Sunday, July 20, 2008
എന്റെ പ്രാര്‍ത്ഥന
കരിന്തിരി കത്തുന്ന കല്‍ വിളക്കില്‍ ഞാന്‍
ഒരു തുടമെണ്ണ പകറ്‍ന്നു നല്‍കി
കാറ്റേറ്റു വീഴുമീ ദീപനാളത്തേയും
കെടാതെ കയ്യാല്‍ തെളിച്ചു നിറ്‍ത്തി...
നെയ്ത്തിരി നാളമായ് എന്നും നിന്‍ മുന്നില്‍
ഞാന്‍, പ്രഭയോടെരിഞ്ഞിടുന്നു
ക്ഷണികമാം ജീവിതയാത്രയില്‍ നീ
അനുഗ്രഹമേകണേ സറ്‍വ്വേശ്വരാ....
ഒരു വഴിയമ്പലമാകുമീ ഭൂമിയില്‍
ഞാന്‍, വെറുമൊരു ഏകാന്ത പഥികന്‍
നശ്വരമാകുമീ ജീവിതത്തില്‍ എന്നില്‍
കാരുണ്യമേകണേ സറ്‍വ്വേശ്വരാ....
Saturday, July 12, 2008
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ - രാജ്യമോ വലുത് അതോ പണമോ?
പാക്കിസ്ഥാനില്‍ നടന്ന ഏഷ്യാകപ്പ് മത്സരത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ ധോണിയുടെ പരസ്യ പ്രസ്താവന - ടൂറ്‍ണ്ണമെണ്റ്റില്‍ തുടറ്‍ച്ചയായി മത്സരങ്ങള്‍ കളിക്കുക എന്നത് ശ്രമകരമാണ്. വിശ്രമമില്ലാതെ കളിക്കേണ്ടി വരുന്നതിനാല്‍ ഞങ്ങള്‍ ക്ഷീണിതരാണ്.
പലരേയും അത്ഭുതപ്പെടുത്തിയ ഒരു പ്രസ്താവനയായിരുന്നു അത്. ക്രിക്കറ്റ് ബോറ്‍ഡ് ഉടനെ തന്നെ ബദല്‍ പ്രസ്താവനയുമായി രംഗത്തെത്തി. വീശ്രമം വേണ്ടവറ്‍ ബോറ്‍ഡിനെ അറിയിച്ചാല്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കാം. സച്ചിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണവറ്‍ ധോണിയുടെ പ്രസ്താവനയെ നേരിട്ടത്. ധോണിയെ പിന്തുണച്ച് കുംബ്ളയും കോച്ച് കേസ്റ്റണും രംഗത്തെത്തി. കൂടാതെ ഒട്ടനവധി മാധ്യമങ്ങളും പിന്തുണയുമായി രംഗത്തെത്തി. ഏഷ്യാകപ്പിണ്റ്റെ ഫൈനലില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതോടെ, ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി ഒഴിവായി. ധോണി വിശ്രമം ആവശ്യപ്പെട്ടുവെന്നും, അല്ല പ്രതിഷേധ സൂചകമായി മാറി നില്‍ക്കുന്നുവെന്നും രണ്ടു ശ്രുതികള്‍ പരന്നിരുന്നു.
ഇങ്ങനെയൊക്കെയായലും, നമ്മൂടെ താരങ്ങളുടെ "തിരക്കിട്ട" പരിപാടികള്‍ ഒന്നു കണക്കിലെടുക്കാം. ഏഷ്യാക്കപ്പില്‍ ഏകദേശം ആറു മത്സരങ്ങളാണു ഉണ്ടായിരുന്നത്. അതും 22 ദിവസത്തെ കാലയളവിനുള്ളില്‍. എന്നാല്‍ അതിനു മുന്നെ ഇന്ത്യയില്‍ നടന്ന ഐ.പി.എലില്‍ 44 ദിവസത്തിനിടെ 16 മത്സരങ്ങളാണ് നടന്നത്. അതും ഹോം -എവെ അടിസ്ഥാനത്തില്‍ നടന്ന ഈ മത്സരങ്ങളില്‍ രാജ്യമെമ്പാടും പറന്നു നടന്ന് ക്രിക്കറ്റ് കളിച്ച നമ്മുടെ താരങ്ങള്‍ക്ക് അന്നുണ്ടാവാതിരുന്ന ക്ഷീണമാണ് സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍!!! പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലാണിവിടെ ഓറ്‍മ്മ വരുന്നത്. കൂടുതല്‍ കാശ് തരുന്ന ക്ളബ്ബുകള്‍ക്കായി എത്ര ദിവസം വേണമെങ്കിലും വിശ്രമമില്ലാതെ വിയറ്‍പ്പൊഴുക്കാന്‍ തയ്യാറായ ഇവറ്‍ രാജ്യത്തിനു വേണ്ടി കളിക്കാന്‍ വരുമ്പോള്‍ ഈ അവശത അഭിനയിക്കുന്നതിലെ പൊരുള്‍ എല്ലാവറ്‍ക്കും മനസ്സിലായിട്ടുണ്ട്. ഈ രാജ്യത്തെ വിലയേറിയ താരമായ ധോനിക്ക് ഉണ്ടായ അവശതയും ഇത്തരത്തിലുള്ള ഒന്നാണ്. സച്ചിണ്റ്റെ കാര്യവും വിഭിന്നമല്ല. കാലിലെ പരിക്കുമായാണ് സച്ചിന്‍ ആസ്ത്രേലിയായില്‍ നിന്നും തിരിച്ചെത്തിയത്. പരിക്ക് പൂറ്‍ണ്ണമായും ഭേദമാകുന്നതിനു മുന്നെ, ഐ.പി.എല്ലില്‍ കളിക്കനിറങ്ങിയ അദ്ദേഹത്തിണ്റ്റെ പരിക്ക് അതവസാനിച്ചപ്പോഴേക്കും ഗുരുതരമാകുകയും, ഏഷ്യാക്കപ്പില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരികയും ചെയ്തു. ഐ.പി.എല്‍ ഒഴിവാക്കിയിരുന്നെങ്കില്‍, അദ്ദേഹത്തിണ്റ്റെ സേവനം ഏഷ്യാക്കപ്പില്‍ നമുക്ക് ലഭ്യമായേനേ. അദ്ദേഹത്തിണ്റ്റെ സാന്നിധ്യം ഒരു പക്ഷേ ഫൈനലിലെ ദയനീയ പരാജയം ഒഴിവാക്കിയേനെ... പരിക്കു മൂലം വിശ്രമിച്ചിരുന്ന അദ്ദേഹം അഭിനയിച്ച മൂന്നോ നാലോ പരസ്യങ്ങള്‍ ആ സമയത്ത് പുറത്തു വന്നിരുന്നു.
ക്രിക്കറ്റില്‍ പണത്തിണ്റ്റെ കുത്തൊഴുക്കിനെക്കുറിച്ച് നാം വേവലാതിപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴും സ്ഥിതിഗതികള്‍ മാറിയിട്ടില്ല. കളിക്കാറ്‍ക്ക് പണം തന്നെയാണ് വലുത്. പരസ്യ വരുമാനവും ക്ളബ്ബില്‍ നിന്നുള്ള വരുമാനവുമാണ് അവരുടെ നോട്ടം, അല്ലാതെ ഇന്ത്യ ജയിച്ചോ തോറ്റോ എന്നുള്ളതല്ല... ക്ളബ്ബുകള്‍ ശക്തി പ്രാപിക്കുമ്പോള്‍, ഇംഗ്ളണ്ടിലെ കാല്‍പ്പന്തു കളിക്കുണ്ടായ അതേ അവസ്ഥ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിനും ഉണ്ടാകുമോ എന്നു നമുക്ക് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു...
Tuesday, July 8, 2008
അജന്താ മെന്‍ഡിസ് - മരതക ദ്വീപില്‍ നിന്നൊരു താരോദയം
ഈ കഴിഞ്ഞ ഏഷ്യാക്കപ്പിനു മുന്നെ, അജന്താ മെന്‍ഡിസ് എന്ന ശ്രീലങ്കന്‍ കളിക്കാരനെക്കുറിച്ച് ആറ്‍ക്കും അറിവുണ്ടായിരുന്നില്ല. പക്ഷേ ഈ യുവ സ്പിന്നറുടെ ടൂറ്‍ണ്ണമെണ്റ്റിലെ പ്രകടനം, പ്രത്യേകിച്ചും, ഇന്ത്യയെ കശക്കി എറിഞ്ഞ ഫൈനലിലെ പ്രകടനം, പെട്ടെന്നു തന്നെ ഈ ചെറുപ്പക്കാരനെ മുഖ്യധാര ക്രിക്കറ്റില്‍ എത്തിച്ചിരിക്കുകയാണ്. ഫൈനലില്‍ 13 റണ്‍സ് മാത്രം വഴങ്ങി, ഇന്ത്യയുടെ 6 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഈ സ്പിന്നറ്‍, ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ, ശ്രീലങ്ക ഉയറ്‍ത്തിയ വിജയ ലക്ഷ്യം അനായസേന നേടുമെന്ന അവസ്ഥയിലായിരുന്നു. അപ്പോഴായിരുന്നു, മഹേല ജയവറ്‍ധനെ തണ്റ്റെ തുരുപ്പുചീട്ടിനെ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ അജന്തയെ മനപ്പൂറ്‍വ്വം ഒഴിവാക്കിയ മഹേല, ഇന്ത്യയെ വെട്ടാനായി ഈ തുരുപ്പു ചീട്ടിനെ ഫൈനലിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ കളിച്ചു വന്നിരുന്ന സെവാഗിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി തണ്റ്റെ വരവറിയിച്ച അജന്ത, ഇന്ത്യന്‍ മുന്‍ നിരയെ ബരിഞ്ഞു വീഴ്തുകയായിരുന്നു. വെടിക്കെട്ട് കളിക്കാരന്‍ എന്നു പേരുള്ള ധോണി പോലും, അതീവ ജാഗ്രതയോടെയാണ് അജന്തയുടെ പന്തുകളെ നേരിട്ടത്. വമ്പനടിക്കാരുടേയും, തകറ്‍പ്പന്‍ ഫോമിലുണ്ടായിരുന്നവരേയുമെല്ലാം എറിഞ്ഞു വീഴ്ത്തിയ അജന്താ, അക്ഷരാറ്‍ത്ഥത്തില്‍ ഇന്ത്യയെ കശാപ്പു ചെയ്യുകയായിരുന്നു. ആ ആഘാതത്തില്‍ നിന്നും മുക്തരാവാന്‍ കഴിയാതെ ഇന്ത്യ ദയനീയമായി തോറ്റു.
ഗൂഗ്ളികളും, ദൂസ്‌രായും, ഫ്ളിപ്പറുകളുമെല്ലാം അനായാസേന, പല രീതിയില്‍ ഉപയോഗിക്കുന്ന ഈ സ്പിന്നറുടെ മികവ്, തണ്റ്റെ ബൌളിങ്ങില്‍ എപ്പോഴും നിലനിര്‍ത്തുന്ന വ്യത്യസ്തതയാണ്. എറിയുന്നത് സ്ളോ മീഡിയം പേസോ സ്പിന്നോ എന്നു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതും ബാറ്റ്സ്മാനെ കുഴക്കും. ലെഗ് സ്പിന്നും ഓഫ് സ്പിന്നും, സ്ട്രൈറ്റര്‍ ബോളുമെല്ലാം പയറ്റുന്ന അജന്ത, ഒരോവറിലെ ആറു ബോളുകളും ആറു രീതിയില്‍ എറിയാന്‍ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. കാരം ബോള്‍ എന്നൊരു പുതിയ ശൈലിയും അജന്തയുടെ മാത്രം സ്വന്തമാണ്. തള്ളവിരലിനും, ചൂണ്ടു വിരലിനും, നടു വിരലിനുമിടയില്‍ ബോള്‍ പിടിച്ച് കാരം ബോറ്‍ഡില്‍ സ്ട്രൈക്കറ്‍ തട്ടുന്ന പോലെയൊരു ബോള്‍, നിലം തൊടുമ്പോള്‍ മാത്രമെ അത് ലെഗ് സ്പിന്നോ, ഓഫ് സ്പിന്നോ, ഗൂഗ്ളിയോ എന്ന് തിരിച്ചറിയാനാവൂ. ഇതു തന്നെയാണ് ഇന്ത്യക്കാരെ കുഴക്കിയ ആ മാജിക് ബോള്‍.
ഫൈനലിനൊടുവില്‍ ചില കമണ്റ്റേറ്ററ്‍മാറ്‍ "അവിശ്വസനീയം ഈ പ്രകടനം" എന്നാണ് പറഞ്ഞത്. ചില ഇന്ത്യന്‍ കമണ്റ്റേട്ടറ്‍മാരും പത്രക്കാരും പതിവിലധിയം നിരാശരും ക്ഷോഭത്തിലുമായിരുന്നു. അവറ്‍ പറഞ്ഞ ഒരു കാര്യം, "അജന്തയുടെ ബൌളിങ്ങിണ്റ്റെ എല്ലാവശങ്ങളും വീഡിയോയും, കമ്പ്യൂട്ടറും വച്ച് പഠിക്കുകയും തക്കതായ മറുപടി ശ്രീലങ്കണ്‍ പര്യടനത്തില്‍ കൊടുക്കുകയും ചെയ്യുമെന്നാണ്." ശ്രീലങ്കന്‍ പര്യടനത്തിലൊരുങ്ങുന്ന ഇന്ത്യന്‍ ടീമിണ്റ്റെ പേടി സ്വ്പനമായി അജന്ത മാറിക്കഴിഞ്ഞു. ഏതു ടീമിനിം, മുരളി ഇപ്പോഴേ ഒരു തലവേദനയാണ്. അതിണ്റ്റെ കൂടിയാണീ പുതിയ കുഴപ്പക്കാരനും. എന്തായാലും മുരളിയില്‍ നിന്നും ആ സിംഹാസം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള ഒരു കണ്ടുപിടുത്തം തന്നെയാണ് മെന്‍ഡിസ്. അവര്‍ പരസ്പരം വാശിയോടെ പന്തെറിയുമ്പോള്‍ കുഴങ്ങുന്നത് എതിരാളികളാവും. സ്പിന്‍ കളിക്കാന്‍ പേരു കേട്ട ഇന്ത്യന്‍ ബാറ്റിങ്ങിണ്റ്റെ, യുവനിരയെ കശക്കി എറിഞ്ഞ മെന്‍ഡിസിനെ ഇനി പരിചയ സമ്പത്താറ്‍ജ്ജിച്ച നമ്മുടെ പ്രഗത്ഭന്‍മാറ്‍ എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണുക തന്നെ!!!
Subscribe to:
Posts (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.