Wednesday, June 11, 2008
Indiana Jones - Kingdom of the Crystal Skull - നിരൂപണം
സ്റ്റീവന്‍ സ്പില്‍ബറ്‍ഗിണ്റ്റെ ഇന്ത്യാനാ ജോണ്‍സിണ്റ്റെ തിരിച്ചു വരവാണ് Indiana Jones - Kingdom of the Crystal Skull എന്ന ചിത്രം. പ്രൊഫസറ്‍ ജോണ്‍സും കൂട്ടരും, ഒരു കൂട്ടം റഷ്യന്‍ പട്ടാളക്കാരുമായി മാന്ത്രിക ശക്തിയുള്ള ഒരു സ്ഫടിക തലയോട്ടിക്കു വേണ്ടി നടത്തുന്ന പോരാട്ടമാണീ ചിത്രം. സംവിധാനം സ്റ്റീവന്‍ സ്പില്‍ ബെറ്‍ഗ്. നിറ്‍മ്മാണം, ഫ്രാങ്ക് മാറ്‍ഷല്‍. ഡെന്നിസ് സ്റ്റൂവറ്‍ട്ട്, ജോറ്‍ജ്ജ് ലൂക്കാ, കാതെലിന്‍ കെന്നഡി. കഥ, ജോറ്‍ജ്ജ് ലൂക്കയും ജെഫ് നതാന്‍സണൂം ചേറ്‍ന്നൊരുക്കുമ്പോള്‍, തിരക്കഥയെഴുതിയിരിക്കുന്നത് ഡേവിഡ് കിയോപ്പാണ്. ഹാരിസണ്‍ ഫോറ്‍ഡും, കാറ്റ്യേ ബ്ളാഞ്ചേറ്റും, കരേന്‍ അലെനും, റെയ് വിന്‍സ്റ്റനും, ജോണ്‍ ഹറ്‍ട്ടും ഷിയ ലാബിയോഫും മുഖ്യ കഥാപാത്രങ്ങളായി രംഗത്തെത്തുന്നു. 185 മില്യണ്‍ യു.എസ് ഡോളറ്‍ മുടക്കി നിറ്‍മ്മിച്ച ഈ ചിത്രം, ഇന്ത്യാന ജോണ്‍സ് ചിത്രങ്ങളില്‍ നാലാമത്തേതാണ്. മുന്‍ ചിത്രങ്ങളുടെ അതേ രീതി അവലംബിച്ചാണ് സ്പില്‍ബെറ്‍ഗ്ഗും, ലൂക്കായും ഈ ചിത്രവും നിറ്‍മ്മിച്ചിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍, ചരിത്രപരമായ ചില വസ്തുക്കള്‍ തേടിപ്പോകുകയും, അവയ്ക്കായി മറ്റൊരു കൂട്ടറ്‍ ഇവരെ പിന്തുടരുന്നതും, അവസാനം ആറ്‍ക്കും കിട്ടാതെ അത് നഷ്ടപ്പെടുകയും ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണീ ചിത്രവും നിറ്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വളരെ വിഷമം നിറഞ്ഞ, മനസ്സിലാക്കാന്‍ വിഷമമുള്ള മാപ്പുകളും, കല്ലുകള്‍ കൊണ്ടുള്ള രഹസ്യ പൂട്ടുകളും, മാന്ത്രിക ശക്തിയുള്ള വസ്തുക്കളുമെല്ലാം ഇതിലുമുണ്ട്. ഹാരിസണ്‍ ഫോറ്‍ഡ് ഒരിക്കല്‍ കൂടി ഇന്ത്യാന ജോണ്‍സാകുമ്പോള്‍, ആ ലെതറ്‍ ജാക്കറ്റും, തൊപ്പിയും, പ്രൊഫസറ്‍ വേഷവുമെല്ലാം ഇതിലും ആവറ്‍ത്തിക്കപ്പെടുന്നു. ഈ ചിത്രം പറയുന്നത് 1957ലെ കഥയാണ്. ഇതില്‍ ജോണ്‍സ് വയസ്സനായി കാണപ്പെടുന്നു. 65 വയസ്സുള്ള ഹാരിസ്സണ്‍ ഫോറ്‍ഡിനെ അവതരിപ്പിക്കുമ്പോള്‍, നരച്ച രൂപത്തിന് ഇത് തൃപ്തികരമായ ഒരു വിശദീകരണം നല്‍കുന്നു.
കേണല്‍ ഐറീന സ്പാല്‍കോ (ക്യാറ്റേ ബ്ളാഞ്ചേറ്റ്) യുടെ നേതൃത്വത്തിലുള്ള ഒരു സംഘം റഷ്യന്‍ ഭടന്‍മാര്‍, യു.എസ് സൈന്യത്തിണ്റ്റെ നെവാഡ മരുഭൂമിയിലുള്ള മിലട്ടറി ക്യാമ്പില്‍ നിഴഞ്ഞു കയറുന്നു. അവര്‍ ജോണ്‍സിനെ, മിലട്ടറി ബേസില്‍ ഹാങ്ങറ്‍ 51ല്‍ സൂക്ഷിച്ചിരിക്കുന്ന അന്യഗ്രഹ ജീവികളുടെ അവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടി കണ്ടുപിടിക്കാന്‍ നിറ്‍ബന്ധിക്കുന്നു. ജോണ്‍സ് അവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹത്തിണ്റ്റെ സുഹൃത്ത് മാക് (റേ വിന്‍സ്റ്റണ്‍) അത് നിഷ്‌ഭ്രമമാക്കുന്നു. അവിടെ നിന്ന് ഒരു പോരാട്ടത്തിണ്റ്റെ ഒടുവില്‍, അയാള്‍ ഒരു റോക്കറ്റിണ്റ്റെ സഹായത്തോടെ മരു ഭൂമിയിലെത്തുന്നു. പക്ഷേ അയാള്‍ എത്തിച്ചേരുന്നത് ഒരു ന്യൂക്ളിയാറ്‍ പരീക്ഷണ സ്ഥലത്താണ്. അവിടെ നിന്നും ഒരു റെഫ്രിജറേറ്ററിണ്റ്റെ ഉള്ളില്‍ കയറി ഇരുന്ന് ന്യൂക്ളിയാറ്‍ പരീക്ഷണത്തെ അതിജീവിക്കുന്ന അയാള്‍, മാക് മൂലം താനും എഫ്.ബി.ഐ നിരീക്ഷണത്തില്‍ ആണെന്ന് മനസ്സിലാക്കുന്നു. പിന്നിട് കോളേജിലെത്തിന്ന അദ്ദേഹം അവധിക്കപേക്ഷിക്കുന്നു. അവിടെ നിന്നും പോരുന്ന വഴി, മാറ്റ് വില്യംസ് (ഷിയ ലാബിയൂഫ്) അദ്ദേഹത്തെ കണ്ടുമുട്ടുന്നു. അയാളില്‍ നിന്നും, തണ്റ്റെ പഴയ സഹപ്രവറ്‍ത്തകനെ ഹാരോള്‍ഡ് ഓക്സിലിയെ (ജോണ്‍ ഹറ്‍ട്ട്) കാണാതായ വിവരം ജോണ്‍സറിയുന്നു. പെറുവില്‍ വച്ച്, ഒരു സ്ഫടിക നിറ്‍മ്മിതമായ തലയോട്ടി കണ്ടെടുത്തതിന് ശേഷമാണ് അദ്ദേഹത്തെ കാണാതായതെന്ന വിവരവും മാറ്റ് ജോണ്‍സിനെ ധരിപ്പിക്കുന്നു. ഓക്സിലിയെ അന്വേഷിച്ച് പെറുവിലെത്തുന്ന ജോണ്‍സും, മാറ്റും, അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന മാനസിക രോഗാശുപത്രി കണ്റ്റുപിടിക്കുന്നു. അവിടെ നിന്നും റഷ്യക്കാര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതായി മനസ്സിലാക്കുന്ന അവര്‍, അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന അറയില്‍ നിന്നും, ഫ്രാന്‍സിസ്‌കോ ഡി ഒറീലീനയുടെ ശവക്കല്ലറയുടെ അടയാളങ്ങള്‍ കണ്ടെത്തുന്നു. ഓക്സിലി അവിടെ ഒളിപ്പിച്ചു വച്ചിരുന്ന ആ തലയോട്ടി അവര്‍ കണ്ടെത്തുന്നു. റഷ്യക്കാര്‍ ഇത് അന്യഗ്രഹ ജീവികളുടേതാണെന്നും, അതിന് മാന്ത്രിക ശക്തികളുണ്ടെന്നും വിശ്വസിക്കുന്നു. റഷ്യക്കാര്‍, മാറ്റിനേയും ജോണ്‍സിനേയും പിടികൂടി അവരുടെ ക്യാമ്പില്‍ എത്തിക്കുന്നു. അവിടെവച്ചവര്‍ മരിയണ്‍ (കരേണ്‍ അലെന്‍)സിനേയും ഓക്സിലിയേയും കണ്ടുമുട്ടുന്നു. മാറ്റിണ്റ്റെ മാതാവയ മരിയണ്‍, മാറ്റ് ജോണ്‍സിണ്റ്റെ മകനാണെന്ന് വെളിപ്പെടുത്തുന്നു. നാലു പേരും അവിടെ നിന്നും ഒരു വാഹനത്തില്‍ രക്ഷപ്പെടുന്നു. റഷ്യക്കാര്‍ അവരെ പിന്തുടരുന്നു. വളരെ നേരത്തെ യാത്രയ്ക്കും, സംഘട്ടനത്തിനുമൊടുവില്‍ അവറ്‍ ഒരു വെള്ളച്ചാട്ടത്തിനടുത്തെത്തുന്നു. അതിനിടയില്‍, കുറെ റഷ്യന്‍ പട്ടാളക്കാറ്‍ കൊല്ലപ്പെടുകയും, മറ്റു ചില പട്ടാളക്കാറ്‍ സൈഫു അന്ന ഉറുമ്പുകള്‍ക്കിരയാകുന്നു. മാകും അവരോടൊപ്പം കൂടുന്നു. അവറ്‍ മൂന്നു വെള്ളച്ചാട്ടങ്ങള്‍ കടന്ന് അകാട്ടോറ്‍ ക്ഷേത്രത്തിലെ എത്തുന്നു. താനൊരു ഡബിള്‍ ഏജണ്റ്റാണെന്നും, അതിനാലാണ് റഷ്യക്കാരുടെ കൂടെ കൂടുന്നതെന്ന് പറഞ്ഞ് മാക്, ജോണ്‍സിനൊപ്പം ക്ഷേത്രത്തില്‍ കടക്കുന്നു. പക്ഷേ, റഷ്യക്കാറ്‍ക്ക് പിന്തുടരാനുള്ള അടയാളങ്ങള്‍ വഴിയിലുപേക്ഷിച്ചാണ് അയാള്‍ ജോണ്‍സിനൊപ്പം നടന്നത്.
അവറ്‍ ക്ഷേത്രത്തില്‍ കടക്കുകയും, ജോണ്‍സ് ആ തലയോട്ടി കൊണ്ട്, ശവകുടീരം തുറക്കുകയും ചെയ്തു. അതില്‍ സ്ഫടിക നിറ്‍മ്മിത 13 അസ്ഥികൂടങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്നിന് തലയോട്ടി ഉണ്ടായിരുന്നില്ല. മാക് വീണ്ടും തണ്റ്റെ ശരിയായ കൂറ് പുറത്തെടുക്കുകയും, അവരെ മുമ്പോട്ട് പോകുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. അതിനിടയില്‍ അവിടെയെത്തിന്ന റഷ്യക്കാറ്‍, തലയോട്ടി അതിണ്റ്റെ സ്ഥാനത്ത് വയ്ക്കുന്നു. അതിനെ തുടറ്‍ന്ന്, അത് അവരോട് സംസാരിക്കാന്‍ തുടങ്ങി. ഓക്സിലി അതുമായി മായന്‍ ഭാഷയില്‍ സംസാരിച്ചു തുടങ്ങി. ജോണ്‌സ് അതിനെ റഷ്യക്കാറ്‍ക്ക് പറഞ്ഞു കൊടുത്തു. അന്യഗ്രഹ ജീവികള്‍ അവറ്‍ക്കൊരു വലിയ സമ്മാനം കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നായിരുന്നു അത് പറഞ്ഞത്. സ്പാല്‍കോ, തനിക്ക് എല്ലാം അറിയണം എന്നാവശ്യപ്പെട്ടു. അതിനെ തുടറ്‍ന്ന് ആ തലയോട്ടി വിവരങ്ങള്‍ കണ്ണുകളിലൂടെ സ്പാല്‍ക്കൊയ്ക്ക് കൈമാറുവാന്‍ തുടങ്ങി. അതിനിടെ മറ്റൊരു ഡൈമന്‍ഷന്‍ അവിടെ ദൃശ്യമാകാന്‍ തുടങ്ങി. അതിനിടെ സ്വബോധം വീണ്ടെടുത്ത ഓക്സിലി, അന്യഗൃഹ ജീവികളാണ് മായന്‍മാറ്‍ക്ക് അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപദേശിച്ചു കൊടുത്തതെന്നും, അവറ്‍ മറ്റൊരു ഡൈമന്‍ഷനിലാണെന്നും പറയുന്നു. അവര്‍ നാലു പേരും അവിടെ നിന്നും രക്ഷപെടുന്നു. പക്ഷേ മാകിന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. അതിനിടെ 13 അസ്ഥികൂടങ്ങളും ഒരുമിച്ചു ചേരുകയും, കൂടുതല്‍ വിവരങ്ങള്‍ സ്പാല്‍ക്കോയ്ക്ക് നല്‍കുന്നു. പക്ഷേ അതു താങ്ങാല്‍ കഴിയാതെ അവരുടെ ശരീരം പൊട്ടിത്തെറിക്കുന്നു. അതിനിടെ ആ ക്ഷേത്രം പൊളിഞ്ഞു വീഴാന്‍ തുടങ്ങുന്നു. അതിനടിയില്‍ നിന്നും ഒരു പറക്കും തളിക പുറത്തു വരികയും, അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ജോണ്‍സ് തിരിച്ച് വീട്ടിലെത്തുകയും, മരിയണെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇതോടെ കഥ പൂറ്‍ണ്ണമാകുന്നു.
കഥയുടെ പോക്ക് വളരെ വേഗത്തിലാണ്. തമാശയും, അതിശയോക്തി നിറഞ്ഞ രംഗങ്ങളും നിറഞ്ഞതാണീ ചിത്രം. മനുഷ്യനെ തിന്നുന്ന ഉറുമ്പുകളെ വലരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും കഥ ചുറ്റിപ്പറ്റി നില്‍ക്കുന്നത് ഫോറ്‍ഡിലാണ്. അദ്ദേഹത്തിണ്റ്റെ സാന്നിദ്ധ്യമാണിതിണ്റ്റെ ആകറ്‍ഷണീയത. സ്ഥിരം രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍, കൂടെ നില്‍ക്കുന്നവരുടെ ചതിയും, ഫോറ്‍ഡിണ്റ്റെ സംഘട്ടന രംഗങ്ങളും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ഫടിക തലയോട്ടി, കാഴ്‌ചയില്‍ അങ്ങനെ, പല സമയത്തും തോന്നിക്കുന്നില്ല. ഇതിന് ഒരു പിന്തുടറ്‍ച്ചയുണ്ടാവുമെന്ന് ഒരു സൂചന നല്‍കിക്കൊണ്ടാണ് ചിത്രം പര്യവസാനിക്കുന്നത്. പഴയ ഇന്ത്യാന ജോണ്‍സ് പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകരെ ഇതു ചിലപ്പോള്‍ നിരാശരാക്കിയേക്കും. പക്ഷേ വളരെ വേഗമേറിയ കഥ നിങ്ങളെ പൂറ്‍ണ്ണമായും നിരാശരാക്കില്ല. ഇതിലെ സംഘട്ടന രംഗങ്ങളില്‍ ആനിമേഷന്‍ ഉപയോഗിക്കത്തത്, ഇതിനെ ആകറ്‍ഷണീയമാക്കുന്നു. എന്തായാലും, എല്ലാത്തരം ആള്‍ക്കാരേയും ആകറ്‍ഷിക്കുന്ന രീതിയിലാണിതിണ്റ്റെ അവതരണം...
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
സുഹൃത്തേ സിനിമാ നിരൂപണമെന്നാല്‍ കഥ മുഴുവന്‍ എഴുതിവയ്ക്കല്‍ മാത്രമാണോ ?.
ReplyDelete