കണ്ണൂര്‍ വീണ്ടും നിണമണിയുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ആവര്‍ത്തിക്കപ്പെടുന്നു. കണ്ണുനീര്‍ വറ്റാത്തെ അവിടുത്തെ അമ്മമാരുടേയും സഹോദരിമാരുടേയും ദു:ഖത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട്....
രക്തത്താല്‍ അഭിഷിക്തമാം നാട്
നിണച്ചാലൊഴുകിയ പന്‌ഥാവ് മാത്രം
ശാന്തമായിരിക്കും സമയമില്ല
കൊല്ലും കൊലയും നടക്കുന്നു നിരന്തരം
കൊലപാതകങ്ങള്‍ക്കു നിപുണരവര്‍
രക്തബന്ധവുമൊരു തടസ്സമല്ല
വിധവകളാകും സ്ത്രീകള്‍തന്‍
തേങ്ങല്‍ നിലയ്ക്കില്ലൊരിക്കലും
അനാഥരാകും കുട്ടികള്‍ തന്‍ ദു:ഖം
കണ്ടില്ലെന്നു നടിക്കുന്നുവല്ലോ ആ ലോകം
ഇനിയും നിര്‍ത്താതെ തുടര്‍ന്നു വരുന്നു
നിഷ്ഠൂരമാം രാഷ്ട്രീയ കൊലപാതകങ്ങള്‍
ബോംബും വടിവാളുമാണാ കൈകളില്‍
സ്നേഹമെന്തെന്നറിഞ്ഞു കൂടാ
രക്തത്തിന്‍ ഗന്ധമാണെന്തിനും
വെറുപ്പു തോന്നുമൊരു കാടന്‍ സംസ്കാരം
കൊലവിളികളെങ്ങും മുഴങ്ങി കേള്‍ക്കും
വാശിയിലാണവര്‍ ഒരു സമനിലയ്ക്കായ്
മരണമെവിടേയും പതിയിരിക്കും
ആഗതമാവുമതെവിടെ നിന്നും
ഉണ്ടാകുമോ ഇതിന്നൊരവസാനം
ശാന്തിയും സമാധാനവും കൈവരുമോ
ലോകത്തിന്‍ പ്രാര്‍ത്ഥനയെന്നുമുണ്ട്
ഇനിയെങ്കിലും ശാന്തമാകുമോ കണ്ണൂര്‍....?
Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts
Saturday, January 3, 2009
Wednesday, December 24, 2008
കാലവര്‍ഷം
ഹുങ്കാരശബ്ദത്തോടെ തിമിര്‍ത്തു
പെയ്ത മഴ, പെയ്തൊഴിയുന്നുവല്ലോ
എങ്ങും നിശബ്ദത തളം കെട്ടി നില്‍ക്കും
ഇറ്റിറ്റു വീഴും മഴത്തുള്ളികള്‍ തന്‍ ശബ്ദം മാത്രം
സുന്ദരമാമീ സായാഹ്നത്തില്‍
അരങ്ങൊഴിഞ്ഞ മഴതന്‍ പ്രഭാവം മാത്രം
പെയ്തൊഴിഞ്ഞ പേമാരി തന്‍ അനന്തര ഫലം പോല്‍
നിറഞ്ഞു കവിയുന്നുവല്ലോ നദികളും മറ്റും
പകച്ചു നില്‍ക്കുന്നു ആ ബാലകന്‍
ഉയര്‍ന്നു പൊങ്ങും ജലനിരപ്പ് കണ്ട്
ദിനവും നദിതന്‍ കയങ്ങളില്‍
മുങ്ങാംകുഴിയിടുമാ ബാലന്‍
ഒരിക്കലും കാണാത്ത നദിതന്‍
രൌദ്രഭാവം കണ്ടു വിറച്ചു പോയി
ആര്‍ത്തലച്ചു വരുമാ മലവെള്ളം
അവനെയും കൊണ്ടെങ്ങോ പോയ് മറഞ്ഞു.
മാറ്റൊലി കൊണ്ടല്ലോ ആര്‍ത്ത നാദം
ആ മലവെള്ളപ്പാച്ചിലിന്‍ അത്യഗ്ര ശബ്ദത്തില്‍
പൊലിയുന്നുവല്ലോ, നമ്മുടെ നാട്ടില്‍
നാളത്തെ ധനമാമൊരു ജീവന്‍ കൂടി
ഉണ്ടാകുമോ ജീവഹാനിയില്ലാത്തൊരു വര്‍ഷകാലം.
പെയ്ത മഴ, പെയ്തൊഴിയുന്നുവല്ലോ
എങ്ങും നിശബ്ദത തളം കെട്ടി നില്‍ക്കും
ഇറ്റിറ്റു വീഴും മഴത്തുള്ളികള്‍ തന്‍ ശബ്ദം മാത്രം
സുന്ദരമാമീ സായാഹ്നത്തില്‍
അരങ്ങൊഴിഞ്ഞ മഴതന്‍ പ്രഭാവം മാത്രം
പെയ്തൊഴിഞ്ഞ പേമാരി തന്‍ അനന്തര ഫലം പോല്‍
നിറഞ്ഞു കവിയുന്നുവല്ലോ നദികളും മറ്റും
പകച്ചു നില്‍ക്കുന്നു ആ ബാലകന്‍
ഉയര്‍ന്നു പൊങ്ങും ജലനിരപ്പ് കണ്ട്
ദിനവും നദിതന്‍ കയങ്ങളില്‍
മുങ്ങാംകുഴിയിടുമാ ബാലന്‍
ഒരിക്കലും കാണാത്ത നദിതന്‍
രൌദ്രഭാവം കണ്ടു വിറച്ചു പോയി
ആര്‍ത്തലച്ചു വരുമാ മലവെള്ളം
അവനെയും കൊണ്ടെങ്ങോ പോയ് മറഞ്ഞു.
മാറ്റൊലി കൊണ്ടല്ലോ ആര്‍ത്ത നാദം
ആ മലവെള്ളപ്പാച്ചിലിന്‍ അത്യഗ്ര ശബ്ദത്തില്‍
പൊലിയുന്നുവല്ലോ, നമ്മുടെ നാട്ടില്‍
നാളത്തെ ധനമാമൊരു ജീവന്‍ കൂടി
ഉണ്ടാകുമോ ജീവഹാനിയില്ലാത്തൊരു വര്‍ഷകാലം.
Sunday, December 14, 2008
യാത്ര, ജീവിതയാത്ര
യാത്ര തുടങ്ങി ഞാന്‍ ഇന്നലെ-
ഇന്നുമാ യാത്ര തുടര്‍ന്നിടുന്നു.
എവിടെയോ സമാപിക്കുമാ-
യാത്രതന്‍ ദൈര്‍ഘ്യം പറയവയ്യ.
യാത്ര, ഇത് ജീവിതമാം യാത്ര
എവിടെ തുടങ്ങിയെന്നോര്‍ത്തു ഞാന്‍
രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറമോ, അല്ല
വെറും പൈതലിന്‍ യാത്രയെ
ജീവിതയാത്രയായ് കാണവയ്യ...
നിഷ്‌കളങ്കമാം പൈതലിന്‍ മനസ്സില്‍
ഭാവിതന്‍ ഉത്‌കണ്ഠകളൊന്നുമില്ല
എന്നു മനസ്സില്‍ കളങ്കങ്ങള്‍ വീണോ
അന്നു തുടങ്ങി നാം ജീവിതയാത്ര.
പ്രശ്നങ്ങള്‍ അനുദിനം ജീവിതത്തെ
അതുവഴി നമ്മുടെ മാനസത്തെ
അങ്ങനെ നമ്മുടെ യാത്രയൊ, തെല്ല-
ലോസരപ്പെടുത്തി കളങ്കിതമാക്കുന്നു.
യാത്ര, ഇത് ജീവിതമാം യാത്ര.
മനസ്സിന്‍ കാരാഗൃഹത്തില്‍ തളച്ചൊരാ
പ്രശ്നങ്ങളാം പൈങ്കിളികള്‍
അഗ്നി പര്‍വ്വതത്തിന്‍ ലാവ കണക്കെ
സംഹാര താണ്ഡവമാടി പുറത്തു വരുന്നു.
ജീവിതത്തിന്‍ ആമോദങ്ങളെ
വേരോടെ തന്നെ പിഴുതെറിഞ്ഞും
കഠിനമാം സന്താപത്തിന്‍ വിത്തുകള്‍ പാകിയും
നിര്‍ബാധം പ്രവഹിക്കുന്നുവല്ലോ...
യാത്ര, ഇത് ജീവിതമാം യാത്ര...
ജീവിതം തന്‍ പ്രശ്നങ്ങളില്‍
പെട്ടഴലുന്ന മനുജന്‍, തന്‍-
ജീവിതയാത്രയില്‍ ക്ലേശിക്കുന്നു
രാപാര്‍ത്തുവല്ലോ, അവരെന്നും ഒരു
വഴിയമ്പലം പോലെ വരുമാ സ്ഥലങ്ങളില്‍
ഒടുവിലവിടെ നിന്നൊരിക്കല്‍
വീണ്ടും തുടരുന്നുവല്ലോ ജീവിതമാം യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
ആഹ്ലാദ തിമിര്‍പ്പിലവന്‍, ആ
വഴിയമ്പലത്തില്‍ ദിനങ്ങള്‍ കഴിച്ചു കൂട്ടി
ഒരുവേള ദു:ഖങ്ങള്‍, അല്ല
ജീവിതം തന്നെയവന്‍ വിസ്മരിക്കുന്നു.
കൊട്ടിക്കലാശത്തിന്‍ നേരത്തു വീണ്ടുമവന്‍
നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്നു
പിരിഞ്ഞു പോം വേളയില്‍ വെറുതെ
യാത്ര പറഞ്ഞവന്‍ തുടരുന്നു യാത്ര
യാത്ര, ജീവിതമാം യാത്ര
പല പല ലക്ഷ്യങ്ങള്‍ കോര്‍ത്തിണക്കി
അവന്‍ നിര്‍ബാധം തുടരുന്നു യാത്ര
ഒരു പക്ഷേ ഇനിയൊരു ഇടവേളയില്ല
വിശ്രമിക്കാന്‍ ഇടത്താവളമില്ല.
ഒന്നുമാത്രം മുന്നില്‍ കണ്ടവന്‍,
അത് ജീവിതത്തിന്‍ ലക്ഷ്യം മാത്രം.
നശ്വരമാകും ജീവിതത്തില്‍, മനുജന്‍
എന്തിനോ തുടരുന്നു ഈ യാത്ര...
ആത്യന്തികമാം ലക്ഷ്യമോ,
ജീവിതത്തിന്‍ ലൌകിക സുഖങ്ങള്‍ മാത്രം....
പണത്തിനായ്, സ്വത്തിനായ് കലഹിച്ചും
അഴുക്കു ചാലുകളിലൂടെ ചരിച്ചും
വെട്ടിപ്പിടിക്കുമാ സുഖ സൌകര്യങ്ങള്‍
കേവലം ക്ഷണപ്രഭാ ചഞ്ചലം മാത്രം
ഒരു തൊഴില്‍ റ്റഃഏടി അലയുന്നൂ ചിലര്‍
നിത്യേന വയറ്റിന്‍ വിശപ്പു മാറ്റാന്‍...
ജീവിക്കുവാന്‍ അലയുന്നു ചിലര്‍, പക്ഷേ
ജീവിതത്തിന്‍ സത്യത്തെ അറിയുന്നുമില്ല
ഒടുവിലീ യാത്ര പര്യവസാനിക്കുമ്പൊഴോ
അവന്‍, ആറടി മണ്ണിന്റെ ജന്മിയായ് മാറും
വെട്ടിപ്പിടിച്ചവ ബാക്കി നില്‍ക്കേ, നാം
ഈ ഊഴിയില്‍ തന്നെ അലിഞ്ഞു ചേരുന്നു.
നിര്‍ബാധം തുടര്‍ന്നൊരു യാത്ര
അത് മണ്ണിലേക്കുള്ളൊരു യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
ഇന്നുമാ യാത്ര തുടര്‍ന്നിടുന്നു.
എവിടെയോ സമാപിക്കുമാ-
യാത്രതന്‍ ദൈര്‍ഘ്യം പറയവയ്യ.
യാത്ര, ഇത് ജീവിതമാം യാത്ര
എവിടെ തുടങ്ങിയെന്നോര്‍ത്തു ഞാന്‍
രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറമോ, അല്ല
വെറും പൈതലിന്‍ യാത്രയെ
ജീവിതയാത്രയായ് കാണവയ്യ...
നിഷ്‌കളങ്കമാം പൈതലിന്‍ മനസ്സില്‍
ഭാവിതന്‍ ഉത്‌കണ്ഠകളൊന്നുമില്ല
എന്നു മനസ്സില്‍ കളങ്കങ്ങള്‍ വീണോ
അന്നു തുടങ്ങി നാം ജീവിതയാത്ര.
പ്രശ്നങ്ങള്‍ അനുദിനം ജീവിതത്തെ
അതുവഴി നമ്മുടെ മാനസത്തെ
അങ്ങനെ നമ്മുടെ യാത്രയൊ, തെല്ല-
ലോസരപ്പെടുത്തി കളങ്കിതമാക്കുന്നു.
യാത്ര, ഇത് ജീവിതമാം യാത്ര.
മനസ്സിന്‍ കാരാഗൃഹത്തില്‍ തളച്ചൊരാ
പ്രശ്നങ്ങളാം പൈങ്കിളികള്‍
അഗ്നി പര്‍വ്വതത്തിന്‍ ലാവ കണക്കെ
സംഹാര താണ്ഡവമാടി പുറത്തു വരുന്നു.
ജീവിതത്തിന്‍ ആമോദങ്ങളെ
വേരോടെ തന്നെ പിഴുതെറിഞ്ഞും
കഠിനമാം സന്താപത്തിന്‍ വിത്തുകള്‍ പാകിയും
നിര്‍ബാധം പ്രവഹിക്കുന്നുവല്ലോ...
യാത്ര, ഇത് ജീവിതമാം യാത്ര...
ജീവിതം തന്‍ പ്രശ്നങ്ങളില്‍
പെട്ടഴലുന്ന മനുജന്‍, തന്‍-
ജീവിതയാത്രയില്‍ ക്ലേശിക്കുന്നു
രാപാര്‍ത്തുവല്ലോ, അവരെന്നും ഒരു
വഴിയമ്പലം പോലെ വരുമാ സ്ഥലങ്ങളില്‍
ഒടുവിലവിടെ നിന്നൊരിക്കല്‍
വീണ്ടും തുടരുന്നുവല്ലോ ജീവിതമാം യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
ആഹ്ലാദ തിമിര്‍പ്പിലവന്‍, ആ
വഴിയമ്പലത്തില്‍ ദിനങ്ങള്‍ കഴിച്ചു കൂട്ടി
ഒരുവേള ദു:ഖങ്ങള്‍, അല്ല
ജീവിതം തന്നെയവന്‍ വിസ്മരിക്കുന്നു.
കൊട്ടിക്കലാശത്തിന്‍ നേരത്തു വീണ്ടുമവന്‍
നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്നു
പിരിഞ്ഞു പോം വേളയില്‍ വെറുതെ
യാത്ര പറഞ്ഞവന്‍ തുടരുന്നു യാത്ര
യാത്ര, ജീവിതമാം യാത്ര
പല പല ലക്ഷ്യങ്ങള്‍ കോര്‍ത്തിണക്കി
അവന്‍ നിര്‍ബാധം തുടരുന്നു യാത്ര
ഒരു പക്ഷേ ഇനിയൊരു ഇടവേളയില്ല
വിശ്രമിക്കാന്‍ ഇടത്താവളമില്ല.
ഒന്നുമാത്രം മുന്നില്‍ കണ്ടവന്‍,
അത് ജീവിതത്തിന്‍ ലക്ഷ്യം മാത്രം.
നശ്വരമാകും ജീവിതത്തില്‍, മനുജന്‍
എന്തിനോ തുടരുന്നു ഈ യാത്ര...
ആത്യന്തികമാം ലക്ഷ്യമോ,
ജീവിതത്തിന്‍ ലൌകിക സുഖങ്ങള്‍ മാത്രം....
പണത്തിനായ്, സ്വത്തിനായ് കലഹിച്ചും
അഴുക്കു ചാലുകളിലൂടെ ചരിച്ചും
വെട്ടിപ്പിടിക്കുമാ സുഖ സൌകര്യങ്ങള്‍
കേവലം ക്ഷണപ്രഭാ ചഞ്ചലം മാത്രം
ഒരു തൊഴില്‍ റ്റഃഏടി അലയുന്നൂ ചിലര്‍
നിത്യേന വയറ്റിന്‍ വിശപ്പു മാറ്റാന്‍...
ജീവിക്കുവാന്‍ അലയുന്നു ചിലര്‍, പക്ഷേ
ജീവിതത്തിന്‍ സത്യത്തെ അറിയുന്നുമില്ല
ഒടുവിലീ യാത്ര പര്യവസാനിക്കുമ്പൊഴോ
അവന്‍, ആറടി മണ്ണിന്റെ ജന്മിയായ് മാറും
വെട്ടിപ്പിടിച്ചവ ബാക്കി നില്‍ക്കേ, നാം
ഈ ഊഴിയില്‍ തന്നെ അലിഞ്ഞു ചേരുന്നു.
നിര്‍ബാധം തുടര്‍ന്നൊരു യാത്ര
അത് മണ്ണിലേക്കുള്ളൊരു യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
യാത്ര, ഇത് ജീവിതമാം യാത്ര
Sunday, July 20, 2008
എന്റെ പ്രാര്‍ത്ഥന

ഒരു തുടമെണ്ണ പകറ്‍ന്നു നല്‍കി
കാറ്റേറ്റു വീഴുമീ ദീപനാളത്തേയും
കെടാതെ കയ്യാല്‍ തെളിച്ചു നിറ്‍ത്തി...
നെയ്ത്തിരി നാളമായ് എന്നും നിന്‍ മുന്നില്‍
ഞാന്‍, പ്രഭയോടെരിഞ്ഞിടുന്നു
ക്ഷണികമാം ജീവിതയാത്രയില്‍ നീ
അനുഗ്രഹമേകണേ സറ്‍വ്വേശ്വരാ....
ഒരു വഴിയമ്പലമാകുമീ ഭൂമിയില്‍
ഞാന്‍, വെറുമൊരു ഏകാന്ത പഥികന്‍
നശ്വരമാകുമീ ജീവിതത്തില്‍ എന്നില്‍
കാരുണ്യമേകണേ സറ്‍വ്വേശ്വരാ....
Sunday, June 22, 2008
എന്‍ സുന്ദരി..
അപൂര്‍വ്വ രാഗങ്ങളെഴുതുമീ വേളയില്‍
തനിച്ചിരുന്നുറങ്ങുന്ന സുന്ദരി
നിന്‍ സ്വപ്നസഞ്ചാരപഥങ്ങളില്‍
ഞാനുണ്ടായിരുന്നുവെങ്കില്‍
ധന്യമീ ജീവിതം
സഫലമീ ജീവിതം
എന്‍ ജീവിതയാത്രതന്‍ മഹത്തായ സാഫല്യം
ഉണര്‍ന്നിരിക്കും നിനക്കൊരു
മയില്‍ പേടതന്‍ രൂപലാവണ്യമോ
സപ്തസ്വരങ്ങളെ വെല്ലുന്ന നിന്‍സ്വരം
ഏവിടെയോ കേട്ടു മറന്ന കുയില്‍ നാദമോ
നിന്‍ ചൊടിയില്‍ നിറഞ്ഞിടും മന്ദസ്മിതം
തന്‍, അറ്‍ത്ഥമെന്തെന്നറിഞ്ഞു കൂടാ
തിളക്കമേറും നിന്‍ മിഴികളില്‍
ജ്വലിക്കുന്നതെനിക്കുള്ള സന്ദേശമോ
എന്തിനു വേണ്ടി നീ കാത്തിരിപ്പൂ
വറ്‍ഷം പ്രതീക്ഷിക്കും വേഴാമ്പലിനേപ്പോല്‍
മറക്കില്ലൊരിക്കലും നിന്നെ ഞാന്‍ ഓമലെ
എന്‍ ജീവിതത്തിന്‍ അടരാത്തൊരേടു നീ
എന്‍ മനം നിന്നോട് ചോദിക്കയല്ലോ
എന്തിനു നിന്നെ ഞാന്‍ കണ്ടു മുട്ടി....
തനിച്ചിരുന്നുറങ്ങുന്ന സുന്ദരി
നിന്‍ സ്വപ്നസഞ്ചാരപഥങ്ങളില്‍
ഞാനുണ്ടായിരുന്നുവെങ്കില്‍
ധന്യമീ ജീവിതം
സഫലമീ ജീവിതം
എന്‍ ജീവിതയാത്രതന്‍ മഹത്തായ സാഫല്യം
ഉണര്‍ന്നിരിക്കും നിനക്കൊരു
മയില്‍ പേടതന്‍ രൂപലാവണ്യമോ
സപ്തസ്വരങ്ങളെ വെല്ലുന്ന നിന്‍സ്വരം
ഏവിടെയോ കേട്ടു മറന്ന കുയില്‍ നാദമോ
നിന്‍ ചൊടിയില്‍ നിറഞ്ഞിടും മന്ദസ്മിതം
തന്‍, അറ്‍ത്ഥമെന്തെന്നറിഞ്ഞു കൂടാ
തിളക്കമേറും നിന്‍ മിഴികളില്‍
ജ്വലിക്കുന്നതെനിക്കുള്ള സന്ദേശമോ
എന്തിനു വേണ്ടി നീ കാത്തിരിപ്പൂ
വറ്‍ഷം പ്രതീക്ഷിക്കും വേഴാമ്പലിനേപ്പോല്‍
മറക്കില്ലൊരിക്കലും നിന്നെ ഞാന്‍ ഓമലെ
എന്‍ ജീവിതത്തിന്‍ അടരാത്തൊരേടു നീ
എന്‍ മനം നിന്നോട് ചോദിക്കയല്ലോ
എന്തിനു നിന്നെ ഞാന്‍ കണ്ടു മുട്ടി....
Tuesday, June 10, 2008
സഖീ... നിന്നെ തേടി ഞാന്‍....
ആരെയോ തേടി ഞാന്‍
പിന്നിട്ട പന്ഥാവിലൂടെ
ആരെയോ തേടി ഞാന്‍
കൈവിട്ട സ്വപ്നത്തിലൂടെ
എന്‍ ജീവണ്റ്റെ ജീവനാം
ജീവണ്റ്റെ രാഗമായ്
പ്രണയിനി നീയെവിടെ.....
ഒരിക്കലെന്‍ സ്വപ്നത്തിന്‍
നിത്യ പ്രതീക്ഷയാം, അഴകേ നീയകലെ....
എന്നുമെന്‍ ഹൃദയത്തില്‍
നിത്യ പ്രതിഷ്ഠമാം, നിനവേ നീയെവിടെ...
ഹൃദയവിപഞ്ചിക മീട്ടുമ്പോള്‍ നീ,
തരളിതയാകുന്നോ.....
അനുപമമാകുമീ
സുന്ദര സന്ധ്യയില്‍, പ്രിയദേ നീയെവിടേ...
അനവദ്യസുന്ദരമാകുമീ
വേളയില്‍, വരദേ നീയകലേ...
അണയാത്ത നാളമായ്
എന്നുമെന്‍ ഹൃദയത്തില്‍,
സഖി നീ വിളങ്ങിടുമോ?
പിന്നിട്ട പന്ഥാവിലൂടെ
ആരെയോ തേടി ഞാന്‍
കൈവിട്ട സ്വപ്നത്തിലൂടെ
എന്‍ ജീവണ്റ്റെ ജീവനാം
ജീവണ്റ്റെ രാഗമായ്
പ്രണയിനി നീയെവിടെ.....
ഒരിക്കലെന്‍ സ്വപ്നത്തിന്‍
നിത്യ പ്രതീക്ഷയാം, അഴകേ നീയകലെ....
എന്നുമെന്‍ ഹൃദയത്തില്‍
നിത്യ പ്രതിഷ്ഠമാം, നിനവേ നീയെവിടെ...
ഹൃദയവിപഞ്ചിക മീട്ടുമ്പോള്‍ നീ,
തരളിതയാകുന്നോ.....
അനുപമമാകുമീ
സുന്ദര സന്ധ്യയില്‍, പ്രിയദേ നീയെവിടേ...
അനവദ്യസുന്ദരമാകുമീ
വേളയില്‍, വരദേ നീയകലേ...
അണയാത്ത നാളമായ്
എന്നുമെന്‍ ഹൃദയത്തില്‍,
സഖി നീ വിളങ്ങിടുമോ?
Wednesday, May 21, 2008
അവള്‍ ഒരു മരീചിക

കമലദളം പോല്‍ മനോഹരമീ മിഴികളും
താരം പോല്‍ വിളങ്ങുമീ കൃഷ്ണമണികളും
സുന്ദരമാമീ കണ്‍പീലികളും
ഇടതൂറ്‍ന്ന് നില്‍ക്കുമാ പുരികങ്ങളും
അഴകേറും കാറ്‍കൂന്തലില്‍
ഒരു നറു തുളസിക്കതിരും
വിസ്താരമേറുമാ നെറ്റിയില്‍
ഒരു ചെറു ചന്ദനക്കുറിയും
രക്ത വറ്‍ണ്ണമാം കപോലങ്ങളൂം, ചുണ്ടില്‍
ആരെയും ആകറ്‍ഷിക്കും ഒരു ചെറു പുഞ്ചിരിയും
നറുനിലാവു പോലെ പ്രഭ ചൊരിയും
സുന്ദരമാമീ വദനം ഒന്നു കണ്ടെങ്കില്‍
ഒരു മാത്ര കാണുവാനെന്നന്തരംഗം
ഇച്ഛിക്കുന്നുവല്ലോ കാലങ്ങളായ്
ഒരു മിന്നല്‍ പിണറ്‍ പോല്‍ മിന്നി മായുമീ
അവറ്‍ണ്ണ്യമാം വശ്യ സുന്ദര വദനം
ഒരു സ്വപ്നത്തിലെങ്കിലും കാണുവാന്‍
മോഹിക്കുന്നുവല്ലോ മമഹൃദയം
അടുക്കുമ്പോളകലുന്ന മരീചിക പോല്‍
ആ മുഖമിന്നുമെനിക്കന്യമല്ലോ....
താരം പോല്‍ വിളങ്ങുമീ കൃഷ്ണമണികളും
സുന്ദരമാമീ കണ്‍പീലികളും
ഇടതൂറ്‍ന്ന് നില്‍ക്കുമാ പുരികങ്ങളും
അഴകേറും കാറ്‍കൂന്തലില്‍
ഒരു നറു തുളസിക്കതിരും
വിസ്താരമേറുമാ നെറ്റിയില്‍
ഒരു ചെറു ചന്ദനക്കുറിയും
രക്ത വറ്‍ണ്ണമാം കപോലങ്ങളൂം, ചുണ്ടില്‍
ആരെയും ആകറ്‍ഷിക്കും ഒരു ചെറു പുഞ്ചിരിയും
നറുനിലാവു പോലെ പ്രഭ ചൊരിയും
സുന്ദരമാമീ വദനം ഒന്നു കണ്ടെങ്കില്‍
ഒരു മാത്ര കാണുവാനെന്നന്തരംഗം
ഇച്ഛിക്കുന്നുവല്ലോ കാലങ്ങളായ്
ഒരു മിന്നല്‍ പിണറ്‍ പോല്‍ മിന്നി മായുമീ
അവറ്‍ണ്ണ്യമാം വശ്യ സുന്ദര വദനം
ഒരു സ്വപ്നത്തിലെങ്കിലും കാണുവാന്‍
മോഹിക്കുന്നുവല്ലോ മമഹൃദയം
അടുക്കുമ്പോളകലുന്ന മരീചിക പോല്‍
ആ മുഖമിന്നുമെനിക്കന്യമല്ലോ....
Subscribe to:
Posts (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.