കണ്ണൂര്‍ വീണ്ടും നിണമണിയുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ആവര്‍ത്തിക്കപ്പെടുന്നു. കണ്ണുനീര്‍ വറ്റാത്തെ അവിടുത്തെ അമ്മമാരുടേയും സഹോദരിമാരുടേയും ദു:ഖത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട്....
രക്തത്താല്‍ അഭിഷിക്തമാം നാട്
നിണച്ചാലൊഴുകിയ പന്‌ഥാവ് മാത്രം
ശാന്തമായിരിക്കും സമയമില്ല
കൊല്ലും കൊലയും നടക്കുന്നു നിരന്തരം
കൊലപാതകങ്ങള്‍ക്കു നിപുണരവര്‍
രക്തബന്ധവുമൊരു തടസ്സമല്ല
വിധവകളാകും സ്ത്രീകള്‍തന്‍
തേങ്ങല്‍ നിലയ്ക്കില്ലൊരിക്കലും
അനാഥരാകും കുട്ടികള്‍ തന്‍ ദു:ഖം
കണ്ടില്ലെന്നു നടിക്കുന്നുവല്ലോ ആ ലോകം
ഇനിയും നിര്‍ത്താതെ തുടര്‍ന്നു വരുന്നു
നിഷ്ഠൂരമാം രാഷ്ട്രീയ കൊലപാതകങ്ങള്‍
ബോംബും വടിവാളുമാണാ കൈകളില്‍
സ്നേഹമെന്തെന്നറിഞ്ഞു കൂടാ
രക്തത്തിന്‍ ഗന്ധമാണെന്തിനും
വെറുപ്പു തോന്നുമൊരു കാടന്‍ സംസ്കാരം
കൊലവിളികളെങ്ങും മുഴങ്ങി കേള്‍ക്കും
വാശിയിലാണവര്‍ ഒരു സമനിലയ്ക്കായ്
മരണമെവിടേയും പതിയിരിക്കും
ആഗതമാവുമതെവിടെ നിന്നും
ഉണ്ടാകുമോ ഇതിന്നൊരവസാനം
ശാന്തിയും സമാധാനവും കൈവരുമോ
ലോകത്തിന്‍ പ്രാര്‍ത്ഥനയെന്നുമുണ്ട്
ഇനിയെങ്കിലും ശാന്തമാകുമോ കണ്ണൂര്‍....?
നിരപരാധികളുടെ ജീവന്‍ പന്താടുന്ന രാഷ്ട്രീയക്കളി അവസാനിക്കട്ടെ ഇനിയെങ്കിലും.
ReplyDeleteവെള്ള പ്രതലത്തില്‍ ചുവന്ന നിറം കാഴ്ചയ്ക്ക് അസുഖകരമായതിനാല്‍, ഫോണ്ടിന് കറുത്ത നിറം നല്‍കുന്നതാവും നല്ലതെന്ന് തോന്നു. കവിത നന്നായി.
ReplyDelete