
ഡോ.ഖുങ്ങ്‌റു(പരേഷ റാവല്‍) ഹോങ്ക്-കോങ്ങിലെ ഒരു പ്രമുഖ ബിസിനസ്സുകാരനാണ്. അദ്ദേഹത്തിനെ മരുമകനാണ് രാജീവ് (അക്ഷയ് കുമാറ്‍). രാജീവിനെ ഒരു നല്ല കുടുംബത്തിലേക്ക് മാത്രമെ വിവാഹം ചെയ്യൂ എന്ന വാശിയുമായി നടക്കുകയാണ് ഖുങ്ങ്‌റു. പക്ഷേ ഇതേ വരെ ഒരു നല്ല കുടുംബത്തെയും അദ്ദേഹത്തിന് കണ്ടെത്താനായില്ല. അതേ സമയം ഉദയ് ഷെട്ടി (നാനാ പടേക്കറ്‍) അവിടുത്തെ ഒരു അധോലോക നായകനാണ്. അദ്ദേഹത്തിണ്റ്റെ വലം കൈയാണ് മജ്‌നു ഭായി (അനില്‍ കപൂറ്‍). ഇവരുടെ രണ്ടു പേരുടേയും തലവനാണ് ആറ്‍.ഡി.എക്സ് (ഫിറോസ് ഖാന്‍). ഷെട്ടിയുടെ സഹോദരി സഞ്‌ജന (കത്രീന കൈഫ്) യെ നല്ല കുടുംബത്തിലേക്ക് വിവാഹം കഴിച്ചയക്കണമെന്നതാണ് ഷെട്ടിയുടെ ആഗ്രഹം. പക്ഷേ അധോലോകനായകണ്റ്റെ പെങ്ങളെ കെട്ടാന്‍ ആരും തയ്യാറാവുന്നില്ല എന്നു മാത്രമല്ല, കൊണ്ടു വരുന്ന ആലോചനകള്‍ എല്ലാം ഓരോന്നായി മുടങ്ങുകയും ചെയ്യുന്നു. അതിനിടെ മജ്നു ഭായി ചില കുതന്ത്രങ്ങളിലൂടെ ഖുങ്ങ്‌റുവിനെക്കൊണ്ട് രാജീവിനെ സഞ്‌ജനയ്ക്കു വേണ്ടി ആലോചിക്കുന്നു. ഷെട്ടി അധോലോക നായകനാണെന്നുള്ള കാര്യം മറച്ചു വച്ചാണിങ്ങനെ ചെയ്യുന്നത്. പക്ഷേ ഈ കാര്യം അറിയുന്ന ഖുങ്ങ്‌റു, രാജീവിനെ മറ്റൊരു പെണ്‍കുട്ടിയെ കാണിച്ചു കൊടുത്ത്, അവളെ സ്നേഹിക്കുവാന്‍ പറയുന്നു. പക്ഷെ ആ പെണ്‍കുട്ടി അബദ്ധവശാല്‍ സഞ്‌ജന തന്നെയാകുന്നു. പിന്നീട് വിവാഹ നിശ്ചയത്തിണ്റ്റെ സമയം മാത്രമാണ് ഖുങ്ങ്‌റു ആ സത്യം മനസ്സിലാക്കുന്നത്. അതോടെ വളരെ രസകരമായ ഒരു അവസ്ഥയിലേക്ക് ചിത്രം എത്തുകയാണ്. തുടറ്‍ന്ന് ആര്‍.ഡി.എക്സും, രാജിവിണ്റ്റെ ഭാര്യ എന്ന പേരില്‍ മല്ലിക ഷെറാവത്തും രംഗത്തെത്തുന്നതോടെ കഥാഗതി ആകെ തിരിയുകയാണ്. രാജീവിണ്റ്റെയും സഞ്‌ജനയുടേയും പ്രണയം സാഫല്യമടയുമോ? കല്യാണത്തിന് ഖുങ്ങ്‌റു സമ്മതിക്കുമോ? ഷെട്ടിയും മജ്നുവും ആര്‍.ഡി.എക്സും എന്താണ് ചെയ്യുക? ഇതെല്ലാമാണ് ഈ ചിത്രത്തിണ്റ്റെ ബാക്കി ഭാഗം.
കഥയുടെ ഏകദേശ രൂപം ഇതാണെങ്കിലും എല്ലാ രംഗങ്ങളും നറ്‍മ്മത്തില്‍ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. പരേഷ് റാവലും നാനാ പടേക്കറും അനില്‍ കപൂറും ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ടിക്കുകയാണീ ചിത്രത്തില്‍. അക്ഷയ് കുമാറിന് നറ്‍മ്മം നിറഞ്ഞ ഭാഗങ്ങള്‍ കുറവാണെങ്കിലും, നന്നായി തന്നെ തണ്റ്റെ ഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. കത്രീന നായികയായിരുന്നിട്ടു കൂടി അധികം പ്രാധാന്യമുള്ള കഥാപാത്തെയല്ല അവതരിപ്പിക്കുന്നത്. അതേ സമയം ഗ്ളാമറും നറ്‍മ്മവുമായി മല്ലിക ഇതില്‍ തിളങ്ങുകയും ചെയ്യുന്നു. ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിണ്റ്റെ ആവശ്യകത ഇല്ലായിരുന്നു. പിന്നെ ഗാനങ്ങളില്ലാതെയൊരു ബോളീവുഡ് ചിത്രം സങ്കല്‍പ്പിക്കുക കൂടി അസാധ്യം. ഹിമേഷ് റഷമിയായും ആനന്ദ് രാജ് ആനന്ദും സാജിദ്-വാജിദും ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ നിലവാരത്തിലും വളരെ താഴെയാണെന്നുള്ളത് ഒരു ദു:ഖകരമായ വസ്തുതയാണ്.
ഈ ചിത്രം കാണാനുള്ള കുറഞ്ഞ യോഗ്യത എന്നത് ബുദ്ധി ഒരിക്കലും ഉപയോഗിക്കുന്ന ആളായിരിക്കരുത് എന്നതാണ്. കഥയില്‍ ഒരിക്കലും ചോദ്യമില്ല!!! രണ്ട്, ചിരിക്കുവാന്‍ മടിയുണ്ടാകാന്‍ പാടില്ല. പിന്നെ ഒരു "പ്രിയദര്‍ശന്‍ ടച്ച്" കൊടുക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതെത്ര കണ്ട് വിജയിച്ചിട്ടുണ്ടെന്ന് ചിത്രം കാണുമ്പോഴെ നമുക്ക് മനസ്സിലാവും. ഇതിണ്റ്റെ ക്ളൈമാക്സ് രംഗങ്ങള്‍ "അതി ഭീകരം" എന്നു തന്നെ പറയാം. നര്‍മ്മത്തെ അവതരിപ്പിക്കുവാനുള്ള ഒരു ധീര ശ്രമം എന്നതിലുപരി ഈ ചിത്രം ഒരു പ്രതീക്ഷയ്ക്കും വക നല്‍കുന്നില്ല. ചുമ്മാ പോകുക, കാണുക. ഇറങ്ങി വരിക. പക്ഷെ 95 ശതമാനം നേരവും ചിരിച്ച്, നറ്‍മ്മത്തില്‍ പൊതിഞ്ഞ ക്ളൈമാക്സ് കണ്ട് കരഞ്ഞിറങ്ങാനാവും നിങ്ങളുടെ വിധി!!!
സംവിധാനം : അനീസ് ബാംസീ
നിറ്‍മ്മാണം: ഫിറോസ് എ നാദിദ്‌വാല
സംഗീതം: ഹിമേഷ് റഷമിയ, ആനന്ദ് രാജ് ആനന്ദ്, സാജിദ്-വാജിദ്
അഭിനേതാക്കള്‍: അക്ഷയ് കുമാറ്‍, കത്രീന കൈഫ്, നാനാ പടേക്കറ്‍, അനില്‍ കപൂറ്‍, പരേഷ് റാവല്‍, മല്ലികാ ഷെറാവത്ത്, ഫിറോസ് ഖാന്‍