Sunday, August 10, 2008
ഭക്തിയും ഈശ്വരനും - ഏറ്റവും നല്ല വില്‍പന ചരക്കുകള്‍
ഇന്നത്തെ ഈ സമൂഹത്തില്‍, ഭക്തി എന്ന പദത്തിന് എന്തറ്‍ത്ഥമാണുള്ളത്? അല്ലെങ്കില്‍ എത്ര ആളുകള്‍ ഈശ്വരനില്‍ യഥാറ്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ട്? വളരെ ചുരുക്കം എന്നു തന്നെ പറയും. എവിടേയും ഈശ്വരനും ഭക്തിയും വെറും കച്ചവട വസ്തുക്കളാണ്. സമൂഹത്തില്‍ വളരെയധികം പേറ്‍ വിശ്വാസികളായി കാണപ്പെടുന്നുണ്ട്. പക്ഷേ, അതൊക്കെ തന്നെ സ്വാറ്‍ത്ഥ ലാഭത്തിനായി പ്രാറ്‍ത്ഥിക്കുന്നവരുടെ കൂട്ടം മാത്രമാണ്. ഈശ്വരനിലേക്കുള്ള പാതയും, അടിയുറച്ചുള്ള വിശ്വാസവും വിരളമാണ്. പുരാണത്തെ ഉദ്ധരിച്ചു പറഞ്ഞാല്‍ കലിയുഗത്തിണ്റ്റെ എല്ലാ സ്വഭാവങ്ങളും സമൂഹത്തില്‍ നാം ഇന്ന് കാണുന്നു എന്നതാണ് സത്യം. പാപത്തിണ്റ്റെയും തിന്‍മകളുടേയും അതിപ്രസരത്തില്‍ നിന്നും രക്ഷ നേടാനായി ഈശ്വരനെ ആശ്രയിക്കുന്നവറ്‍ ചുരുക്കമാണ്. ഇങ്ങനെയുള്ള സ്വാറ്‍ത്ഥമതികളെ ചൂഷണം ചെയ്യുവാന്‍ നിതാന്ത ജാഗ്രതയോടെ പതിയിരിക്കുന്നവരും സമൂഹത്തില്‍ വളരെയധികം. ഈയിടെയായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ ഭക്തിയുടെ മറവിലുള്ള കച്ചവടങ്ങള്‍ പുറത്തു വരുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. സ്വാമിയായും, സുവിശേഷ പ്രവറ്‍ത്തകനായും, തങ്ങളായുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വളരെയധികം ചൂഷകറ്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നു. ഇവരുടെ വായിലേക്ക് ഭക്തിയുടേയും വിശ്വാസത്തിണ്റ്റേയും പേരില്‍ ചെന്നു വീഴുന്നവരാണിവിടെ അധികവും. അവരുടെ ചൂഷണം തിരിച്ചറിയാന്‍ കഴിയാതെ കെണിയില്‍ അകപ്പെട്ടു കഴിഞ്ഞ് വിലപിക്കുന്നവരെ നാം കണ്ടു കഴിഞ്ഞു. ഇതൊക്കെ കണ്ടാലും, ഇപ്പോഴും ഭക്തിയുടെ മാറ്‍ക്കറ്റ് വളരെ സജീവമാണ്.
കഴിഞ്ഞ മാസം ഞാന്‍ ഗുരുവായൂറ്‍ അമ്പലത്തില്‍ പോകുവാനിടയായി. ഗുരുവായൂരപ്പനെ ഒന്നു കാണണം എന്നൊരു ആഗ്രഹം തോന്നി തുടങ്ങിയിട്ടു കുറച്ചായെങ്കിലും, പോകാന്‍ പറ്റിയിരുന്നില്ല. നടയില്‍ ഒരു മണിക്കൂറോളം ക്യൂ നിന്നാണ് ചുറ്റമ്പലത്തിന് അകത്തെത്തിയത്. അവിടെയും ഒരു മണിക്കൂറിനടുത്ത് ക്യൂ നിന്നതിനു ശേഷം നാലമ്പലത്തിനകത്തെത്തി. അവിടെ നിന്നും പുറത്തേക്ക് വളരെ പെട്ടെന്നെത്തി. ഭഗവാനെ കണ്‍നിറയെ കാണാനോ സമാധാനമായി പ്രാര്‍ത്ഥിക്കുവാനോ കഴിഞ്ഞില്ല. ദേവസം ജീവനക്കാരുടെ പരുഷമായ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ സ്വയം നിയന്ത്രിച്ച് ഉള്ള സമയം കൊണ്ട് തൊഴുതിറങ്ങി. പുറത്തിറങ്ങി നേരെ എത്തിയത് വഴിപാട് കൌണ്ടറിനടുത്തായിരുന്നു. പൂറ്‍ണ്ണമായും കമ്പ്യൂട്ടറ്‍വത്കരിച്ച കൌണ്ടറുകളുള്‍ലതിനാല്‍ അധികം ക്യൂ നില്‍ക്കാതെ രസീതെടുത്തു. വഴിപാടുകളെല്ലാം വെറും "വഴിപാടാ"ണെന്ന് അതിനു ശേഷം മാത്രമാണ് മനസ്സിലായത്. കിട്ടിയ പ്രസാദവുമായി എത്രയും പെട്ടെന്ന് പുറത്ത് കടക്കുകയാണ് ചെയ്തത്. ഭക്തി ഇത്രയും വലിയൊരു മാറ്‍ക്കറ്റാണെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. തിരിച്ചുള്ള യാത്രയില്‍ പലതവണ, ഇപ്പോഴത്തെ പണി നിറ്‍ത്തി, ഭക്തിയുമായി ബന്ധപ്പെട്ട ബിസിനസ്സു വല്ലതും തുടങ്ങിയാലോ എന്നാലോചിച്ചു. പക്ഷേ അത് തടി കേടാകുന്ന പരിപാടിയാണെന്നറിയാവുന്നതിനാല്‍ വേണ്ടാ എന്നു വയ്ക്കുന്നതാവും ബുദ്ധി എന്നു മനസ്സിലായി.
അതിനു ശേഷം, ഈയിടയ്ക്ക് റിലയന്‍സിണ്റ്റേയും ടാറ്റാ സ്കൈയുടേയും പരസ്യം കണ്ടപ്പോള്‍ ഒന്നു അമ്പരുന്നു. റിലയന്‍സിണ്റ്റെ പരസ്യം ഇപ്രകാരമാണ്. ഭാര്യയും ഭര്‍ത്താവും, ഹിമാലയന്‍ മലനിരകളിലുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. ഉടനെ ഭാര്യ, ഫോണെടുത്ത് വീട്ടിലുള്ള അമ്മൂമ്മയെ വിളിക്കുന്നു. എന്നിട്ട് ആ മണി നാദം കേള്‍പ്പിക്കുന്നു. അപ്പോള്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അവരും ദര്‍ശനം നടത്തിയ നിര്‍വൃതി നേടുന്നു. ആശയം മികച്ചതാണ്. അതിലും ഭക്തിയെ ഉപയോഗിച്ചിരിക്കുന്നു. ഉപഭോക്താക്കളുടെ മനസ്സില്‍ സ്ഥാനം നേടാനാണിത്തരം പൊടിക്കൈകള്‍... അതിലും മികച്ചതാണ് ടാറ്റാ സ്കൈയുടെ പരസ്യം, അവര്‍ വകാശപ്പെടുന്നത്, പ്രശസ്ത ക്ഷേത്രങ്ങളില്‍ നിന്നുള്ള ദര്‍ശനം വീട്ടിലിരുന്നും സാധ്യമാക്കും എന്നാണ്, അതും എന്നും രാവിലെ!!! അതിനായി കുറേ ക്ഷേത്രങ്ങളുടെ നിരയും അവറ്‍ നിരത്തുന്നുണ്ട്. ഭക്തിയെ വിറ്റു കാശാക്കാനുള്ള മറ്റൊരു മികച്ച മാറ്‍ഗ്ഗം. ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നതിത്ര മാത്രം, ഭക്തിയും ഈശ്വരനും തന്നെ ഈ നാട്ടിലെ മികച്ച വില്‍പ്പന ചരക്കുകള്‍.... എന്തൊക്കെയായാലും, ഈശ്വരണ്റ്റേയും, മതങ്ങളുടേയും മൂല്യമറിയാതെ, ഇപ്പോഴും ഇതിണ്റ്റെ പേരില്‍ തമ്മില്‍ തല്ലാന്‍ ഇവിടെ ആളുകള്‍ ഉണ്ട്. മുഖ്യ വില്‍പ്പന ചരക്കായിട്ടും, അതിണ്റ്റെ യഥാറ്‍ഥ മൂല്യങ്ങള്‍ ആരിലുമെത്താതെ പോകുന്നു......
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
ഭക്തി അല്ല ഭകാന്‍ ആണെന്ന് കാണിച്ചു കൂട്ടാന്‍ ഉള്ള തത്രപ്പാട് ആണ്.. ഭക്തി എന്തെന്ന് അറിയുന്നവരുണ്ടോ എന്ന് പോലും സംശയം തോന്നാറുണ്ട് പലപ്പോളും.. ഒരുതരം കാട്ടിക്കൂട്ടലുകള്‍ ... വീട്ടിലിരുന്നാല്‍ ഭഗവന്‍ തന്നെ കാണുമോ തന്റെ ആവശ്യം അറിയുമോ എന്ന് വിശ്വാസം ഇല്ലാത്തവര്‍.. മിക്കവാറും വിഗ്രഹങ്ങള്‍ ആണ് ദൈവം എന്ന് കരുതുന്നവര്‍ ആണ് മിക്കവാറും .. ഇതു മതത്തിലും വ്യത്യസ്തം അല്ല കാര്യങ്ങള്‍.. വിദ്യാഭ്യാസവും(ആഭാസം എന്ന് പറയുന്നതാവും ശെരി) ഭക്തിയും ആണ് ഏറ്റവും മാര്‍ക്കറ്റ് ഉള്ള ബിസിനെസ്സ് ഇന്ന്.. 90% ത്തില്‍ സാക്ഷരര്‍ ഉള്ള കേരളത്തില്‍ പോലും (ആ)സ്വാമി മാര്‍ പെരുകുമ്പോള്‍ പിന്നെ എന്ത് പറയാന്‍.. അമിതമായ ധനമോഹം ആവും എല്ലാവരെയും ഇവിടങ്ങളില്‍ എത്തിക്കുന്നത് .. എന്തൊക്കെ വന്നാലും പഠിക്കാത്തവര്‍ ... അവനവന്റെ മനസ്സിനെ സന്തോഷം ആയി വൈക്കാന്‍ മറ്റാരെ എങ്കിലും സമീപിച്ചിട്ടു എന്തെങ്കിലും കാര്യം ഉണ്ടാവുമോ?? വിശ്വാസം അല്ല അന്ധവിശ്വാസം ആണല്ലോ ഇന്ന് കൂടുതല്‍ .... ഈശ്വരന്‍ എന്ന് പറഞ്ഞാല്‍ ചോടികുംപോള്‍ എന്തും മുന്നില്‍ കൊണ്ട് തരുന്ന കുപ്പിയിലെ ഭൂതമയാണോ എല്ലാവരും കാണുന്നത് എന്ന് ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട്
ReplyDeleteഎന്തായാലും പോസ്റ്റ് നന്നായി.. വഴിപാടുകള്‍ 'വഴിപാടു' മാത്രമാണെന്ന തിരിച്ചറിവ് നല്ലതാണു.. അഞ്ചു രൂപ കാണിക്ക ഇടുന്നതിനു പകരം ആര്ക്കെങ്ങിലും ഒരു ചായ വാങ്ങി കൊടുത്താല്‍ അതാണ് നല്ലതെന്ന് കരുതുന്ന ഒരാള്‍ ആണ് ഞാന്‍..