Saturday, July 12, 2008
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ - രാജ്യമോ വലുത് അതോ പണമോ?
പാക്കിസ്ഥാനില്‍ നടന്ന ഏഷ്യാകപ്പ് മത്സരത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ ധോണിയുടെ പരസ്യ പ്രസ്താവന - ടൂറ്‍ണ്ണമെണ്റ്റില്‍ തുടറ്‍ച്ചയായി മത്സരങ്ങള്‍ കളിക്കുക എന്നത് ശ്രമകരമാണ്. വിശ്രമമില്ലാതെ കളിക്കേണ്ടി വരുന്നതിനാല്‍ ഞങ്ങള്‍ ക്ഷീണിതരാണ്.
പലരേയും അത്ഭുതപ്പെടുത്തിയ ഒരു പ്രസ്താവനയായിരുന്നു അത്. ക്രിക്കറ്റ് ബോറ്‍ഡ് ഉടനെ തന്നെ ബദല്‍ പ്രസ്താവനയുമായി രംഗത്തെത്തി. വീശ്രമം വേണ്ടവറ്‍ ബോറ്‍ഡിനെ അറിയിച്ചാല്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കാം. സച്ചിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണവറ്‍ ധോണിയുടെ പ്രസ്താവനയെ നേരിട്ടത്. ധോണിയെ പിന്തുണച്ച് കുംബ്ളയും കോച്ച് കേസ്റ്റണും രംഗത്തെത്തി. കൂടാതെ ഒട്ടനവധി മാധ്യമങ്ങളും പിന്തുണയുമായി രംഗത്തെത്തി. ഏഷ്യാകപ്പിണ്റ്റെ ഫൈനലില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതോടെ, ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി ഒഴിവായി. ധോണി വിശ്രമം ആവശ്യപ്പെട്ടുവെന്നും, അല്ല പ്രതിഷേധ സൂചകമായി മാറി നില്‍ക്കുന്നുവെന്നും രണ്ടു ശ്രുതികള്‍ പരന്നിരുന്നു.
ഇങ്ങനെയൊക്കെയായലും, നമ്മൂടെ താരങ്ങളുടെ "തിരക്കിട്ട" പരിപാടികള്‍ ഒന്നു കണക്കിലെടുക്കാം. ഏഷ്യാക്കപ്പില്‍ ഏകദേശം ആറു മത്സരങ്ങളാണു ഉണ്ടായിരുന്നത്. അതും 22 ദിവസത്തെ കാലയളവിനുള്ളില്‍. എന്നാല്‍ അതിനു മുന്നെ ഇന്ത്യയില്‍ നടന്ന ഐ.പി.എലില്‍ 44 ദിവസത്തിനിടെ 16 മത്സരങ്ങളാണ് നടന്നത്. അതും ഹോം -എവെ അടിസ്ഥാനത്തില്‍ നടന്ന ഈ മത്സരങ്ങളില്‍ രാജ്യമെമ്പാടും പറന്നു നടന്ന് ക്രിക്കറ്റ് കളിച്ച നമ്മുടെ താരങ്ങള്‍ക്ക് അന്നുണ്ടാവാതിരുന്ന ക്ഷീണമാണ് സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍!!! പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലാണിവിടെ ഓറ്‍മ്മ വരുന്നത്. കൂടുതല്‍ കാശ് തരുന്ന ക്ളബ്ബുകള്‍ക്കായി എത്ര ദിവസം വേണമെങ്കിലും വിശ്രമമില്ലാതെ വിയറ്‍പ്പൊഴുക്കാന്‍ തയ്യാറായ ഇവറ്‍ രാജ്യത്തിനു വേണ്ടി കളിക്കാന്‍ വരുമ്പോള്‍ ഈ അവശത അഭിനയിക്കുന്നതിലെ പൊരുള്‍ എല്ലാവറ്‍ക്കും മനസ്സിലായിട്ടുണ്ട്. ഈ രാജ്യത്തെ വിലയേറിയ താരമായ ധോനിക്ക് ഉണ്ടായ അവശതയും ഇത്തരത്തിലുള്ള ഒന്നാണ്. സച്ചിണ്റ്റെ കാര്യവും വിഭിന്നമല്ല. കാലിലെ പരിക്കുമായാണ് സച്ചിന്‍ ആസ്ത്രേലിയായില്‍ നിന്നും തിരിച്ചെത്തിയത്. പരിക്ക് പൂറ്‍ണ്ണമായും ഭേദമാകുന്നതിനു മുന്നെ, ഐ.പി.എല്ലില്‍ കളിക്കനിറങ്ങിയ അദ്ദേഹത്തിണ്റ്റെ പരിക്ക് അതവസാനിച്ചപ്പോഴേക്കും ഗുരുതരമാകുകയും, ഏഷ്യാക്കപ്പില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരികയും ചെയ്തു. ഐ.പി.എല്‍ ഒഴിവാക്കിയിരുന്നെങ്കില്‍, അദ്ദേഹത്തിണ്റ്റെ സേവനം ഏഷ്യാക്കപ്പില്‍ നമുക്ക് ലഭ്യമായേനേ. അദ്ദേഹത്തിണ്റ്റെ സാന്നിധ്യം ഒരു പക്ഷേ ഫൈനലിലെ ദയനീയ പരാജയം ഒഴിവാക്കിയേനെ... പരിക്കു മൂലം വിശ്രമിച്ചിരുന്ന അദ്ദേഹം അഭിനയിച്ച മൂന്നോ നാലോ പരസ്യങ്ങള്‍ ആ സമയത്ത് പുറത്തു വന്നിരുന്നു.
ക്രിക്കറ്റില്‍ പണത്തിണ്റ്റെ കുത്തൊഴുക്കിനെക്കുറിച്ച് നാം വേവലാതിപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴും സ്ഥിതിഗതികള്‍ മാറിയിട്ടില്ല. കളിക്കാറ്‍ക്ക് പണം തന്നെയാണ് വലുത്. പരസ്യ വരുമാനവും ക്ളബ്ബില്‍ നിന്നുള്ള വരുമാനവുമാണ് അവരുടെ നോട്ടം, അല്ലാതെ ഇന്ത്യ ജയിച്ചോ തോറ്റോ എന്നുള്ളതല്ല... ക്ളബ്ബുകള്‍ ശക്തി പ്രാപിക്കുമ്പോള്‍, ഇംഗ്ളണ്ടിലെ കാല്‍പ്പന്തു കളിക്കുണ്ടായ അതേ അവസ്ഥ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിനും ഉണ്ടാകുമോ എന്നു നമുക്ക് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു...
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...