Wednesday, December 31, 2008
മലയാള സിനിമ 2008
മലയാള സിനിമയേ സംബന്ധിച്ച് മഹത്തായ ഒരു വര്‍ഷമായിരുന്നില്ല. കയറ്റിറക്കങ്ങളും പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി സമ്മിശ്രമായ ഒരു വര്‍ഷമായിരുന്നു 2008. ഏകദേശം അമ്പതിലധികം ചിത്രങ്ങള്‍ പുറത്തിറങ്ങിയ ഈ വര്‍ഷം, വിജയം നേടിയവ വിരലിലെണ്ണാവുന്നതു മാത്രമായി ചുരുങ്ങി. മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിച്ച ചിത്രമായ ട്വന്റി-20 പുറത്തിറങ്ങിയത് ഈ വര്‍ഷമായിരുന്നു. മലയാള സിനിമ വിവാദങ്ങളില്‍ കൂടി കടന്നു പോയ വര്‍ഷം കൂടിയാണിത്. അമ്മയിലും മാക്ടയിലുമുണ്ടായ വിവാദങ്ങള്‍ മലയാള സിനിമയെ പ്രതികൂലമായി ബാധിച്ചു. പ്രതിഭാധനരായ ഒരു കൂട്ടം അഭിനേതാക്കള്‍ അരങ്ങൊഴിഞ്ഞ വര്‍ഷം കൂടിയായിരുന്നു 2008.
സൂപ്പര്‍ സ്റ്റാറുകളുടെ ശ്രദ്ധേയമായ സാന്നിധ്യം ഇത്തവണയും മലയാള സിനിമയില്‍ ഉണ്ടായിരുന്നു. 6 ചിത്രങ്ങളില്‍ വീതം അഭിനയിച്ച് മോഹന്‍ലാലും സുരേഷ് ഗോപിയും തങ്ങളുടെ സാന്നിധ്യമറിയിച്ചപ്പോള്‍, മമ്മൂട്ടി അഞ്ച് ചിത്രങ്ങളിലും ജയറാമും ദിലീപും 3 ചിത്രങ്ങളില്‍ വീതം അഭിനയിച്ചു. പൃഥ്വിരാജ് 4 ചിത്രങ്ങളിലും കലാഭവന്‍ മണിയും ജയസൂര്യയും യഥാക്രമം നാലും മൂന്നും ചിത്രങ്ങളില്‍ തിരശ്ശീലയില്‍ എത്തി. മോഹന്‍ലാലിന്റെ മാടമ്പി ഉജ്ജ്വല വിജയം നേടിയപ്പോള്‍ ഇന്നത്തെ ചിന്താവിഷയം, കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ ശരാശരി വിജയത്തിലൊതുങ്ങി. കെ.പി കുമാരന്റെ ഓഫ് ബീറ്റ് ചിത്രമായ ആകാശഗോപുരങ്ങള്‍ മികച്ച പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സാധാരണക്കാരനെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടു. കോളേജ് കുമാരന്‍ സമ്പൂര്‍ണ്ണ പരാജയമാകുകയും ചെയ്തു. പക്ഷേ മിഴികള്‍ സാക്ഷി, പകല്‍ നക്ഷത്രങ്ങള്‍ എന്നീ ഓഫ് ബീറ്റ് ചിത്രങ്ങള്‍ മോഹന്‍ ലാല്‍ എന്ന നടന്റെ സാന്നിധ്യം മൂലം കൂടുതല്‍ ആളുകളിലേക്കെത്തി എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ആറു ചിത്രങ്ങളിലഭിനയിച്ച സുരേഷ് ഗോപിക്ക് ഒരു ഹിറ്റു പോലും സൃഷ്ടിക്കാനായില്ല. ഷാജി കൈലാസ് ചിത്രമായ ദി സൌണ്ട് ഓഫ് ബൂട്ട് മാത്രം മാത്രമാണ് ഒരു ശാരാശരി നിലവാരം പുലര്‍ത്തിയത്. രൂപേഷ് പോളിന്റെ മൈ മദേഴ്സ് ലാപ്‌ടോപ് എന്ന ഓഫ് ബീറ്റ് ചിത്രത്തെ തന്റെ സാനിധ്യം കൊണ്ട് രക്ഷിക്കാന്‍ സുരേഷ് ഗോപിക്കായില്ല. താവളവും ആയുധവും പ്രേക്ഷകരെ നിരാശരാക്കിയപ്പോള്‍ പകല്‍ നക്ഷത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ജനശ്രദ്ധയാകര്‍ഷിച്ചു. 2007 തന്റെ പേരിലാക്കിയ മമ്മൂട്ടിക്ക് മികച്ച തുടക്കമാണ് 2008ല്‍ ലഭിച്ചത്. രഞ്ജിത്ത് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത കയ്യൊപ്പ്, ഒരു ഓഫ് ബീറ്റ് ചിത്രമായിരുന്നിട്ടു കൂടെ ഒരു കൊമേര്‍ഷ്യല്‍ ഹിറ്റാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രഞ്ജിപണിക്കരുടെ രൌദ്രം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍, അന്‍വര്‍ റഷീദിന്റെ അണ്ണന്‍ തമ്പി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി. അതിനു ശേഷം വളരെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ പരുന്ത്, ഒരു ശരാശരിയില്‍ ഒതുങ്ങി. മമ്മൂട്ടിയുടെ മികച്ച പ്രകടനം മാത്രമായിരുന്നു ആ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. അതിനു പിറകേ എത്തിയ മായാ ബസാര്‍ ശരാശരിക്കു താഴേ പോയത് മമ്മൂട്ടിയുടെ ഇമേജിനെ സാരമായി ബാധിച്ചു. ഈ വര്‍ഷം 2 ഇരട്ട കഥാപാത്രങ്ങളെ അദ്ദേഹം തിരശ്ശീലയില്‍ എത്തിച്ചു.
കേവലം മൂന്നു ചിത്രങ്ങളില്‍ മാത്രമാണ് ജയറാവും ദിലീപും തിരശ്ശീലയില്‍ എത്തിയത്. നോവല്‍ എന്ന ചിത്രം പ്രേക്ഷകര്‍ തിരസ്കരിച്ചപ്പോള്‍, വെറുതെ ഒരു ഭാര്യയിലൂടെ തന്റെ തിരിച്ചു വരവ് ജയറാം ഗംഭീരമാക്കി. അതിന്റെ ബലത്തില്‍ പാര്‍ത്ഥന്‍ കണ്ട പരലോകത്തിനെ ഭേദപ്പെട്ട കളക്ഷന്‍ നേടി കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബ്ലെസിയുടെ കല്‍ക്കത്ത ന്യൂസായിരുന്നു, ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. ആ ചിത്രം ശരാശരിക്കുപരി എത്തിയെങ്കിലും, ലാല്‍ ജോസിന്റെ മുല്ല തികഞ്ഞ പരാജയമായി. വര്‍ഷത്തിനൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ക്രേസി ഗോപാലന്‍ എന്ന ചിത്രം അധികം പരിക്കുകളില്ലാതെ തീയേറ്ററുകളില്‍ ഓടുന്നു. ശ്രദ്ദേയമായ യാതോരു വേഷവും കലാഭവന്‍ മണിക്ക് ഇത്തവണ ഉണ്ടായിരുന്നില്ല. തന്റെ സ്ഥിരം പാറ്റേണിലുള്ല ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയമായി മാറി. പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു 2008. ഒരു മമ്മൂട്ടി ഫാനിന്റെ കഥ പറയുന്ന വണ്‍വേ ടിക്കറ്റ് എന്ന പരീക്ഷണ ചിത്രം ശരാശരിയില്‍ഒതുങ്ങിയപ്പോള്‍ കേന്ദ്ര കഥാപാത്രമല്ലായിരുന്നെങ്കില്‍ കൂടി, തിരക്കഥയും തലപ്പാവും മികച്ച നിലവാരം പുലര്‍ത്തി. വര്‍ഷാവസാനം എത്തിയ ലോലിപോപ്പും മികച്ച അഭിപ്രായമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷേക്‌സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ ഭേദപ്പെട്ട വിജയമാണ് ജയസൂര്യക്കു ഈ വര്‍ഷം പറയാനായി ഉള്ളത്. അദ്ദേഹത്തിന്റെ പോസിറ്റീവ് ഹിറ്റായില്ലെങ്കിലും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. മറ്റു ചിത്രങ്ങളില്‍ അപ്രധാന റോളുകളിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. മികച്ച കോമഡി ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഈ വര്‍ഷം, അണ്ണന്‍ തമ്പിയും ഷേക്‌സ്പിയറും മികച്ച നിലവാരം പുലര്‍ത്തി. ജഗതിയും സുരാജ് വെഞ്ഞാറമൂടും, ബിജുക്കുട്ടനും ഈ രംഗത്ത് നല്ല പ്രകടനം കാഴ്ച വച്ചു.
നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ ഇറങ്ങാതിരുന്ന ഈ വര്‍ഷം, അതിനൊരല്‍പമെങ്കിലും അപവാദമായത്, മിഴികള്‍ സാക്ഷിയും വെറുതെ ഒരു ഭാര്യയുമായിരുന്നു. സുകുമാരിയുടെ മികച്ച പ്രകടനമാണ് നമുക്ക് മിഴികള്‍ സാക്ഷിയില്‍ കാണാന്‍ സാധിച്ചത്. വെറുതെ ഒരു ഭാര്യയിലൂടെ തന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഗോപിക നടത്തിയത്. തിരക്കഥയിലെ പ്രിയാമണിയുറ്റെ പ്രകടം എടുത്തു പറയേണ്ട ഒന്നാണ്. ഷേക്സ്പിയറിലെ റോമയുടെ അഭിനയവും പ്രേക്ഷകരെ ആകര്‍ഷിച്ചു. ശലഭത്തിലൂടെ രമ്യാ നമ്പീശനും ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. മറ്റുള്ളവരെല്ലാം ചെറു ചെറു റോളുകളില്‍ ഒതുങ്ങി എന്നു പറയാം. സൂപ്പര്‍ ഹിറ്റായ മാടമ്പിയില്‍ കാവ്യാ മാധവന്റെ കഥപാത്രത്തിന്റെ ആവശ്യകത പോലുമില്ല എന്നതായിരുന്നു സ്ഥിതി. ആ ഒരു രീതിയില്‍ ചിന്തിച്ചാല്‍ തികച്ചും നിരാശാജനകമായ വര്‍ഷം എന്നു പറയേണ്ടി വരും. അമ്മയ്ക്കു വേണ്ടി നടന്‍ ദിലീപ് നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി-20 ഈ വര്‍ഷം പുറത്തിറങ്ങി. മൂന്നു സൂപ്പര്‍സ്റ്റാറുകളടക്കം ഏകദേശം 60-70 കലാകാരന്മാര്‍ ഈ ചിത്രവുമായി സഹകരിച്ചു. ഫാന്‍സ് അസോസിയേഷനുകളെ പൂര്‍ണ്ണമായി രസിപ്പിക്കുന്ന രീതിയില്‍ ഈ ചിത്രത്തിന്റെ കഥ മെനഞ്ഞ സിബി.കെ.തോമസ്-ഉദയകൃഷ്ണ എന്ന ഇരട്ട കഥാകൃത്തുക്കള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കയാണ്. നായികമാര്‍ക്ക് അത്ര പ്രാധാന്യം ഇല്ലാത്ത ഒരു ചിത്രമാണിത്. എല്ലാവരേയും ഒത്തൊരുമിപ്പിച്ചു ചേര്‍ത്തെ ചിത്രമൊരുക്കിയ ജോഷിയും ദിലീപും ഇതിന് വലിയൊരു അഭിനന്ദനം അര്‍ഹിക്കുന്നു. സര്‍വ്വ കളക്ഷന്‍ റെക്കോര്‍ഡുകളേയും തകര്‍ത്താണിത് മുന്നേറിയത്.
സംവിധായകരില്‍ ബ്ലെസ്സി, തന്നെ പതിവു ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി കല്‍ക്കത്ത ന്യൂസുമായിയാണ് എത്തിയത്. ബ്ലെസിയുടെ നിലവാരത്തിലേക്കെത്തിയില്ലെങ്കിലും പ്രേക്ഷകരെ തീയേറ്ററില്‍ ഇരുത്താനീ ചിത്രത്തിനു കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വിജയമായി. ഇന്നത്തെ ചിന്താവിഷയവുമായി വിഷുവിന് തീയേറ്ററിലെത്തിയ സത്യന്‍ അന്തിക്കാട് പ്രേക്ഷകരെ തികച്ചും നിരാശപ്പെടുത്തി. ഫാന്‍സ് അസോസിയേഷന്റെ പിന്‍ബലത്തില്‍ തീയേറ്ററുകളില്‍ ചിത്രമോടിയെങ്കിലും, സത്യന്‍ അന്തിക്കാട് തന്റെ സ്ഥിരം ഫോര്‍മുല ഒന്നു മാറ്റിപ്പിടിക്കുന്നതാണു നല്ലതെന്ന് തോന്നുന്നു..അന്‍വര്‍ റഷീദ് മറ്റൊരു വ്യത്യസ്തമായ അനുഭവമാണ് അണ്ണന്‍ തമ്പിയില്‍ നമുക്ക് നല്‍കിയത്. ആദ്യ രണ്ടു ചിത്രങ്ങളിലെ പോലെ തന്നെ തമാശയ്ക്കു പ്രാധാന്യം നല്‍കിയാണ് ഈ ചിത്രവും അദ്ദേഹം ഒരുക്കിയത്. വി.കെ പ്രകാശ് ഒരുക്കിയ പോസിറ്റീവ് വ്യത്യസ്തമായ ഒരു അനുഭവമായി മാറി. കെ.പി കുമാരന്റെ ആകാശഗോപുരങ്ങള്‍, പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. എം.ജി.ശശിയുടെ അടയാളങ്ങള്‍ തിയേറ്ററുകളില്‍ എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കാതെ കടന്നു പോയി. സൈക്കിള്‍ എന്ന ചിത്രത്തിലൂടെ ജോണി ആന്റണി തന്റെ സാന്നിധ്യമറിയിച്ചു. രണ്ടു മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയ രഞ്ജിത്, സംവിധായകരില്‍ ഈ വര്‍ഷത്തെ ഹീറോ ആയി മാറി. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അക്കു അക്‌ബറും, തലപ്പാവ് സംവിധാനം ചെയ്ത നടന്‍ മധുപാലും തങ്ങള്‍ മലയാള സിനിമക്കൊരു മുതല്‍കൂട്ടാണെന്ന് ഈ ചിത്രങ്ങളിലൂടെ വിളിച്ചറിയിച്ചിരിക്കുന്നു. ഇരട്ട സംവിധായകരായി രംഗപ്രവേശം ചെയ്ത ഷൈജു-ഷാജി, നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് നല്ലൊരു ചിത്രമായി എടുക്കാന്‍ തങ്ങള്‍ക്കു കഴിയും എന്നു തെളിയിച്ചിരിക്കുന്നു. രാജീവ് നാഥിന്റെ പകല്‍ നക്ഷത്രങ്ങളും അശോക് ആര്‍ നാഥിന്റെ മിഴികള്‍ സാക്ഷിയും വേറിട്ടൊരനുഭവമായി മാറി. ഗുല്‍മോഹറിലൂടെ ജയരാജ് വ്യത്യസ്തമായൊരു കഥ പറഞ്ഞപ്പോള്‍ ഓഫ് പീപ്പിള്‍ ആരേയും ആകര്‍ഷിക്കാതെ പോയി. സ്മാര്‍ട്ട് സിറ്റിക്കു ശേഷം ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ മാടമ്പി, പ്രേക്ഷകരെ ആകര്‍ഷിച്ചുവെങ്കിലും, പലപ്പോഴും കണ്ടു മറഞ്ഞ കഥാപാത്രങ്ങള്‍ അരോചകമായി മാറി. കാര്‍ഗ്ഗില്‍ യുദ്ധത്തിന്റെ കഥ പറഞ്ഞ മേജര്‍ രവിയുടെ കുരുക്ഷേത്ര മികച്ച ദൃശ്യാനുഭവമായെങ്കിലും ഒരു ചിത്രമെന്ന നിലയില്‍ പരാജയമായി. കമലിന്റെ മിന്നാമിന്നികൂട്ടവും ശ്രദ്ധയാകര്‍ഷിക്കാതെ കടന്നു പോയി. ബിപിന്‍ പ്രഭാകറിന്റെ വണ്‍വേ ടിക്കറ്റ് വലിയൊരു പരീക്ഷണം തന്നെയായിരുന്നു. എം.പത്മകുമാറിന്റെ പരുന്താണ് ഈ വര്‍ഷത്തെ നിരാശാജനകമായ ചിത്രം. മമ്മൂട്ടിയുടെ മികച്ച പ്രകടനവും ഈ ചിത്രത്തെ രക്ഷിച്ചില്ല എന്നു പറയുന്നതാവും ശരി. തന്റെ സ്ഥിരം ശൈലിയില്‍ തുളസീദാസൊരുക്കിയ കോളേജുകുമാരനും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ഷാജി കൈലാസിന്റെ സൌണ്ട് ഓഫ് ദി ബൂട്ടും ശരാശരിക്കു താഴെ ഒതുങ്ങി. മായാബസാര്‍ ശരാശരിക്കു താഴെ പോയെങ്കിലും താനൊരു ഭാവിവാഗ്ദാനമാണെന്ന് തോമസ് ആന്റണി തെളിയിച്ചു. മുല്ലയുമായെത്തിയ ലാല്‍ജോസും മൈ മദേഴ്സ് ലാപ്ടോപ്പുമായി എത്തിയ രൂപേഷ് പോളും പ്രേക്ഷകരെ ആകര്‍ഷിക്കാതെ കടന്നു പോയി. പകല്‍നക്ഷത്രങ്ങളുടെ കഥയും തിരക്കഥയും തയ്യാറാക്കിയ അനൂപ് മേനോന് തന്റെ കഴിവുകള്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നൊരു സന്ദേശമാണ് നല്‍കിയതു. മികച്ച രണ്ടു തിരക്കഥകളൊരുക്കി രഞ്ജിത്തും, തന്റെ ആദ്യ സംരഭത്തിന് തിരക്കഥയെഴുതിയ മധുപാലും, വെറുതെ ഒരു ഭാര്യയുടെ തിരക്കഥ രചിച്ച കെ.ഗിരീഷ്‌കുമാറും മികച്ച ആസ്വാദന സുഖമാണ് മലയാളിക്കു നല്‍കിയത്. എന്നാല്‍ കുരുക്ഷേത്രയുടെ തിരക്കഥയെഴുതിയ മേജര്‍ രവിയും പരുന്തിന് തിരക്കഥ രചിച്ച ടി.എ.റസാഖും പ്രേക്ഷകരെ നിരാശരാക്കി. ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ട് നോക്യേ എന്ന ചിത്രം കനത്ത പരാജയം ഏറ്റു വാങ്ങി. കുട്ടികള്‍ക്കായി എടുത്ത റോബോയും, പുതുമുഖങ്ങളുടെ അപൂര്‍വ്വയും ഇക്കൊല്ലം തീയേറ്ററുകളില്‍ എത്തി. അതില്‍ 18 വയസ്സുകാരനായ സംവിധായകന്‍ നിതിന്‍ രാമകൃഷ്ണന്‍ അപൂര്‍വ്വയിലൂടെ അരങ്ങേറ്റം കുറിച്ചു. ഷാഹുല്‍ അമീന്റെ വെളിപാടുകളും ശ്രദ്ധയാകര്‍ഷിച്ചു.
മലയാള ചലചിത്ര ഗാന രംഗത്ത് ഒരു പിടി നല്ല ഗാനങ്ങളുണ്ടായ ഒരു വര്‍ഷം കൂടിയാണിത്. ഗിരീഷ് പുത്തഞ്ചേരിയും അനില്‍ പനച്ചൂരാനുമാണിതില്‍ മികച്ച സംഭാവനകള്‍ നല്‍കിയത്. മാടമ്പിയിലെ അമ്മ മഴക്കാറിന് എന്നു തുടങ്ങുന്ന ഗാനവും, കല്‍ക്കത്താ ന്യൂസിലെ എങ്ങു നിന്നു വന്ന എന്നു തുടങ്ങുന്ന ഗാനവും ജനശ്രദ്ധയാകര്‍ഷിച്ചു. ഗുല്‍മോഹറിലെ ഒരു നാള്‍ എന്നു തുടങ്ങുന്ന ഗാനവും, തിരക്കഥയിലെ പാലപ്പൂ എന്ന ഗാനവും മികച്ച നിലവാരവും പുലര്‍ത്തി. അമ്മ മഴക്കാറിന് എന്ന ഗാനം ആലപിച്ച യേശുദാസ് താന്‍ തന്നെയാണ് ഗാനഗന്ധര്‍വ്വന്‍ എന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സംഗീതത്തില്‍ എം.ജയചന്ദ്രനും മെജോ ജോസഫും രാഹുല്‍രാജും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ഗായകനായ വിനീത് ശ്രീനിവാസന്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കാല്‍വച്ചു.
മലയാള സിനിമയെ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന വര്‍ഷമായിരുന്നു 2008. മാക്ടയുടെ വിഭജനവും അമ്മ പുതിയ സംഘടനയുടെ കൂടെ നിലയുറപ്പിച്ചതും എല്ലാം വിവാദമായി. ട്വന്റി-20യില്‍ സഹകരിക്കാത്തതിന്റെ പേരില്‍ മീരാജാസ്മിനോട് വിശദീകരണം ആവശ്യപെട്ട് ദിലീപ് അമ്മക്കു കത്തു നല്‍കിയതും, വിനയനും സൂപ്പര്‍ സ്റ്റാറുകളും തമ്മിലുള്ള വാക്‌പയറ്റുമെല്ലാം നാം 2008-ഇല്‍ കണ്ടു. ഒടുവില്‍ റിലീസിങ് സംബന്ധിച്ച് തീയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം മായാബസാറിനെ ബി,സി ക്ലാസ് തീയേറ്ററുകളില്‍ റിലീസ് ചെയ്യിച്ചു. ട്വന്റി-20 സംബന്ധിച്ചും റിലീസിങ് വിവാദമുണ്ടായെങ്കിലും അതു പെട്ടെന്നു തന്നെ കെട്ടടങ്ങി. ട്വന്റി-20യുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയില്‍ കോടതി ഇടപെട്ടതും, പോസ്റ്ററില്‍ മോഹന്‍ലാലിന് നടുക്ക് സ്ഥനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഫാന്‍സുകാര്‍ പിണങ്ങിയതുമെല്ലാം ഈ വര്‍ഷം മലയാളികള്‍ കണ്ടു. ഫാന്‍സുകാരുടെ മത്സരത്തിനൊടുവില്‍ മാടമ്പി അതി രാവിലെ 3 മണിക്കും പരുന്ത് കൃത്യം 12:01നും റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിക്കുന്നതും നാം ഇക്കൊല്ലം കണ്ടു. ദേ ഇങ്ങോട്ട് നോക്യേയുടെ ചില ഭാഗങ്ങള്‍ തീയേറ്ററുകാര്‍ മുറിച്ചു എന്നു പറഞ്ഞ് ബാലചന്ദ്ര മേനോന്‍ രംഗത്തു വന്നതും വിവാദമായി. ഭരത് ഗോപി, രഘുവരന്‍, മോനീലാല്‍ എന്നി പ്രതിഭകള്‍ മലയാള സിനിമയോട് വിട പറഞ്ഞ വര്‍ഷം കൂടിയാണ് 2008. എന്തായാലും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സമ്മിശ്രമായ വര്‍ഷമായിരുന്നു 2008. ഇനി 2009-ഇല്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം...
ബോക്സ് ഓഫീസ് ഹിറ്റുകള്‍
1. ട്വന്റി-20
2. അണ്ണന്‍ തമ്പി
3. വെറുതെ ഒരു ഭാര്യ
4. മാടമ്പി
5. തിരക്കഥ
കലാമൂല്യമേറിയ ചിത്രങ്ങള്‍
1. അടയാളങ്ങള്‍
2. കയ്യൊപ്പ്
3. ഗുല്‍മോഹര്‍
4. തലപ്പാവ്
5. പകല്‍നക്ഷത്രങ്ങള്‍ / തിരക്കഥ
നിരാശാജനകമായ ചിത്രങ്ങള്‍
1. പരുന്ത്
2. കോളേജ് കുമാരന്‍
3. മുല്ല
4. ദേ ഇങ്ങോട്ട് നോക്യേ
5. മിന്നാമിന്നിക്കൂട്ടം
അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങള്‍
1. വെറുതെ ഒരു ഭാര്യ
2. ഷേക്‌സ്പിയര്‍ എം.എ മലയാളം
3. പോസിറ്റീവ്
4. കയ്യൊപ്പ്
5. സൈക്കിള്‍
ഒരു പുതുവര്‍ഷപ്പുലരിയില്‍...
2008 കടന്നു പോയി. ജീവിതത്തില്‍ മറക്കാനാവാത്ത ചില സ്മരണകള്‍ സമ്മാനിച്ച്, ചില അനുഭവങ്ങള്‍ നല്‍കി, 2008 യാത്ര പറഞ്ഞു പോയി. എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവില്‍ എത്തിയ വര്‍ഷം കൂടിയാണ് കടന്നു പോയത്. എന്റെ വിവാഹം ഈ വര്‍ഷം മേയ് 16നായിരുന്നു എന്റെ വിവാഹം. മനീഷ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന വര്‍ഷം. എന്റെ സന്തോഷങ്ങള്‍ പങ്കിടാനും, ദു:ഖങ്ങള്‍ പകുത്തെടുക്കാനും ദൈവം എനിക്കായി ഭൂമിയിലേക്കയച്ച, എന്റെ ജീവിത സഖി. എന്തോ, ജീവിതത്തെ ഒരിക്കലും ലാഘവബുദ്ധിയോടെ കാണാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നിരുന്നാല്‍ കൂടി, എന്റെ ഇതു വരെയുള്ള ജീവിതത്തെക്കുറിച്ചും, നാളെയെക്കുറിച്ചും, അടുത്ത തലമുറയെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും കൂടുതല്‍ ആലോചിക്കുവാന്‍ തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതിനാലാണോ, അതോ മറ്റെന്തെങ്കിലും പ്രേരണയാലാണോ, ആവോ എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ പരമപ്രഥാനമായ ചില തിരുമാനങ്ങള്‍ ഞാനെടുത്ത വര്‍ഷം. ഈ ജോലി, ഇതിന്റെ ഭാവി, ഇങ്ങനെ കഷ്ടപ്പെട്ടുള്ള ജീവിതം, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഈ ഓട്ടം, ഇതിങ്ങനെ എത്ര നാള്‍, എന്നതിന് ഞാന്‍ തന്നെ, അല്ല ഞങ്ങള്‍ ഉത്തരം കണ്ടെത്തിയ വര്‍ഷം. സ്വാതന്ത്ര്യത്തിലെ ലോകത്തേക്ക് ഒരു തീരുമാനത്തിന്റെ ദൂരം മാത്രമെയുള്ളു എന്ന് തിരിച്ചറിഞ്ഞ വര്‍ഷം. അതിനായി എന്തു ത്യാഗവും സഹിക്കാം എന്ന് മനസ്സില്‍ പ്രതിജ്ഞ ചെയ്ത വര്‍ഷം. അങ്ങനെ കടന്നു പോകുന്ന വര്‍ഷത്തിന് വ്യക്തിപരമായി നോക്കുകയാണെങ്കില്‍ സവിശേഷതകള്‍ ഏറെ....
ഈ വര്‍ഷത്തിന്റെ അവസാനം അല്ലെങ്കില്‍ പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ് അതിമനോഹരമായിരുന്നു. പതിവിനു വിപരീതമായി ഇത്തവണ ഞാന്‍ പുതുവര്‍ഷം ആഘോഷിച്ചു. സാധാരണ വീടിനകത്തിരുന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് പതിവ്. പക്ഷേ ഈ വര്‍ഷം വീടിനു പുറത്തത് ആഘോഷിച്ചു. ഈ ഉദ്യാനനഗരത്തില്‍ എത്തിയ ശേഷം, പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കിടന്നിരുന്ന ഞങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു കൂട്ടായെത്തിയത്, എന്റെ കസിനും കുടുംബവുമാണ് (ബിനു ചേട്ടനും, ഗോപിക ചേച്ചിയും മാളുക്കുട്ടിയും). വെറുതെ കറങ്ങാമെന്നു കരുതി, കറങ്ങിത്തിരിഞ്ഞു എം.ജി റോഡിലും ബ്രിഗേഡിലുമൊക്കെ പോയി. പതിവിനു വിപരീതമായി, പുതുവത്സര സമയത്ത് ബാംഗ്ലൂര്‍ ശാന്തമായിരുന്നു. വീഥികളില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ബൈക്കില്‍ പറന്നു നടക്കുന്ന ചെത്തു പയ്യന്മാരേയും കണ്ടില്ല. ട്രാഫിക്കും കുറവായിരുന്നു. നല്ല തണുപ്പുമുണ്ടായിരുന്നു. കാറില്‍ ഒരു റൌണ്ട് കറക്കം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നല്ലൊരു റെസ്റ്റോറണ്ട് നോക്കി നടന്ന് അവസാനം ഷാങ്‌ഹായി സല്‍സ എന്നൊരു റെസ്റ്റോറണ്ട് കണ്ടുപിടിച്ചു. അവിടെ ചൈനീസ്, മെക്സിക്കന്‍, കൊറിയന്‍, തായി, ക്യൂബന്‍ വിഭവങ്ങള്‍ ലഭിക്കും. അങ്ങനെ, അവിടെ നിന്നും ക്യൂബന്‍ ഭക്ഷണവും കഴിച്ച് ഇറങ്ങിയപ്പോള്‍ പുതുവര്‍ഷപ്പുലരിക്ക് പിന്നേയും മുക്കാല്‍ മണികൂര്‍ കൂടിയുണ്ട്. നിരത്തുകള്‍ പൊതുവെ വിജനമായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം മെസേജുകള്‍ അയച്ച്, വിളിക്കാനുള്ളവരെ ഒക്കെ വിളിച്ചതിനു ശേഷം, ആളുകള്‍ ഉള്ള സ്ഥലം നോക്കി ഞങ്ങള്‍ കറങ്ങി നടന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ അധികമാരേയും നിരത്തുകളില്‍ കാണുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വീടിനടുത്തെത്തിയപ്പോള്‍ സമയം 12ന് അടുത്തായിരുന്നു. കുറച്ചു നേരം അവിടെ നിന്ന് സംസാരിച്ചപ്പോഴേക്കും പുതുവര്‍ഷം ആഗതമായിരുന്നു. പെട്ടെന്ന് എവിടെ നിന്നോ കുറെ അധികം ആളുകള്‍ നിരത്തുകളിലെത്തി. പടക്കങ്ങളും പൂത്തിരികളും കൊണ്ട് നിരത്തുകള്‍ പ്രഭാപൂരിതമായി. അകലെയുള്ള ഒരു ഫ്ലാറ്റില്‍ നിന്നും ആര്‍പ്പു വിളികും കൂവലും കേള്‍ക്കുന്നുണ്ടായിരുന്നു. അടുത്തെവിടെയോ, ആരോ കരിമരുന്നു പ്രയോഗം നടത്തി. ആകാശമാകെ അത് വര്‍ണ്ന ചിത്രങ്ങള്‍ തീര്‍ത്തു. കസിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് നടന്നു. അങ്ങനെ പ്രതീക്ഷയുടെ, നന്മയുടെ, ഐശ്വര്യത്തിന്റെ ഒരു പുതുവര്‍ഷം ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നു.
എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...

Wednesday, December 24, 2008
കാലവര്‍ഷം
ഹുങ്കാരശബ്ദത്തോടെ തിമിര്‍ത്തു
പെയ്ത മഴ, പെയ്തൊഴിയുന്നുവല്ലോ
എങ്ങും നിശബ്ദത തളം കെട്ടി നില്‍ക്കും
ഇറ്റിറ്റു വീഴും മഴത്തുള്ളികള്‍ തന്‍ ശബ്ദം മാത്രം
സുന്ദരമാമീ സായാഹ്നത്തില്‍
അരങ്ങൊഴിഞ്ഞ മഴതന്‍ പ്രഭാവം മാത്രം
പെയ്തൊഴിഞ്ഞ പേമാരി തന്‍ അനന്തര ഫലം പോല്‍
നിറഞ്ഞു കവിയുന്നുവല്ലോ നദികളും മറ്റും
പകച്ചു നില്‍ക്കുന്നു ആ ബാലകന്‍
ഉയര്‍ന്നു പൊങ്ങും ജലനിരപ്പ് കണ്ട്
ദിനവും നദിതന്‍ കയങ്ങളില്‍
മുങ്ങാംകുഴിയിടുമാ ബാലന്‍
ഒരിക്കലും കാണാത്ത നദിതന്‍
രൌദ്രഭാവം കണ്ടു വിറച്ചു പോയി
ആര്‍ത്തലച്ചു വരുമാ മലവെള്ളം
അവനെയും കൊണ്ടെങ്ങോ പോയ് മറഞ്ഞു.
മാറ്റൊലി കൊണ്ടല്ലോ ആര്‍ത്ത നാദം
ആ മലവെള്ളപ്പാച്ചിലിന്‍ അത്യഗ്ര ശബ്ദത്തില്‍
പൊലിയുന്നുവല്ലോ, നമ്മുടെ നാട്ടില്‍
നാളത്തെ ധനമാമൊരു ജീവന്‍ കൂടി
ഉണ്ടാകുമോ ജീവഹാനിയില്ലാത്തൊരു വര്‍ഷകാലം.

Sunday, December 14, 2008
യാത്ര, ജീവിതയാത്ര
യാത്ര തുടങ്ങി ഞാന്‍ ഇന്നലെ-
ഇന്നുമാ യാത്ര തുടര്‍ന്നിടുന്നു.
എവിടെയോ സമാപിക്കുമാ-
യാത്രതന്‍ ദൈര്‍ഘ്യം പറയവയ്യ.
യാത്ര, ഇത് ജീവിതമാം യാത്ര
എവിടെ തുടങ്ങിയെന്നോര്‍ത്തു ഞാന്‍
രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറമോ, അല്ല
വെറും പൈതലിന്‍ യാത്രയെ
ജീവിതയാത്രയായ് കാണവയ്യ...
നിഷ്‌കളങ്കമാം പൈതലിന്‍ മനസ്സില്‍
ഭാവിതന്‍ ഉത്‌കണ്ഠകളൊന്നുമില്ല
എന്നു മനസ്സില്‍ കളങ്കങ്ങള്‍ വീണോ
അന്നു തുടങ്ങി നാം ജീവിതയാത്ര.
പ്രശ്നങ്ങള്‍ അനുദിനം ജീവിതത്തെ
അതുവഴി നമ്മുടെ മാനസത്തെ
അങ്ങനെ നമ്മുടെ യാത്രയൊ, തെല്ല-
ലോസരപ്പെടുത്തി കളങ്കിതമാക്കുന്നു.
യാത്ര, ഇത് ജീവിതമാം യാത്ര.
മനസ്സിന്‍ കാരാഗൃഹത്തില്‍ തളച്ചൊരാ
പ്രശ്നങ്ങളാം പൈങ്കിളികള്‍
അഗ്നി പര്‍വ്വതത്തിന്‍ ലാവ കണക്കെ
സംഹാര താണ്ഡവമാടി പുറത്തു വരുന്നു.
ജീവിതത്തിന്‍ ആമോദങ്ങളെ
വേരോടെ തന്നെ പിഴുതെറിഞ്ഞും
കഠിനമാം സന്താപത്തിന്‍ വിത്തുകള്‍ പാകിയും
നിര്‍ബാധം പ്രവഹിക്കുന്നുവല്ലോ...
യാത്ര, ഇത് ജീവിതമാം യാത്ര...
ജീവിതം തന്‍ പ്രശ്നങ്ങളില്‍
പെട്ടഴലുന്ന മനുജന്‍, തന്‍-
ജീവിതയാത്രയില്‍ ക്ലേശിക്കുന്നു
രാപാര്‍ത്തുവല്ലോ, അവരെന്നും ഒരു
വഴിയമ്പലം പോലെ വരുമാ സ്ഥലങ്ങളില്‍
ഒടുവിലവിടെ നിന്നൊരിക്കല്‍
വീണ്ടും തുടരുന്നുവല്ലോ ജീവിതമാം യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
ആഹ്ലാദ തിമിര്‍പ്പിലവന്‍, ആ
വഴിയമ്പലത്തില്‍ ദിനങ്ങള്‍ കഴിച്ചു കൂട്ടി
ഒരുവേള ദു:ഖങ്ങള്‍, അല്ല
ജീവിതം തന്നെയവന്‍ വിസ്മരിക്കുന്നു.
കൊട്ടിക്കലാശത്തിന്‍ നേരത്തു വീണ്ടുമവന്‍
നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്നു
പിരിഞ്ഞു പോം വേളയില്‍ വെറുതെ
യാത്ര പറഞ്ഞവന്‍ തുടരുന്നു യാത്ര
യാത്ര, ജീവിതമാം യാത്ര
പല പല ലക്ഷ്യങ്ങള്‍ കോര്‍ത്തിണക്കി
അവന്‍ നിര്‍ബാധം തുടരുന്നു യാത്ര
ഒരു പക്ഷേ ഇനിയൊരു ഇടവേളയില്ല
വിശ്രമിക്കാന്‍ ഇടത്താവളമില്ല.
ഒന്നുമാത്രം മുന്നില്‍ കണ്ടവന്‍,
അത് ജീവിതത്തിന്‍ ലക്ഷ്യം മാത്രം.
നശ്വരമാകും ജീവിതത്തില്‍, മനുജന്‍
എന്തിനോ തുടരുന്നു ഈ യാത്ര...
ആത്യന്തികമാം ലക്ഷ്യമോ,
ജീവിതത്തിന്‍ ലൌകിക സുഖങ്ങള്‍ മാത്രം....
പണത്തിനായ്, സ്വത്തിനായ് കലഹിച്ചും
അഴുക്കു ചാലുകളിലൂടെ ചരിച്ചും
വെട്ടിപ്പിടിക്കുമാ സുഖ സൌകര്യങ്ങള്‍
കേവലം ക്ഷണപ്രഭാ ചഞ്ചലം മാത്രം
ഒരു തൊഴില്‍ റ്റഃഏടി അലയുന്നൂ ചിലര്‍
നിത്യേന വയറ്റിന്‍ വിശപ്പു മാറ്റാന്‍...
ജീവിക്കുവാന്‍ അലയുന്നു ചിലര്‍, പക്ഷേ
ജീവിതത്തിന്‍ സത്യത്തെ അറിയുന്നുമില്ല
ഒടുവിലീ യാത്ര പര്യവസാനിക്കുമ്പൊഴോ
അവന്‍, ആറടി മണ്ണിന്റെ ജന്മിയായ് മാറും
വെട്ടിപ്പിടിച്ചവ ബാക്കി നില്‍ക്കേ, നാം
ഈ ഊഴിയില്‍ തന്നെ അലിഞ്ഞു ചേരുന്നു.
നിര്‍ബാധം തുടര്‍ന്നൊരു യാത്ര
അത് മണ്ണിലേക്കുള്ളൊരു യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
ഇന്നുമാ യാത്ര തുടര്‍ന്നിടുന്നു.
എവിടെയോ സമാപിക്കുമാ-
യാത്രതന്‍ ദൈര്‍ഘ്യം പറയവയ്യ.
യാത്ര, ഇത് ജീവിതമാം യാത്ര
എവിടെ തുടങ്ങിയെന്നോര്‍ത്തു ഞാന്‍
രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറമോ, അല്ല
വെറും പൈതലിന്‍ യാത്രയെ
ജീവിതയാത്രയായ് കാണവയ്യ...
നിഷ്‌കളങ്കമാം പൈതലിന്‍ മനസ്സില്‍
ഭാവിതന്‍ ഉത്‌കണ്ഠകളൊന്നുമില്ല
എന്നു മനസ്സില്‍ കളങ്കങ്ങള്‍ വീണോ
അന്നു തുടങ്ങി നാം ജീവിതയാത്ര.
പ്രശ്നങ്ങള്‍ അനുദിനം ജീവിതത്തെ
അതുവഴി നമ്മുടെ മാനസത്തെ
അങ്ങനെ നമ്മുടെ യാത്രയൊ, തെല്ല-
ലോസരപ്പെടുത്തി കളങ്കിതമാക്കുന്നു.
യാത്ര, ഇത് ജീവിതമാം യാത്ര.
മനസ്സിന്‍ കാരാഗൃഹത്തില്‍ തളച്ചൊരാ
പ്രശ്നങ്ങളാം പൈങ്കിളികള്‍
അഗ്നി പര്‍വ്വതത്തിന്‍ ലാവ കണക്കെ
സംഹാര താണ്ഡവമാടി പുറത്തു വരുന്നു.
ജീവിതത്തിന്‍ ആമോദങ്ങളെ
വേരോടെ തന്നെ പിഴുതെറിഞ്ഞും
കഠിനമാം സന്താപത്തിന്‍ വിത്തുകള്‍ പാകിയും
നിര്‍ബാധം പ്രവഹിക്കുന്നുവല്ലോ...
യാത്ര, ഇത് ജീവിതമാം യാത്ര...
ജീവിതം തന്‍ പ്രശ്നങ്ങളില്‍
പെട്ടഴലുന്ന മനുജന്‍, തന്‍-
ജീവിതയാത്രയില്‍ ക്ലേശിക്കുന്നു
രാപാര്‍ത്തുവല്ലോ, അവരെന്നും ഒരു
വഴിയമ്പലം പോലെ വരുമാ സ്ഥലങ്ങളില്‍
ഒടുവിലവിടെ നിന്നൊരിക്കല്‍
വീണ്ടും തുടരുന്നുവല്ലോ ജീവിതമാം യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
ആഹ്ലാദ തിമിര്‍പ്പിലവന്‍, ആ
വഴിയമ്പലത്തില്‍ ദിനങ്ങള്‍ കഴിച്ചു കൂട്ടി
ഒരുവേള ദു:ഖങ്ങള്‍, അല്ല
ജീവിതം തന്നെയവന്‍ വിസ്മരിക്കുന്നു.
കൊട്ടിക്കലാശത്തിന്‍ നേരത്തു വീണ്ടുമവന്‍
നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്നു
പിരിഞ്ഞു പോം വേളയില്‍ വെറുതെ
യാത്ര പറഞ്ഞവന്‍ തുടരുന്നു യാത്ര
യാത്ര, ജീവിതമാം യാത്ര
പല പല ലക്ഷ്യങ്ങള്‍ കോര്‍ത്തിണക്കി
അവന്‍ നിര്‍ബാധം തുടരുന്നു യാത്ര
ഒരു പക്ഷേ ഇനിയൊരു ഇടവേളയില്ല
വിശ്രമിക്കാന്‍ ഇടത്താവളമില്ല.
ഒന്നുമാത്രം മുന്നില്‍ കണ്ടവന്‍,
അത് ജീവിതത്തിന്‍ ലക്ഷ്യം മാത്രം.
നശ്വരമാകും ജീവിതത്തില്‍, മനുജന്‍
എന്തിനോ തുടരുന്നു ഈ യാത്ര...
ആത്യന്തികമാം ലക്ഷ്യമോ,
ജീവിതത്തിന്‍ ലൌകിക സുഖങ്ങള്‍ മാത്രം....
പണത്തിനായ്, സ്വത്തിനായ് കലഹിച്ചും
അഴുക്കു ചാലുകളിലൂടെ ചരിച്ചും
വെട്ടിപ്പിടിക്കുമാ സുഖ സൌകര്യങ്ങള്‍
കേവലം ക്ഷണപ്രഭാ ചഞ്ചലം മാത്രം
ഒരു തൊഴില്‍ റ്റഃഏടി അലയുന്നൂ ചിലര്‍
നിത്യേന വയറ്റിന്‍ വിശപ്പു മാറ്റാന്‍...
ജീവിക്കുവാന്‍ അലയുന്നു ചിലര്‍, പക്ഷേ
ജീവിതത്തിന്‍ സത്യത്തെ അറിയുന്നുമില്ല
ഒടുവിലീ യാത്ര പര്യവസാനിക്കുമ്പൊഴോ
അവന്‍, ആറടി മണ്ണിന്റെ ജന്മിയായ് മാറും
വെട്ടിപ്പിടിച്ചവ ബാക്കി നില്‍ക്കേ, നാം
ഈ ഊഴിയില്‍ തന്നെ അലിഞ്ഞു ചേരുന്നു.
നിര്‍ബാധം തുടര്‍ന്നൊരു യാത്ര
അത് മണ്ണിലേക്കുള്ളൊരു യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
Tuesday, December 9, 2008
പ്രധാനമന്ത്രിക്കൊരു തുറന്ന കത്ത്
ടൈംസ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്റെ പത്രാധിപര്‍ നമ്മുടെ പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്ത്. ഒരു മെയില്‍ ചെയിനിന്റെ ഭാഗമായി എനിക്കു ലഭിച്ചതാണ്. ഞാനിത ഇവിടെ ചേര്‍ക്കുന്നു.
Dear Mr. Prime minister,
I am a typical mouse from Mumbai. In the local train compartment which has capacity of 100 persons, I travel with 500 more mouse. Mouse at least squeak but we don't even do that.
Today I heard your speech. In which you said 'NO BODY WOULD BE SPARED'. I would like to remind you that fourteen years has passed since serial bomb blast in Mumbai took place. Dawood was the main conspirator. Till today he is not caught. All our bolywood actors, our builders, our Gutka king meets him but your Government can not catch him. Reason is simple; all your ministers are hand in glove with him. If any attempt is made to catch him everybody will be exposed. Your statement 'NOBODY WOULD BE SPARED' is nothing but a cruel joke on this unfortunate people of India.
Enough is enough. As such after seeing terrorist attack carried out by about a dozen young boys I realize that if same thing continues days are not away when terrorist will attack by air, destroy our nuclear reactor and there will be one more Hiroshima. We the people are left with only one mantra. Womb to Bomb to Tomb. You promised Mumbaikar Shanghai what you have given us is Jalianwala Baug.
Today only your home minister resigned. What took you so long to kick out this joker? Only reason was that he was loyal to Gandhi family. Loyalty to Gandhi family is more important than blood of innocent people, isn't it? I am born and bought up in Mumbai for last fifty eight years. Believe me corruption in Maharashtra is worse than that in Bihar. Look at all the politician, Sharad Pawar, Chagan Bhujbal, Narayan Rane, Bal Thackray , Gopinath Munde, Raj Thackray, Vilasrao Deshmukh all are rolling in money. Vilasrao Deshmukh is one of the worst Chief minister I have seen. His only business is to increase the FSI every other day, make money and send it to Delhi so Congress can fight next election. Now the clown has found new way and will increase FSI for fisherman so they can build concrete house right on sea shore. Next time terrorist can comfortably live in those house , enjoy the beauty of sea and then attack the Mumbai at their will.
Recently I had to purchase house in Mumbai. I met about two dozen builders. Everybody wanted about 30% in black. A common person like me knows this and with all your intelligent agency & CBI you and your finance minister are not aware of it. Where all the black money goes? To the underworld isn't it? Our politicians take help of these goondas to vacate people by force. I myself was victim of it. If you have time please come to me, I will tell you everything. If this has been land of fools, idiots then I would not have ever cared to write you this letter. Just see the tragedy, on one side we are reaching moon, people are so intelligent and on other side you politician has converted nectar into deadly poison. I am everything Hindu, Muslim, Christian, Schedule caste, OBC, Muslim OBC, Christian Schedule caste, Creamy Schedule caste only what I am not is INDIAN. You politician have raped every part of mother India by your policy of divide and rule. Take example of former president Abdul Kalam. Such a intelligent person, such a fine human being. You politician didn't even spare him. Your party along with opposition joined the hands, because politician feels they are supreme and there is no place for good person.
Dear Mr Prime minister you are one of the most intelligent person, most learned person. Just wake up, be a real SARDAR. First and foremost expose all selfish politician. Ask Swiss bank to give name of all Indian account holder. Give reins of CBI to independent agency. Let them find wolf among us. There will be political upheaval but that will better than dance of death which we are witnessing every day. Just give us ambient where we can work honestly and without fear. Let there be rule of law. Everything else will be taken care of.
Choice is yours Mr. Prime Minister. Do you want to be lead by one person or you want to lead the nation of 100 Crore people?

Subscribe to:
Posts (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.