Sunday, August 10, 2008

അഭിനവ്‌ ബിന്ദ്ര - ഇന്ത്യയുടെ അഭിമാനം

ബൈജിംഗ്‌ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേടിയത്‌ അഭിനവ്‌ ബിന്ദ്ര. അതും 10 മീറ്ററ്‍ റൈഫിള്‍ ഷൂട്ടില്‍ സ്വറ്‍ണ മെഡല്‍, നിലവിലെ ചാമ്പ്യനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി അവസാന റൌണ്ടിലാണ്‌ ബിന്ദ്ര തനെ സ്വറ്‍ണം ഉറപ്പിച്ചത്‌. ഒളിമ്പിക്‌സിലെ ആദ്യഇന്ത്യന്‍ വ്യക്തിഗതസ്വര്‍ണമാണ്‌ ഷൂട്ടിങ്ങില്‍ ഈ ചണ്ഡീഗഡുകാരന്‍ നേടിയത്‌.ആദ്യ റൗണ്ടില്‍ നാലാം സ്ഥാനത്തായിരുന്ന അഭിനവ്‌, ഫൈനലിലെ പത്ത്‌ വെടിയിലും മികവുപുലര്‍ത്തിയാണ്‌ ഈ നേട്ടം കരസ്ഥമാക്കിയത്‌. 1980ല്‍ ഹോക്കിയിലാണ്‌ ഇന്ത്യയ്‌ക്ക്‌ അവസാനമായി സ്വര്‍ണം ലഭിച്ചത്‌. ഏകദേശം മൂന്നു ദശാബ്ദത്തിനു ശേഷമുള്ള ഈ സ്വറ്‍ണ്ണ മെഡല്‍, ഇന്ത്യയെ ആകമാണം ആവേശഭരിതമാക്കിയിരിക്കയാണ്‌. ഹോക്കി ടീം ഒളിമ്പിക്സിന്‌ യോഗ്യത നേടാതിരുന്നതും, തുടക്കത്തില്‍ തന്നെ ഷൂട്ടിംഗ്‌ ടീമിന്‌ തിരിച്ചടികള്‍ നേരിട്ടതും ഇന്ത്യക്കാരെ നിരാശരാക്കിയിരുന്നു. അംഗബലം കുറഞ്ഞ ടീമുമായി ചൈനക്കു പോയ മൊത്തം ടീമിണ്റ്റെ മനോബലം ഉയറ്‍ത്താന്‍ സഹായകമാണീ സ്വറ്‍ണ്ണ മെഡല്‍. കഴിഞ്ഞ മൂന്നു ഒളിമ്പിക്സുകളില്‍ രണ്ടു വെങ്കലവും, ഒരു വെള്ളിയുമായി തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യക്കീ സ്വറ്‍ണ്ണം മെഡല്‍ പട്ടികയില്‍ ഉയറ്‍ന്ന സ്ഥാനം സമ്മാനിക്കുമെന്നതില്‍ തറ്‍ക്കമില്ല.



ഏതന്‍സ്‌ ഒളിമ്പിക്സില്‍ ദേശീയ റെക്കോറ്‍ഡ്‌ തകറ്‍ത്ത അഭിനവ്‌ ബിന്ദ്രക്ക്‌ മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ഈ മെഡല്‍ മധുരകരമായ ഒരു പ്രതികാരം കൂടെയായി മാറി. മെഡല്‍ നേടിയ ശേഷം അദ്ദേഹത്തിണ്റ്റെ പ്രതികരണം ഇപ്രകാരമായിരുന്നു. "ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്‌തു. പിഴവുകള്‍ വരുത്താതിരിക്കാന്‍ സമ്മര്‍ദത്തിന്‌ വിധേയനാകില്ലെന്നും തീരുമാനിച്ചു. പിന്നെ ഇന്ന്‌ എന്റെ ദിവസമായിരുന്നു. എല്ലായ്‌പ്പോഴും ഇങ്ങനെ സംഭവിക്കണമെന്നില്ല. എന്റെ കുടുംബത്തിനോട്‌, വീട്ടുകാരോട്‌, പരിശീലകരോട്‌ കടപ്പാടുണ്ട്‌. മെഡല്‍ കിട്ടിയതുകൊണ്ട്‌ എനിക്കെന്തെങ്കിലും കാര്യമുണ്ടായെന്ന്‌ കരുതുന്നില്ല. ഇന്ത്യയിലെ സ്‌പോര്‍ട്‌സിനും ഷൂട്ടിങ്ങിനും അതുകൊണ്ടെന്തെങ്കിലും നേട്ടമുണ്ടായാല്‍ വളരെ നന്നായി." തികച്ചു ശാന്തനായി, ഒരു അമിതാവേശവുമില്ലാതെയുള്ള ഈ വാക്കുകള്‍ ആരേയും ആവേശ ഭരിതരാക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞതു പോലെ ഈ സ്വറ്‍ണ്ണ മെഡല്‍, ഇന്ത്യയില്‍ ഒളിമ്പിക്‌ മെഡല്‍ സ്വപ്നം താലോലിക്കുന്ന ഒരോരുത്തറ്‍ക്കും ആവേശവും പ്രചോദനവുമാകുമെന്നത്‌! തീറ്‍ച്ച. നമ്മുടെ പറക്കും മില്‍ഖയ്ക്കും,പയ്യോളി എക്സ്പ്രസ്സിനും,അഞ്ജു ബോബി ജോറ്‍ജ്ജിനും നഷ്ടപ്പെട്ട മെഡലാണിപ്പോള്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്‌. 1983 ലെ ഇന്ത്യയുടെ ലോകകപ്പ്‌ വിജയത്തിനേക്കാളും,T20 ലോകകപ്പ്‌ വിജയത്തിനേക്കാളും ഒക്കെ മഹത്തരമാണ്‌ അഭിനവിണ്റ്റെ ഈ നേട്ടം. സ്വാതന്ത്ര്യ ദിനത്തിന്‌ 3 ദിവസം മുന്നെയുള്ള അഭിനവ്‌ ബിന്ദ്രയുടെ സുവര്‍ണനേട്ടം ഇന്ത്യയ്‌ക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമായി. ഒളിമ്പിക്സ്‌ വേദിയില്‍ 28 വറ്‍ഷത്തിനു ശേഷം ജനഗണമന ഉയറ്‍ന്നു കേട്ടപ്പോള്‍ ഭാരതീയറ്‍ കോരിത്തരിച്ചിട്ടുണ്ടാവണം....

ജയ്‌ ഹിന്ദ്‌

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.