
മലയാളികള്‍ക്കും മലയാള സിനിമാ പ്രേമികള്‍ക്കും ആനന്ദം പകരുന്ന ഒരു വാര്‍ത്തയായിരുന്നു പത്മശ്രീ ഭരത് മമ്മൂട്ടി ബ്ലോഗിങ് തുടങ്ങന്നു എന്ന്. എണ്ണിയാലൊടുങ്ങാത്ത ബ്ലോഗര്‍മാരുടെ ഇടയിലേക്ക് ഒരു സൂപ്പര്‍സ്റ്റാര്‍ കടന്നു വരുക എന്നത് തികച്ചു ആകസ്മികവും ബ്ലോഗറെ സംബന്ധിച്ചിടത്തോളം ആവേശകരവുമായ ഒന്നാണ്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, അമീര്‍ ഖാന്‍ എന്നിവരുടെ ചിവടു പിടിച്ചാണ് മമ്മൂട്ടിയും ബ്ലോഗിങ് രംഗത്തേക്കു കടന്നു വന്നത്. അമിതാഭിനും അമീറിനും ലഭിച്ച അതേ സ്വീകരണമാണ് മമ്മൂട്ടിക്കും ലഭിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഹിറ്റാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ സൈറ്റില്‍ ലഭിച്ചത്. അമിതാഭും അമീറും സ്വന്തം ആരാധകരോട് സംവദിക്കാനാണ് ബ്ലോഗിങ് തുടങ്ങിയതെങ്കില്‍, മമ്മൂട്ടി കാലില പ്രസ്കതമായ കാര്യങ്ങളാണ് മലയാളികളോട് സംവദിക്കുന്നത്. "ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ." എന്നു പറയുക വഴി, മമ്മൂട്ടി തന്റെ നയം വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ രാഷ്ട്രീയം എന്ന ഹ്രസ്വമായ തന്റെ ആദ്യത്തെ പോസ്റ്റില്‍ ലോകം ഇന്നു നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, അതിന് കാരണഭൂതമായ വസ്തുതകളിലേക്കും, അതിന്റെ വരുംവരായ്കകളെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. മമ്മൂട്ടിയെ എന്ന നടനെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ആദരിക്കുന്നവര്‍, വളരെ പ്രതീക്ഷയോടെ കടന്നു ചെല്ലുമ്പോള്‍ അവര്‍ കാണുന്ന ഇത്തരം ഒരു പോസ്റ്റ് ചിലപ്പോള്‍ അവരെ നിരാശരാക്കിയേക്കാം. നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം പങ്കു വയ്ക്കുമ്പോള്‍, ഒരു അമീര്‍ ഖാന്‍ ബ്ലോഗോ അമിതാബ് ബച്ചന്‍ ബ്ലോഗോ പ്രതീക്ഷിക്കുന്നവര്‍ക്ക് ഒരു പക്ഷേ ഇതങ്ങ് ദഹിച്ചു എന്നു വരില്ല. ആദ്യമായാണ് മലയാളത്തില്‍ ഒരു നടന്‍ ബ്ലോഗിങ് രംഗത്തേക്കു കടന്നു വരുന്നത്. ഒരു പക്ഷേ മാതൃഭാഷയില്‍ ബ്ലോഗെഴുതുന്ന ആദ്യത്തെ നടന്‍ കൂടിയാകും അദ്ദേഹം. മുന്നോട്ടുള്ള സമയങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിജ്ഞാനപ്രദമായ ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു. എന്തായാലും മലയാളത്തിന്റെ കലാ സാംസ്കാരിക രംഗത്തിന് ഉണര്‍വ്വു പകരുന്ന ഒരു നീക്കമാകട്ടെ ഇത് എന്നാശംസിക്കുന്നു.
മമ്മൂട്ടിയുടെ ബ്ലോഗ്
മമ്മൂട്ടിയുടെ ബ്ലോഗ് വാര്‍ത്ത കണ്ടിരുന്നു. നല്ല കാര്യം. ആശംസകള്‍.
ReplyDeleteമമ്മൂക്കയുടെ കടന്നു വരവ് തീര്‍ച്ചയായും മലയാളം ബ്ലോഗിങ്ങിന് ഒരു മുതല്‍ക്കുട്ടാണ്. (അദ്ദേഹം തന്നെ ആണോ ബ്ലോഗ് എഴുതുന്നതും കമന്റുകള്‍ മോഡറേറ്റു ചെയ്യുന്നതും വായിയ്ക്കുന്നതും എന്ന് സംശയമുണ്ട് എങ്കിലും)
ReplyDeleteപിന്നെ, ബൂലോകത്തെത്തുന്ന ആദ്യ മലയാള നടന്‍ മമ്മൂട്ടി അല്ല കേട്ടോ മാഷേ. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് വി.കെ. ശ്രീരാമന്‍ മാഷ് വേറിട്ട കാഴ്ചകള്‍ എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയിരുന്നു. പക്ഷേ ആകെ രണ്ടോ മുന്നോ പോസ്റ്റുകളേ അവിടെ ഇതു വരെ പബ്ലിഷ് ചെയ്തിട്ടുള്ളൂ...