Tuesday, August 19, 2008

വെറുതെ ഒരു ഭാര്യ (Veruthe Oru Bharya)


കെ.ഗിരീഷ്‌ കുമാറ്‍ തിരക്കഥ എഴുതി, അക്കു അക്‌ബറ്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ വെറുതെ ഒരു ഭാര്യ. ജയറാമും ഗോപികയും കേന്ദ്ര കഥാപാത്രങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍, നിവേദിത, സുരാജ്‌ വെഞ്ഞാറമൂട്‌, ഇന്നസെണ്റ്റ്‌, മധു വാര്യറ്‍ എന്നിവറ്‍ അഭിനയിച്ചിരിക്കുന്നു. വൈദ്യുത ബോറ്‍ഡില്‍ ഓവറ്‍സിയറായി ജോലി നോക്കുന്ന സുഗുണണ്റ്റെയും (ജയറാം) ഭാര്യ ബിന്ദു (ഗോപിക) മകള്‍ അഞ്ജന (നിവേദിത) എന്നിവരടങ്ങുന്ന ഒരു ഇടത്തരം കുടുംബത്തിണ്റ്റെ കഥയാണ്‌ അക്കു അക്‌ബറ്‍ വെറുതെ ഒരു ഭാര്യയിലൂടെ പറയുന്നത്‌.

തികച്ചും സത്യസന്ധനും, വൈദ്യുതിയെ ജീവനേക്കാളും, ഭാര്യയേക്കാളും സ്നേഹിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ്‌ സുഗുണന്‍. സുഗുണണ്റ്റെ സങ്കല്‍പത്തിലുള്ള ഭാര്യ എന്നാല്‍ വീട്ടിലേയും തൊടിയിലേയും എല്ലാക്കാര്യങ്ങളും നോക്കുന്ന, ഭറ്‍ത്താവിണ്റ്റെ എല്ലാകാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന ഒരുവള്‍ എന്നാണ്‌. വീട്ടു ജോലികളെല്ലാം ഭാര്യയ്ക്ക്‌ സംവരണം ചെയ്തിരിക്കുന്നു എന്നതാണ്‌ സുഗുണണ്റ്റെ നയം. ഭാര്യ, ഭറ്‍ത്താവിണ്റ്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കുന്നവളാകണമെന്നും, ബന്ധുക്കള്‍ക്കു പോലും അതിനിടയില്‍ സ്ഥാനം ഇല്ല എന്ന മനസ്ഥിതി വച്ചു പുലറ്‍ത്തുന്ന ആള്‍ കൂടിയാണ്‌ സുഗുണന്‍. അതു കൊണ്ട്‌ തന്നെ ഭാര്യയെ അവരുടെ വീട്ടിലേക്ക് അയയ്ക്കുന്നതിന് പോലും അയാള്‍ക്ക് യോജിപ്പില്ല.വീട്ടു ജോലികള്‍ ശ്രമകരമാണെന്ന വാദങ്ങള്‍ക്ക്‌ സുഗുണണ്റ്റെ കോടതിയില്‍ യാതോരു വിലയും കല്‌പ്പിക്കപ്പെടുന്നില്ല. മാത്രമല്ല, അവയെ എന്നും ലഘൂകരിച്ച്‌ കാണാനെ അയാള്‍ ശ്രമിക്കുന്നുള്ളു. അതിനാല്‍ ബിന്ദുവിണ്റ്റെ പരാതികള്‍ വനരോദനമായി പോവാറേ ഉള്ളൂ. സുഗുണണ്റ്റെ ഈ മനോഭാവം, ഭാര്യ അല്‍പം പോലും സന്തോഷിക്കുന്നതു പോലും അയാള്‍ക്ക്‌ സഹിക്കാന്‍ പറ്റാത്ത ഒരവസ്ഥയിലേക്ക്‌ കൊണ്ടത്തിക്കുന്നു. വിനോദയാത്രയിലായാലും, സഹോദരണ്റ്റെ കല്യാണത്തിനായാലും അത്‌ അയാള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്‌. ഒടുവില്‍ ഈ അവഗണന അതിണ്റ്റെ പാരമ്യത്തില്‍ എത്തുമ്പോള്‍, ബിന്ദു പ്രതികരിക്കുവാന്‍ തുടങ്ങുന്നു. സറ്‍ക്കാറ്‍ ഉദ്യോഗസ്ഥറ്‍ക്കു മാത്രമല്ല, വി.ആറ്‍.എസ്‌ എന്നും, കുടുംബിനികള്‍ക്കും ഇതാവാം എന്നു പറഞ്ഞ്‌, ബിന്ദു പണിമുടക്കാന്‍ ആരംഭിക്കുന്നതിലൂടെ, കഥാഗതി തിരിയുകയാണ്‌... പിന്നെ ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ്‌ സിനിമയ്ക്ക് ആധാരം.

വെറുതെ ഒരു ഭാര്യ തികച്ചും ഒരു കുടുംബ ചിത്രമാണ്‌. ഒരു കുടുംബം എന്നത്‌ ഭാര്യയും
ഭറ്‍ത്താവിണ്റ്റെ ഒത്തൊരുമ വേണ്ട ഒരു പ്രസ്ഥാനമാണെന്നും, അതില്‍ ഏകാധിപത്യത്തിന്‌ സ്ഥാനമില്ലെന്നും വിളിച്ചറിയിക്കയാണീ ചിത്രം. ഭാര്യ എന്നാല്‍ ശമ്പളം നല്‍കേണ്ടാത്ത ഒരു വേലക്കാരി അല്ലെന്നും, ഭാര്യയ്ക്ക്‌ ഒരു കുടുംബ വ്യവസ്ഥിതിയില്‍ മര്‍മ്മ പ്രധാന സ്ഥാനമുണ്ടന്നുമുള്ള ഒരു കാതലായ സന്ദേശം ഇതിലൊളിഞ്ഞിരുപ്പുണ്ട്‌. പല ഭാര്യമാരും അവരുടെ ഭറ്‍‍ത്താക്കന്‍മാരോട്‌ ചോദിക്കാറുള്ള ചോദ്യങ്ങളാണ്‌ ബിന്ദു ഈ സമൂഹത്തോടായി ചോദിക്കുന്നത്‌. അവര്‍ക്കവരുടെ ഭര്‍ത്താക്കന്‍മാരില്‍ നിന്നും ലഭിക്കുന്ന മറുപടിയാണ്‌ സുഗുണനും നല്‍കുന്നത്‌. ഒടുവിലീ ചിത്രം കണ്ടിറങ്ങുമ്പോള്‍, ആ കൂട്ടത്തിലുള്ള ഭര്‍ത്താക്കന്‍മാര്‍ക്ക്‌ സ്വന്തം ജീവിതത്തെക്കുറിച്ചൊരു ആത്മപരിശോധന നടത്തുവാന്‍ ഈ ചിത്രം സഹായിക്കുമെന്നത്‌ തീറ്‍ച്ച. ഇതിലെ ക്ളൈമാക്സ്‌ രംഗങ്ങളില്‍ ഡോക്ടറുടെ കഥാപാത്രത്തില്‍ ഗണേശ്‌ നല്‍കുന്ന ഉപദേശങ്ങള്‍ ഏതൊരു ദാമ്പത്യ ജീവിതത്തേയും സംബന്ധിച്ചുള്ള സത്യങ്ങളാണ്‌. ഈഗോയും കോംപ്ളക്സുമൊന്നും ജിവിതത്തില്‍ യാതോരു സ്ഥാനവും അറ്‍ഹിക്കുന്നില്ല, പരസ്പര സ്നേഹത്തിലും സഹായത്തിലും അതിഷ്ഠിതമാണ്‌ ജീവിതം എന്ന പരമ സത്യം എല്ലാ ഭാര്യാ-ഭറ്‍ത്താക്കന്‍മാരും ഈ ചിത്രത്തിലൂടെ തിരിച്ചറിയുമെന്ന തിരക്കഥാകൃത്തിണ്റ്റെ പ്രതീക്ഷ അസ്ഥാനത്താവില്ല എന്നു തോന്നുന്നു. ചെറുതെങ്കിലും റഹ്‌മാനും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി രംഗത്തു വരുന്നു. റിയാലിറ്റി ഷോയുടെ പിറകേ പോകുന്ന ഇന്നത്തെ യുവത്വത്തിനേ വിമറ്‍ശിക്കുന്ന സംവിധായകന്‍, അതിനു പിന്നില്‍ ഒളിച്ചിരിക്കുന്നതിനെ ചതിക്കുഴികളെക്കുറിച്ചും പ്രതിപാദിക്കുന്നു. മൊബൈല്‍ ഫോണിണ്റ്റേയും ഇണ്റ്ററ്‍നെറ്റിണ്റ്റേയും ദുരുപയോഗം തടയണമെന്നും, അതു കുട്ടികളെ വഴി തെറ്റിക്കാതിരിക്കന്‍ എന്തൊക്കെ ചെയ്യണമെന്നുമുള്ള റഹ്‌മാണ്റ്റെ കഥാപാത്രത്തിണ്റ്റെ വിവരണം, ഈ സമൂഹത്തിനു തന്നെയുള്ള ചില മാറ്‍ഗ്ഗ നിറ്‍ദ്ദേശങ്ങളാണ്‌.

ഒരു വലിയ താര നിരയെ ഒന്നും ഈ ചിത്രത്തിന്‌ അവകാശപെടാനില്ല. ഇന്നസെണ്റ്റും, മധു വാര്യരും ബിന്ദുവിണ്റ്റെ അച്ഛനും സഹോദരനുമായി അഭിനയിക്കുന്നു. സുരാജ്‌ വെഞ്ഞാറമൂടും, കലാഭവന്‍ പ്രചോദും, സോനാ നായരും സുഗുണണ്റ്റെ സഹപ്രവറ്‍ത്തകരായി അഭിനയിക്കുന്നു. സുരാജ്‌ വെഞ്ഞാറമൂട്‌ സ്വതസിദ്ധമയ ശൈലിയില്‍ തമാശകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഒട്ടു ഓവറായി അഭിനയിച്ചിട്ടില്ല എന്നത്‌ തന്നെ അദ്ദേഹത്തെക്കുറിച്ച്‌ അടുത്ത്‌ പറയേണ്ട ഒരു കാര്യമാണ്‌. ഗണേശും, ജാഫറ്‍ ഇടുക്കിയും, റഹ്‌മാനും തങ്ങളുടെ ചെറിയ റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നു. ഈ ചിത്രം നായകനിലോ നായികയിലോ ചുറ്റിപറ്റി അല്ല പുരോഗമിക്കുന്നത്‌. ഇരുവരേയും ഒരു പോലെ പ്രാധാന്യം നല്‍കി അവതരിപ്പിക്കന്‍ അക്കു അക്ബറിനും ഗിരീഷിനും കഴിഞ്ഞു എന്നുള്ളത്‌ ഇതിനെ സംബന്ധിച്ച്‌ എടുത്ത്‌ പറയേണ്ട ഒരു കാര്യമാണ്‌. അതു കൊണ്ട്‌ തന്നെ, ഈ ചിത്രത്തിലെ രംഗങ്ങള്‍ തമ്മില്‍ ബന്ധവുമുണ്ട്‌, കൂടാതെ, ഒരു രംഗം പോലും ആരേയും ബോറടിപ്പിക്കുന്നുമില്ല. ഒരു കുടുംബ ജീവിതത്തിണ്റ്റെ മഹത്വത്തിനെക്കുറിച്ചും, അതിലെ മനപ്പൊരുത്തത്തിണ്റ്റെയും സഹവര്‍ത്തിത്വത്തിണ്റ്റെ ആവശ്യകതയേക്കുറിച്ചും വളരെ ലളിതമായി ഗണേശിണ്റ്റെ ഡോക്‌ടറ്‍ കഥാപാത്രം പറയുന്നതു കേട്ടപ്പോള്‍, ഈ ചിത്രം ഇന്നത്തെ ചിന്താവിഷയം എന്ന സത്യന്‍ അന്തിക്കാട്‌ ചിത്രം ഇറങ്ങുന്നതിനു മുന്നെ ഇറങ്ങിയിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ചു പോയി. സത്യനും ലാലും ഒരു സിനിമ മുഴുവന്‍ നടത്തിയ ഉപദേശമാണ്‌ ഈ കഥാപാത്രം ലളിതമായ വാക്കുകളില്‍ നല്‍കിയത്‌. സത്യന്‍ അന്തിക്കാട്‌, ഇതു കണ്ട്‌
അന്തിച്ച്‌ പോയിക്കാണുമെന്നുറപ്പാണ്‌.

വയലാറ്‍ ശരത്തിണ്റ്റെ വരികള്‍ക്ക്‌ ശ്യാം ധറ്‍മ്മന്‍ ന്‍ല്‍കിയിരിക്കുന്ന സംഗീതമാണീ ചിത്രത്തിനെ ഗാനങ്ങള്‍. അതിലെ ഓംകാരം ശംഖില്‍ എന്നു തുടങ്ങുന്ന ടൈറ്റില്‍ ഗാനം വളരെ മനോഹരമായിരിക്കുന്നു. അതിണ്റ്റെ ചിത്രീകരണവും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു സ്ത്രീയുടെ ദിനചര്യകള്‍ പകറ്‍ത്തിയ ദൃശ്യങ്ങള്‍, ഒരു പ്രത്യേക ഷേഡില്‍ ചിത്രീകരിച്ചിരിക്കുന്നത്‌ അതിനെ ആകറ്‍ഷകമാക്കി. “മഞ്ഞില്‍ കുളിക്കും രാവേറെയായ്...” എന്ന ഗാനം ബിന്ദുവിനെ സന്തോഷിപ്പിക്കാനായി സുഗുണന്‍ കാഴ്ച്ചവയ്ക്കുന്ന കാട്ടായങ്ങളാണ്‌. അത്‌ പ്രേക്ഷകരെ വളരെയധികം ആകറ്‍ഷിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമിണ്റ്റെ എഡിറ്റിംഗും എടുത്തു പറയേണ്ട ഒന്നാണ്‌. ചിത്രത്തിനായി, ഛായാഗ്രഹണം നടത്തിയ ഷാജി തണ്റ്റെ ഭാഗം ഭംഗിയായി നിറ്‍വഹിച്ചിരിക്കുന്നു. പത്രക്കാരന്‍ പത്രമിടാന്‍ വരുന്ന ആ ഷോട്ട്‌ അദ്ദേഹത്തിലെ മികച്ച കലാകാരനെ വിളിച്ചറിയിക്കുന്നു. മനോഹരമായാണ്‌ ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്‌. പക്ഷേ മറ്റു പല സ്ഥലങ്ങളിലും വീണ്ടുമത്‌ ഉപയോഗിച്ചിരിക്കുന്നത്‌ ഒരല്‍പം കല്ലുകടിയുണ്ടാക്കി. തുടര്‍ച്ചയായി ചില പ്രണയ ചിത്രങ്ങള്‍ക്ക്‌ കഥയെഴുതിയ (ജയറാം ചിത്രങ്ങളായ അമൃതം, ആലീസ്‌ ഇന്‌ വണ്ടര്‍ ലാണ്ട്‌) കെ.ഗിരീഷ്‌ കുമാര്‍ ആദ്യമായി എഴുതിയ മികച്ച തിരക്കഥയാണിത്‌.

ജയറാമിണ്റ്റെ ശക്തമായ ഒരു തിരിച്ചു വരവ്‌. ഗോപിക എന്ന നടിയുടെ അഭിമാനത്തോടെയുള്ള വിടവാങ്ങല്‍. ഇതാണ്‌ വെറുതെ ഒരു ഭാര്യയുടെ ബാക്കി പത്രം. കുറെ നാളുകളായി നല്ല ചിത്രങ്ങളൊന്നും തന്നെ ഇല്ലാതെ മലയാള സിനിമയില്‍ നിലനില്‍പ്പു തന്നെ അപകടത്തിലായിരുന്ന ജയറാമിനെ രക്ഷിച്ച ചിത്രമാണിത്‌. തണ്റ്റെ
സ്വതസിദ്ധമായ രീതിയില്‍ എല്ലാവിധ രംഗങ്ങളേയും അവതരിപ്പിച്ച ജയറാം, കുടുംബ പ്രേക്ഷകറ്‍ക്കിടയില്‍ പിന്നേയും സ്ഥാനം നേടുകയാണ്‌. ഓട്ടോഗ്രാഫും ചാന്തുപൊട്ടുമല്ലാതെ മറ്റൊരു ചിത്രവുമില്ല തണ്റ്റെ കരിയറില്‍ മികച്ചതെന്ന അവസ്ഥയില്‍ വിടവാങ്ങാന്‍ ഒരുങ്ങി നിന്നിരുന്ന ഗോപികയ്ക്ക്‌, തണ്റ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെ സമ്മാനിച്ചു, വെറുതെ ഒരു ഭാര്യയിലെ ബിന്ദു. ഗോപികയുടെ വിടവാങ്ങല്‍ ഒരു ചലനവും സൃഷ്ടിക്കില്ല എന്നു കരുതിയ മലയാളക്കരയെ ഞെട്ടിക്കുന്ന പ്രകടനമാണിതില്‍ ഗോപിക കാഴ്ച്ച വച്ചിരിക്കുന്നത്‌. ഒരു നല്ല നടിയേക്കൂടി നമുക്ക്‌ നഷ്ടപ്പെട്ടു എന്ന സത്യം നാം മനസ്സിലാക്കുന്നതും ഈ ചിത്രം കാണുമ്പോഴാണ്‌. തണ്റ്റെ വിടവാങ്ങല്‍ രാജകീയമാക്കി എന്നു തന്നെ അവകാശപ്പെടാം ഗോപികക്കിനി. ചിത്രം തുടങ്ങി കുറച്ചങ്ങ്‌ മുന്നോട്ട്‌ പോയപ്പോല്‍, പെട്ടെന്നെനിക്ക്‌ ചിന്താവിഷ്ടയായ ശ്യാമള ഓറ്‍മ്മ വന്നു. പക്ഷേ, കഥ അതിണ്റ്റെ യഥാറ്‍ത്ഥ ട്രാക്കിലേക്ക്‌ കയറിയപ്പോള്‍, പിന്നെ അങ്ങനെ ഒരു ചിന്ത മനസ്സിലേക്ക്‌ വന്നതേയില്ല...

വെറുതേ ഒരു ഭാര്യ എന്ന ചിത്രം കണ്ടിറങ്ങുന്നവരെ ഒട്ടും നിരാശപ്പെടുത്തത്തെ, വെറുതെ അല്ല ഭാര്യ എന്ന സന്ദേശം അവരിലെത്തിക്കാന്‍ കഴിഞ്ഞതോടെ ഈ ചിത്രം പ്രേക്ഷക ശ്രദ്ധ ആകറ്‍ഷിക്കുന്നു എന്നതാണ്‌ സത്യം. നല്ല കഥ ലളിതമായി പറഞ്ഞാലും മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന്‌ ഈ ചിത്രത്തോടെ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്‌. താരമൂല്യമോ, സൂപ്പറ്‍ താരങ്ങളുടെ സാന്നിധ്യമോ, ആവര്‍ത്തന വിരസമായ അവരുടെ സ്ഥിരം ഫോറ്‍മുലയോ ഒന്നുമില്ലാതെ ചിത്രങ്ങള്‍ ഹിറ്റാവുമെന്നതിന്‌ ഉത്തമ ഉദാഹരണമാണീ ചിത്രം. മുഴുവന്‍ മാറ്‍ക്കും ഇതിണ്റ്റെ അണിയറ പ്രവറ്‍ത്തകറ്‍ക്ക്‌.

2 comments:

 1. ജെ.കെ ജി വളരെ ഭംഗിയായി തന്നെ “വെറുതെ ഒരു ഭാര്യ”യെ വിലയിരുത്തിയിരിക്കുന്നു.

  ഞാന്‍ “എന്റെ മലയാള”ത്തില്‍ കൊടുത്ത “റിവ്യൂ” വേണ്ടിയിരുന്നില്ല എന്ന്,ഇത് വായിച്ചപ്പോള്‍ തോന്നി!!!

  ReplyDelete
 2. :-)
  എന്റെ സിനിമയെക്കുറിച്ചുള്ള അഭിപ്രായമാണല്ലോ ‘ചിത്രവിശേഷ’ത്തിൽ പറഞ്ഞിരിക്കുന്നത്. മിക്കഭാഗങ്ങളിലും നമ്മൾ ഒരുമിച്ചു പോവുകയും ചെയ്തിരിക്കുന്നു.

  ഗണേഷ്, റഹ്മാൻ എന്നിവർ ‘സാരോപദേശ’മായി തോന്നാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. എങ്കിലും, ജയറാമിന്റെ സമനില തെറ്റുന്ന അവസ്ഥയിലേക്കുള്ള വളർച്ച എനിക്ക് വിശ്വസിനീയമായി തോന്നിയില്ല. ആ ഭാഗങ്ങൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു.
  --

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.