന ഷോകളുടെ സമ്മാനങ്ങള്‍ ബെന്‍സ് കാറും, ലിമോസിനും, ഫ്ളാറ്റുമൊക്കെയായി മാറി!!! ഒരു തരം കച്ചവടവത്കരണം!!! ഫലമോ, ആദ്യമൊക്കെ പരിപാടിക്കിടയില്‍ പരസ്യമായിരുന്നുവെങ്കില്‍, ഇപ്പോള്‍ പരസ്യത്തിനിടയില്‍ പരിപാടികള്‍ എന്ന നിലയിലേക്കു തരം താണിരിക്കുന്നു.
മികച്ച ഗായകരെ കണ്ടെത്തുവാനുള്ള മത്സരവേദികളില്‍, ആട്ടവും കൂത്തുമെല്ലാം കണ്ടുതുടങ്ങിയതോടെ, ഈ ഷോകളുടെ തകര്‍ച്ച പൂര്‍ണ്ണമായി എന്നു തന്നെ പറയാം!!! പാട്ടുകൊണ്ടുമാത്രം, ഈ ഷോകള്‍ അധിക കാലം വലിച്ചു നീട്ടാനാവില്ല എന്ന തിരിച്ചറിവായിരിക്കും, ചാനലുകാരെ എങ്ങനെ ഒരു സാഹസത്തിലേക്കു കൊണ്ടെത്തിച്ചത്. പക്ഷെ, ഈ സാഹസം നശിപ്പിച്ചത്, ഷോകളുടെ അന്ത:സത്തയെയാണെന്നു പറയാതെ തരമില്ലാ… നല്ല പാട്ടുകാര്‍, സ്റ്റേജില്‍ ആട്ടവും കൂത്തും നടത്താനാവാതെ പകച്ചു നില്‍ക്കുമ്പോള്‍, വെറും നാലാംകിട ഗായകര്‍, “പെര്‍ഫോമന്‍സ്” എന്ന ജാലവിദ്യയിലൂടെ കയ്യടി വാങ്ങുന്നു. ഒരു പക്ഷെ, വരും റൌണ്ടുകളില്‍, മികച്ച ഗായകര്‍ പുറത്തായാലും അതില്‍ അതിശയോക്തി ഉണ്ടാവില്ല. പക്ഷെ ഇതുകൊണ്ടെല്ലാം ഇവര്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നതെയില്ല!!!! ഇത്തരത്തിലുള്ള ഷോകളില്‍, വിധികര്‍ത്താക്കളായിരിക്കുന്ന ഗായകരും, സംഗീത സംവിധായകരും അവരുടെ പ്രതിഭ ബാക്കിയുള്ളവരെ മനസ്സിലാക്കാനെന്നവണ്ണം അഭിപ്രായങ്ങള്‍ പറയുമ്പോള്‍, ഇതിലും ഭേദം വല്ല പൊങ്ങച്ചക്കരുടെ കൂട്ടത്തിലും പോയിരിക്കയാണ് എന്ന് മലയാളിക്കു തോന്നിപ്പോയാല്‍ അവരെ ഒരിക്കലും കുറ്റം പറയാനാവില്ല…മുന്‍ വിധിയോടെയുള്ള അഭിപ്രയങ്ങളും, പല മത്സരാര്‍ത്ഥികളേയും പരസ്യമായി പിന്തുണച്ചുകൊണ്ടുള്ള വിധികര്‍ത്താക്കളുടെ പ്രകടനവും ഈ ഷോകളെ വികലമാക്കിയിരിക്കുന്നു എന്നു തന്നെ പറയാം. ഇതിനെല്ലാമുപരി, സംഗീതത്തിണ്റ്റെ അടിസ്ഥാനം പോലുമറിയാത്ത കുറച്ചു അവതാരകരും!!!
സംഗീതത്തെക്കുറിച്ചു എല്ലാമറിയാമെന്നമട്ടില്‍ അവര്‍ നടത്തുന്ന ചില അഭിപ്രായപ്രകടങ്ങള്‍. സാധാരണക്കരനു പോലും അരോചകമാകുമ്പോള്‍, വിധികര്‍ത്താക്കള്‍, അവര്‍ക്കു നല്‍കുന്ന അകമഴിഞ്ഞ പിന്തുണ പ്രേക്ഷകരെ വെറും വിഡ്ഢികളാക്കുന്നു!!! മലയാളികളുടെ സ്വന്തം റിയാലിറ്റി ഷോകളില്‍, അര മലയാളവും ആംഗലേയ ഭാഷയും കൂട്ടിക്കുഴച്ച്, ഒരുമാതിരി അവിയല്‍ പരുവത്തിലുള്ള ഒരു മംഗ്ളീഷ് ഭാഷയിലുള്ള അവതാരകരുടെ പ്രകടനം കൂടിയാവുമ്പോള്‍, ഈ ഷോകളുടെ തകര്‍ച്ച പരിപൂര്‍ണ്ണമാകുന്നു. പലപ്പോഴും മത്സരാറ്‍ത്ഥികളുടെ പുറത്താകല്‍ കാണുമ്പോള്‍, പ്രേക്ഷകറ്‍ അയക്കുന്ന എസ്.എം.എസ് വോട്ടുകള്‍ക്കു പ്രസക്തിയുണ്ടൊ എന്നു തന്നെ തോന്നിപോകുകയാണ്. യാതോരു മാനദണ്ഡവുമില്ലാതെയുള്ള ഇത്തരം വോട്ടിങ്ങുകള്‍, സത്യം പറഞ്ഞാല്‍ സുതാര്യമാണൊ എന്നു തന്നെ സംശയമുളവാക്കുന്നവയാണ്. എസ്.എം. എസ് വോട്ടിങ്ങിലെ തിരിമറിയെക്കുറിച്ചു, എത്തരത്തിലുള്ള ഒരു ഷോയുടെ വെബ് സൈറ്റില്‍ ചര്‍ച്ചാവിഷയമാകുകയും, ബന്ധപ്പെട്ടവറ്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയും ചെയ്തത്, പ്രേക്ഷ്കരുടെ രോഷത്തിനിടയാക്കി!!!!
വിഡ്ഢിപ്പെട്ടിയെന്ന പദം അന്വറ്‍ത്ഥമാക്കും വിധമാണിന്നീ റിയാലിറ്റി ഷോകളുടെ പോക്ക്. പ്രേക്ഷകരെ വിഡ്ഢികളാക്കാനും, മത്സരാറ്‍ത്ഥികളെ വിഡ്ഢിവേഷം കെട്ടിക്കനുമുള്ള ചാനലുകളുടെ വെമ്പല്‍, മലയാളക്കരയിലെ കലയെ ഉദ്ധരിക്കാനും, സംഗീതപ്രതിഭകളെ കണ്ടെത്താനുമല്ല, മറിച്ചു വെറും കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണെന്ന് സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംഗീതത്തിലെ ഗ്രാഹ്യം വിറ്റുകാശാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന വിധികറ്‍ത്താക്കള്‍ ശരിക്കും ഈ ഷോകളെ തളറ്‍ത്തുകയല്ലേ..? മലയാളത്തെക്കുറിച്ചും, സംഗീതത്തെക്കുറിച്ചും യാതോരു ഗ്രാഹ്യവുമില്ലാതെ വായില്‍ തോന്നുന്നത് വിളിച്ചു പറഞ്ഞ് കയ്യടി വാങ്ങാനുള്ള അവതാരകരുടെ ശ്രമം, തീറ്‍ച്ചയായും ലജ്ജാകരവും, ജുഗുപ്സാവഹവുമാണെന്നു പറയാതെ തരമില്ല… മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ റിയാലിറ്റ്യ് ഷോകളെല്ലാം വെറും പ്രഹസ്സനമാകുകയല്ലേ???? ചോദ്യം, മലയാളി ജനതയുടെ മനസ്സക്ഷിയോടാണ്!!!! എനിയെങ്കിലും എസ്. എം.എസ് വോട്ട് ചെയ്യുന്നതിനു മുന്‍പേ ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുക..
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...