Thursday, September 27, 2007
ഇന്ത്യയുടെ Twenty20 വിജയം മഹത്തരമോ?
സെപ്തംബറ്‍ 24, തിങ്കളാഴ്ച. ജോഹന്നാസ്ബറ്‍ഗ്ഗില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയുടെ യുവനിര ആദ്യ ലോകകപ്പ് സ്വന്തമാക്കി. വാശിയേറിയ മത്സരത്തിനൊടുവില്‍ അന്തിമ ഓവറിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മുന്‍ താരങ്ങളും, സീനിയറ്‍ താരങ്ങളും, മാധ്യമങ്ങളും, ബി.സി.സി.ഐയുമെല്ലാം അവരെ വാനോളം പുകഴ്ത്തുകയാണ്. സ്വപ്നതുല്യമായ നേട്ടമാണ് അവറ്‍ കൈവരിച്ചിരിക്കുന്നതെന്നുള്ളത് സത്യമാണെങ്കിലും അതിനിത്രയേറെ പ്രാധാന്യം നല്‍കേണ്ടതുണ്ടൊ എന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ്. 24 വറ്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോകകപ്പ് ഇന്ത്യയില്‍ എത്തുന്നത്. കപിലിണ്റ്റെ ചെകുത്താന്‍മാറ്‍ ആദ്യമായി ലോകകപ്പ് ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ അവരുടെ വിജയം വളരെ ആധികാരികമായിരുന്നു. പക്ഷേ ഇന്നോ?
ഈ ലോകകപ്പ് തുടങ്ങിയപ്പോള്‍ തന്നെ ഇംഗ്ളണ്ടിണ്റ്റെ കെവിന്‍ പീറ്റേര്‍സന്‍ ക്രിക്കറ്റിണ്റ്റെ ഈ പുതുരൂപത്തെക്കുറിച്ചു പറഞ്ഞത് “ഇതൊരു ലോട്ടറിയാണ്, അത് ആര്‍ക്കു വേണമെങ്കിലും ലഭിക്കാം!!!”. ഇന്ത്യയുടെ വിജയത്തോടെ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. ലോകകപ്പു ജയിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്, പലപ്പോഴും മാധ്യമങ്ങള്‍ അതിനെ വിശകലനം ചെയ്യുവാനോ, അതു വഴി ക്രിക്കറ്റിന് ഒരു നല്ല ഭാവി സുനിശ്ചിതമാക്കുവാനോ ശ്രമിക്കാറില്ല. ഇതു തന്നെയാണ് ക്രിക്കറ്റ് എന്ന കളിയുടെ ഏറ്റവും വലിയ ശാപവും. ഈ ലോകകപ്പിന് ഇന്ത്യ ഒരു ടീമിനെ അയക്കുമ്പോള്‍ അതിണ്റ്റെ നായകനായി നിശ്ചയിച്ചത്, നായകസ്ഥാനത്ത് ഒരു പരിചയവുമില്ലാത്ത ധോണി എന്ന കീപ്പറെയായിരുന്നു. ആദ്യ മത്സരം മഴയില്‍ ഒലിച്ചുപോയപ്പോള്‍, രണ്ടാം മത്സരം, അപൂര്‍വ്വമായ “ബൌള്‍-ഔട്ടി”ലാണ് കലാശിച്ചത്. അനായാസേന ജയിക്കാവുന്ന ഒരു മത്സരം, ഈ വിധത്തിലുള്ള ഒരു പര്യവസായിയില്‍ എത്തിച്ചതില്‍ നമ്മുടെ ബൌളര്‍മാര്‍ വഹിച്ച പങ്ക് ചെറുതല്ല!!! പാക്കിസ്ഥാന് രണ്ടു പന്തില്‍ ഒരു റണ്‍ നേടാന്‍ കഴിയാതിരുന്നതിനാല്‍ ഒരു വിധം ഇന്ത്യ രക്ഷപ്പെട്ടു എന്നു വേണം പറയാന്‍. പിന്നീടുള്ള മത്സരങ്ങളില്‍, ഇന്ത്യ ന്യൂസിലാണ്ടിനോട് പരാജയപ്പെട്ടെങ്കിലും, പ്രഗത്ഭരായ ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ എന്നിവരെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. ഇംഗ്ളണ്ടിനെതിരായാ മത്സരത്തില്‍, യുവരാജ് ഒരോവറില്‍ ആറ് സിക്സറുകള്‍ പറത്തി, അത്യപൂര്‍വ്വമായ ഒരു ചരിത്രം സൃഷ്ടിച്ചു. പക്ഷേ ആ ഒരോവര്‍ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യാ ആ മത്സരത്തില്‍ പരാജയപ്പെട്ടേനെ എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ഉയര്‍ന്ന സ്കോര്‍ നേടിയിട്ടും, ചെറിയ വ്യത്യാസത്തിലാണ് ഇന്ത്യ ജയിച്ചത്. അടുത്ത മത്സരത്തില്‍, തോറ്റാലും സെമിയില്‍ കടക്കാമെന്ന ദക്ഷിണാഫ്രിക്കയുടെ അമിതാത്മവിശ്വാസമാണ് ഇന്ത്യയെ രക്ഷിച്ചത്. ആ മത്സരം അവര്‍ ഇന്ത്യക്കു ദാനം ചെയ്തു എന്നു പറയുന്നതാവും ശരി. പക്ഷെ, ഇന്ത്യയുടെ സെമി ഫൈനലിലെ പ്രകടനം, എടുത്തു പറയത്തക്ക ഒന്നായിരുന്നു. നല്ല ബാറ്റിങ്ങും, ബൌളിങ്ങും, ഫീല്‍ഡിങ്ങും കാഴ്ചവച്ച ഇന്ത്യ ലോകചാമ്പ്യന്‍മാരെ നിഷ്ഭ്രമരാക്കിയാണ് ഫൈനലില്‍ എത്തിയത്. ഫൈനലില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ ഇന്ത്യക്കായില്ല. ബൌളിങ്ങില്‍ പത്താനും, സിങ്ങും നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും, ശ്രീശാന്ത്, ഹര്‍ഭജന്‍ എന്നിവര്‍ അമ്പെ പരാജയപ്പെട്ടു. ഒരു സമയത്ത് അപ്രാപ്യമെന്നു തോന്നിയ ഒരു ലക്ഷ്യത്തിലേക്ക്, പാക്കിസ്ഥാനെ ഈ ബൌളര്‍മാര്‍ പെട്ടെന്നു തന്നെ കൊണ്ടെത്തിച്ചു. ഫീല്‍ഡിങ്ങില്‍ ഒരുപാടു പാളിച്ചകള്‍ വരുത്തിയെങ്കിലും, നിര്‍ണ്ണായക നിമിഷത്തില്‍ ക്യാച്ചുകളെടുത്തത് വിജയത്തിന് ഹേതുവായി മാറി. നാലു പന്തില്‍ അഞ്ച് റണ്‍സ് എന്ന നിസ്സാര ലക്ഷ്യത്തില്‍ മിസ്ബാഹ് ഉള്‍ ഹഖ് വീണപ്പോള്‍, ഇന്ത്യ ലോകകപ്പിന് അര്‍ഹരായി.
ലോകകപ്പു ജയിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന് ആശംസാപ്രവാഹങ്ങളായി. നായകന്‍ ധോണിയെ വാനോളമുയര്‍ത്തി, മാധ്യമങ്ങളും, മുന്‍ താരങ്ങളൂം. പക്ഷെ അവരെല്ലാം ആവേശഭരിതരയത് ലോകകപ്പിണ്റ്റെ ലബ്ധിയിലാണ്. അതിലുപരി, ധോണിയാണിനി ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കന്‍ പോകുന്നത്. പക്ഷേ ഈ ലോകകപ്പില്‍, ഒരിക്കല്‍ പോലും ഒരു നല്ല നായകത്വം ഞാന്‍ ധോണിയില്‍ കണ്ടില്ല. എടുത്ത തീരുമാങ്ങളില്‍ ഭൂരിപക്ഷവും തെറ്റായിരുന്നു. ടീമിനെ ഉത്തേജിപ്പിക്കുന്ന ഒരു നായകനെ നാം ദര്‍ശിച്ചില്ല. ബാറ്റിങ്ങിലായാലും, ഫീല്‍ഡിലായലും അങ്ങനെ ഒരു നായകനെ നമുക്ക് ധോണിയില്‍ കാണാനെ കഴിഞ്ഞില്ല. പലപ്പോഴും അഗാര്‍ക്കരിനെ പോലുള്ള ബൌളര്‍മാര്‍ നിരാശജനകമായി ബൌള്‍ ചെയ്യുമ്പോഴും, സ്റ്റാമ്പിനു പിറകില്‍ (ദ്രാവിഡിനെപോലെ) ചിന്തിച്ചുകൊണ്ടു നില്‍ക്കുന്ന ധോണിയെയാണ് നാം കണ്ടത്. അല്ലാതെ ബൌളര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നായകനെ അല്ല. അതു പോലെ ഫീല്‍ഡില്‍ ധോണിയെടുത്ത പല തീരുമാങ്ങളും മത്സരങ്ങളെ കയ്യില്‍ നിന്നും വഴുതിപ്പോകുന്നതിണ്റ്റെ വക്കില്‍ വരെ എത്തിച്ചെങ്കിലും, ചില ഒറ്റയാള്‍ പ്രകടങ്ങള്‍ ധോണിയെ രക്ഷിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാള്‍ വെറുമൊരു ശിക്കാരി ശംഭു മാത്രാമായിരുന്നു ധോണി ഈ ലോകകപ്പില്‍!!! ധോണിയെ പല മാധ്യമങ്ങളും, ഗാംഗുലിയോടുപമിക്കുന്നത് നാം കാണുന്നു. ശരിക്കും അങ്ങനെ ചെയ്യുക വഴി, ഗാംഗുലിയെ അപമാനിക്കുകയെല്ലെ നാം ചെയ്യുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായ്കനായിരുന്നു ഗാംഗുലി. അദ്ദേഹത്തിണ്റ്റെ നിലവാരത്തിലേക്ക് ധോണി എത്തി എന്നു പറയാന്‍ കഴിയുകയില്ല. ഇതു പോലൊരു ലോട്ടറി ജയിച്ചപ്പോള്‍ ധോണിയെ മഹാനാക്കിയത് ഒട്ടും ശരിയായ ഒരു പ്രവണതയായി എനിക്കു തോന്നുന്നില്ല. മാധ്യമങ്ങള്‍ പലതും പറയും, ഇന്നു പുകഴ്ത്തിയാല്‍ നാളെ കുറ്റം പറയും. അവരുടെ വാക്കുകള്‍ കേട്ട് അഹങ്കരിക്കാന്‍ തക്കവണ്ണം നമ്മുടെ ക്രിക്കറ്റ് വളര്‍ന്നോ??? ലോകകപ്പിണ്റ്റെ ഫൈനലില്‍ തോറ്റു മടങ്ങിയ ഗാംഗുലിയുടെ ടീമിന് ലോകകപ്പു നേടിയതിനേക്കാള്‍ വലിയ സ്വീകരണമാണ് ഇന്ത്യ നല്‍കിയത്. ഒരു പക്ഷേ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ ടീം സ്പിരിറ്റ് കാണിച്ച അവസരങ്ങളിലൊന്നാണത്. ഓരോ മത്സരവും പൊരുതി ജയിച്ച്, ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും, അത് ഇന്ത്യന്‍ ക്രിക്കറ്റിനു പകര്‍ന്ന ഉണര്‍വ്വ് ചെറുതൊന്നുമായിരുന്നില്ല. അതിണ്റ്റെ ഏഴയലത്ത് നില്‍ക്കാനാവുമോ ധോണിയുടെ ടീമിന്????
ഇന്ത്യന്‍ ടീമിനു രാജകീയമായ സ്വീകരണമാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷെ അത് ഇതു വരെ ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ സ്വീകരണങ്ങളീല്‍ ഒന്നാവാനും വഴിയുണ്ട്. പക്ഷെ ഇതേ സ്വീകരണം അര്‍ഹിച്ചിക്കുന്ന മറ്റു ചിലര്‍കൂടി ഇവിടെ ഉണ്ട്. ഏഷ്യാകപ്പ് ജയിച്ച ഇന്ത്യന്‍ ഹോക്കി ടീം, നെഹ്രു കപ്പ് നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം. വളരെക്കാലത്തിനു ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീമും, ഫുട്ബോള്‍ ടീമും ഈ നേട്ടം കൈവരിക്കുന്നത്. ക്രിക്കറ്റിണ്റ്റെ പൊലിമയില്‍ നിറം മങ്ങിപ്പോയ ഈ കളികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്. പക്ഷെ അവരെ അനുമോദിക്കാനും, സ്വീകരിക്കാനും ഇവിടെ ആരുമില്ല. ഇവിടെ ലോകകപ്പു നേടിയ ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും കോടികളാണ് സമ്മാനം. ഇനിയൊരിക്കലും ക്രിക്കറ്റ് കളിച്ചില്ലെങ്കിലും ജീവിക്കാനുള്ള പൈസ ഈയൊരു നേട്ടത്തിലൂടെ അവരുടെ കൈകളില്‍ ചെന്നെത്തി. ഒരോവറില്‍ ആറ് സിക്സറടിച്ച യുവരാജിന് ഒരു കോടി സമ്മാനം നല്‍കിയപ്പോള്‍, ഏഷ്യാകപ്പില്‍ ഗോളൊന്നിന് ആയിരം രൂപ വീതമാണ് ഹോക്കി ടീമംഗങ്ങള്‍ക്കു നല്‍കിയത്. ഇതു പോലുള്ള തീരുമാനങ്ങള്‍ അവരെ നിരുത്സാഹപ്പെടുത്തുകയെ ഉള്ളു. ലോകകപ്പില്‍ ഏറ്റവും മോശമായി കളിച്ച അഗാര്‍ക്കറിനു പത്ത് ലക്ഷം രൂപ സമ്മാനം, പൊറുതിക്കളിച്ച ഹോക്കി, ഫുട്ബോള്‍ കളിക്കാര്‍ക്ക് പതിനായിരവും… എന്തൊരു വിരോധാഭാസം!!!! ഈയിടയായി ഇന്ത്യ ഏത് കളികളിച്ചാലും മുഴങ്ങി കേള്‍ക്കുന്ന ഒരു മുദ്രാവാക്യമുണ്ട്. “ചക് ദേ ഇന്ത്യ”. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ നായകനായി അഭിനയിച്ച, ഹോക്കിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയാണത്. അത് ഇന്ത്യന്‍ കായിക രംഗത്തിനു നല്‍കിയ ഉത്തേജനം വളരെ വലുതാണ്. പല വേദികളിലും ഇതു മുഴങ്ങിക്കേട്ടു. ഒടുവില്‍ ഈ ലോകകപ്പ് വേദിയിലും. ഫൈനല്‍ കാണുവാന്‍ ഷാരൂഖുമുണ്ടായിരുന്നു. എന്നാന്‍ ഹോക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയായിരുന്നിട്ടു കൂടി ഒരിക്കല്‍ പോലും, അദ്ദേഹത്തെ ഏഷ്യാക്കപ്പ് വേദിയില്‍ കണ്ടതേയില്ല. അദ്ദേഹത്തിണ്റ്റെ ദേശസ്നേഹവും, സ്പോര്‍ട്സ് സ്നേഹവും, ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങിപ്പോയൊ? അതോ പണമൊഴുകുന്നിടത്തെ അദ്ദേഹത്തെ കാണ്‍മാനാകുകയുള്ളോ??? ചോദ്യങ്ങള്‍ അവശേഷിക്കുന്നു!!!!
ഈ വിജയത്തെ മഹത്തരമെന്ന് കൊട്ടിഘോഷിക്കുന്നവരോട് എനിക്കു പറയാന്‍ ഒന്നെയുള്ളു… ഈ ലോട്ടറി അത്ര വലിയ കാര്യമോന്നുമല്ല… വെറും ഭാഗ്യത്തിണ്റ്റെ കളിമാത്രമാണ്. യഥാറ്‍ത്ഥ കടമ്പകള്‍ വരുന്നതേയുള്ളു… അതിനെ അതിജീവിക്കാന്‍ ധോണിക്കാവുമോ? ഇന്ത്യന്‍ ക്രിക്കറ്റിനാവുമോ?? കണ്ടറിയാം!!!!
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...