ഈ വര്‍ഷത്തിന്റെ അവസാനം അല്ലെങ്കില്‍ പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ് അതിമനോഹരമായിരുന്നു. പതിവിനു വിപരീതമായി ഇത്തവണ ഞാന്‍ പുതുവര്‍ഷം ആഘോഷിച്ചു. സാധാരണ വീടിനകത്തിരുന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് പതിവ്. പക്ഷേ ഈ വര്‍ഷം വീടിനു പുറത്തത് ആഘോഷിച്ചു. ഈ ഉദ്യാനനഗരത്തില്‍ എത്തിയ ശേഷം, പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കിടന്നിരുന്ന ഞങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു കൂട്ടായെത്തിയത്, എന്റെ കസിനും കുടുംബവുമാണ് (ബിനു ചേട്ടനും, ഗോപിക ചേച്ചിയും മാളുക്കുട്ടിയും). വെറുതെ കറങ്ങാമെന്നു കരുതി, കറങ്ങിത്തിരിഞ്ഞു എം.ജി റോഡിലും ബ്രിഗേഡിലുമൊക്കെ പോയി. പതിവിനു വിപരീതമായി, പുതുവത്സര സമയത്ത് ബാംഗ്ലൂര്‍ ശാന്തമായിരുന്നു. വീഥികളില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ബൈക്കില്‍ പറന്നു നടക്കുന്ന ചെത്തു പയ്യന്മാരേയും കണ്ടില്ല. ട്രാഫിക്കും കുറവായിരുന്നു. നല്ല തണുപ്പുമുണ്ടായിരുന്നു. കാറില്‍ ഒരു റൌണ്ട് കറക്കം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നല്ലൊരു റെസ്റ്റോറണ്ട് നോക്കി നടന്ന് അവസാനം ഷാങ്‌ഹായി സല്‍സ എന്നൊരു റെസ്റ്റോറണ്ട് കണ്ടുപിടിച്ചു. അവിടെ ചൈനീസ്, മെക്സിക്കന്‍, കൊറിയന്‍, തായി, ക്യൂബന്‍ വിഭവങ്ങള്‍ ലഭിക്കും. അങ്ങനെ, അവിടെ നിന്നും ക്യൂബന്‍ ഭക്ഷണവും കഴിച്ച് ഇറങ്ങിയപ്പോള്‍ പുതുവര്‍ഷപ്പുലരിക്ക് പിന്നേയും മുക്കാല്‍ മണികൂര്‍ കൂടിയുണ്ട്. നിരത്തുകള്‍ പൊതുവെ വിജനമായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം മെസേജുകള്‍ അയച്ച്, വിളിക്കാനുള്ളവരെ ഒക്കെ വിളിച്ചതിനു ശേഷം, ആളുകള്‍ ഉള്ള സ്ഥലം നോക്കി ഞങ്ങള്‍ കറങ്ങി നടന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ അധികമാരേയും നിരത്തുകളില്‍ കാണുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വീടിനടുത്തെത്തിയപ്പോള്‍ സമയം 12ന് അടുത്തായിരുന്നു. കുറച്ചു നേരം അവിടെ നിന്ന് സംസാരിച്ചപ്പോഴേക്കും പുതുവര്‍ഷം ആഗതമായിരുന്നു. പെട്ടെന്ന് എവിടെ നിന്നോ കുറെ അധികം ആളുകള്‍ നിരത്തുകളിലെത്തി. പടക്കങ്ങളും പൂത്തിരികളും കൊണ്ട് നിരത്തുകള്‍ പ്രഭാപൂരിതമായി. അകലെയുള്ള ഒരു ഫ്ലാറ്റില്‍ നിന്നും ആര്‍പ്പു വിളികും കൂവലും കേള്‍ക്കുന്നുണ്ടായിരുന്നു. അടുത്തെവിടെയോ, ആരോ കരിമരുന്നു പ്രയോഗം നടത്തി. ആകാശമാകെ അത് വര്‍ണ്ന ചിത്രങ്ങള്‍ തീര്‍ത്തു. കസിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് നടന്നു. അങ്ങനെ പ്രതീക്ഷയുടെ, നന്മയുടെ, ഐശ്വര്യത്തിന്റെ ഒരു പുതുവര്‍ഷം ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നു.
എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...