Thursday, January 31, 2008

സത്തം പോടാതെ - ഒരു നിരൂപണം


വളരെ അവിചാരിതമായാണ്‌ "സത്തം പോടാതെ" എന്ന തമിഴ്‌ സിനിമയുടെ ഡി.വി.ഡി എണ്റ്റെ കയ്യില്‍ കിട്ടുന്നത്‌. നോക്കിയപ്പോള്‍ നായകന്‍ പൃഥ്വിരാജ്‌, നായിക പത്മപ്രിയ.

എന്നാല്‍ ഒന്നു കണ്ടു കളയാം എന്നുകരുതിയായണത്‌ കാണാനിരുന്നത്‌. നായികാ കഥാപാത്രമായ ഭാനു (പത്മപ്രിയ) റെയില്‍വേയില്‍ ഹോക്കി കളിക്കാരനായി ജോലി നോക്കുന്ന രത്നവേലിനെ (നിതിന്‍ സത്യ) കല്യാണം കഴിക്കുന്നതോടെയാണ്‌ കഥ ആരംഭിക്കുന്നത്‌. രത്നവേല്‍ ഒരു സ്ഥിരം മദ്യപാനിയായിരുന്നു. ഇതു മൂലം അയാള്‍ക്കൊരിക്കലും കുട്ടികളൂണ്ടാകുകയുമില്ല. ഇതൊക്കെ മറച്ചുവച്ചു കൊണ്ടാണ്‌ അയാള്‍ ഭാനുവിനെ കല്യാണം കഴിക്കുന്നത്‌. ഭാനുവിണ്റ്റെ മാതാപിതാക്കളും കുട്ടികള്‍ക്കായി നിര്‍ബന്ധിക്കുമ്പോള്‍ അവര്‍ ഒരു ഗൈനക്കോളജിസ്റ്റിനെ (സുഹാസിനി) കാണുന്നു. ഒരിക്കലും കുട്ടികളുണ്ടാകില്ല എന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന്‌ രത്നവേല്‍ കള്ളം പറയുന്നു. വീട്ടുകാറ്‍ വിവാഹമോചനത്തിന്‌ നിറ്‍ബന്ധിക്കുന്നുവെങ്കിലും, തികച്ചും നിഷ്കളങ്കയായ ഭാനു അതിനു സമ്മതിക്കുന്നില്ല. ഒടുവില്‍ വീട്ടുകാരുടേയും ഭാനുവിണ്റ്റെയും നിറ്‍ബന്ധത്തിനു വഴങ്ങി ഒരു കുട്ടിയെ അവറ്‍ ദത്തെടുക്കുന്നു. കുട്ടി തണ്റ്റെ ബലഹീനതയെ ഓറ്‍മ്മിപ്പിക്കുന്നു എന്നു പറഞ്ഞ്‌ കുട്ടിയെ ഒഴിവാക്കുവാന്‍ അയാള്‍ ഭാനുവിനെ നിറ്‍ബന്ധിക്കുന്നു. ഒടുവില്‍ ഭാനു അതിനു സമ്മതിക്കുന്നു. പക്ഷേ രത്നവേലിണ്റ്റെ കൌണ്‍സിലറില്‍ (നാസറ്‍) നിന്നും രത്നവേലിണ്റ്റെ ഭൂതകാലം മനസ്സിലാക്കുന്ന ഭാനു, താന്‍ അകപ്പെട്ടിരിക്കുന്ന കുരുക്ക്‌ മനസ്സിലാക്കുകയും രത്നവേലിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ രത്നവേല്‍ അതി ക്രൂരമായി അവളെ മര്‍ദ്ദിക്കുന്നു. ഒടുവില്‍ വീട്ടുകാരുടെ സഹായത്തോടെ അവള്‍ വിവാഹമോചനം നേടുന്നു. അതിനു ശേഷം അവള്‍ പുരുഷന്‍മാരെ വെറുക്കാന്‍ തുടങ്ങുന്നു. ആ അവസരത്തിലാണ്‌ രവിചന്ദ്രന്‍ (പൃഥ്വിരാജ്‌) അവളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌. ഭാനുവിണ്റ്റെ സഹോദരണ്റ്റെ (രാഘവ്‌) സുഹൃത്തുക്കള്‍ എന്ന നിലയില്‍ രവിയായും ചന്ദ്രനായും രണ്ടു വ്യക്തിത്വത്തിലൂടെ അയാള്‍ ഭാനുവിനെ പരിചയപ്പെടുന്നു. രവി അവളെ നേരില്‍കണ്ട്‌ സംസാരിക്കുകയും ചന്ദ്രന്‍ ഫോണിലൂടെ സംസാരിച്ച്‌ ശല്യപ്പെടുത്തുകയും ചെയ്യുന്നു. ചന്ദ്രനുമായുള്ള വിവാഹത്തിന്‌ വീട്ടുകാറ്‍ നിറ്‍ബന്ധിക്കുമ്പോള്‍, രവിയായി അയാള്‍ പതുക്കെ അവളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നു. വലിയൊരു തകറ്‍ച്ചയില്‍ നിന്നും അയാള്‍ അവളെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ട്‌ വരുന്നു. അവരുടെ കല്യാണം കഴിഞ്ഞു മാത്രമാണ്‌ രവിയും ചന്ദ്രനും ഒരാളാണെന്ന കാര്യം അവള്‍ തിരിച്ചറിയുന്നത്‌. സന്തോഷകരമായി ജീവിതം തുടങ്ങുന്ന അവറ്‍, രവിചന്ദ്രണ്റ്റെ ജോലി സംബന്ധമായി കൊച്ചിയിലേക്ക്‌ സ്ഥലം മാറുന്നു. അപ്രതീക്ഷിതമായി രത്നവേല്‍ അവരുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നതോടെ സംഭ്രമ ജനകമായ നിമിഷങ്ങളിലേക്ക്‌ കഥ നീങ്ങുകയായി. ലോകത്തിനു മുന്നില്‍ ഭാനു മരിച്ചുവെന്നു വരുത്തി, അവളെ തട്ടിക്കൊണ്ടുപോയി ശബ്ദം കടക്കാത്ത അറയില്‍ സൂക്ഷിക്കുന്നു, രത്നവേല്‍.. അവിടെ നിന്നും രവിചന്ദ്രന്‍ അവളെ കണ്ടത്തി രക്ഷിക്കുന്ന കഥയാണ്‌ സത്തം പോടാതെ.


ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌ വസന്ത്‌ ആണ്‌. സംഗീതം യുവന്‍ ശങ്കറ്‍ രാജ. വളരെ മനോഹരമായി തന്നെ എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ അഭിനയിച്ചിരിക്കുന്നു. കഥ മുഴുവന്‍ സമയവും ചുറ്റിപറ്റി നില്‍ക്കുന്നത്‌ ഭാനുവിനേയാണ്‌. വളരെ ഭംഗിയായി തന്നെ പത്മപ്രിയ ഭാനുവിനെ അവതരിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജിണ്റ്റെ രവി-ചന്ദ്രന്‍ എന്നിങ്ങനെ ഇരട്ടവ്യക്തിത്വത്തിലുള്ള പ്രകടനവും അഭിനന്ദനമറ്‍ഹിക്കുന്നു. ചിത്രത്തിണ്റ്റെ അവസാന രംഗങ്ങളിലും പൃഥ്വിയുടെ അഭിനയം മികവുറ്റതാണ്‌. പക്ഷെ നായികാനായകന്‍മാരെ കടത്തിവെട്ടുന്ന പ്രകടനം വില്ലനായി അഭിനയിച്ച നിതിന്‍ സത്യയുടേതാണ്‌. അതിമനോഹരമായ ഭാവാഭിനയം കാഴ്ചവെച്ച അയാള്‍ എല്ലാ രംഗങ്ങളിലും ഒരു പടി മുന്നില്‍ തന്നെയായിരുന്നു. അവസാന രംഗങ്ങളിലെ മാനസികരോഗിയായുള്ള പ്രകടനം നിതിനിലെ മികച്ച നടനെയാണ്‌ പുറത്ത്‌ കൊണ്ടുവരുന്നത്‌. ഇമ്പമാറ്‍ന്ന ഗാനങ്ങളൊരുക്കിയിരിക്കുന്ന യുവന്‍ ശങ്കറ്‍ രാജ, കഥയ്ക്കനുസരിച്ചാണ്‌ ഈണങ്ങള്‍ പകറ്‍ന്നിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. 90 കളില്‍ ആന്ധ്രാപ്രദേശില്‍ നടന്ന കഥയെ ആസ്പദമാക്കിയാണ്‌ വസന്ത്‌ ഈ സിനിമ നിറ്‍മ്മിച്ചിരിക്കുന്നത്‌. പക്ഷേ തമിഴ്‌ പശ്ചാത്തലത്തിലേക്കതിനെ മാറ്റിയപ്പോള്‍ നടത്തിയിരിക്കുന്ന പാത്ര സൃഷ്ടി വളരെ മികച്ചതാണെന്നു തന്നെ പറയാം. ഈ ചിത്രത്തിനെ ഛായാഗ്രഹണം പല രംഗങ്ങളിലും മികച്ച നിലവാരം പുലറ്‍ത്തിയിരിക്കുന്നു. ചിത്രീകരണത്തിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളുമെല്ലാം ചിത്രത്തിണ്റ്റെ കഥയോട്‌ തൊട്ടുരുമ്മി നില്‍ക്കുന്നവയായിരുന്നു.

നല്ലൊരിതിവൃത്തത്തെ ഒരു മികച്ച ചിത്രമായി മാറ്റിയിരിക്കുന്നു വസന്ത്‌. ഇതിലെ പ്രകടനം പൃഥ്വിക്കും പത്മപ്രിയക്കും നിതിനും ഇനിയും മികച്ച അവസരങ്ങള്‍ ഒരുക്കുമെന്നത്‌ തീറ്‍ച്ച...


സംവിധാനം : വസന്ത്‌
നിര്‍മ്മാണം: ശങ്കര്‍ - ശെന്തില്‍ നാഥന്‍
സംഗീതം: യുവന്‍ ശങ്കര്‍ രാജ
അഭിനേതാക്കള്‍: പൃഥ്വിരാജ്‌, പത്മപ്രിയ, നിതിന്‍ സത്യ, നാസര്‍, സുഹാസിനി, രാഘവ്‌

5 comments:

  1. അപ്പോളിതിനി വി.സി.ഡി. വരുമ്പോള്‍ കാണാമല്ലേ?
    --

    ReplyDelete
  2. ഇങ്ങനെയൊരു ആസ്വാദനം തയ്യാറാക്കിയതിനു നന്ദി..

    ReplyDelete
  3. @ ഹരീ....

    തീറ്‍ച്ചയായും കാണണം....

    @ശിവകുമാറ്‍...

    സ്വാഗതം!!!

    ReplyDelete
  4. very good movie.. pathmapriya has done a very good job.. i have seen it more than 5 times and having a copy with me ... tamil film field has so much to say...

    ReplyDelete
  5. Tamil cinema ekkalathum nalla prameyangal avatharippichirunnu... athu pole nalla oru prameyam aanu ee cinemayudeyum.. njan palathavan ee cinema kandu.. oru copy njan vangi sookshichittum undu...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.