Monday, September 10, 2007
ധറ്‍മ്മം മറക്കുന്ന മലയാള മാധ്യമങ്ങള്‍
കേരളത്തില്‍ മാധ്യമ രംഗത്ത് നടന്നു വരുന്ന യുദ്ധം തുടങ്ങിയിട്ട് കാലമേറെയായി. ആദ്യകാലങ്ങളില്‍ മാധ്യമ രംഗത്ത് പത്രങ്ങള്‍ തമ്മിലായിരുന്നു മത്സരമെങ്കില്‍, ഇപ്പോള്‍ വാര്‍ത്തകള്‍ ചൂടാറുന്നതിനു മുന്‍പെ ജനങ്ങളില്‍ എത്തിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ നടത്തുന്ന പ്രയത്നം ജനങ്ങള്‍ക്ക് വീക്ഷിക്കവുന്നതാണ്. പണ്ടൊക്കെ, രാവിലെ ഒരു കപ്പ് ചൂടുകാപ്പിയുടെ കൂടെ വിളമ്പിക്കിട്ടിയിരുന്ന പത്രങ്ങളായിരുന്നു സാധാരണക്കാറ്‍ വാറ്‍ത്തകള്‍ അറിയുവാനായി പ്രധാനമായും ആശ്രയിച്ചിരുന്നത്. റേഡിയോയും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നെങ്കിലും, വിശദമായ വാറ്‍ത്തകള്‍ക്ക് പത്രങ്ങള്‍ തന്നെയായിരുന്നു ആശ്രയം. പക്ഷെ, കാലം മാറിയപ്പോള്‍ കഥയും മാറി. ദൃശ്യ മാധ്യമങ്ങള്‍ ഈ രംഗത്തെക്കു കടന്നു വന്നതോടെ, വാറ്‍ത്തകള്‍ അവ സംഭവിക്കുമ്പോള്‍ തന്നെ പ്റേക്ഷ്കരുടെ സ്വീകരണമുറിയിലെത്തുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു. സാധാരണക്കാരും അതിനെ കൂടുതല്‍ ആശ്രയിച്ചു തുടങ്ങി എന്നതും മറ്റോരു വസ്തുതയാണ്. എവയെല്ലാം വഴിതെളിച്ചിരിക്കുന്നത് മാധ്യമ രംഗത്തെ ഒട്ടും ആരോഗ്യപരമല്ലാത്തെ മത്സരത്തിനാണ്.
പത്ര രംഗത്ത് മാതൃഭൂമിയും മനോരമയും നേരിട്ടു കൊമ്പുകോറ്‍ക്കൂമ്പോള്‍ പത്രധറ്‍മ്മത്തില്‍ അവര്‍ വരുത്തുന്ന മൂല്യചുതി വളരെയധികമാണ്. ഈ പത്രങ്ങള്‍ വാറ്‍ത്തകള്‍ സൃഷ്ടിക്കുകയാണോ എന്നു തോന്നിപ്പോകുന്ന വിധമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. മറ്റുള്ള പത്രങ്ങളില്‍, ദേശാഭിമാനിയും, മാധ്യമവും, വീക്ഷണവും പരസ്പരം ചെളിവാരിയെറിയല്‍ മാത്രമാണ് നടത്തുന്നത്. രാഷ്ട്രീയ വൈരികള്‍ക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തെത്തുന്ന ഇതില്‍ ചില മാധ്യമങ്ങള്‍, പത്രധര്‍മ്മള്‍ക്ക് യാതൊരു വിലയും കല്‍പ്പിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. മനോരമയും ഇതില്‍ നിന്നും വിഭിന്നമല്ല. പരസ്യമായി രാഷ്ട്റീയ ചായ്വ് പ്രകടിപ്പിക്കുന്ന മനോരമ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള അവരുടെ വിദ്വേഷം പ്രകടമാക്കാനും, വലതു പക്ഷത്തെ പ്രീണിപ്പിക്കാനുമാണോ, പത്രം നടത്തുന്നത് എന്നു ജനങ്ങള്‍ സംശയിച്ചു പോകും. മാതൃഭൂമി പരസ്യമായി രാഷ്ട്റീയ ചേരിതിരിവ് പ്രകടിപ്പിക്കറില്ല, പക്ഷേ പല സാമൂഹികപ്രശങ്ങളിലും അവര്‍ ഇടപെടുന്ന രീതി, മാതൃഭൂമിയെ പ്രതിക്കൂട്ടില്‍ നിറ്‍ത്തുന്നു. പലപ്പോഴും സറ്‍ക്കറിനെ വിമറ്‍ശിക്കാന്‍ അവറ്‍ കാണിക്കുന്ന ആവേശം സംശയിത്തിലേക്കു വഴി തെളിക്കാറുണ്ട്. പക്ഷേ തമ്മില്‍ ഭേദം ഈ തൊമ്മനാണെന്നും കൂടി ഇതിണ്റ്റെ കൂടി ചേര്‍ക്കാതിരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.
ചാനലുകളെല്ലാം അവരുടേതായ ന്യൂസ് ചാനലുകള്‍ തുടങ്ങിക്കൊണ്ടാണ് ഈ രംഗത്തെക്കു കടന്നു വന്നത്. ആദ്യമായി രംഗത്തെത്തിയ ഇന്ത്യവിഷനാണ്. എം.കെ.മുനീര്‍ തുടങ്ങിയ ഈ ചാനല്‍ വലതുപക്ഷ പ്രസ്ഥാനത്തോടാഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒന്നായിരിക്കുമെന്നു വിലയിരുത്തപ്പെട്ടുവെങ്കിലും, പൊതുവെ നിഷ്പക്ഷ നിലപാടാണ് ചാനല്‍ സ്വീകരിച്ചത്. പിന്നീടെത്തിയ ഏഷ്യാനെറ്റും കൈരളി പീപ്പിളും പ്രതീക്ഷ നല്‍കിയെങ്കിലും, പിന്നീടത് നിലനിറ്‍ത്തുന്നതില്‍ അവര്‍ അമ്പെ പരാജയപ്പെട്ടു. വളരെ ചെറിയ വാര്‍ത്തകള്‍ പോലും ലൈവായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് ചാനലുകള്‍ വെമ്പല്‍ കൂട്ടുന്നത്. ഒട്ടും പ്രാധാന്യമില്ലാത്ത വാര്‍ത്തകള്‍ പോലും തലക്കെട്ടായി നല്‍കി ജനശ്രദ്ധ പിടിച്ചു പറ്റാനാണിവര്‍ ശ്രമിക്കുന്നത്. ഇതു വഴിയൊരു സാമ്പത്തികനേട്ടം മാത്രമെ ഇവര്‍ ലക്ഷ്യമാക്കുന്നുള്ളു എന്നത് വ്യക്തമാണ്. മനോരമ തുടങ്ങിയ ന്യൂസ് ചാനല്‍ വെറും പ്രഹസ്സനമായി മാറുകയാണ്. രാഷ്ട്രീയ വിരോധവും, മസാല വാറ്‍ത്തകളും മാത്രമാണ് ഇതില്‍ പതിവായി വരുന്നത്.
നമ്മുടെ പത്രങ്ങളിലും ചാനലുകളിലും കാണുന്ന ഒരു പൊതുവായ ഒരു പ്രവണത, നെഗറ്റിവായ വാര്‍ത്തകള്‍ അവര്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രസ്ദ്ധീകരിക്കുന്നു എന്നതാണ്. ആളുകള്‍ അതു വളരെ താല്‍പര്യത്തോടെ വായിക്കുന്നു എന്നതാണ് അവര്‍ അതിനു നല്‍കുന്ന വിശദീകരണം. ഇതു കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രം കാണുന്ന ഒരു പ്രവണതയല്ല. ഇന്ത്യയിലുടനീളം ഇത് ദൃശ്യമാണ്. പക്ഷെ ഈ നെഗറ്റീവായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കൊരു പ്രയോജനവും ചെയ്യുന്നില്ല എന്നു മാത്രമല്ല, അതു അവരുടെ മാനസികമായ അവസ്ഥയെയും, ചിന്താസരണിയേയും വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ചില ദിവസങ്ങളില്‍ പത്രങ്ങള്‍ അവരുടെ മുന്‍ പേജില്‍ പ്രസാദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍, കൊള്ളിവെയ്പ്പും കൊലപാതകങ്ങളും, അപകടങ്ങളുമെല്ലമായിരിക്കും. അവയുടെ വിശദമായ വാര്‍ത്തകളും, ചിത്രങ്ങളുമെല്ലമടങ്ങിയതായിരിക്കും അവരുടെ വാര്‍ത്തകള്‍. ഒരു പക്ഷെ മാനവരാശിക്കു ഒരു ഗുണവും ചെയ്യാത്ത വാര്‍ത്തകള്‍ മാത്രമായിരിക്കും ഇവ. ഒരു അപകടം നടന്നാല്‍ പിന്നെ ആഴ്ചകളോളം അതിണ്റ്റെ വിവരണങ്ങളും ഭയാനക ചിത്രങ്ങളുമായി പേജുകള്‍ നിറക്കുവാനായാണ് പത്രങ്ങള്‍ ശ്രമിക്കുക. ഇവയെല്ലം ജനങ്ങളിലുണ്ടാക്കുന്ന നെഗറ്റിവിസം എത്രത്തോളമാണെന്ന് ഈ കുത്തകമുതലാളിമാര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ഈയൊരവസ്ഥയിലേക്കു ഇന്ത്യയിലെ മാധ്യമരംഗം തരം താഴുകയില്ലയിരുന്നു. ചാനലുകളൂടെ കാര്യവും ഇതില്‍ നിന്നും വിഭിന്നമല്ല. ഭയാനകമായ ദൃശ്യങ്ങള്‍ കുത്തിനിറച്ച് വാറ്‍ത്തകള്‍ എന്ന പേരില്‍ സം പ്രേക്ഷണം ചെയ്യുക വഴി ജനങ്ങള്‍ക്കിവര്‍ ദോഷമല്ലാതെ നന്‍മയൊന്നുമെ ചെയ്യുന്നില്ല. ഇതെല്ലാം ചെറിയ കുട്ടികളില്‍ വരെ നെഗറ്റിവിസം വളറ്‍ത്തുന്നു. ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ഗുണകരമായ കാര്യങ്ങള്‍ ഇവറ്‍ വിതരണം ചെയ്യുന്നുണ്ടൊ എന്നു തന്നെ സംശയമാണ്. ജനങ്ങള്‍ക്കും ഒരു തെറ്റായ ധാരണയുണ്ട്, ഇതു പോലുള്ള സംഭവങ്ങളാണ് യഥാറ്‍ത്ഥ വാറ്‍ത്തകള്‍ എന്ന്. പക്ഷേ ആ ധാരണ തെറ്റാണെന്ന് മനസ്സിലാക്കുവാനുള്ള വിവേകം ഒരിക്കല്‍ പോലും അവര്‍ കാണിച്ചിട്ടില്ല. മാധ്യമങ്ങള്‍ വിളമ്പി തരുന്ന വാര്‍ത്തകള്‍ വെള്ളം തൊടാതെ വിഴുങ്ങുകയാണ് നമ്മുടെ ജനത ചെയ്യുന്നത്. ശാസ്ത്രീയമായ പഠനങ്ങള്‍പോലും തെളിയിച്ചിരിക്കുന്നത് തുടറ്‍ച്ചയായി നെഗറ്റിവ് വാര്‍ത്തകള്‍ കേള്‍കൂന്നത് മനുഷ്യണ്റ്റെ ഉപബോധമനസ്സിനെ തന്നെ ബാധിക്കുമെന്നുള്ളതാണ്. അവയുണ്ടാക്കുന്ന പ്രതിഫലനം ഒരു പക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് മനുഷ്യരില്‍ ഉണ്ടാക്കുക, പ്രത്യേകിച്ചും കുട്ടികളില്‍. നെഗറ്റിവായ കാര്യങ്ങള്‍ മാത്രം കേള്‍ ക്കുന്ന ഒരു മനുഷ്യന്‍ ൩൨ തവണ ആ കാര്യം തുടറ്‍ച്ചയായി കേള്‍ക്കൂന്നതോടെ, അയളുടെ ചിന്താ ഗതി തന്നെ ഒരു നെഗറ്റീവ് രീതിയിലേക്കു വഴിമാറുമെന്നാണ് മനശാസ്ത്റ വിദഗ്ദ്ധറ്‍ തെളിയിച്ചിരിക്കുന്നത്. ഈയൊരു കണ്ടുപിടുത്തം കണക്കിലെടുത്താല്‍, പത്രമാധ്യമങ്ങള്‍ മാനവരാശിക്കു സമ്മനിക്കുന്നത് ഒരു വലിയ ദുരന്തമാണ്. മനുഷ്യരെ ജീവിത പരാജയത്തിലേക്കു വരെ നയിക്കാന്‍ ഹേതുവാകുന്ന എവരുടെ പത്രധറ്‍മ്മം നമുക്കൊരു ശാപമാകുകയില്ലെ?
അപ്രസക്തവും ഒരു പ്രാധാന്യവുമില്ലാത്ത വാറ്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുക എന്നത് മാധ്യമങ്ങളുടെ ഒരു മുഖമുദ്രയായിമാറിക്കൊണ്ടിരിക്കുകയാണ്. രാജ്യതാല്‍പര്യങ്ങള്‍ക്കുപോലും ഹാനികരമായ രീതിയില്‍ മാധ്യമങ്ങള്‍ പ്രവറ്‍ത്തിക്കുന്നത് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് മാത്രം കാണാവുന്ന ഒരു പ്രതിഭാസമാണ്. അവിടെ ഈ മാധ്യമങ്ങള്‍ ഉയറ്‍ത്തിപിടിക്കുന്നത് ഒരിക്കലും അവര്‍ വിലകല്‍പ്പിക്കാത്ത പത്രധര്‍മ്മമാണ്. ഒരുദ്ദാഹരണം പറയുകയാണെങ്കില്‍, കാറ്‍ഗില്‍ യുദ്ധം തന്നെയെടുക്കാം. ഇന്ത്യ അടുത്തിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണത്. നമ്മുടെ രാജ്യത്തിനൊരുപാട് ധീര ജവാന്‍മാരെ നഷടപ്പെട്ട ഒരു യുദ്ധമായിരുന്നുവത്. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അത് കൈകാര്യം ചെയ്ത രീതി തികച്ചും അപലപനീയമായിരുന്നു. പല വിധ കാരണങ്ങള്‍ക്കൊണ്ടും, ആ യുദ്ധം ഇന്ത്യ വളരെ കഷ്ടപ്പെട്ടാണ് വിജയം കൈവരിച്ചത്. വളരെയധികം ജീവിതങ്ങള്‍ ഹോമിച്ച് നാം നേടിയ ആ വിജയത്തിണ്റ്റെ മാറ്റ് കുറച്ചത് നമ്മുടെ പത്രങ്ങള്‍ ആയിരുന്നു. പ്രശനത്തിണ്റ്റെ യാഥാറ്‍ത്ഥയ്ത്തിലേക്കു കണ്ണോടിക്കതെ, അനാവശ്യമായി സര്‍ക്കാറിനെ കുറ്റപ്പെടുത്തി ലോകത്തിണ്റ്റെ മുന്നില്‍ നമ്മുടെ രാജ്യത്തെ തന്നെ പ്രതികൂട്ടില്‍ നിറ്‍ത്തിവാനാണ് ഇവിടുത്തെ പ്രശസ്തമായ മാധ്യമങ്ങള്‍ ശ്രമിച്ചത്. നമ്മുടെ അതിറ്‍ത്തിയില്‍ രാജ്യരക്ഷക്കായി പട്ടാളക്കറ്‍ പൊരുതുമ്പോഴും, അവറ്‍ക്ക് പ്രചോദനം നല്‍കാതെ, അവരുടെ ആവേശം കെടുത്തുന്ന, പട്ടാള്‍ക്കരുടെ മരണവാറ്‍ത്തകള്‍ക്കൊണ്ട് മാധ്യമങ്ങള്‍ അവരുടെ വാര്‍ത്തകള്‍ നിറച്ചു. പല മാധ്യമങ്ങളൂടെയും തലക്കെട്ടുകള്‍ തന്നെ, ഇന്ത്യന്‍ സേനയുടെ മുന്നേറ്റമായിരുന്നില്ല, പകരം ഓരൊ ദിവസത്തെയും മരണക്കണക്കുകളായിരുന്നു. ഇവയൊക്കെ നമ്മുടെ വീര ജവന്‍മാരുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും ആത്മവിശ്വാസം നശിപ്പിക്കുന്നവയായിരുന്നു. ഈക്കാരണങ്ങളൊക്കെക്കൊണ്ട് തന്നെ സറ്‍ക്കാറ്‍ പലപ്പോഴും രഹസ്യമായി സൂക്ഷിച്ചിരുന്ന പല രഹസ്യങ്ങളും ചൂഴ്ന്ന് കണ്ടുപിടിക്കുകയും, അവ പ്രസാദ്ധീകരിക്കാതിരുന്നതിണ്റ്റെ പേരില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമറ്‍ശനമഴിച്ചുവിടുകയും ചെയ്തു. അവയൊന്നും രാജ്യതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നകാര്യം മനസ്സിലാക്കുവാനോ അതിനനുസരിച്ചു പ്രവറ്‍ത്തിക്കുവാനോ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. മറ്റൊരു സമാനമായ സംഭവം, കണ്ഡഹാറിലേക്ക് ഇന്ത്യന്‍ എയറ്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടു പോയ സംഭവമായിരുന്നു. ഇവിടെയും ജനങ്ങളെ ഭയചകിതരാക്കാന്‍ മാത്രമെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നുള്ളു. ചൂടുള്ള വാറ്‍ത്തകള്‍ വിറ്റു കാശാക്കാന്‍ മാത്രമാണ് ഇവിടുത്തെ മാധ്യമങ്ങള്‍ ശ്രമിച്ചത്. അതേ സമയം നമുക്കു മറ്റൊരു സമാനീയമായ സംഭവം പരിഗണിക്കാം. അമേരിക്ക രണ്ടാമത്തെ തവണ ഇറാഖ് അധിനിവേശം നടത്തിയ സമയം. അവറ്‍ക്ക് പല പല അവസരങ്ങളിലായി വളരെയധികം ജവാന്‍മാരെ നഷ്ടപ്പെട്ടു. അതിണ്റ്റെ പേരില്‍ ബുഷ് വളരെയധികം ക്രൂശിക്കപ്പെടുകയും ചെയ്തു. പക്ഷെ, അമേരിക്കന്‍ ചാനലായ സി.എന്‍.എന്‍ കൈക്കൊണ്ട നടപടികള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കനുസ്സരിച്ചയിരുന്നു. ബുഷ് സറ്‍ക്കാറ്‍ എന്തൊക്കെ പറയണം എന്ന് ആഗ്രഹിച്ചൊ, അതു മാത്രമെ അവറ്‍ ജനങ്ങളില്‍ എത്തിച്ചിരുന്നുള്ളു. മറ്റുള്ളവ മനപ്പൂറ്‍വ്വം തന്നെ അമേരിക്കന്‍ ജനതയില്‍ നിന്നും മറച്ചുവെയ്ക്കപ്പെട്ടു. അവറ്‍ക്കു പത്രധറ്‍മ്മം ഇല്ലാതിരുന്നതു കൊണ്ടല്ല അങ്ങനെ ചെയ്തത്. അവര്‍ യഥാറ്‍ത്ഥ പത്രധറ്‍മ്മം അറിയുന്നതു കൊണ്ടാണ്. രാജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി അവറ്‍ നടപടികള്‍ സ്വീകരിച്ചുവെന്നു മാത്രം. ഇന്ത്യന്‍ മാധ്യമങ്ങള്‍ അവരില്‍ നിന്നും പലതും പഠിക്കുവാനുണ്ടെന്നുള്ളതാണ് സത്യം. പാശ്ചാത്യ സംസകാരത്തില്‍ നിന്നും പലതും ഉള്‍ക്കൊള്ളുന്ന നമ്മള്‍ ഇങ്ങനെയുള്ള നല്ലകാര്യങ്ങള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നു എന്നുള്ളത് ലജ്ജകരമായ ഒരു കാര്യമാണ്.
നാമിവിടെ ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ചും, മലയാള മാധ്യമങ്ങളെക്കുറിച്ചും സംസാരിച്ചു. രണ്ടിണ്റ്റെയും പ്രവറ്‍ത്തന രീതി ഒന്നു തന്നെയാണെങ്കിലും, ഇത്രയും വിവരവും വിദ്യാഭാസവുമുള്ള മലയാള മാധ്യമങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് തികച്ചും അപമാനകരമാണ് നമ്മുടെ മാധ്യമങ്ങള്‍ അവരുടെ സമീപനം മാറ്റാതെ നല്ലൊരു പ്രബുദ്ധരായ ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ നമുക്കൊരിക്കലും കഴിയുകയില്ല. ചെറുപ്പകാലത്ത് നാമൊക്കെ നമ്മുടെ അദ്ധ്യാപകരില്‍ നിന്നും കേട്ടിരുന്ന ഒരു ഉപദേശമുണ്ട്. വായിക്കുക. വായിച്ചു വളരുക. പത്രങ്ങള്‍ വായിച്ചു ലോകത്തെ അറിയുക. പക്ഷെ, ഇന്നത്തെ കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ മാത്രമെ ഈ മാധ്യമങ്ങള്‍ സഹായിക്കൂ. സമ്പൂറ്‍ണ്ണ്‍ സാക്ഷരത നേടിയ മലയാളികള്‍ പോലും, അതിരാവിലെ ഇത്തരം പത്രങ്ങളുടെയും, ചാനലുകളിലെ ലൈവ് വാറ്‍ത്തകള്‍ക്കു പിറകെയും പായുന്നത് കാണുമ്പോള്‍, നമ്മുടെ മാധ്യമങ്ങള്‍ ജനങ്ങളിലുണ്ടാക്കിയിരിക്കുന്ന സ്വാധീനം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം… പക്ഷെ ഈ അവസ്ഥ തുടറ്‍ന്നാല്‍ നമ്മൂടെ വരും കാല തലമുറയെ ഇതെങ്ങനെയായിരികും ബാധികുക എന്ന് നമുക്കൂഹിക്കാവുന്നതെയുള്ളൂ!!!!
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
ജേകേജീ താങ്കളുടെ മണിച്ചിമിഴിനു ഒരു രത്നഹാരം...ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ താങ്കള്‍ തിരഞ്ഞെടുത്ത മാധ്യമം കൊള്ളാം..ഒപ്പം ലേഖനവും...
ReplyDeleteur blog on media throws insight to the present reality, and is objective in approach.The psycological aspect of the negative attitude on upcoming generation is novel.
ReplyDeleteBut I think the real responsibility of media is to present the factual details irrespective of the ruling govt. i have a small diasgreement to ur opinion on american media.American media present events from the perspective of the govt, and the hidden aims of the govt is defined from a positive angle,thereby veiling the reality even to the American population.
ur blog was interesting, and so felt like giving a small comment.Thank you.