
ഇന്ത്യന്‍ ജനതയുടെ സ്വപ്ന സാക്ഷാത്കാരം… ഒരു ലക്ഷം രൂപാ വിലയുള്ള കാറുകളിതാ നിരത്തുകളെ കീഴടക്കുവാന്‍ പോകുന്നു. ന്യൂ ഡെല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ വച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയാണ് കാര്‍ ഔപചാരികമായി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യം മോട്ടോര്‍ വാഹന രംഗത്തു തന്നെ ഒരു വിപ്ളവകരമായ കാല്‍ വയ്പ്പാണിത്. സാധാരണക്കാരണ്റ്റെ കാര്‍ എന്ന ബഹുമതി മാരുതിയില്‍ നിന്നും തട്ടിയെടുക്കുകയാണി നാനോ എന്ന കുഞ്ഞന്‍… മാരുതിയേകഴിഞ്ഞും സുരക്ഷിതത്വവും മലിനീകരണ നിയന്ത്രണവുമുള്ള ഈ കാര്‍ ആള്‍ക്കാരെ സ്വാധീനികുമെന്നതുറപ്പായിക്കഴിഞ്ഞു. ഏതൊരു ഇരുചക്രവാഹനക്കരനും കുറഞ്ഞ ചിലവില്‍ ഒരു കാറുടമയാകമെന്നതാണിതിറ്റെ ഏറ്റവും വലിയ ആകര്‍ഷണം. അത്യാധുനികമായ എല്ലാ സജ്ജികരണങ്ങളും ഇതിലുണ്ടാകുമെന്നാണ് രത്തന്‍ ടാറ്റ മാധ്യമങ്ങളോട് പറഞ്ഞത്. ഉടനെ തന്നെ നമുക്കീ കുഞ്ഞനെ നിരത്തുകളില്‍ കാണുവാന്‍ കഴിയും…
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...