Tuesday, February 24, 2009

ഓസ്കാര്‍ പ്രഭയില്‍ ഇന്ത്യ


ഞാന്‍ വരുന്നത് ലോകത്തിനു മഹത്തായൊരു ശബ്ദം നല്‍കിയ നാട്ടില്‍ നിന്നാണ്,
ആദ്യം നിശ്ശബ്ദത, പിന്നെയും നിശ്ശബ്ദത, ആ വാക്കാവട്ടെ, ഓം എന്നായിരുന്നു!
‌-റസൂല്‍ പൂക്കുട്ടി

2009 ലെ ഓസ്കാര്‍ വേദി ഇന്ത്യക്കു സ്വന്തം. ലോസ്‌ ഏഞ്ചല്‍സിലെ കൊഡാക്‌ തീയേറ്ററില്‍ അവാര്‍ഡുകള്‍ വിതരണം തുടങ്ങിയപ്പോള്‍
തന്നെ ഭാരതമൊട്ടാകെ മുള്‍മുനയിലായിരുന്നു. ഒടുവില്‍ സ്ലംഡോഗ്‌ മില്ലനയര്‍ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിന്‌ റസൂല്‍ പൂക്കുട്ടിയും, സംഗീതത്തിനും പശ്ചാത്തല സംഗീതത്തിന്‌ എ.ആര്‍ റഹ്മാനും ഓസ്‌കാര്‍ ലഭിച്ചത്തോടെ ഇന്ത്യ ആവേശത്തിമിര്‍പ്പിലായി. മുംബൈയിലെ ചേരി നിവാസികളുടെ കഥ പറഞ്ഞ സ്‌ലംഡോഗ്‌ മില്യണയര്‍ , എ.ആര്‍ റഹ്‌മാന്‍ (രണ്ട്‌ ഓസ്‌കാര്‍), റസൂല്‍ പൂക്കുട്ടി എന്നിവരുടേത്‌ ഉള്‍പ്പെടെ എട്ട്‌ അവാര്‍ഡുകളാണ്‌ വാരിക്കൂട്ടിയത്‌. 2009 ലെ ഓസ്‌കര്‍ അവാര്‍ഡുകളില്‍ നിറഞ്ഞുനിന്നത്‌ ഇന്ത്യയും സ്‌ലംഡോഗ്‌ മില്യണയര്‍ എന്ന ചിത്രവുമായിരുന്നു.

കൊല്ലം അഞ്ചല്‍ സ്വദേശിയാണ്‌ ശബ്‌ദമിശ്രണത്തിന്‌ ഓസ്‌കര്‍ നേടിയ റസൂല്‍ പൂക്കുട്ടി. ചരിത്രത്തില്‍ ആദ്യമായാണ്‌
ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്‌. പുരസ്‌കാരം രാജ്യത്തിന്‌ സമര്‍പ്പിക്കുന്നുവെന്ന്‌ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇയാന്‍ ടാപ്പ്‌, റിച്ചാര്‍ഡ്‌ പ്രൈക്‌ എന്നവര്‍ക്കൊപ്പമാണ്‌ റസൂലിനും അവാര്‍ഡ്‌ ലഭിച്ചത്‌. സംഗീതത്തിന്‌ പുറമേ, സ്‌ലംഡോഗ്‌ മില്യണയറിലെ ഗുല്‍സാര്‍ എഴുതിയ ജയ്‌ ഹോ എന്ന്‌ തുടങ്ങുന്ന ഗാനത്തിനും ഓസ്‌കര്‍ ലഭിച്ചതോടെ റഹ്‌ മാന്‌ ഇത്‌ ഇരട്ട നേട്ടമായി. ഡോക്യുമെന്റററി വിഭാഗത്തില്‍ സ്‌മൈല്‍ പിങ്കിയും അവാര്‍ഡ്‌ നേടിയതോടെ ഇന്ത്യക്ക്‌ ലഭിച്ച അംഗീകാരം നാലായി. റിച്ചാര്‍ഡ്‌ ആറ്റന്‍ബറോയുടെ ഗാന്ധി യെന്ന സിനിമയിലെ വസ്‌ത്രാലങ്കാരത്തിന്‌ ഭാനു അത്തയ്യയും(1982) ആജീവനാന്ത നേട്ടത്തിന്‌ സത്യജിത്‌ റായും(1991) മാത്രമാണ്‌ ഇതിനുമുമ്പ്‌ ഓസ്‌കറില്‍ ആദരിക്കപ്പെട്ടിട്ടുള്ള ഇന്ത്യക്കാര്‍.

സ്‌ലംഡോഗ്‌ മില്യണയറിന്‌ ലഭിച്ച അവാര്‍ഡുകള്‍

1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ്‌ മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്‌മാന്‍
6.ഗാനം-ജയ്‌ ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ്‌ ഡിക്കന്‍സ്‌

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.