Thursday, October 18, 2007
ആസ്ത്റേലിയയുടെ ഇന്ത്യന്‍ പര്യടനം - ഒരു അവലോകനം
വളരെക്കാലത്തിനു ശേഷമാണ് ആസ്ത്റേലിയ ഇന്ത്യയില്‍ ഒരു പര്യടനം നടത്തുന്നത്. മൂന്നാം തവണയും വിശ്വവിജയികളായ ശേഷം ആദ്യമായാണ് ആസ്ത്രേലിയ ഇന്ത്യയില്‍ എത്തുന്നത്. ട്വണ്റ്റി-ട്വണ്റ്റി ലോകചാമ്പ്യന്‍മാരായിമാറിയ ഇന്ത്യയും ഏകദിനത്തിലെ ചാമ്പ്യന്‍മാരായ ആസ്ത്രേലിയയും തമ്മിലുള്ള ഈ ഏകദിന പരമ്പര തീപാറുന്ന ഒന്നായിരിക്കുമെന്നതില്‍ ആറ്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു അന്ത്യമായിരുന്നു ഈ പരമ്പരയുടേത്. ആദ്യമത്സരം മഴ കൊണ്ടു പോയപ്പോള്‍, തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ ജയിച്ച് ആസ്ത്രേലിയ പരമ്പരയില്‍ മുന്നിലെത്തി. അടുത്ത മത്സരം ജയിച്ച് ഇന്ത്യ തിരിച്ചു വരവിണ്റ്റെ ലക്ഷണങ്ങള്‍ കാണിച്ചുവെങ്കിലും, അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച്, ആസ്ത്റേലിയ പരമ്പര സ്വന്തമാക്കി. വെറും ചടങ്ങായി മാത്രം നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ ജയിച്ചു പരാജയഭാരം കുറച്ചു എന്നു വേണമെങ്കില്‍ പറയാം. വളരെ ആധികാരികമായി ആസ്ത്രേലിയ പരമ്പര നേടിയപ്പോള്‍, സ്വന്തം കഴിവിലുപരി, ആസ്ത്രേലിയക്കാരുടെ മണ്ടത്താരത്തിണ്റ്റെ പുറത്ത് ഇന്ത്യ രണ്ടുമത്സരങ്ങള്‍ വിജയിക്കുകയുണ്ടായി. പക്ഷേ ആ രണ്ടുമത്സരങ്ങളും പൊരുതി തന്നെയാണ് ആസ്ത്രേലിയ തോറ്റത്. മറു ഭാഗത്ത് ഇന്ത്യയോ, ഒന്നു പൊരുതാന്‍ പോലുമാകാതെ, ദയനീയമായി പരാജയപ്പെട്ടു.
ഈ പരമ്പരയില്‍ ആസ്ത്രേലിയ ഏകാധിപത്യം കാണിച്ചുവെന്നത് സത്യമാണെങ്കിലും അതുമാത്രമായിരുന്നില്ല അവരുടെ വിജയത്തിണ്റ്റെ പിറകിലുള്ള രഹസ്യം. ഇന്ത്യയുടെ കഴിവുകേട് അതില്‍ പ്രകടമായിരുന്നു. ആസ്ത്രേലിയയുടെ ബാറ്റിംഗ് നിരയില്‍, പുതിയ കളീക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അത് പരിചയ സമ്പന്നമായിരുന്നു. പക്ഷേ ബൌളിംഗ് നിര തികച്ചും പുതിയതായിരുന്നു. ഈ ഉപഭൂഖണ്ഡത്തില്‍ കളിച്ചു പരിചയമുള്ള ബൌളര്‍ ലീ മാത്രമായിരുന്നു. മറിച്ച് ഇന്ത്യയോ, പരിചയ സമ്പന്നമായ ബാറ്റിംഗ് നിരയും, ബൌളിംഗ് നിരയും. കൂടാതെ സ്വന്തം തട്ടകത്തില്‍ കളിക്കുന്നു എന്ന മുന്‍ തൂക്കവും. എന്നിട്ടും ഇന്ത്യ പരാജയത്തിനെ കയ്പ്പു നീര്‍ കുടിച്ചു. നമുക്കാ കാരണങ്ങളിലേക്കൊന്നു കണ്ണോടിക്കാം. പ്രധാനമായും, ബാറ്റിങ്ങില്‍ ഉണ്ടായ പരാജയം കൂടാതെ മധ്യനിര ബാറ്റ്സ്മാന്‍മാര്‍ പ്രതീക്ഷക്കൊത്തുണരാത്തത് ടീമിന് തലവേദനയായി. ബൌളിങ്ങില്‍ കൃത്യതയില്ലാതിരുന്നതും, തുടര്‍ച്ചയായി പ്രകടനങ്ങള്‍ നടത്താതിരുന്നതും ടീമിണ്റ്റെ പ്രകടനത്തെ സാരമായി ബാധിച്ചു, ഇതിനു പുറമെ, അതി ദയനീയമായ ഫീല്‍ഡിങ്ങും തെല്ലൊന്നുമല്ലാ എതിരാളികളെ സഹായിച്ചത്. ഇതിനെല്ലാം പുറമെ ധോണി എന്ന ഇന്ത്യന്‍ നായകണ്റ്റെ മണ്ടത്തരങ്ങളും!!!
ബാറ്റിങ്ങിലെ പരാജയം എന്നു പറയുമ്പോള്‍, മുഖ്യമായും അതു മധ്യനിരയിലായിരുന്നു. പക്ഷെ ഇന്ത്യയുടെ മുന്‍ നായകന്‍ തണ്റ്റെ പ്രിയപ്പെട്ട് സ്ഥാനത്ത് കളിക്കാനിറങ്ങിയിട്ടും, തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് നാമീ പരമ്പരയില്‍ കണ്ടത്. അദ്ദേഹത്തിണ്റ്റെ ഫോമില്ലായ്മ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വല്ലാതെ ബുദ്ധിമുട്ടിക്കുക തന്നെ ചെയ്തു. മികച്ച തുടക്കങ്ങള്‍ ഗാംഗുലിയും സച്ചിനും നല്‍കിയെങ്കിലും അതിനെ നല്ലൊരു ടോട്ടലിലേക്ക് എത്തിക്കുന്നതില്‍ ഇന്ത്യന്‍ മധ്യനിര പരാജയപ്പെട്ടു. പലപ്പോഴും സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗും അടങ്ങുന്ന വാലറ്റമാണ് ഇന്ത്യയെ പൊരുതാവുന്ന ഒരു സ്ഥിതിയിലേക്കു ഇന്ത്യയെ നയിച്ചിരുന്നത്. പ്രഗത്ഭരടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിര, ആസ്ത്രേലിയയുടെ രണ്ടാംകിട ബൌളിങ്ങിനു മുന്നില്‍ പകച്ചു നില്‍ക്കുന്നത് കണ്ടപ്പൊള്‍, ഇനിയും ഇവറ്‍ ക്രിക്കറ്റിണ്റ്റെ ബാലപാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന തോന്നലുളവാക്കിയിരുന്നു. അതിനൊരു വൈപരീത്യം എന്നു പറയാനുള്ളത് റോബിന്‍ ഊത്തപ്പയുടെ പ്രകടനമായിരുന്നു. പലപ്പോഴും മുന്‍ നിര ബാറ്റ്സ്മാന്‍മാറ്‍ കാണിക്കാത്ത ഒരു ചങ്കൂറ്റം അദ്ദേഹം കാണിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. പാളയത്തിലേക്ക് പട നയിക്കുക എന്ന തന്ത്രം വളരെ വ്യക്തതയോടെയും കൃത്യതയോടെയും നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഓരോ കളികള്‍ കഴിയുന്തോറും. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ ചെറുപ്പക്കാരന് സാധിക്കുന്നു എന്നുള്ളത് തന്നെ ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ ശുഭസൂചകമായ ഒരു വസ്തുതയാണ്…
ബൌളിങ്ങില്‍ സഹീര്‍ ഖാണ്റ്റെ പ്രകടനം മികച്ചതായിരുന്നു. വളരെ കൃത്യതയോടെ, അധികം റണ്‍സ് വഴങ്ങാതെയായിരുന്നു അദ്ദേഹത്തിണ്റ്റെ പ്രകടനം, കൂടാതെ ആദ്യമെ തന്നെ വിക്കറ്റുകള്‍ സ്വന്തമാക്കി പലപ്പോഴും സഹീര്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കാറുണ്ടായിരുന്നു. പക്ഷെ മറുവശത്തു നിന്നും കാര്യമായ പിന്തുണ ഒരിക്കലും സഹീറിനു ലഭിച്ചിരുന്നില്ല. ശ്രീശാന്തും, ആര്‍.പി.സിംഗും അമ്പെ പരാജയപ്പെട്ടു. റണ്‍സ് കണ്ടമാനം വഴങ്ങി എന്നു മാത്രമല്ല, കൃത്യത ഇല്ലാത്ത ബൌളിംഗ്, ബാറ്റ്സമാന്‍മാര്‍ക്ക് ബൌളറുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായിക്കുന്നതായിമാറി. ശ്രീശാന്ത് കളിച്ച കളികളിലെല്ലാം വിക്കറ്റുകള്‍ നേടി എന്നതു മാത്രമാണ് എടുത്തു കാണിക്കുവാനുള്ള ഒരു വസ്തുത. അല്‍പം റണ്‍സ് വഴങ്ങിയെങ്കിലും, പത്താന്‍ മികച്ച തിരിച്ചു വരവാണ് കാഴ്ചവെച്ചത്. തണ്റ്റെ സ്വിംഗ് ബൌളിങ്ങിന് ഇപ്പോഴും കോട്ടമൊന്നൂം സംഭവിച്ചിട്ടില്ലാ എന്ന ഒരു സന്ദേശം അദ്ദേഹം ഈ പരമ്പരയിലൂടെ നല്‍കുകയുണ്ടായി. മുരളി കാര്‍ത്തിക് അവസാന മത്സരത്തില്‍ മാത്രം മികച്ച പ്രകടനം പുറത്തെടൂത്തു. രമേഷ് പവാര്‍ എന്ന ബോംബെ കളിക്കാരന്‍ എന്തിനാണ് ടീമില്‍ എന്നുവരെ തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വിക്കറ്റും നേടിയില്ല, പക്ഷെ റണ്‍സ് കൊടുക്കുന്നതില്‍ യാതൊരു പിശുക്കും കാണിച്ചില്ല. ചുരുക്കി പറഞ്ഞാല്‍ ചില ഒറ്റയാള്‍ പ്രകടനങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യന്‍ ബൌളിങ്ങ് തികച്ചും പരാജയ്മായിരുന്നു എന്നു വേണം കരുതാന്‍. ആസ്ത്രേലിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവസരങ്ങളിലെല്ലാം, അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൌളറ്‍മാറ്‍ നല്‍കിയ റണ്‍സുകളാണ് ഇന്ത്യയുടെ ശവക്കുഴി തോണ്ടിയതെന്നു വേണമെങ്കില്‍ പറയാം. നല്ലോരു ഡെത്ത് ബൌളറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. ഇതിനെല്ലാം പുറമെ, എല്ലാ മത്സരങ്ങളിലും ഇന്ത്യം ബൌളറ്‍മാറ്‍ വാരിക്കോരി നല്‍കിയ എക്സ്ട്രാ റണ്‍സുകള്‍. പ്രത്യേകിച്ചു വൈഡുകള്‍. ഇവയെല്ലാം മത്സരത്തിണ്റ്റെ ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. ഓരോ മത്സരം കഴിയുമ്പോഴും എക്സ്ട്രാസിണ്റ്റെ എണ്ണം കൂട്ടാനാണ് ഇന്ത്യന്‍ ബൌളര്‍മാറ്‍ ശ്രമിച്ചിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍, ആറ്‍.പി. സിങ്ങും ശ്രീശാന്തും!!!
ഇന്ത്യന്‍ ടീമിണ്റ്റെ പരിതാപകരമായ ഫീല്‍ഡിങ്ങാന് പരാജയത്തിനുള്ള മറ്റൊരു കാരണം. ഫീല്‍ഡില്‍ ചടുലമായ നീക്കങ്ങളില്ലാതെ അനായാസമായ ക്യാച്ചുകള്‍ വരെ വിട്ടു കളഞ്ഞത് ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍മാരെ നന്നായി സഹായിച്ചിട്ടുണ്ട്. ഫീല്‍ഡിങ്ങിനു പെരുമകേട്ട യുവരാജും കാര്‍ത്തിക്കും ക്യാച്ചുകള്‍ വിട്ടുകളയുന്നതും, അസാധാരണമായ തെറ്റുകള്‍ വരുത്തുന്നതും അവിശ്വസനീയമായി തോന്നി. ക്യാച്ചുകള്‍ കളികള്‍ വിജയിപ്പിക്കുമെന്ന അടിസ്ഥാന തത്വം ഇവിടെ വ്യക്തമാകുകയാണ്. ഔട്ട്ഫീല്‍ഡില്‍ ഇന്ത്യന്‍ കളിക്കാരുടെ നിലവാരം കുറഞ്ഞ പ്രകടനം, എതിര്‍ ടീമിന് റണ്‍സ് വാരിക്കൂട്ടുന്നതിന് സഹായകമായി എന്നത് വ്യക്തമാണ്. ഇന്ത്യന്‍ ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്താനായി മുന്‍ താരം റോബിന്‍ സിങ്ങിനെ ഫീല്‍ഡിംഗ് പരിശീലകനായി നിയമിച്ചിട്ടുണ്ടെങ്കിലും, അതൊന്നും കളിക്കാരെ സഹായിക്കുന്നതായി തോന്നുന്നില്ല. ഇതില്‍ പ്രധാനമായ മറ്റൊരു വസ്തുത കളിക്കാരുടെ ശാരീരികക്ഷമതയാണ്. അതില്ലാതെ ഫീല്‍ഡില്‍ ഒരിക്കലും നൂറു ശതമാനം പ്രകടനം കാഴ്ചവക്കാന്‍ കഴിയുകയില്ല. പക്ഷെ പുതിയ താരങ്ങളായ ഊത്തപ്പ, കാര്‍ത്തിക്, ഗംഭീര്‍ എന്നിവര്‍ ഫീല്‍ഡിങ്ങില്‍ മുതിര്‍ന്നകളിക്കാരെക്കാള്‍ ഒരുപിടി മുന്നിലാണെന്നു പറയാതെ വയ്യ. ഇന്ത്യന്‍ നായകന്‍ ധോണിയുടെ വിക്കറ്റിണ്റ്റെ പിറകിലെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. നായകത്വത്തിണ്റ്റെ സമ്മര്‍ദ്ദമാണോ എന്നറിയില്ല, ഇംഗ്ളണ്ടില്‍ വച്ചുണ്ടായിരുന്ന മോശം ഫോം ഇവിടെയും ധോണി തുടര്‍ന്നു വന്നു. ബാറ്റിംഗ് പോലെ തന്നെ, ദ്രാവിഡിന് ഫീല്‍ഡിലൂം തൊട്ടതെല്ലാം പിഴച്ചു. ഫലമോ അവസാന ഏകദിനത്തില്‍ ടീമില്‍ നിന്നും പുറത്ത്!!!
ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ടീമിണ്റ്റെ നായകനായുള്ള ധോണിയുടെ അരങ്ങേറ്റം. അതായിരുന്നു, ആസ്ത്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ഏഴ് ഏകദിനങ്ങള്‍ അടങ്ങിയ ഈ പരമ്പര ധോണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായതും, പ്രാധാന്യമേറിയതുമായിരുന്നു. ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം പോലെ തന്നെയായിരുന്നു, നായകനെന്ന നിലയിയില്‍ അദ്ദേഹത്തിണ്റ്റെ അരങ്ങേറ്റവും. ആദ്യമായി നടന്ന ട്വണ്റ്റി-ട്വണ്റ്റി ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ മുതിറ്‍ന്ന കളിക്കാറ്‍ പിന്‍മാറിയപ്പോള്‍, സെലക്ടറ്‍മാറ്‍ ധോണിയെ നായകനായി അവരോധിക്കുകയായിരുന്നു. വളരെ പുതുമയേറിയ ക്രിക്കറ്റ് രൂപത്തിണ്റ്റെ ലോകകപ്പിന് ഇന്ത്യന്‍ സെലക്ടറ്‍മാരുടെ വക ഒരു ഗംഭീര പരീക്ഷണം. അതിനിടെ ഏകദിന ടീമിണ്റ്റെ നായക സ്ഥാനം ദ്രാവിഡ് വേണ്ട എന്നു വച്ചതോടെ ധോനിക്ക് ഏകദിന നായകന്‍ എന്ന പദവിയിലേക്കൊരു എളുപ്പവഴിയൊരുങ്ങി. ഇതിനെല്ലാമിടയില്‍ പൊട്ടനു ലോട്ടറിയടിക്കുന്നതു പോലെ ട്വണ്റ്റി- ട്വണ്റ്റി ലോകകപ്പ് ഇന്ത്യക്ക് ലഭിക്കുകയും ചെയ്തു. എല്ലാം ഈശ്വര നിശ്ചയം, അല്ലതെ എന്താ പറയുക??? വിജയശ്രീലാളിതനായി ഇന്ത്യയിലെത്തിയ ധോണിക്കും ടീമിനും വലിയ സ്വീകരണങ്ങളും പാരിതോഷികങ്ങളും ലഭികുകയുണ്ടായി. മാധ്യമങ്ങളും, മുന്‍ താരങ്ങളും ധോണിയുടെ നായകത്വത്തെ വാനോളം പുകഴ്ത്തി. വളരെ അഗ്രസ്സീവായ ഒരു നായകനാണ് ധോണിയെന്നും, ഫീല്‍ഡില്‍ അദ്ദേഹത്തിണ്റ്റെ തീരുമാനങ്ങള്‍ മഹത്തരമായിരുന്നുവെന്നും ബി.സി.സി.ഐ അധികൃധരും, ഗവാസ്കറെപ്പോലുള്ള മുന്‍ കളീക്കാരും, നാഴികക്കു നാല്‍പ്പതു വട്ടം പ്രസംഗിക്കുന്നത് നാം മാധ്യമങ്ങളില്‍ കാണൂകയുണ്ടായി. ലോകവിജയികളായ ആസ്ത്രേലിയയെ തകര്‍ക്കാന്‍ ധോണിയുടെ നായകത്വത്തിനു മാത്രമെ കഴിയു എന്നു വരെ അഭിപ്രായപ്പെട്ടവര്‍ ഉണ്ട്. പക്ഷെ ഇന്നലെ വാംഖഡെ സ്റ്റേഡിയത്തില്‍ അവസാന മത്സരവും കഴിഞ്ഞപ്പോള്‍, മുന്‍പു പറഞ്ഞ അഭിപ്രായം കാത്തു സൂക്ഷിക്കുന്നവര്‍ എത്ര പേര്‍ ഇനിയും ബാക്കി ഉണ്ടെന്നറിയാന്‍ എനിക്കാകംഷയുണ്ട്. ഫീല്‍ഡില്‍ ധോണിയുടെ തീരുമാനങ്ങള്‍ അത്ര മികച്ചതായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഫീല്‍ഡില്‍ കളിക്കാരെ വിന്യസിക്കുന്നതിലും, ബൌളര്‍മാരെ നിയന്ത്രിക്കുന്നതിലും അദ്ദേഹത്തിണ്റ്റെ കഴിവുകേട് ദൃശ്യമായിരുന്നു. പലപ്പോഴും, ഗാംഗുലിയും, സച്ചിനും, ദ്രാവിഡും തുടര്‍ച്ചയായി ഉപദേശങ്ങള്‍ നല്‍കേണ്ടി വന്ന അവസരങ്ങള്‍ വരെ നാം കണ്ടു. ശ്രീശന്തിണ്റ്റെ അമിതാവേശം നിയന്ത്രിക്കാന്‍ കഴിയാതെ ധോണി വിഷണ്ണനായി നില്‍ക്കുമ്പോള്‍, ഗാംഗുലി ആ ജോലി ഏറ്റെടുത്ത്, വിക്കറ്റുകള്‍ വീഴ്ത്താന്‍ സഹായിക്കുന്നതും, ഈ പരമ്പരയില്‍ ന്‍മുക്ക് കാണാന്‍ സാധിച്ചു. ധോണിയുടെ ഈ നായകത്വം എത്രത്തോളം പുരോഗമിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം!!! അതിനിടെ സെലക്ടര്‍മാരും ചില തമാശകള്‍ കാട്ടി. ക്രിക്കറ്റ് ജീവിതം തന്നെ ഉപേക്ഷിച്ചു കമണ്റ്ററി പറയാന്‍ പോയ മുരളി കാര്‍ത്തിക്കിനെ ടീമിലെടുത്തത് വിവാദമായിരുന്നു. പക്ഷെ അവസാന ഏകദിനത്തില്‍ ആറ് വിക്കറ്റും നിര്‍ണ്ണായകമായ റണ്‍സും നേടി, അദ്ദേഹം ആ പ്രതീക്ഷ കാത്തു സൂക്ഷിച്ചു എന്നുള്ളത് മറ്റൊരു കാര്യം!!!
ഈ പരമ്പരയിലെ ആദ്യ് ബോള്‍ എറിയുന്നതിനു മുന്‍പെ തന്നെ രണ്ടു ടീമുകളും പോരാട്ടം തുടങ്ങിയിരുന്നു. ഇന്ത്യ സമ്മര്‍ദ്ദത്തിലാണെന്നു പറഞ്ഞു കൊണ്ട് ആസ്ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ് ആദ്യ വെടി പൊട്ടിച്ചത്. തങ്ങളുടെമേല്‍ സമ്മര്‍ദ്ദമില്ല എന്നു പറഞ്ഞ് ധോണി തിരിച്ചടിച്ചതോടെ, വാഗ്വാദം ചൂടു പിടിച്ചു. പിന്നീടുള്ള മത്സരങ്ങളില്‍ ശ്രീശാന്തും സൈമണ്ട്സും തമ്മില്‍ മൈതാനത്തില്‍ വച്ച് കോര്‍ത്തതോടെ വാഗ്വാദങ്ങള്‍ മറ്റൊരു തലത്തിലേക്കെത്തി. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ മൈതാനത്ത് പതിവായി. വിക്കറ്റെടുത്ത ശേഷം ശ്രീശാന്തിണ്റ്റെ ആഘോഷങ്ങള്‍ അതിരു വിട്ടതോടെ ക്രിക്കറ്റുകളിയേക്കാളുപരി, നാക്കു കൊണ്ടൂള്ള യുദ്ധം സാധരണയായി. കളിക്കളത്തിനു പുറത്തും, പ്രസ്സ് കോണ്‍ഫറന്‍സുകളിലുമെല്ലാം പ്രകോപനപരമായ വാകുകള്‍ ഇരു ഭാഗത്തു നിന്നും പുറത്തു വന്നതോടെ എല്ലാവരുടെയും ശ്രദ്ധ കളിയില്‍ നിന്നും വാക്കു തര്‍ക്കത്തിലേക്കെത്തി… എല്ലാ വിവാദങ്ങളിലും നായകനായ സൈമണ്ട്സ് പൊതുവേ ശാന്തനായി അറിയപ്പെടുന്ന തെണ്ടൂല്‍ക്കറുമായി കയര്‍ത്തതോടെ, അവരുടെ പ്രകോപനത്തിണ്റ്റെ തീവ്രത പുറം ലോകമറിഞ്ഞു. അതിലേക്ക്, ഹര്‍ഭജന്‍ സിങ്ങും കൂടി എത്തിയതോടെ കളിയേക്കാള്‍ പ്രധാനം വാക്കു തര്‍ക്കമായി മാറി. ഒടുവിലിപ്പോള്‍, അത് വംശീയ അധിക്ഷേപത്തില്‍ വരെ എത്തിയതോടെ, രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലും ഇതില്‍ ഇടപ്പെട്ടിരിക്കയാണ്. ഇത്തവണ ആരോപണം കാണികളുടെ നേരെയാണ്. അതിനു തെളിവായി ചില ചിത്രങ്ങളും പുരത്തുവന്നതോടെ സംഭവം ചൂടു പിടിച്ചിരിക്കയാണ്. മാനസികമായ മുന്‍ തൂക്കം നേടുവാനായി, ആസ്ത്രേലിയ പുറത്തെടുത്ത തന്ത്രത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ വീണതോടെയാണ് ഇന്ത്യയുടെ പ്രശ്നങ്ങള്‍ തുടങ്ങിയത്. അമിതാവേശത്തിണ്റ്റെ പേരില്‍ പല തവണ പഴികേട്ട ശ്രീശാന്ത് തണ്റ്റെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവാത്തത്, അദ്ദേഹത്തിണ്റ്റെ കരിയറിനെ തന്നെ ചിലപ്പോള്‍ ബാധിച്ചേക്കാം. അദ്ദേഹത്തിണ്റ്റെ തെറ്റുകള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴിയിലേക്കു കൊണ്ടുവരാന്‍ നായകനും തയ്യാറാകാത്തതോടെ, ശ്രീശാന്തിണ്റ്റെ മുന്നോട്ടുള്ള പാത ദുറ്‍ഘടമാണ്. ഇന്ത്യക്കാരുടെ അഗ്രഷനെക്കുറിച്ചു സൈമണ്ട്സിണ്റ്റെ പ്രതികരണം ഏതൊരു ശരാശരി ഇന്ത്യന്‍ ആരാധകനേയും ചൊടിപ്പിക്കാന്‍ തക്കവണ്ണമുള്ളതായിരുന്നു. പക്ഷേ ഇന്ത്യയുടെ ഫീല്‍ഡിലെ ചില പ്രതികരണങ്ങള്‍, സൈമണ്ട്സ് പറഞ്ഞത് ശരിയൊ, എന്നൊരു ചോദ്യത്തിലേക്കു നിങ്ങളെ എത്തിച്ചേക്കാം…ഇതിനെല്ലാമിടയില്‍ കളി മറന്ന ഇന്ത്യ തോറ്റു. ബുദ്ധിപരമായി ആസ്ത്രേലിയ പരമ്പര ജയിച്ചു.
എന്താണീ പരമ്പരയുടെ ബാക്കി പത്രം??? ഇന്ത്യ കളിയുടെ എല്ലാ മേഖലകളിലും ഇനിയും പുരോഗമിക്കുവാനുണ്ടെന്ന ഒരു സത്യം വീണ്ടും പുറത്തുവന്നു. ചെറുമീനുകളോട് ജയിക്കുന്നതു പോലെ എളുപ്പമുള്ളതല്ല, വമ്പന്‍ സ്രാവുകളെ തോല്‍പ്പിക്കുന്നത് എന്ന് ഇന്ത്യ മനസ്സിലാക്കിയിരിക്കും. ശാരീരിക ക്ഷമതയും, ഫീല്‍ഡിംഗ് നിലവരവും ഉയര്‍ത്തിയാല്‍ മാത്രമെ ലോക നിലവാരത്തില്‍ എത്താന്‍ സാധിക്കൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കു ഇനിയെകിലും ഇന്ത്യന്‍ ടീം കണ്ണോടിക്കും എന്നു വിശ്വസിക്കാം. മുതിര്‍ന്ന കളിക്കാരുടെ ഫോമിനെക്കുറിച്ചും, പല ബൌളര്‍മാരുടെ നിലവാരത്തെക്കുറിച്ചും, ധോണിയുടെ നായകത്വത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉയരുന്നത് സമീപ ഭാവിയില്‍ തന്നെ കാണ്‍മാന്‍ സാധിക്കുമെന്നുള്ളതുറപ്പാണ്. അതോടെ സെലക്ടര്‍മാരുടെ മേലും സമ്മര്‍ദ്ദം ഉണ്ടാവുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാം നമുക്കു വഴിയേകാണാം!!!
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...